For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യമായി ചാന്‍സ് ചോദിച്ചത് മുരളി ഗോപിയോട്; അദ്ദേഹത്തിന്റെ മറുപടി വെളിപ്പെടുത്തി അശ്വത്ത് ലാല്‍

  |

  പ്രണവ് മോഹന്‍ലാലിന്റെ ശക്തമായ തിരിച്ചുവരവായി മാറിയിരിക്കുകയാണ് ഹൃദയം. പ്രണവിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമയാക്കായി നാളുകളായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. കാത്തിരിപ്പുകള്‍ അവസാനിപ്പിച്ച് ജനുവരി 21 ന് സിനിമ തീയേറ്ററുകളിലെത്തുകയായിരുന്നു. ദര്‍ശനയും കല്യാണി പ്രിയദര്‍ശനും നായികമാരായി എത്തിയ സിനിമയ്ക്ക് എങ്ങും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വിനീത് ശ്രീനിവാസന്‍ തന്നിലുണ്ടായ പ്രതീക്ഷ നിലനിര്‍ത്തിയെന്നാണ് ആരാധകര്‍ പറയുന്നത്.

  'പക്വതയില്ലാത്ത പെരുമാറ്റം ഇഷ്ടപ്പെട്ടില്ല'; സെയ്ഫ് അലിഖാന്റെ മകനും കാമുകിയും വേർപിരിഞ്ഞു!

  ചിത്രത്തിലൂടെ നിരവധി യുവതാരങ്ങളേയും വിനീത് സമ്മാനിക്കുന്നുണ്ട്. ചിത്രത്തില്‍ പ്രണവിന്റെ അരുണിന്റെ അടുത്ത സുഹൃത്തായ ആന്റണി താടിക്കാരനെ അവതരിപ്പിച്ചിരിക്കുന്നത് അശ്വത്ത് ലാല്‍ എന്ന യുവനടനാണ്. കോമഡി രംഗങ്ങളിലേയും വൈകാരിക രംഗങ്ങളിയേലും അശ്വത്തിന്റെ പ്രകടനം കയ്യടി നേടുന്നുണ്ട്. ഇപ്പോഴിതാ മലയാള സിനിമയിലെ മുന്‍നിര നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയെക്കുറിച്ചുള്ള അശ്വത്തിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. സിനിമ തന്നെയായിരുന്നു എക്കാലത്തേയും തന്റെ സ്വപ്നമെന്നും സിനിമയില്‍ എത്താനായി ആദ്യമായി ചാന്‍സ് ചോദിച്ചത് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപിയോട് ആയിരുന്നെന്നുമാണ് അശ്വത്ത് പറയുന്നതു. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് അശ്വത്ത് മനസ് തുറന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  ചെമ്പഴന്തി എസ്.എന്‍ കോളേജിലാണ് ഞാന്‍ പഠിച്ചത്. ഞങ്ങളുടെ എച്ച്.ഒ.ഡിയുടെ സുഹൃത്താണ് മുരളി ഗോപി എന്നാണ് അശ്വത്ത് പറയന്നത്. കോളേജില്‍ ഒരു മീഡിയ ക്ലബ്ബിന്റെ ഉദ്ഘാടനവുമായിബന്ധപ്പെട്ട് മുരളി ഗോപി കോളേജില്‍ വന്നപ്പോഴായിരുന്നു താന്‍ ചാന്‍സ് ചോദിച്ചതെന്നാണ് അശ്വത്ത് പറയുന്നത്. ഞാന്‍ അന്ന് ഡിഗ്രി രണ്ടാം വര്‍ഷം പഠിക്കുകയാണ്. അദ്ദേഹം ഉദ്ഘാടനമൊക്കെ കഴിഞ്ഞ് തിരിച്ച് ഇറങ്ങിപ്പോകുന്ന സമയത്ത് ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് എത്തി. സര്‍ എന്റെ പേര് അശ്വത്ത് എന്നാണ്. എനിക്ക് സിനിമയില്‍ അഭിനയിക്കണമെന്നൊക്കെ ആഗ്രഹമുണ്ട്. എനിക്ക് ഒരു ചാന്‍സ് തരാമോ എന്ന് ചോദിക്കുകയായിരുന്നുവെന്നാണ് അശ്വത്ത് പറയുന്നത്. തന്റെ ചോദ്യത്തിന് മുരളി ഗോപി നല്‍കിയ മറുപടിയും അശ്വത്ത് പങ്കുവെക്കുന്നുണ്ട്. 'ഇപ്പോള്‍ എന്തു ചെയ്യുന്നു എന്നായി പുള്ളി, പഠിക്കുന്നു എന്ന് ഞാന്‍. ആ എന്നാല്‍ ആദ്യം പഠിക്ക് , പഠിച്ചൊക്കെ കഴിഞ്ഞിട്ട് നോക്കാം എന്ന് പറഞ്ഞു. ദേഷ്യത്തിലൊന്നുമല്ല പറഞ്ഞത്. അത് പറഞ്ഞ ശേഷം അദ്ദേഹം നടന്നുപോയി. എന്നാണ് അശ്വത്ത് ഓര്‍ക്കുന്നത്.

  പിന്നീട് താന്‍ അദ്ദേഹത്തെ കണ്ടിട്ടില്ലെന്നാണ് അശ്വത്ത് പറയുന്നത്. എന്നാല്‍ അദ്ദേഹത്തെ എന്നെങ്കിലും കാണണമെന്ന് ആഗ്രഹമുണ്ടെന്നും താരം പറയുന്നു. സിനിമയില്‍ എത്തുക എന്നതായിരുന്നു എന്നും തന്റെ ആഗ്രഹം. എന്നാല്‍ സിനിമയെ കുറിച്ച് പറഞ്ഞുതരാനൊന്നും ആരും ഉണ്ടായിരുന്നില്ലെന്നും എങ്കിലും ഇവിടെ എത്തണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു എന്നുമാണ് അശ്വത്ത് പറയുന്നത്. അങ്ങനെയൊരു യാത്രയായിരുന്നു. അത് ഇവിടെ എത്തി. ഹൃദയത്തിന് മുമ്പ് ആഹയിലെ അശ്വത്തിന്‌റെ പ്രകടനവും കയ്യടി നേടിയിരുന്നു. തന്റെ സ്വപ്‌നത്തിലൂടെയാണ് അശ്വത്ത് ഇപ്പോള്‍ കടന്നു പോകുന്നത്.

  Bro Daddy Real Review | കണ്ടിരിക്കാൻ പോലും പറ്റില്ലേ ബ്രോ ഡാഡി ? | FilmiBeat Malayalam

  ചെയ്യുന്ന ജോലിയില്‍ കമിറ്റ്മെന്റോടെ നില്‍ക്കുക, കുറച്ച് കാര്യങ്ങള്‍ പഠിക്കുക അതൊക്കെയാണ് ഇപ്പോള്‍ തന്റെ ആലോചന എന്നാണ് താരം പറയുന്നത്. സിനിയമിലേക്ക് എത്തിപ്പെടണമെന്ന് ആഗ്രഹിച്ചപ്പോള്‍ മറ്റൊരു പ്ലാനും മനസിലുണ്ടായിരുന്നില്ലെന്നും എന്തായാലും എത്തുമെന്ന് ഉറപ്പായിരുന്നുവെന്നും അശ്വത്ത് പറയുന്നു. ആ ഉറപ്പ് കാലം ശരിവെക്കുകയും ചെയ്തിരിക്കുകയാണ്. തന്നെ പോലെ തന്നെ ചിന്തിച്ചിരുന്ന കുറേ സുഹൃത്തുക്കള്‍ എനിക്ക് ഉണ്ടായിരുന്നുവെന്നും ഓഡീഷന് അയക്കാനും മറ്റും നിര്‍ബന്ധിക്കുന്നത് അവരായിരുന്നുവെന്നും അശ്വത്ത് പറയുന്നു. ഹൃദയത്തില്‍ പ്രണവിനൊപ്പമുള്ള ഷൂട്ടിങ് അനുഭവമെല്ലാം വളരെ നല്ലതായിരുന്നെന്നും എന്‍ജോയ് ചെയ്താണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയതെന്നും അശ്വത്ത് കൂട്ടിച്ചേര്‍ക്കുന്നു.

  Read more about: murali gopi
  English summary
  Hridayam Fame Aswath Lal Opens Up About His First Meeting With Murali Gopy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X