For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അയാളുടെ വ്യക്തി ജീവിതത്തില്‍ എന്ത് സംഭവിക്കുന്നു എന്നത് എന്റെ വിഷയമല്ല; ബാലയെക്കുറിച്ച് ഉണ്ണി മുകുന്ദന്‍

  |

  ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടന്‍ ബാല. ഉണ്ണി മുകന്ദന്‍ നായകനായ ഷഫീഖിന്റെ സന്തോഷം എന്ന ചിത്രത്തിലൂടെയാണ് ബാലയുടെ തിരിച്ചുവരവ്. നായകനായും വില്ലനായും സഹനടനായുമെല്ലാം കയ്യടി നേടിയിട്ടുള്ള താരമാണ് ബാല. എന്നാല്‍ ഇതാദ്യമായിട്ടാണ് ബാല കോമഡി വേഷം ചെയ്യുന്നത്. തന്റെ റിയല്‍ ലൈഫില്‍ പറഞ്ഞ ഹിറ്റ് ഡയലോഗുകള്‍ അടക്കം ചേര്‍ത്തുവച്ചാണ് ബാലയുടെ കഥാപാത്രത്തെ ഒരുക്കിയിരിക്കുന്നത്.

  Also Read: അവര്‍ എന്നേയും സമീപിച്ചിരുന്നു, ഒരു ലക്ഷം തരാമെന്ന് പറഞ്ഞു; വധ ഭീഷണിയെന്ന് ബ്ലെസ്ലി

  അഭിമുഖങ്ങളില്‍ ബാല പറഞ്ഞിട്ടുള്ള ദിസ് ഈസ് റാങ്, ലാജിക്കലാ തിങ്ക് പണ്ണ് തുടങ്ങിയ ഡയലോഗുകള്‍ വലിയ ഹിറ്റായി മാറിയിരുന്നു. ട്രോളുകളും മീമുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ഇറങ്ങിയിരുന്നു. അതേ ഡയലോഗുകള്‍ ചിത്രത്തിലെ ബാലയുടെ കഥാപാത്രവും പറയുന്നുണ്ട്. നേരത്തെ ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ തന്നെ ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു.

  bala

  ചിത്രത്തിന്റെ റിലീസിന് പിന്നാലെ ബാലയുടെ പ്രകടനത്തിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലേക്ക് ബാല എത്തിയതിനെക്കുറിച്ചും താരത്തിന്റെ പ്രകടനത്തെക്കുറിച്ചുമാക്കെ മനസ് തുറക്കുകയാണ് ചിത്രത്തിലെ നായകനായ ഉണ്ണി മുകുന്ദന്‍. ഉണ്ണി മുകുന്ദന്‍ തന്നെയാണ് സിനിമയുടെ നിര്‍മ്മാതാവും. അനൂപ് പന്തളം ഒരുക്കിയ ചിത്രം ഉണ്ണി മുകുന്ദന്‍ ഫിലിംസ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ സിനിമയാണ്. മേപ്പടിയാനായിരുന്നു ആദ്യത്തെ സിനിമ.

  കഥയുടെ തുടക്കത്തില്‍ ഒന്നും ബാല ഈ സിനിമയുടെ ഭാഗമായിരുന്നില്ലെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. പിന്നീട് ഓരോ ഘട്ടം കഴിയുമ്പോഴും പല കഥാപാത്രങ്ങളും വന്നു. അങ്ങനെ ഒരിക്കല്‍, എനിക്ക് തോന്നി ബാല ഇന്ന കഥാപാത്രം ചെയ്താല്‍ നന്നാവും എന്ന് തോന്നിയെന്നാണ് ഉണ്ണി പറയുന്നത്. പക്ഷെ സംവിധായകന്‍ അനൂപിനോട് പറഞ്ഞപ്പോള്‍ ആദ്യം അദ്ദേഹത്തിന് താത്പര്യം ഉണ്ടായിരുന്നില്ലെന്നും താരം പറയുന്നു. എന്നാല്‍ പിന്നീട് ബാല ചെയ്തു തുടങ്ങിയപ്പോള്‍ അനൂപ് തന്നെ പറഞ്ഞു ബെസ്റ്റ് കാസ്റ്റിങ് എന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

  ഉണ്ണി മുകുന്ദനും ബാലയും അടുത്ത സുഹൃത്തുക്കളാണ്. ബാലയുടെ വിവാഹത്തിന് ഉണ്ണി മുകുന്ദന്‍ എത്തിയിരുന്നു. ഇരുവരും നേരത്തെ മുതല്‍ക്കെ അടുത്ത സുഹൃത്തുക്കളാണ്. അതേസമയം ബാലയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകൡ നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ്. ഷഫീഖിന്റെ സന്തോഷത്തിന്റെ റിലീസിന് പിന്നാലെ ബാല നടത്തിയ പ്രസ്താവനകള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ ബാലയുടെ വ്യക്തിജീവിതം തന്നെ ബാധിക്കുന്ന കാര്യമല്ലെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

  Also Read: നിഷ്‌കളങ്കമായി ഈ ചിരി മതി ജീവിതകാലം മുഴുവനെന്ന് ഗോപി സുന്ദര്‍! എത്ര കരഞ്ഞാലും പാപ്പുന്റെ അച്ഛന്‍ ബാല തന്നെ!

  ബാല വളരെ നല്ല ഒരു നടനാണ്. അയാളുടെ വ്യക്തി ജീവിതത്തില്‍ എന്ത് സംഭവിയ്ക്കുന്നു എന്നത് എന്നെ സംബന്ധിച്ച് ഒരു വിഷയമേ അല്ലെന്നാണ് ഉണ്ണി മുകന്ദന്‍ പറയുന്നത്. ഷഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തില്‍ ബാല വളരെ നന്നായി അഭിനയിച്ചു. എന്നെക്കാള്‍ നന്നായി ചെയ്തോ എന്ന് ചോദിച്ചാലും എനിക്ക് നോ പറയാന്‍ പറ്റില്ല എന്നാണ് താരത്തിന്റെ പ്രകടനത്തെക്കുറിച്ച് ഉണ്ണി പറയുന്നത്.

  bala

  അത്രയും മികച്ച കലാകാരനാണ്. പുതിയ മുഖം എന്ന സിനിമയില്‍ അത് കണ്ടതാണല്ലോ, ബാലയെ പോലെ ഒരു മികച്ച വില്ലന്‍ ഉള്ളത് കൊണ്ടാണ് പൃഥ്വിരാജ് എന്ന ഹീറോയ്ക്ക് അത്രയും സ്ട്രോങ് ആയി പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞതെന്നും ഉണ്ണി മുകുന്ദന്‍ അഭിപ്രായപ്പെടുന്നുണ്ട്. ഉണ്ണി മുകുന്ദനും ബാലയ്ക്കും ഒപ്പം ആത്മീയ, ദിവ്യ പിള്ള, മനോജ് കെ ജയന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയാണ് ഷഫീഖിന്റെ സന്തോഷം.

  അതേസമയം സിനിമയുടെ റിലീസിന് പിന്നാലെ തന്റെ മകളെക്കുറിച്ച് ബാല പറഞ്ഞ വാക്കുകള്‍ വിവാദമായി മാറിയിരിക്കുകയാണ്. മകള്‍ വരണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ തന്നെ പറ്റിച്ചുവെന്നുമാണ് ബാല പറയുന്നത്. മുന്‍ ഭാര്യ അമൃത സുരേഷിനേയും പങ്കാളി ഗോപി സുന്ദറിനേയും പരോക്ഷമായി പരാമര്‍ശിക്കുന്നതായിരുന്നു ബാലയുടെ വാക്കുകള്‍. പിന്നാലെ മറുപടിയുമായി അമൃതയും രംഗത്തെത്തിയിരുന്നു.

  English summary
  I Don't Care What Happens In His Personal Life Says Unni Mukundan About Bala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X