twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എവിടെയാണ് നിങ്ങള്‍ക്ക് താളപ്പിഴ സംഭവിച്ചത്? ജോണ്‍സേട്ടന്റെ റിലീസ് ചെയ്യാത്ത ഗാനവുമായി വേണുഗോപാല്‍

    |

    ലോകത്തിന്റെ ഏത് കോണിലെ മലയാളിയും പറയുന്നൊരു ഡയലോഗുണ്ട്, കട്ടന്‍ ചായ മഴ പിന്നെ ജോണ്‍സണ്‍ മാഷും! ക്ലീഷേയെന്ന് തോന്നിയേക്കാമെങ്കിലും എണ്‍പതുകളിലും തൊണ്ണൂറുകളിലും ജീവിച്ച മലയാളികള്‍ക്കും മനസില്‍ അല്‍പ്പം പ്രണയവും സങ്കടവും സന്തോഷവും കരുതലുമൊക്കെ കൊണ്ടുനടക്കുന്നവര്‍ക്ക് ഈ വാക്കുകള്‍ വെറും ക്ലീഷേയല്ല. ഇഷ്ടമുള്ള പാട്ടേതെന്ന് ചോദിച്ചാല്‍, വെറുതെയിരിക്കുമ്പോള്‍ പാടുന്ന പാട്ടുകളില്‍, നാലാളു കൂടുമ്പോള്‍ ഉണ്ടാകുന്ന സംഗീത സദസില്‍ ഒക്കെ ആദ്യം കടന്നു വരുന്ന പാട്ട് മിക്കപ്പോഴും ജോണ്‍സണ്‍ മാഷിന്റേതായിരിക്കും.

    Also Read: ബാഹുബലി താരം പ്രഭാസിന്റെ വിവാഹം ഉടനുണ്ടാകുമോ? പ്രവചനവുമായി ജ്യോതിഷിAlso Read: ബാഹുബലി താരം പ്രഭാസിന്റെ വിവാഹം ഉടനുണ്ടാകുമോ? പ്രവചനവുമായി ജ്യോതിഷി

    ജോണ്‍സണ്‍ മാഷിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് പതിനൊന്ന് വര്‍ഷമാവുകയാണ്. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് ഗായകന്‍ ജി വേണുഗോപാല്‍ പങ്കുവച്ച കുറിപ്പും പാട്ടും സോഷ്യല്‍ മീഡിയയെ ഓര്‍മ്മകളിലേക്ക് കൈപിടിച്ച് കൂട്ടി കൊണ്ടു പോവുകയാണ്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

    ഇത് വരെ റിലീസ് ചെയ്യാത്ത ഒരു ഗാനം.

    ജോണ്‍സേട്ടന്റെ ഇത് വരെ റിലീസ് ചെയ്യാത്ത ഒരു ഗാനം.
    'ഏതേതോ നിറങ്ങളായി എന്നില്‍ നിന്‍ രാഗം '
    രചന, പൂവച്ചല്‍ ഖാദര്‍ . സുജുവും ഞാനുമാണ് പാടിയിരിക്കുന്നത്.
    ഇന്ന് കണ്ണുനീരിന്റെ നനവുള്ള എന്റെ ഓര്‍മ്മകളില്‍, ഈ പാട്ട് പറ്റിപ്പിടിച്ച് കിടക്കുന്നു. എന്നെ എനിക്ക് ഈ പാട്ടില്‍ നഷ്ടപ്പെടുംപോലെ.
    പതിനൊന്ന് വര്‍ഷം തികയുന്നൂ ജോണ്‍സേട്ടാ, നിങ്ങള്‍ പോയിട്ട്. മനസ്സിന്റെ മൂലയില്‍ എത്രയെത്ര ഓര്‍മ്മകള്‍ ചാരി വച്ചിട്ടാണ് നിങ്ങള്‍ പോയത്!

    സിഗറററിന്റെ പുകയൂതി


    തരംഗിണിയുടെ 'no smoking' ബോര്‍ഡിന് മുന്നിലൂടെ ഒരു സിഗറററിന്റെ പുകയൂതി ജേതാവിനെപ്പോലെ അകത്ത് വന്ന് എല്ലാ പിന്നണിക്കാര്‍ക്കും പുകയിലൂടെ അച്ചടക്കരാഹിത്യം പകരുന്നത്.
    ഓരോ നിസ്സാര തെറ്റിനും കണ്‍സോളില്‍ നിന്നും ഉയരുന്ന പരിഹാസത്തില്‍ പൊതിഞ്ഞ ചിരി.
    പാട്ട് നന്നായി പാടിക്കഴിഞ്ഞ് പുറത്ത് ഒരു അടിയും, തൃശ്ശൂര്‍ ശൈലിയില്‍ ഒരു തെറിയും.

    ട്രെയിനില്‍ നിന്നുള്ള വീഴ്ചയില്‍ മുഖത്തെ മാരകമായ മുറിവുകളും, അവയൊക്കെ മറന്ന്, 'പീലിക്കണ്ണഴുതി ' എന്ന് ഹാര്‍മോണിയത്തില്‍ മീട്ടി മധുരമായി പാടിത്തന്ന കോദണ്ഡപാണി സ്റ്റുഡിയോയിലെ ഒരു നട്ടുച്ച നേരം.
    കൃത്യമായി റിക്കാര്‍ഡിംങ്ങ് ദിവസം എത്താനാവാതെ വൈകി വന്ന എനിക്ക് നേരെ രൂക്ഷമായി നീണ്ട കണ്ണുകളെ പേടിച്ച് വോയിസ് ബൂത്തില്‍ ഇരുന്ന എന്റെയടുത്തേക്ക് ഹാര്‍മോണിയവുമായ് വന്ന് മൃദുവായി പാടി കേള്‍പ്പിച്ച 'താനേ പൂവിട്ട മോഹം''. ഒരിക്കലെങ്കിലും നിങ്ങള്‍ പാടിയ ആ പാട്ടിന്റെ ജീവസ്സത്ത അതേ പോലെ ഉള്‍ക്കൊള്ളാനാകാതെ എന്നും പാടിപ്പോയ ഞാനും!

    എരിയുന്ന സിഗററ്റുമായി നിങ്ങള്‍

    ഷാനിന്റെ വിവാഹദിവസം കഠിനമായ ഡിപ്രഷനില്‍ , വിവാഹ വേദിയില്‍ എത്താന്‍ കഴിയാത്ത ജോണ്‍സേട്ടന്‍!
    ട്രെയിനിലെ ഫസ്റ്റ് ക്ലാസ് കൂപ്പയില്‍ ഒരു രാത്രി മുഴുവന്‍ അമര്‍ഷത്തിലും, സങ്കടത്തിലും മുറുകി വലഞ്ഞ നിങ്ങള്‍.
    ലഹരിപിടിപ്പിക്കുന്ന ഈ വേദനകളില്‍ നിന്നായിരിക്കണം ഈ മുരളീഗാനങ്ങളാക്കെ നിങ്ങള്‍ മെനഞ്ഞെടുത്തത്.
    നിറയെ വയലിനിസ്റ്റുകള്‍, ഉപകരണസംഗീതജ്ഞര്‍, അവര്‍ക്ക് നടുവില്‍ വിരലുകളില്‍ എരിയുന്ന സിഗററ്റുമായി നിങ്ങള്‍, മുന്‍പില്‍ ഒരു ആഷ്ട്രേയും.

    Recommended Video

    Lukman Avaran On Thallumaala: ടോവിനോയെ തല്ലി ബോധം കെടുത്തിയ ലുക്ക്മാൻ | *Interview
    എവിടെയാണ് നിങ്ങള്‍ക്ക് താളപ്പിഴ സംഭവിച്ചത്?

    ഒടുവിലൊടുവില്‍ എരിഞ്ഞൊടുങ്ങിയ സിഗററ്റ് കൂമ്പാരങ്ങളുടെ മുന്‍പില്‍ എരിയും സിഗററുമായി നിങ്ങളും, ആളൊഴിഞ്ഞ വേദിയും!
    മലയാള സിനിമാ സംഗീതരംഗത്ത് തന്റെ കയ്യൊപ്പ് അതിശക്തമായി പതിപ്പിച്ച ഒരു സംഗീതകാരന്റെ വാങ്ങ്മയചിത്രമാണിത്. ശ്രുതിയും താളവും ലയവും ഒക്കെ ചേര്‍ന്നപ്പോഴും എവിടെയാണ് നിങ്ങള്‍ക്ക് താളപ്പിഴ സംഭവിച്ചത്?
    എന്നില്‍ അമൃതം പോലെ സംഗീത സ്മരണകള്‍ നിങ്ങള്‍ നിറച്ചപ്പോഴും, മലയാള സിനിമാ സംഗീതത്തിനും, ബാക്ക് ഗ്രൗണ്ട് സ്‌കോറിനും അനിഷേദ്ധ്യമായ മാരിവില്‍ നിറങ്ങള്‍ പകരുമ്പോഴും, നിങ്ങളുടെ ഉള്ളെവിടെയോ കൊളുത്തി വലിച്ച് നീറിപ്പുകയുന്നുണ്ടായിരുന്നു.

    ഞങ്ങള്‍ സംഗീതപ്രേമികള്‍, നിങ്ങള്‍ക്കായ് ഇന്നും ഞങ്ങളുടെ ഉള്ളില്‍ ശൂന്യമായൊരിടം പൂഴ്ത്തിവയ്ക്കുന്നു.
    ഒരു ആഗസ്റ്റ് പതിനെട്ടിന് കാറ്റുപ്പോലെ നിങ്ങളെവിടെയോ പോയലിഞ്ഞു!
    'ഏതേതോ നിറങ്ങളായ്.....
    ഇതാ നിങ്ങള്‍ക്കായി ഞാനവസാനം പാടിയ ഗാനം രചന: പൂവച്ചല്‍ ഖാദര്‍.
    ആലാപനം: ജി വേണുഗോപാല്‍, സുജാത.
    ഗാനം വീഡിയോ രൂപത്തിലാക്കിയ ശനീഷ് ബാലന് നന്ദി.

    English summary
    G Venugopal Remembers Musical Genius Johnson Master Shares His Unreleased Song
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X