For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്ക ഇപ്പോഴും അത് ചെയ്യുന്ന കണ്ട് ഞെട്ടിയിട്ടുണ്ട്; ലാലേട്ടനൊപ്പം അഭിനയിക്കുക എന്നതിനപ്പുറം അതാണ് ആഗ്രഹം!

  |

  പരസ്‌പരം എന്ന സൂപ്പർ ഹിറ്റ് പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ഗായത്രി അരുൺ. ദീപ്‌തി ഐപിഎസ് ആയി വർഷങ്ങളോളം കുടുംബപ്രേക്ഷകരുടെ സ്വീകരണ മുറികളിൽ എത്തിയ താരത്തിന് ആരാധകർ ഏറെയാണ്. പരസ്പരത്തിന് ശേഷം സിനിമകളിലേക്ക് ചുവടുമാറ്റിയ താരം മമ്മൂട്ടി നായകനായ വൺ എന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിൽ എത്തിയിരുന്നു.

  എഴുത്തും യൂട്യൂബ് ചാനലുമൊക്കെയായി സജീവമായി നിൽക്കുന്ന ഗായത്രി വണ്ണിനു ശേഷം നായികയായ പുതിയ ചിത്രം ദിവസങ്ങൾക്ക് മുൻപാണ് തിയേറ്ററുകളിൽ എത്തിയത്. എന്നാലും എന്റളിയ എന്ന ചിത്രത്തിൽ സൂരജ് വെഞ്ഞാറമൂടിന്റെ നായിക ആയിട്ടാണ് ഗായത്രി അഭിനയിച്ചിരിക്കുന്നത്.

  Also Read: ഷീലയെക്കുറിച്ച് പലതും പറഞ്ഞു; പ്രേം നസീറുമായുള്ള ​ഗോസിപ്പിന് കാരണം അടൂർ ഭാസി; ടിപി മാധവൻ

  സീരിയലുകളിൽ നിന്ന് പൂർണമായും സിനിമയിലേക്ക് ചുവടുമാറ്റിയ ഗായത്രി തന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഇപ്പോൾ. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പുതിയ ചിത്രത്തെ കുറിച്ചും തന്റെ സിനിമ അനുഭവങ്ങളുമാണ് ഗായത്രി പങ്കുവച്ചത്. ഗായത്രിയുടെ വാക്കുകൾ വിശദമായി വായിക്കാം.

  'സിനിമ കണ്ട് ഒരുപാട് നല്ല റെസ്പോൺസുകൾ വരുന്നുണ്ട്. അതിൽ സന്തോഷമുണ്ട്. 'എന്നാലും എന്റളിയ' അളിയനെ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുന്ന സിനിമയാണ്. ആ പേര് സിനിമയ്ക്ക് എത്ര അനുയോജ്യമാണെന്ന് സിനിമ കാണുമ്പോൾ അറിയാം,'

  'സിങ്ക് സൗണ്ടിൽ ഷൂട്ട് ചെയ്ത സിനിമയാണിത്. എനിക്ക് പൊതുവെ സിങ്ക് സൗണ്ട് എളുപ്പമായിട്ടാണ് തോന്നിയിട്ടുള്ളത്. വണ്ണിൽ സിങ്ക് സൗണ്ടായിരുന്നു. സിങ്ക് സൗണ്ടാണോ, ആശ്വാസം എന്നായിരുന്നു ആദ്യം തോന്നിയത്. അഭിനയിക്കുമ്പോൾ വരുന്ന വോയ്‌സ് മോഡുലേഷൻ, ടോൺ, ഫീലൊക്കെ ഡബ്ബിങ്ങിൽ കൊണ്ടുവരാൻ ബുദ്ധിമുട്ടുള്ള ആളാണ് ഞാൻ. ചിലർക്ക് നേരെ തിരിച്ചായിരിക്കും,'

  'വൺ ആണ് എന്നാലും എന്റളിയക്ക് കാരണമായത്. സിനിമ കണ്ട് സംവിധായകൻ ബാഷ് എനിക്ക് മെസ്സേജ് അയച്ചിരുന്നു. ബാഷ് തന്നെയാണ് എന്നെ സിനിമയിലേക്ക് സജസ്റ്റ് ചെയ്യുന്നതും വിളിക്കുന്നതും. കാണെക്കാണെ സിനിമയിൽ സുരാജേട്ടന്റെ പെർഫോമൻസ് കണ്ട് ഞെട്ടി ഇരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ നായിക ആയിട്ട് എന്നെ വിളിക്കുന്നത്,'

  'നിങ്ങൾ നാല് കഥാപാത്രങ്ങളെ ആശ്രയിച്ചാണ് സിനിമ ഇരിക്കുന്നത് എന്ന് കൂടെ പറഞ്ഞപ്പോൾ എനിക്ക് പിന്നെ നോ പറയാൻ കാരണമുണ്ടായില്ല. സിനിമയിൽ എല്ലാവരുടെയും ഇന്പുട്സ് ഉണ്ട്. ഒരു സീൻ ഞാനും സുരാജേട്ടനും പറഞ്ഞപോലെ പിന്നീട് മാറ്റിചെയ്തിട്ടുണ്ട്. സംവിധായകൻ ആ സ്വാതന്ത്ര്യം തന്നത് കൊണ്ടാണ്,'

  'വൺ ചെയ്യുന്ന സമയത്ത് മമ്മൂക്കയുടെ പ്രീപറേഷൻ ഒക്കെ ഞാൻ നോക്കി നിന്നിട്ടുണ്ട്. ഷോട്ട് എടുക്കാൻ വന്നിട്ട് പിന്നെ സീൻ വായിച്ചു നോക്കുന്നതൊക്കെ എന്തോ മോശമാണെന്ന തോന്നൽ എനിക്കുണ്ടായിരുന്നു. ഞാൻ കാരവനിൽ നിന്ന് ഇറങ്ങിയാൽ പിന്നെ സ്‌ക്രിപ്റ്റ് നോക്കില്ല. അതെന്തോ പാടില്ലെന്ന ചിന്ത എന്റെ ഉള്ളിൽ ഉണ്ട്,'

  'പക്ഷെ മമ്മൂക്കയെ പോലൊരാൾ ഓരോ സീൻ കഴിയുന്നതിനും മുൻപ് അസിസ്റ്റന്റിന്റെ കയ്യിൽ നിന്ന് സ്ക്രിപ്റ്റ് വാങ്ങി വായിക്കുന്നത് കാണുമ്പോൾ ഞാൻ ഞെട്ടി പോയിട്ടുണ്ട്. ആൾക്ക് എല്ലാം ബൈഹാർട്ട് ആയിരിക്കും. എങ്കിലും സ്ക്രിപ്റ്റ് വാങ്ങി നോക്കും. എപ്പോഴും പുതിയ ഒരാൾ വന്ന് പ്രിപ്പയർ ചെയ്യുന്ന പോലെയാണ്,'

  Also Read: ചേട്ടന്റെ ഭാര്യയായി വരുന്നയാളെക്കുറിച്ച് എനിക്കുണ്ടായിരുന്നത് ഒറ്റ നിബന്ധന; അങ്ങനെ ഒരാളെ പറ്റില്ല; അനുശ്രീ

  'അത്പോലെ സിദ്ദിഖ് ഇക്കയും ചില ടിപ്പുകൾ തന്നിട്ടുണ്ട്. ഞാൻ സുരാജേട്ടനോട് ദേഷ്യപ്പെടുന്ന സീനാണ്. 'അടുത്ത ഡയലോഗ് ഗായത്രിക്ക് അറിയുമായിരിക്കും എന്നാൽ ലക്ഷ്മി എന്ന കഥാപാത്രത്തിന് അറിയില്ല. അപ്പോൾ ചിന്തിക്കാൻ ഉള്ള ഒരു ഗ്യാപ് ഉണ്ടാവണം ഡയലോഗിന് മുൻപേ. ചാടി കയറി പറയരുത്'. എന്ന് സിദ്ദിഖ് ഇക്ക പറഞ്ഞു. അതൊക്കെ ചെറിയ പാഠങ്ങൾ ആയിരുന്നു എനിക്ക്,'

  'ഇപ്പോൾ ചേരി മിനി വെബ്‌സീരിസിന്റെ സ്ക്രിപ്റ്റിംഗിൽ ആണ്. അത് സംവിധാനം ചെയ്യുന്നത് ഞാനാണ്. സിനിമകളിൽ നിന്ന് കുറെ ഓഫറുകൾ വന്നിട്ടുണ്ട്. നമ്മുക്കും സന്തോഷം ലഭിക്കുന്ന വേഷങ്ങൾ മാത്രമാണ് തിരഞ്ഞെടുക്കുന്നത്. ലാലേട്ടനെ വെച്ച് സിനിമ ചെയ്യണം എന്നൊരു ആഗ്രഹമുണ്ട്. അദ്ദേഹത്തോടൊപ്പം അഭിനയിക്കണം എന്നതിനപ്പുറം അദ്ദേഹത്തെ വെച്ച് സിനിമ ചെയ്യണം എന്നാണ്,' ഗായത്രി പറഞ്ഞു.

  Read more about: gayathri arun
  English summary
  Gayathri Arun Opens Up About Her Experience Working With Mammootty And Her Wish To Direct Mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X