For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ ടൈപ്പ് നടിമാരെ എനിക്കിഷ്ടമല്ല! രശ്മികയെ കളിയാക്കി ഋഷഭ്; പഴയ പക ഇതുവരേ വിട്ടില്ലേ?

  |

  കെജിഎഫ് പരമ്പരയ്ക്ക് പാന്‍ ഇന്ത്യന്‍ വിജയം നേടിയ കന്നഡ ചിത്രമാണ് കന്താര. ചിത്രത്തിന്റെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി ഇന്ന് രാജ്യം മുഴുവന്‍ ആരാധകരുള്ള താരമാണ്. കേരളത്തിലും വന്‍ ഹിറ്റായി മാറിയിരുന്നു കാന്തര. ഇതിനിടെ ഇപ്പോഴിതാ ഋഷഭിന്റെ പഴയൊരു അഭിമുഖത്തില്‍ നിന്നുമുള്ള ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

  Also Read: 'മോശം പറഞ്ഞിട്ട് അവർക്ക് എന്താണ് കിട്ടുന്നതെന്ന് അറിയില്ല; എന്റെ ജോലിയാണ് ഞാൻ ചെയ്യുന്നത്': സ്വാസിക

  തന്റെ പ്രിയപ്പെട്ട നടിമാരെക്കുറിച്ച് ഋഷഭ് ഷെട്ടി സംസാരിക്കുന്ന വീഡിയോയാണ് വൈറലായി മാറുന്നത്. ഗില്‍റ്റ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖമാണ് ചര്‍ച്ചയാകുന്നത്. രശ്മിക മന്ദാന, സായ് പല്ലവി, കീര്‍ത്തി സുരേഷ്, സമാന്ത തുടങ്ങിയവരെക്കുറിച്ചാണ് വീഡിയോയില്‍ ഋഷഭ് സംസാരിക്കുന്നത്. എന്നാല്‍ രശ്മികയു പേര് പരാമര്‍ശിക്കപ്പെടുന്നുവെന്നതാണ് ഈ വീഡിയോ വൈറലായി മാറാന്‍ കാരണം. വിശദമായി വായിക്കാം തുടര്‍ന്ന്.

  രശ്മിക, കീര്‍ത്തി, സമാന്ത, സായ് പല്ലവി എന്നിവര്‍ ആരുടെ കൂടെ അഭിനയിക്കാനാണ് ഇഷ്ടമെന്നാണ് അഭിമുഖത്തില്‍ ഋഷഭിനോട് ചോദിക്കുന്നത്. എന്നാല്‍ തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികമാരെക്കുറിച്ചുള്ള ഋഷഭിന്റെ പ്രതികരണം അമ്പരപ്പിക്കുന്നതായിരുന്നു. എനിക്ക് അവരെ ഇഷ്ടമല്ലെന്നായിരുന്നു ഈ ചോദ്യത്തിന് ഋഷഭ് നല്‍കിയ മറുപടി. ''എന്റെ അഭിനേതാക്കളെ ഞാന്‍ തിരക്കഥ തീര്‍ത്ത ശേഷമാണ് തീരുമാനിക്കുന്നത്. എനിക്ക് പുതുമുഖങ്ങളുടെ കൂടെ ജോലി ചെയ്യുന്നതാണ് ഇഷ്ടം. കാരണം അവര്‍ ഒരു ബാധ്യതകളുമില്ലാതെയാണ് വരിക'' എന്നായിരുന്നു ഋഷഭ് നല്‍കിയ മറുപടി.

  Also Read: സീരിയലിലെ നായകന്റെ ബെഡ് റൂമിലൊരുക്കിയ സര്‍പ്രൈസ്; അരുണ്‍ രാഘവിനെ ഞെട്ടിച്ച് അഞ്ജലിയടക്കം നടിമാര്‍

  ''ഈ ടൈപ്പ് നടിമാരെ എനിക്ക് ഇഷ്ടമല്ല. പക്ഷെ എനിക്ക് സായ് പല്ലവിയുടേയും സമാന്തയുടേയും സിനിമകള്‍ ഇഷ്ടമാണ്'' എന്നും ഋഷഭ് പറയുന്നുണ്ട്. രശ്മികയുടെ പേര് ഋഷഭ് മനപ്പൂര്‍വ്വം ഒഴിവാക്കിയതാണെന്നാണ് സോഷ്യല്‍ മീഡിയ ഫറയുന്നത്. ഋഷഭ് ഒരുക്കിയ കിരിക്ക് പാര്‍ട്ടി എന്ന ചിത്രത്തിലൂടെയായിരുന്നു 2016 ല്‍ രശ്മികയുടെ അരങ്ങേറ്റം. കന്നഡ സിനിമയില്‍ നിന്നും തെലുങ്കിലേക്കും തമിഴിലേക്കുമെത്തി, വലിയ താരമായ നടിയാണ് രശ്മിക. അങ്ങനെയുള്ള രശ്മികയുടെ പേര് ഋഷഭ് മനപ്പൂര്‍വ്വം ഒഴിവാക്കുകയായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

  നേരത്തെ തന്നെ രശ്മികയും ഋഷഭിന്റെ സംഘവും തമ്മിലുള്ള ഭിന്നത ചര്‍ച്ചയായിരുന്നു. കുറച്ചുനാള്‍ മുമ്പ് തന്റെ തുടക്കകാലത്തെക്കുറിച്ച് രശ്മിക സംസാരിച്ചിരുന്നു. എന്നാല്‍ തന്റെ ആദ്യ സിനിമയെക്കുറിച്ചോ നിര്‍മ്മാതാക്കളെക്കുറിച്ചോ രശ്മിക പരാമര്‍ശിക്കാതിരുന്നത് വിമര്‍ശിക്കപ്പെട്ടിരുന്നു. കന്താര രാജ്യത്തെങ്ങും ചര്‍ച്ചയാകുമ്പോഴും രശ്മിക സിനിമയെക്കുറിച്ചോ അതിന്റെ വിജയത്തെക്കുറിച്ചോ സംസാരിക്കാത്തതും വിമര്‍ശിക്കപ്പെട്ടിരുന്നു.

  കിരിക്ക് പാര്‍ട്ടിയില്‍ രശ്മികയുടെ നായകനായി അഭിനയിച്ച് ഋഷഭിന്റെ അടുത്ത സുഹൃത്തുകൂടിയായ രക്ഷിത് ഷെട്ടിയായിരുന്നു. രക്ഷിതും രശ്മികയും പ്രണയത്തിലായിരുന്നു. ഇരുവരുടേയും വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു. ഇതിന് ശേഷം പിന്നീടൊരിക്കലും രശ്മിക കന്നഡയില്‍ അഭിനയിച്ചിട്ടില്ല. ഈ ഭിന്നത തന്നെയാകും ഋഷഭിന്റെ പ്രതികരണത്തിന്റേയും കാരണമെന്നാണ് കരുതപ്പെടുന്നത്.

  അതേസമയം, കന്താര ഒടിടിയിലെത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രത്തിന്റെ ഒടിടി റിലീസ്. തീയേറ്ററില്‍ 400 കോടിയലധികം നേടി വന്‍ വിജയം നേടിയ ശേഷമാണ് ചിത്രം ഒടിടിയിലെത്തുന്നത്. കേരളത്തില്‍ നിന്നും 19 കോടിയാണ് ചിത്രം നേടിയത്. ഹോംബാലെ ഫിലിംസ് നിര്‍മ്മിച്ച ചിത്രത്തിന്റെ തിരക്കഥയും സംവിധാനും നായകനുമെല്ലാം ഋഷഭ് തന്നെയാണ്. കന്താരയിലെ വരാഹ രൂപം എന്ന പാട്ടിന്റെ അവകാശത്തെ ചൊല്ലി വലിയ വിവാദം തന്നെ നടന്നിരുന്നു. തൈക്കുടം ബ്രിഡ്ജാണ് ചിത്രത്തിനെതിരെ രംഗത്തെത്തിയത്. ഇതോടെ പാട്ട് മാറ്റിയാണ് ഒടിടി റിലീസ് നടത്തിയിരിക്കുന്നത്.

  അതേസമയം തന്റെ ബോളിവുഡ് എന്‍ട്രിയുടെ തിളക്കത്തിലാണ് രശ്മിക മന്ദാന. അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച ഗുഡ് ബൈയിലൂടെയാണ് രശ്മിക ബോളിവുഡില്‍ അരങ്ങേറിയിരിക്കുന്നത്. മിഷന്‍ മജ്‌നുവാണ് അടുത്ത ഹിന്ദി ചിത്രം. വിജയ് ചിത്രം വാരിസിലും രശ്മികയാണ് നായിക. പിന്നാലെ രണ്‍ബീര്‍ കപൂര്‍ ചിത്രം ആനിമല്‍, സൂപ്പര്‍ ഹിറ്റായി മാറിയ പുഷ്പയുടെ രണ്ടാം ഭാഗം എന്നിവയും രശ്മികയുടേതായി അണിയറയിലുണ്ട്.

  English summary
  I Don't Like These Type Of Actresses Rishabh Shetty Makes Fun Of Rashmika Mandanna
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X