For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷഫീഖ് കരിയറിലെ ഏറ്റവും മികച്ച സിനിമാനുഭവം, സംഭാഷണം പുറത്ത് വന്നത് അറിവില്ലാതെ; ക്യാമറാമാന്‍ പ്രതികരിക്കുന്നു

  |

  ഉണ്ണി മുകുന്ദന്‍ നായകനായി അഭിനയിക്കുകയും നിര്‍മ്മിക്കുകയും ചെയ്ത ചിത്രമാണ് ഷഫീഖിന്റെ സന്തോഷം. കഴിഞ്ഞ ആഴ്ചയായിരുന്നു സിനിമയുടെ റിലീസ്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ടൊരു വിവാദം ഉടലെടുത്തിരിക്കുകയാണ്. ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തിയ നടന്‍ ബാല ഉണ്ണി മുകുന്ദനെതിരെ ഉയര്‍ത്തിയ ആരോപണങ്ങളാണ് വിവാദങ്ങളുടെ ഉറവിടം. ഉണ്ണി മുകുന്ദന്‍ തനിക്കും ചിത്രത്തിലെ സാങ്കേതിക പ്രവര്‍ത്തകര്‍ക്കും പ്രതിഫലം നല്‍കിയില്ലെന്നാണ് ബാല ആരോപിച്ചിരിക്കുന്നത്.

  Also Read: ആദ്യ ഭാര്യ സരിത അന്ന് എന്നെ തെറ്റിദ്ധരിച്ച് പോയതാണ്; ഒടുവിൽ സംഭവിച്ചത്! മുകേഷ് പറയുന്നു

  തനിക്ക് പുറമെ സംവിധായകനും ക്യാമറാമാനും ഉണ്ണി മുകുന്ദന്‍ പ്രതിഫലം നല്‍കിയില്ലെന്നണ് ബാല ആരോപിച്ചത്. എന്നാല്‍ തനിക്ക് പ്രതിഫലം നല്‍കിയതായി സംവിധായകന്‍ അനൂപ് പന്തളം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ ചിത്രത്തിന്റെ ക്യാമറാമാന്‍ എല്‍ദോ ഐസക്കും പ്രതികരണവുമായി എത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  നമസ്‌കാരം, കുറച്ചു മണിക്കൂര്‍കളായി ഷെഫീക്കിന്റെ സന്തോഷം എന്നാ സിനിമയുമായി ബദ്ധപ്പെട്ട് സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്ന എന്റെ ഫോണ്‍ സംഭാഷണം ഒരു ചാനലിനോ, ഓണ്‍ലൈന്‍ മീഡിയക്കോ കൊടുത്ത ഇന്റര്‍വ്യൂവിന്റെ ഭാഗമായിട്ടുള്ളത് അല്ല. എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ബാലയുമായി നടത്തിയ സ്വകാര്യ സംഭാഷണമാണ്. എന്റെ അറിവോ സമ്മതമോ കൂടാതെയാണ് ലൈവ് ടെലികാസ്റ്റ് ചെയ്യപ്പെട്ടത്. സിനിമ വ്യവസായത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഞാന്‍ മനപൂര്‍വമായി ആരെയും തേജോവധം ചെയ്യാനും തരംതാഴ്ത്തി കാണിക്കാന്‍വേണ്ടിയും നാളിതുവരെ പ്രവര്‍ത്തിച്ചിട്ടില്ല.

  Also Read: ഹൃത്വിക് 10 കൊല്ലം പണിയെടുത്താലും അവനെക്കൊണ്ട് പറ്റില്ല; കളിയാക്കി സല്‍മാനും കുടുംബവും!

  സിനിമാട്ടോഗ്രാഫര്‍ എന്ന നിലയില്‍ എന്റെ കരിയറിലെ മികച്ച ഒരു സിനിമ അനുഭവം ആയിരുന്നു ഷെഫീക്കിന്റെ സന്തോഷം. ആയതിനാല്‍ തന്നെ ഈ സിനിമയുടെ മുന്നണിയില്‍ പ്രവര്‍ത്തിച്ചവരും പിന്നണിയില്‍ പ്രവര്‍ത്തിച്ചവരും എന്റെ അടുത്ത സ്‌നേഹിതരും പ്രിയപ്പെട്ടവരും ആണ്. ഒരു കുടുംബത്തിനകത്ത് എന്നതുപോലെ പരിഹരിക്കേണ്ടിയിരുന്ന കാര്യത്തിനെ പൊതുജനത്തിനിടയിലേക്ക് എത്തിച്ചത്തില്‍ മനസ്സ് അറിയാതെയാണെങ്കിലും ഞാനും ഭാഗമാകേണ്ടി വന്നതില്‍ അതിയായ ഖേദം പ്രകടിപ്പിക്കുന്നു. 30 ദിവസം കേരളത്തില്‍ ഷൂട്ട് പ്ലാന്‍ ചെയ്ത ഷെഫീക്കിന്റെ സന്തോഷം എന്നാ സിനിമ 21 ദിവസം കൊണ്ട് ഞങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നു.

  എന്റെ മുന്‍ സിനിമകളും ഇത്തരത്തില്‍ തന്നെ ഷെഡ്യൂള്‍ പ്ലാന്‍ ചെയ്ത ദിവസങ്ങള്‍ക്കു മുന്‍പ് തീര്‍ത്തിട്ടുള്ളതാണ്. മുന്‍പും പറഞ്ഞു ഉറപ്പിച്ചിട്ടുള്ള പ്രതിഫലത്തില്‍ നിന്നും പല വിട്ടുവീഴ്ചകളും ചെയ്തിട്ടുമുണ്ട്. ഈ സിനിമയുടെ ആവശ്യങ്ങള്‍ക്ക് അല്ലാതെ പ്രൊഡക്ഷന്റെ ചിലവില്‍ ഒരു ദിവസം പോലും യാത്ര ചെയ്യുകയോ ഹോട്ടലില്‍ താമസിക്കുകയോ ചെയ്തിട്ടില്ല. ബാലയുടെ ഇന്റര്‍വ്യൂന് ശേഷം വസ്തുതാ വിരുദ്ധമായ പല പ്രസ്താവനകളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വരുന്നുണ്ട്. തീര്‍ത്തും അപലപനീയം എന്നേ പറയാന്‍ സാധിക്കു. ഈ സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവരോടും എന്റെ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

  തനിക്ക് പ്രതിഫലം തരാതിരിക്കുന്നതില്‍ പ്രശ്‌നമില്ലെന്നും എന്നാല്‍ പാവപ്പെട്ടവര്‍ക്ക് അവരുടെ ശമ്പളം നല്‍കണമെന്നാണ് ബാല പറഞ്ഞത്. ചിത്രം വിജയമായി മാറുകയും ബാല പുതിയ കാര്‍ വാങ്ങുകയും ചെയ്തു. എന്നാല്‍ പാവപ്പെട്ടവര്‍ക്ക് പണം നല്‍കിയില്ലെന്നും ഇത് ശരിയല്ലെന്നുമാണ് ബാല ആരോപിച്ചത്. ചിത്രത്തിലെ നടിമാര്‍ക്ക് മാത്രമാണ് പ്രതിഫലം നല്‍കിയതെന്നും ബാല ആരോപിച്ചിരുന്നു. എന്നാല്‍ പിന്നാലെ തനിക്ക് പ്രതിഫലം നല്‍കിയില്ലെന്ന ആരോപണം നിഷേധിച്ച് ചിത്രത്തിന്റെ സംവിധായകന്‍ രംഗത്ത് എത്തുകയായിരുന്നു.

  അതേസമയം ബാലയുടെ ആരോപണങ്ങള്‍ നിഷേധിച്ചു കൊണ്ട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ബാല പ്രതിഫലം വേണ്ടെന്ന് പറഞ്ഞാണ് സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറായതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്. ക്യാമറാമാന്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും പ്രതിഫലം നല്‍കിയതാണെന്നും തെളിവുണ്ടെന്നും ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസറായ വിനോദ് മംഗലത്ത് പ്രതികരിച്ചിരുന്നു. സംഭവത്തില്‍ ഉണ്ണി മുകുന്ദന്‍ നേരിട്ട് ഇതുവരേയും പ്രതികരിച്ചിട്ടില്ല.

  English summary
  I Finished Shafeekinte Santhosham Happily Says Cameraman After Bala's Claims Against Unni Mukundan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X