twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നടന്‍ ആയില്ലായിരുന്നുവെങ്കില്‍ അച്ഛന്റെ ഗുണ്ട ആയേനെ; സുരേഷ് ഗോപിയെക്കുറിച്ച് ഗോകുല്‍ സുരേഷ്

    |

    മലയാള സിനിമയിലെ താരപുത്രനാണ് ഗോകുല്‍ സുരേഷ്. മലയാളത്തിന്റെ സൂപ്പര്‍ താരം സുരേഷ് ഗോപിയുടെ മകനാണ് ഗോകുല്‍. അച്ഛനും മകനും ഇപ്പോഴിതാ ആദ്യമായി ഓണ്‍ സ്‌ക്രീനില്‍ ഒരുമിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത പാപ്പനിലൂടെയാണ് അച്ഛനും മകനും കൈ കോര്‍ത്തിരിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിനും സുരേഷ് ഗോപിയുടേയും ഗോകുലിന്റേയും കോമ്പോയ്ക്ക് ലഭിക്കുന്നത്.

    Also Read: 'പ്രതികരണ ശേഷിയുള്ള ചക്കപ്പഴം ഫാൻസിന്റെ ശബ്ദത്തിന്റെ പ്രതിഫലനമാണ് ഈ ഒത്തുകൂടൽ'; സബീറ്റയുടെ കുറിപ്പ്!Also Read: 'പ്രതികരണ ശേഷിയുള്ള ചക്കപ്പഴം ഫാൻസിന്റെ ശബ്ദത്തിന്റെ പ്രതിഫലനമാണ് ഈ ഒത്തുകൂടൽ'; സബീറ്റയുടെ കുറിപ്പ്!

    ഇതിനിടെ ഇപ്പോഴിതാ താന്‍ നടനായില്ലായിരുന്നുവെങ്കില്‍ സുരേഷ് ഗോപിയുടെ ഗുണ്ടയാകുമായിരുന്നുവെന്നാണ് ഗോകുല്‍ സുരേഷ് പറയുന്നത്. അച്ഛനെ താന്‍ കാണുന്നത് ലാര്‍ര്‍ താന്‍ ലൈഫ് ഇമേജിലാണെന്നാണ് ഗോകുല്‍ പറയുന്നത്. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നിരിക്കുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    Suresh Gopi

    'അച്ഛനില്‍ നിന്നും ഡിസ്റ്റന്‍സ് ഇട്ട് അകന്ന് മാറി നില്‍ക്കുന്ന ആളൊന്നുമല്ല ഞാന്‍. എനിക്ക് അച്ഛന്റെ അസിസ്റ്റന്റിനെ പോലെ നില്‍ക്കാനാണ് ഇഷ്ടം. നടനായില്ലായിരുന്നെങ്കില്‍ അച്ഛന്റെ ഗുണ്ടായായേനെയെന്ന് അമ്മയോടൊക്കെ പറയുമായിരുന്നു. നടനായിരിക്കുമ്പള്‍ ഒരു 'ലാര്‍ജര്‍ ദാന്‍ ലൈഫ്' ഇമേജിലാണ് ഞാന്‍ അച്ഛനെ കാണുന്നത്. അതാണ് ഞാന്‍ എന്‍ജോയ് ചെയ്യുന്നത്. കോളേജ് സമയത്തൊന്നും അത്രക്ക് ഇല്ലായിരുന്നു. അഭിനയിക്കാന്‍ തുടങ്ങിയപ്പോഴാണ് ഞാന്‍ അങ്ങനെ മാറിയത്,' എന്നാണ് ഗോകുല്‍ പറയുന്നത്.

    നേരത്തെ തന്റെ മക്കളില്‍ അകലം പാലിച്ച് നില്‍ക്കുന്നത് ഗോകുല്‍ ആണെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. രണ്ടാമത്തെ മകന്‍ തന്നെ സുഹൃത്തിനെ പോലെയാണ് കാണുന്നതെന്നും താരം പറഞ്ഞിരുന്നു. മക്കള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ടെങ്കിലും ഗോകുല്‍ അല്‍പ്പം പിന്നിലേക്ക് മാറിയാണ് നില്‍ക്കുന്നതെന്നാണ് താരം പറയുന്നത്.

    അതേസമയം കുട്ടിയായിരിക്കെ താന്‍ വാങ്ങി നല്‍കിയ കളിപ്പാട്ടങ്ങളൊക്കെ ഗോകുല്‍ സൂക്ഷിച്ച് വെക്കാറുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. 'ഞാന്‍ കുട്ടിക്കാലത്ത് വാങ്ങിക്കൊടുത്ത ചെറിയ കാറുകളും പാവകളും തോക്കുകളുമൊക്കെ ഇപ്പോഴും അവന്‍ ഷെല്‍ഫില്‍ സൂക്ഷിച്ചിട്ടുണ്ട്, ഡ്രെസൊന്നുമല്ല. ഡെയ്ലി അതെടുത്ത് തുടച്ച് വൃത്തിയാക്കി അടുക്കി വെക്കും,' എന്നാണ് താരം പറയുന്നത്.

    എന്തായാലും സുരേഷ് ഗോപിയുടെ ബോക്‌സ് ഓഫീസിലേക്കുള്ള ശക്തമായ തിരിച്ചുവരവായി മാറിയിരിക്കുകയാണ് പാപ്പന്‍. ജോഷിയാണ് സിനിമയുടെ സംവിധാനം. ജോഷിയും സുരേഷ് ഗോപിയും നാളുകള്‍ക്ക് ശേഷം കൈകോര്‍ത്തപ്പോള്‍ പിറന്നതൊരു മികച്ച വിജയം തന്നെയാണ്. ആര്‍ജെ ഷാന്‍ ആണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ആദ്യ ദിവസം മൂന്ന് കോടിയിലധികമാണ് സിനിമ നേടിയത്. തുടര്‍ന്നുള്ള ദിവസങ്ങളിലും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.

    Recommended Video

    Neeta Pillai On Suresh Gopi ❤️ സുരേഷ് ഗോപിയുടെ ഒപ്പം ഉള്ള സീൻ ഇമോഷണൽ സീൻ ആയിരുന്നു | *Shorts

    സുരേഷ് ഗോപി ടൈറ്റില്‍ കഥാപാത്രമാകുമ്പോള്‍ നിത പിള്ള മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗോകുല്‍ സുരേഷിനൊപ്പം നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

    English summary
    Gokul Suresh About Acting Career And Father Suresh Gopi Movie Paappan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X