For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ ചവിട്ട് ഇന്ദ്രന്‍സേട്ടന് ശരിക്കും കൊണ്ടു, വേദന കൊണ്ട് അദ്ദേഹം ചുരുണ്ടുകൂടി: ദുര്‍ഗ

  |

  സിനിമാ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഉടല്‍. സിനിമയുടെ ട്രെയിലര്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ചിത്രത്തെക്കുറിച്ചുള്ള നടി ദുര്‍ഗ കൃഷ്ണയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുമ്പോള്‍ പലപ്പോഴും ഇടിയും ചവിട്ടും കിട്ടിയിട്ടുണ്ടെന്നാണ് താരം പറയുന്നത്. ഇന്ദ്രന്‍സിന് ചവിട്ടേറ്റതിനെക്കുറിച്ചും താരം തന്റെ സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നത്.

  Also Read: പുറത്ത് ലവ് ട്രാക്ക് നടക്കുന്നുണ്ടെന്ന് ലക്ഷ്മിപ്രിയയും ധന്യയും; ദില്‍ഷയും റോബിനും പുറത്താവില്ലെന്ന് താരങ്ങൾ

  ഉടല്‍ വെള്ളിയാഴ്ച്ച റിലീസ് ആവുകയാണ്. ഇതിലെ
  ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിച്ചതിന്റെ ത്രില്ല് നാളുകള്‍ കഴിഞ്ഞിട്ടും മാറിയിട്ടില്ല. ആ ദിവസങ്ങള്‍ മറക്കാനാകാത്ത അനുഭവങ്ങളുടേതാണ്. ഇന്ദ്രന്‍സ് ചേട്ടന്റെ ക്യാരക്ടറിനെ ഞാന്‍ സിനിമയില്‍ ചാച്ചന്‍ എന്നാണ് വിളിക്കുന്നത്. ലൊക്കേഷനിലും അങ്ങനെ തന്നെയാണ് വിളിച്ചതെന്നാണ് ദുര്‍ഗ പറയുന്നത്.

  പിന്നീട് ആ കഥാപാത്രവുമായി നേരിട്ട് ഏറ്റുമുട്ടുന്നുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ പലപ്പോഴും ഇടിയും ചവിട്ടുമൊക്കെ കൊള്ളുമായിരുന്നുവെന്ന് താരം പറയുന്നു. ഞാന്‍ ചാച്ചനെ ചവിട്ടുന്ന ഒരു രംഗമുണ്ട്. ചാച്ചന് ശരിക്കും ആ ചവിട്ട് കൊണ്ടു. വേദന കൊണ്ട് അദ്ദേഹം ചുരുണ്ടുകൂടി. ഞാനുള്‍പ്പെടെ എല്ലാവരും അമ്പരന്നുപോയി. പക്ഷെ അദ്ദേഹം കൂളായിട്ടാണ് അതിനെ എടുത്തതെന്നും ദുര്‍ഗ പറയുന്നു.

  നമ്മള്‍ പലപ്പോഴും കണ്ടിട്ടും കേട്ടിട്ടുമുള്ള സംഭവങ്ങളെ തീവ്രമായ ഒരു അനുഭവമാക്കി മാറ്റാന്‍ സംവിധായകന്‍ രതീഷ് രഘുനന്ദന് കഴിഞ്ഞു എന്നാണ് ദുര്‍ഗ കൃഷ്ണ അഭിപ്രായപ്പെടുന്നത്. സിനിമയുടെ ടീസര്‍ ഇറങ്ങിയതോടെ പല കോണുകളില്‍ നിന്നും എനിക്ക് മെസേജുകള്‍ വന്നുവെന്നും താരം ഓര്‍ക്കുന്നു. ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചത് ഞാന്‍ തന്നെയാണോ എന്നായിരുന്നു പലര്‍ക്കും അറിയേണ്ടത് എന്നാണ് താരം ഓര്‍ക്കുന്നത്. എന്നാല്‍ ആ കഥാപാത്രം അങ്ങനെയൊരാളാണ്. അപ്പോള്‍പ്പിന്നെ അതൊഴിവാക്കാന്‍ കഴിയില്ലല്ലൊ എന്നാണ് ദുര്‍ഗ ചോദിക്കു്‌നത്.

  കഥ കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് അതറിയാമായിരുന്നുവെന്നും ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അതെന്റെ കടമയുമാണെന്നും ദുര്‍ഗ പറയുന്നു. ഗോകുലം മൂവീസിന്റെ ഈ ചിത്രത്തിന് നിങ്ങള്‍ എല്ലാവരുടേയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നതായും ദുര്‍ഗ കൃഷ്ണ കുറിപ്പില്‍ പറയുന്നു. രതീഷ് രഘുനന്ദന്‍ ആണ് ഉടലിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഗോകുലം ഗോപാലന്‍ ആണ് നിര്‍മ്മാണം. ധ്യാന്‍ ശ്രീനിവാസനും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. നാളെയാണ് സിനിമയുടെ റിലീസ്.

  ചിത്രത്തിന്റെ ട്രെയിലറിലെ ഇന്റിമേറ്റ് രംഗം വലിയ ചര്‍ച്ചയായി മാറിയിരുന്നു. ചിത്രത്തില്‍ വയലന്‍സിന് വളരെ പ്രധാന്യമുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ആ സൂചന ട്രെയിലറും നല്‍കിയിരുന്നു. ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

  ചിത്രത്തെക്കുറിച്ച് കഴിഞ്ഞ ദിവസ ഇന്ദ്രന്‍സും മനസ് തുറന്നിരുന്നു. ഉടല്‍ സിനിമയുടെ പ്രീമിയര്‍ ഷോയ്്ക്ക് ലഭിക്കുന്ന നല്ല പ്രതികരണങ്ങള്‍ക്ക് നന്ദി. വ്യത്യസ്തമായ പ്രമേയങ്ങളെ നമ്മുടെ പ്രേക്ഷകര്‍ എന്നും ഹൃദയപൂര്‍വ്വം സ്വീകരിച്ചിട്ടുണ്ട്. സംവിധായകന്‍ രതീഷ് രഘുനന്ദന്‍ ഈ കഥ എന്നോട് പറയുമ്പോള്‍ത്തന്നെ എന്റെ കഥാപാത്രത്തിന്റെ സാധ്യതയും വെല്ലുവിളിയും മനസിലായിരുന്നുവെന്നാണ് ഇന്ദ്രന്‍സ് പറഞ്ഞത്. പറഞ്ഞതിനേക്കാള്‍ മനോഹരമായി രതീഷ് അത് ചിത്രീകരിച്ചിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു.

  ദുർഗ കൃഷ്ണ കാമുകനോടൊപ്പം. വീഡിയോ കാണാം | FilmiBeat Malayalam

  ഉടല്‍ ഈ കാലത്ത് പറയേണ്ട കഥ തന്നെയാണ്. നമ്മുടെ സിനിമയില്‍ അത്ര പരിചിതമല്ലാത്ത വിഷയമാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഷൂട്ടിംഗിനിടയില്‍ ഉടനീളം അടികൊണ്ട് വശം കെട്ട സിനിമയാണ് ഉടല്‍ എന്നാണ് ഇന്ദ്രന്‍സ് പറഞ്ഞത്. ഇത്തിരിപ്പോന്ന എന്നെക്കൊണ്ട് രണ്ടാഴ്ച്ചയിലേറെയാണ് മാഫിയ ശശി സാര്‍ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യിച്ചത്. അതത്രയും സ്‌ക്രീനില്‍ നന്നായി വന്നിട്ടുണ്ട് എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. നല്ല സിനിമകളെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള നിങ്ങള്‍ എല്ലാവരുടേയും സഹകരണം ഉടലിനും ഉണ്ടാകണമെന്ന് മാത്രം അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം കുറിച്ചിരുന്നു.

  English summary
  Durga Krishna About The Movie Udal And Actor Indrans Doing Action Scenes
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X