twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആണുങ്ങള്‍ ശരീരം കാണിച്ചാല്‍ കുഴപ്പമില്ല, പെണ്‍കുട്ടി കാണിച്ചാലെന്താ? കമന്റുകളോട് അഷിക

    |

    സോഷ്യല്‍ മീഡിയയിലെ താരമാണ് അഷിക അശോകന്‍. ഷോര്‍ട്ട് ഫിലിമുകളിലൂടേയും ഫോട്ടോഷൂട്ടുകളിലൂടേയുമൊക്കെയാണ് അഷിക ശ്രദ്ധ നേടുന്നത്. ഈയ്യടുത്ത് അഭിനയിച്ച ശ്രീകാന്തിന്റെ ആദ്യരാത്രിയടക്കമുള്ള ഷോര്‍ട്ട് ഫിലിമുകള്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളെക്കുറിച്ചും അതിന് ലഭിക്കുന്ന മോശം കമന്റുകളെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് അഷിക.

    Also Read: ഇതെന്താ സ്‌കൂളിലേക്കാണോ!; റിച്ച ഛദ്ദയുടെ വിവാഹത്തിനെത്തിയ ഹൃത്വികിന്റെ മുൻ ഭാര്യ സുസന്നെയ്ക്ക് ട്രോൾAlso Read: ഇതെന്താ സ്‌കൂളിലേക്കാണോ!; റിച്ച ഛദ്ദയുടെ വിവാഹത്തിനെത്തിയ ഹൃത്വികിന്റെ മുൻ ഭാര്യ സുസന്നെയ്ക്ക് ട്രോൾ

    വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഷിക മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    ആണ്‍കുട്ടി ഷര്‍ട്ടിടാതെ നടക്കുമ്പോള്‍

    മോശമായ കമന്റുകളും ലഭിക്കാറുണ്ട്. ഈയ്യടുത്ത് ഓണത്തിന്റെ ഫോട്ടോഷൂട്ടുണ്ടായിരുന്നു. അതിനൊരു ചേട്ടന്‍ വളരെ മോശമായൊരു കമന്റ് ചെയ്തു. ഇങ്ങനെ കാണിച്ച് നടക്കുന്നതാണോ സംസ്‌കാരം എന്നൊക്കെ ചോദിച്ചിട്ടായിരുന്നു കമന്റ്. സ്ഥിരമായി പറഞ്ഞ് കേട്ടിട്ടുള്ളതാണ്, സ്ത്രീ ശരീരത്തെ സെക്ഷ്വലൈസ് ചെയ്യുമ്പോഴാണ് പ്രശ്‌നം വരുന്നത്. ഒരു ആണ്‍കുട്ടി ഷര്‍ട്ടിടാതെ നടക്കുമ്പോള്‍ എന്താ സംഭവിക്കുന്നത്? നമ്മള്‍ ആ കണ്ണോടെ കാണുന്നില്ല. കാരണം അത് പ്രീ രജിസ്റ്റേര്‍ഡ് ആണ്. പെണ്‍കുട്ടിയുടെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗം കണ്ടാല്‍ അതിനെ സെക്ഷ്വലൈസ് ചെയ്യുക എന്നതും നേരത്തെ തന്നെ രജിസേറ്റര്‍ഡ് ആയതാണെന്നാണ് അഷിക പറയുന്നത്.

    Also Read: കരീനയെ കല്യാണം കഴിക്കും മുമ്പ് ആദ്യ ഭാര്യയ്ക്ക് സെയ്ഫിന്റെ കത്ത്; മകളെ ഇരുത്തി തുറന്നു പറച്ചില്‍Also Read: കരീനയെ കല്യാണം കഴിക്കും മുമ്പ് ആദ്യ ഭാര്യയ്ക്ക് സെയ്ഫിന്റെ കത്ത്; മകളെ ഇരുത്തി തുറന്നു പറച്ചില്‍

    കാഴ്ചപ്പാടുകള്‍

    എല്ലാവരും അങ്ങനെയല്ല. കാഴ്ചപ്പാടുകള്‍ കൊണ്ടും വളര്‍ന്നു വന്ന സാഹചര്യവും അനുഭവുമൊക്കെ കാരണമാകാം. നമ്മള്‍ വളര്‍ന്നു വന്ന സമൂഹം എത്രയൊക്കെ പുരോഗമനപരമാണെന്ന് പറഞ്ഞാലും ഒരു ശതമാനം ആളുകള്‍ അങ്ങനെയുള്ളവരായുണ്ട്. പക്ഷെ എന്റെ ശരീരമാണിത്. എന്റെ ആത്മവിശ്വാസമാണത്. എനിക്ക് ചേരുന്നുവെന്ന് എനിക്ക് ആത്മവിശ്വാസമുള്ളതാണ് ഞാന്‍ ധരിക്കുന്നതെന്നും അഷിക ഫറയുന്നു.

    Also Read: 'ഒരുപാട് വിവാഹങ്ങൾ തകരുന്നത് കണ്ടിട്ടുണ്ട്'; വിവാഹം കഴിച്ചതിന് പിന്നാലെ അലി ഫസൽAlso Read: 'ഒരുപാട് വിവാഹങ്ങൾ തകരുന്നത് കണ്ടിട്ടുണ്ട്'; വിവാഹം കഴിച്ചതിന് പിന്നാലെ അലി ഫസൽ

    ആ ചേട്ടന്റെയടുത്ത് പറയാനുള്ളത് നല്ല ഭംഗിയില്‍ കമന്റില്‍ തന്നെ പറഞ്ഞിട്ടുണ്ട്. കുറേ പേര്‍ നല്ല കമന്റുകളും എതിര്‍ത്തുമൊക്കെ ഇട്ടിട്ടുണ്ടെന്നും അഷിക പറയുന്നു. നമ്മളുടെ സംസ്‌കാരം എന്നത് മറ്റൊരാളെ കണ്ടു പഠിക്കുന്നതല്ല. ഒരാള്‍ ഒരു കാര്യം ചെയ്‌തെന്ന് കരുതി നമ്മളും അത് തന്നെ ചെയ്യുന്നതല്ല. നല്ലത് കാണണമെന്നുണ്ടെങ്കില്‍ നല്ലത് കാണും. തെറ്റായ കാര്യങ്ങളാണ് അന്വേഷിക്കുന്നതെങ്കില്‍ തെറ്റായ കാര്യങ്ങളാകും കണ്ടെത്തുക. ഈ കുറ്റവും കുറവും പറഞ്ഞ് നടന്നിട്ട് എന്താണ് കിട്ടാനുള്ളതെന്നാണ് അഷിക ചോദിക്കുന്നത്.

    കുടുംബത്തിന്റെ പിന്തുണ

    തനിക്ക് കുടുംബത്തിന്റെ പിന്തുണയുണ്ടെന്നും അഷിക പറയുന്നു. അമ്മ ടീച്ചറാണ്. അതുകൊണ്ട് തന്നെ ഇതൊരു പ്രൊഫഷന്‍ ആണെന്നും ഒരാളുടെ ക്യാരക്ടറിനെ കാണിക്കുന്ന കാര്യമല്ലെന്നും അമ്മയ്ക്കറിയാം. ഇതൊരു പ്രൊഫഷണ്‍ ആണ്. ഒരു ചുംബന രംഗമുണ്ടെങ്കില്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അത് ചെയ്യണം. അതാണ് പ്രൊഫഷണലിസം. മോഡല്‍ ആണെന്നിരിക്കെ ബോള്‍ഡ് ഫോട്ടോഷൂട്ട് പറ്റില്ലെന്ന് പറഞ്ഞ് മാറി നിന്നാല്‍ അത് എന്റെ പോരായ്മയായിരിക്കും. ഇത് എനിക്ക് ചെയ്യാന്‍ പറ്റുമെന്ന ആത്മവിശ്വാസമാണ് വേണ്ടത്. അത് അമ്മയ്ക്കറിയാം. എന്റെ ബെസ്റ്റ് ഫ്രണ്ടും ഏറ്റവും വലിയ പിന്തുണയും അമ്മയാണെന്നാണ് താരം പറയുന്നത്.

    ആത്മവിശ്വാസം

    എന്റെ ശരീരത്തില്‍ ആത്മവിശ്വാസം വന്നതോടെയാണ് ബോള്‍ഡായിട്ടുള്ള ഫോട്ടോഷൂട്ട് ചെയ്തു തുടങ്ങിയത്. ആത്മവിശ്വാസമാണ് ഏറ്റവും പ്രധാനം. ആത്മവിശ്വാസമുണ്ടാകുന്നതും പ്രയാസമാണ്. ആളുകള്‍ നമ്മളെ അപ്രിഷിയേറ്റ് ചെയ്യുമ്പോഴാണ് ആത്മവിശ്വാസമുണ്ടാകുന്നത്. നമ്മള്‍ക്കുള്ളിലെ സ്പാര്‍ക്ക് അടുത്തവര്‍ക്ക് കിട്ടണം. എനിക്ക് കിട്ടിയ മോട്ടിവേഷനായിരിക്കും എന്റെ ആത്മവിശ്വാസത്തിന്റെ കാരണം. ലിപ് ലോക്ക് രംഗം വന്നാല്‍ ചെയ്യുമെന്നും അഷിക പറയുന്നു.

    Read more about: photoshoot
    English summary
    Influencer Ashika Ashokan About Bold Photoshoots And Negative Comments
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X