twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുറേ കരഞ്ഞു കഴിയുമ്പോള്‍ ബോറടിക്കും, ഇടവേള മനപ്പൂര്‍വ്വം അല്ല, അവസരങ്ങള്‍ കിട്ടിയില്ല: ഗൗതമി

    |

    സെക്കന്റ് ഷോയിലൂടെ കടന്നു വന്ന താരമാണ് ഗൗതമി നായര്‍. പിന്നീട് ഡയമണ്ട് നെക്ലേസിലൂടെ ജനപ്രീതി നേടി. എന്നാല്‍ അധികം വൈകാതെ തന്നെ സിനിമയില്‍ നിന്നെല്ലാം അപ്രതക്ഷ്യമാവുകയായിരുന്നു ഗൗതമി. കുറച്ചുനാളുകള്‍ക്ക് ശേഷം സംവിധാനത്തിലൂടെ തിരികെ വരാന്‍ ശ്രമിച്ചുവെങ്കിലും ആ ശ്രമം അവസാന നിമിഷം അവസാനിക്കുകയായിരുന്നു. ഇതിനിടെ പഠന പൂര്‍ത്തിയാക്കുകയും ആരോഗ്യ രംഗത്ത് ജോലി ആരംഭിക്കുകയും ചെയ്തിരുന്നു.

    Also Read: 'ജീവിക്കാൻ വേണ്ടി എന്തും ചെയ്യും, ദിൽഷയുമായി ഇപ്പോൾ കോൺടാക്ട് ഇല്ല, ഞാൻ കുറച്ച് ചൂസിയാണ്'; ബ്ലെസ്ലി പറയുന്നു!Also Read: 'ജീവിക്കാൻ വേണ്ടി എന്തും ചെയ്യും, ദിൽഷയുമായി ഇപ്പോൾ കോൺടാക്ട് ഇല്ല, ഞാൻ കുറച്ച് ചൂസിയാണ്'; ബ്ലെസ്ലി പറയുന്നു!

    ഇപ്പോഴിതാ ജയസൂര്യ-മഞ്ജു വാര്യര്‍ ചിത്രം മേരി ആവാസ് സുനോയിലൂടെ തിരികെ വന്നിരിക്കുകയാണ് ഗൗതമി. തന്റെ ഇടവേളയെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചുമൊക്കെ ഗൗതമി മനസ് തുറക്കുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

    ഇടവേള മനപ്പൂര്‍വ്വം അല്ല

    ഇടവേള മനപ്പൂര്‍വ്വം അല്ലെന്നാണ് ഗൗതമി പറയുന്നത്. അവസരങ്ങള്‍ കിട്ടാതെ വന്നതു കൊണ്ട് സംഭവിച്ചതാണെന്നാണ് ഇടവേളയെക്കുറിച്ച് ഗൗതമി പറയുന്നത്. വിചാരിച്ചതു പോലെയുള്ള കഥാപാത്രങ്ങള്‍ വന്നില്ല. അങ്ങനെ പഠനത്തിലേക്ക് തിരിയുകയായിരുന്നു ഗൗതമി. സൈക്കോളജിയായിരുന്നു പഠിച്ചത്. ഇതിനിടെ ന്യൂറോ സയന്‍സിനോട് ഇഷ്ടം തോന്നി. 2020 മുതല്‍ തിരുവനന്തപുരം ശ്രീചിത്രയില്‍ ന്യൂറോ സയന്റിസ്റ്റ് റിസര്‍ച്ച് ഫെലോ ആയി ജോലി ചെയ്തുവരികയാണെന്നും ഗൗതമി പറയുന്നു.

    ഇതിനിടെ തനിക്ക് ചില അവസരങ്ങള്‍ വന്നിരുന്നുവെന്നും പക്ഷെ പരീക്ഷയായതിനാല്‍ സ്വീകരിക്കാന്‍ സാധിച്ചിരുന്നില്ലെന്നും ഗൗതമി പറയുന്നു. അതുകൊണ്ടാകാം താന്‍ സിനിമ അഭിനയം നിര്‍ത്തിയെന്ന് ചിലര്‍ ചിന്തിച്ചതെന്നും താരം അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ സിനിമയെ താന്‍ വിട്ടു കളഞ്ഞിട്ടില്ലെന്നും ദിവസവും ഒരു സിനിമയെങ്കിലും കാണുമെന്നും തീയേറ്ററില്‍ റിലീസാകുന്ന സിനിമകളൊക്കെ പോയി കണ്ടിട്ടുണ്ടെന്നും താരം പറയുന്നു.

    യാത്രകളെക്കുറിച്ചും താരം

    യാത്രകളെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. താന്‍ തനിച്ചാണ് തന്നെ വീണ്ടെടുക്കുന്നത് എന്നാണ് ഗൗതമി പറയുന്നത്. ഒറ്റയ്ക്കിരുന്നത് സങ്കടത്തില്‍ നിന്നും പുറത്ത് കടക്കാന്‍ നോക്കും. എന്നാല്‍ കുറേ കരഞ്ഞു കഴിയുമ്പോള്‍ ബോറടിക്കും. എന്നെക്കൊണ്ട് തോറ്റല്ലോ എന്ന് തോന്നുമെന്നും ഗൗതമി പറയുന്നു. തുറന്നു സംസാരിക്കാന്‍ സാധിക്കുന്ന കൂട്ടുകാരുടെ അടുത്തും പോകാറുണ്ടെന്നും ഒരാളുടെ പ്രവര്‍ത്തി കാരണമാണ് വിഷമം നേരിട്ടതെങ്കില്‍ അയാളുമായി നേരിട്ട് സംസാരിച്ച് ശരിയാക്കുമെന്നും ഗൗതമി പറയുന്നു.

    മേരി ആവാസ് സുനോയിലൂടെയായിരുന്നു ഗൗതമിയുടെ തിരിച്ചുവരവ്. അതിനെക്കുറിച്ചും ഗൗതമി സംസാരിക്കുന്നുണ്ട്. ചിത്രത്തിന്റെ നിര്‍മ്മാതാവ് ബി രാകേഷ് തന്റെ അടുത്ത കൂട്ടുകാരിയുടെ അങ്കിള്‍ ആണെന്നാണ് ഗൗതമി പറയുന്നത്. ഒരു ദിവസം അദ്ദേഹം കൂട്ടുകാരിയുടെ വീട്ടില്‍ ചെന്നു. സംസാരിക്കുന്നതിനിടെ കൂട്ടുകാരിയും അമ്മയും അദ്ദേഹത്തോട് പുതിയ സിനിമയില്‍ ഗൗതമിയ്ക്ക് കൊടുക്കാന്‍ എന്തെങ്കിലും റോള്‍ ഉണ്ടോ എന്ന് ചോദിക്കുകയായിരുന്നു.

    കൂട്ടുകാരി പറഞ്ഞപ്പോഴാണ് തനിക്ക് അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് അങ്കിള്‍ അറിയുന്നതെന്നും താന്‍ ഇനി അഭിനയിക്കില്ലെന്നാണ് പൊതുവെയുണ്ടായിരുന്നു ധാരണയെന്നും ഗൗതമി പറയുന്നു. പിന്നീടൊരു ദിവസം ചിത്രത്തിന്റെ സെറ്റിലെത്തിയപ്പോള്‍ ചിത്രത്തിലെ ആര്‍ജെ കഥാപാത്രം ചെറുതെങ്കിലും നല്ലതാണെന്നും ചെയ്തു നോക്കൂവെന്ന് അവര്‍ പറയുകയായിരുന്നു. തിരിച്ചുവരവില്‍ ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോള്‍ ആദ്യത്തെ ഷോട്ട് മഞ്ജു വാര്യര്‍ക്കൊപ്പമായിരുന്നു. പണ്ടേ താന്‍ ആരാധിക്കുന്ന നടിയാണ് മഞ്ജുവെന്നും അതിനാല്‍ വലിയ സന്തോഷം തോന്നിയെന്നും ഗൗതമി പറയുന്നു.

    ഒത്തുതീര്‍പ്പുകള്‍ ചെയ്യാതിരിക്കുക


    സിനിമയിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് നല്‍കാനുള്ള ഉപദേശവും ഗൗതമി പങ്കുവെക്കുന്നുണ്ട്. സിനിമ എന്ന് പറഞ്ഞാല്‍ പലര്‍ക്കും ഭ്രാന്താണ്. സിനിമയിലേക്കുള്ള തുടക്കം കിട്ടിക്കഴിഞ്ഞാലും പിന്നീട് ഇഷ്ടപ്പെട്ട സിനിമ കിട്ടണമെന്നില്ല. അതിനു വേണ്ടി ഒത്തുതീര്‍പ്പുകള്‍ ചെയ്യാതിരിക്കുക എന്നാണ് ഗൗതമി പറയുന്നത്. ക്രിയാത്മകമായി മറ്റെന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കണം. സിനിമ ഇല്ലെന്നു കരുതി തനിക്കൊരു കോംപ്ലെക്‌സും തോന്നിയിട്ടില്ലെന്നും താരം പറയുന്നു.

    Recommended Video

    എ' ഫിലിമാണെന്ന് അറിയാമായിരുന്നുവെന്ന് സ്വാസിക
    വരുമ്പോള്‍ ചെയ്യാം എന്നു കരുതി

    വരുമ്പോള്‍ ചെയ്യാം എന്നു കരുതി കാത്തിരിക്കുകയായിരുന്നു താന്‍ എന്നാണ് താരം പറയുന്നത്. എന്നാല്‍ ഇതൊക്കെ പറയാന്‍ എളുപ്പമാണെങ്കിലും ആ സമയത്ത് അങ്ങനെ ചെയ്യുക അത്ര എളുപ്പമായിരിക്കില്ലെന്നും ഗൗതമി പറയുന്നു. സിനിമയില്‍ താന്‍ സൗഹൃദം സൂക്ഷിക്കുന്നത് ഭാവനയോടാണെന്നാണ് ഗൗതമി പറയുന്നത്. ഭാവനയെ ഇടയ്ക്ക് വിളിക്കുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. വേറെ ആറോടും അങ്ങനെ മിണ്ടാറില്ല. വ്യക്തികളില്‍ നിന്നും പൊതുവെ ഒന്നും പ്രതീക്ഷിക്കാറില്ലെന്നും പ്രതീക്ഷകളാണ് നിരാശപ്പെടുത്തുന്നതെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

    Read more about: gauthami nair
    English summary
    Gauthami Nair Opens Up About Her Break From Cinema And Comeback To Movies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X