twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുതിയ സൈക്കിള്‍ കാണാനില്ല; അര്‍ജുന്റെ മറുപടി കേട്ട് കണ്ണ് നിറഞ്ഞ് അവനെ കെട്ടിപ്പിടിച്ചു: ഹരിശ്രീ അശോകന്‍

    |

    മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് ഹരിശ്രീ അശോകന്‍. അദ്ദേഹത്തിന്റെ കോമഡികള്‍ കണ്ട് മലയാളികള്‍ തങ്ങളുടെ സങ്കടങ്ങള്‍ മറന്നിട്ടുണ്ട്. ഇന്ന് അച്ഛനൊപ്പം മകന്‍ അര്‍ജുന്‍ അശോകനും മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയിരിക്കുകയാണ്. നായകനായും വില്ലനായും സഹനടനായുമെല്ലാം അര്‍ജുന്‍ കയ്യടി നേടുകയാണ്. മകനെക്കുറിച്ച് തനിക്ക് അഭിമാനം തോന്നിയൊരു അനുഭവം തുറന്ന് പറയുകയാണ് ഹരിശ്രീ അശോകന്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

    റഹ്‌മാന്‍ വന്നത് മോഹന്‍ലാലിനോടുള്ള ഇഷ്ടം കൊണ്ട്; ആറാട്ടിലുള്ളത് ഫണ്‍ മോഹന്‍ലാലെന്ന് ബി ഉണ്ണികൃഷ്ണന്‍റഹ്‌മാന്‍ വന്നത് മോഹന്‍ലാലിനോടുള്ള ഇഷ്ടം കൊണ്ട്; ആറാട്ടിലുള്ളത് ഫണ്‍ മോഹന്‍ലാലെന്ന് ബി ഉണ്ണികൃഷ്ണന്‍

    ''ഞാന്‍ വളര്‍ന്നു വന്ന സാഹചര്യം അവനറിയാം. അവന്റെ കുട്ടിക്കാലത്ത് ഉണ്ടായ ഒരു സംഭവം പറയാം. ഞങ്ങള്‍ എറണാകുളത്ത് ഒരു ഫ്‌ളാറ്റിലാണ് താമസിക്കുന്നത്. അര്‍ജുന്‍ എന്നോട് പറഞ്ഞു, കൂട്ടുകാര്‍ക്കൊക്കെ സൈക്കിള്‍ ഉണ്ട്, ഞാന്‍ പറഞ്ഞു നിനക്കും ഒരു സൈക്കിള്‍ വാങ്ങാം. ഞാന്‍ ഒരു സൈക്കിള്‍ വാങ്ങി കൊടുത്തു. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ സൈക്കിള്‍ കാണാനില്ല. ഞാന്‍ അര്‍ജുനോട് ചോദിച്ചു സൈക്കിള്‍ എവിടെ? അവന്‍ പറഞ്ഞു അവന്റെ ഒരു കൂട്ടുകാരന് കൊടുത്തു. രാവിലെ പത്രം ഇടാന്‍ പോയാണ് ആ കൂട്ടുകാരന്‍ അവന്റെ കുടുംബത്തെ നോക്കുന്നത്. അതിന് ശേഷമാണ് അവന്‍ സ്‌കൂളില്‍ വരുന്നത്. സൈക്കിള്‍ വാങ്ങാന്‍ നിവൃത്തിയില്ല. സൈക്കില്‍ ഇല്ലെങ്കില്‍ ജീവിതം വഴിമുട്ടും''.

    അവനെ കെട്ടിപ്പിടിച്ചു

    ''ഞാന്‍ തടസം പറയുമോ എന്ന് പേടിച്ചാണ് അവന്‍ അത് പറയാതിരുന്നത്. അത് കേട്ടപ്പോള്‍ എന്റെ കണ്ണുനിറഞ്ഞു. ഞാന്‍ അവനെ കെട്ടിപ്പിടിച്ചു. മകനെ കുറിച്ച് എനിക്ക് അഭിമാനം തോന്നി. ഈ അടുത്ത കാലത്ത് എന്റെ മകള്‍ക്കും മരുമകനും ഗള്‍ഫിലെ ഒരു ലോട്ടറി അടിച്ചു. ഞാന്‍ പറഞ്ഞു അതില്‍ ഒരു കോടി രൂപ ബുദ്ധിമുട്ടുള്ളവര്‍ക്ക് കൊടുത്താല്‍ നന്നായി. ഞങ്ങളുടെ കുടുംബത്തില്‍ തന്നെ ധാരാളം പേരുണ്ട് സഹായിക്കേണ്ടതായി'' എന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്. വീട്ടിലിരിക്കുമ്പോള്‍ മക്കളോട് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ പറയാറുണ്ടെന്നതിനെക്കുറിച്ചും ഹരിശ്രീ അശോകന്‍ മനസ് തുറന്നു.

    പഠനം

    കേട്ടത് ശരിയാണ്. പത്താം ക്ലാസില്‍ ഞാന്‍ പഠനം നിര്‍ത്തിയത് പഠിക്കാന്‍ മോശമായിരുന്നത് കൊണ്ടല്ല. സാഹചര്യം അങ്ങനെയായിരുന്നു. മക്കള്‍ പല ഭാഷ പഠിക്കുന്നതും അറിവു നേടുന്നതും സന്തോഷമുള്ള കാര്യമാണ്. ഇടയ്ക്ക് ഞാന്‍ മക്കളോട് പറയും നിങ്ങള്‍ ഇത്തിരി നേരം ഇംഗ്ലീഷില്‍ സംസാരിക്ക് അച്ഛന്‍ കേള്‍ക്കട്ടെയെന്ന്. അവര്‍ സംസാരിക്കും. ഞാന്‍ കേട്ടിരിക്കും. എന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്. രാഷ്ട്രീയ പ്രവേശനമുണ്ടാകുമോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കുന്നുണ്ട്.

    പോസ്റ്റര്‍ ഒട്ടിക്കാന്‍ പോയിട്ടുണ്ട്

    കുട്ടിക്കാലത്ത് ഞാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി പോസ്റ്റര്‍ ഒട്ടിക്കാന്‍ പോയിട്ടുണ്ട്. പശപ്പാത്രം ചുമക്കലാണ് പ്രധാന പണി. അത് പാര്‍ട്ടിയോടുള്ള വിശ്വാസം കൊണ്ടായിരുന്നുവെന്ന് പറഞ്ഞാല്‍ അത് നുണയാകും. വിശപ്പ് സഹിക്കാന്‍് വയ്യാത്ത കൊണ്ടായിരുന്നു. പോസ്റ്റര്‍ ഒട്ടിച്ചു കഴിഞ്ഞാല്‍ വയറു നിറയെ കപ്പ പുഴുങ്ങിയതും കട്ടന്‍ ചായയും കിട്ടും. എന്നെ പോലെ കപ്പ പുഴുങ്ങിയതിന് വേണ്ടി മാത്രം പശപ്പാത്രം ചുമക്കുന്നവര്‍ ഇന്നും കാണും. കാരണം പട്ടിണിക്കാര്‍ക്ക് ഇന്നും കുറവ് ഇല്ലല്ലോ. അവര്‍ കുറയാനും പാടില്ലല്ലോ. എങ്കിലേ പോസ്റ്റര്‍ ഒട്ടിക്കാന്‍ ധാരാളം ആളുകളുണ്ടാകൂ. എല്ലാ പാര്‍ട്ടിയിലും നല്ലവരുണ്ട്. എല്ലാ പാര്‍ട്ടിയിലും മോശക്കാരുമുണ്ട്. എന്നായിരുന്നു ഹരിശ്രീ അശോകന്‍ പറഞ്ഞത്.

    Recommended Video

    നയൻതാരയെ ചെറുപ്പത്തിൽ വിളിച്ച് പറ്റിച്ച കഥ പറഞ്ഞ് Dhyan Sreenivasan | FilmiBeat Malayalam
    മിന്നല്‍ മുരളി

    മിന്നല്‍ മുരളിയിലാണ് ഹരിശ്രീ അശോകനെ അവസാനമായി സ്‌ക്രീനില്‍ കണ്ടത്. മകന്‍ അര്‍ജുന്‍ അശോകനൊപ്പം അഭിനയിക്കുന്ന സിനിമയുടെ ചര്‍ച്ചകള്‍ നടക്കുന്നതായാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ അച്ഛനും മകനും ആയിട്ടാണോ അതോ അപ്പൂപ്പനും ചെറുമകനും ആയിട്ടാണോ എന്നൊന്നും പറയാറായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

    Read more about: harishree ashokan arjun ashokan
    English summary
    Harishree Ashokan About His Gift To Arjun Ashokan And His Early Political Activities
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X