twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്രീനി അത്ര നിഷ്‌കളങ്കനല്ലെന്ന് അന്നത്തോടെ മനസിലായി; ആ 'കല്യാണക്കഥ' പറഞ്ഞ് ഇന്നസെന്റ്!

    |

    മലയാളത്തിന്റെ പ്രിയ നടനാണ് ഇന്നസെന്റ്. ഓണ്‍ ്‌സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും ആളുകളെ ചിരിപ്പിക്കാനും രസിപ്പിക്കാനുമൊക്കെ അസാധ്യമായ കഴിവുള്ള വ്യക്തിയാണ് ഇന്നസെന്റ്. ക്യാന്‍സറിനെ പോലും തന്റെ ചിരി കൊണ്ട് തോല്‍പ്പിച്ചയാളാണ് ഇന്നസെന്റ്. സിനിമാ ലോകത്തെ രസകരമായ കഥകള്‍ പങ്കുവച്ച് ഒരുപാട് തവണ അദ്ദേഹം ആളുകളെ കയ്യിലെടുത്തിട്ടുണ്ട്.

    Also Read: അതിലും വലുത് താങ്ങാനുള്ള കെൽപ്പുണ്ട്; മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോഴുള്ള ആശങ്ക; സിദ്ദിഖ് പറഞ്ഞത്Also Read: അതിലും വലുത് താങ്ങാനുള്ള കെൽപ്പുണ്ട്; മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോഴുള്ള ആശങ്ക; സിദ്ദിഖ് പറഞ്ഞത്

    ഇപ്പോഴിതാ ശ്രീനിവാസനെക്കുറിച്ചുള്ള രസകരമായ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ഇന്നസെന്റ്. മാതൃഭൂമിയിലെഴുതിയ കുറിപ്പിലാണ് ഇന്നസെന്റ് ശ്രീനിവാസനെക്കുറിച്ച് സംസാരിച്ചത്. മലയാള സിനിമ കണ്ട ഏറ്റവും വലിയ പ്രതിഭകളിലൊരാളാണ് ശ്രീനിവാസന്‍. ആരോഗ്യപ്രശ്‌നങ്ങളെ മറികടന്ന് ശ്രീനിവാസും വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്.

    ശ്രീനിവാസന്‍ എന്നൊരാള്‍ വന്നതായി അറിഞ്ഞു

    മദിരാശിയില്‍ ശ്രീനിവാസന്‍ എന്നൊരാള്‍ വന്നതായി അറിഞ്ഞു. ആള് ഫിലിം ഇന്‍സ്റ്റ്യൂട്ടില്‍ പഠിച്ചായാളാണെന്നും ഭയങ്കര ബുദ്ധിമാനാണെന്നും കേട്ടിരുന്നുവെന്നും എന്നാല്‍ കണ്ടിട്ടില്ലെന്നുമാണ് ഇന്നസെന്റ് പറയുന്നത്. എവിടെയാണ് താമസമെന്നോ നാട് എവിടെയാണെന്നോ അറിയില്ലായിരുന്നുവെന്നും ഇന്നസെന്റ് പറയുന്നത്. അതേസമയം ഇത് ശ്രീനിവാസന്റേത് മാത്രമല്ല ആ സമയത്ത് സിനിമാ മോഹവുമായി മദിരാശിയിലെത്തിയ മിക്കവരുടേയും കാര്യമാണെന്നാണ് ഇന്നസെന്റ് പറയുന്നത്.

    Also Read: 'മത്തകണ്ണൻ എന്നാണ് എല്ലാവരും വിളിച്ചിരുന്നത്, എന്റെ രൂപത്തെ ലാൽ ജോസ് വരെ കളിയാക്കിയിട്ടുണ്ട്'; സലിം കുമാർAlso Read: 'മത്തകണ്ണൻ എന്നാണ് എല്ലാവരും വിളിച്ചിരുന്നത്, എന്റെ രൂപത്തെ ലാൽ ജോസ് വരെ കളിയാക്കിയിട്ടുണ്ട്'; സലിം കുമാർ

     മേല്‍വിലാസം

    അക്കാലത്ത് സിനിമാ മോഹവുമായി മദിരാശിയിലെത്തിയവരുടെയൊക്കെ അവസ്ഥയായിരുന്നു അത്. എവിടെയാണ് താമസമെന്ന് ചോദിച്ചാല്‍ ആര്‍ക്കുമറിയില്ല. ചില പ്രത്യേക സ്ഥലങ്ങളില്‍ ചില പ്രത്യേക സമയങ്ങളില്‍ കാണും എന്നു മാത്രമായിരുന്നു. പിന്നെ അവരൊക്കെ മരയും. അവര്‍ക്കാര്‍ക്കും മേല്‍വിലാസം ഉണ്ടായിരുന്നില്ലെന്നും സിനിമയിലൂടെ മേല്‍വിലാസം ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു ആഗ്രഹമെന്നും ഇന്നസെന്റ് പറയുന്നു.

    പിന്നാലെ ശ്രീനിവാസനെ പരിചയപ്പെടുന്നതിനെക്കുറിച്ചും ഇന്നസെന്റ് പറയുന്നുണ്ട്. താനും ഡേവിഡ് കാച്ചപ്പള്ളിയും നിര്‍മ്മിച്ച ഇളക്കങ്ങള്‍ എന്ന സിനിമയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യാന്‍ ശ്രീനിവാസനെ വിളിക്കുകയായിരുന്നു. പോകാന്‍ നേരം ചിത്രത്തില്‍ താന്‍ അഭിനയിച്ച കറവക്കാരന്‍ ദേവസ്യക്കുട്ടിയെക്കുറിച്ച് ശ്രീനിയോട് അഭിപ്രായം ചോദിച്ചുവെന്നും അദ്ദേഹം നന്നായിട്ടുണ്ട് എന്ന് പറഞ്ഞുവെന്നും ഇന്നസെന്റ് ഓര്‍ക്കുന്നു.

     കല്യാണം


    പിന്നാലെ രസകരമായൊരു അനുഭവവും ഇന്നസെന്റ് പങ്കുവെക്കുന്നുണ്ട്. ഒരു ദിവസം അപ്രതീക്ഷിതമായി ശ്രീനിവാസന്‍ ഇന്നസെന്റിനോട് ഞാനൊരു കല്യാണം കഴിച്ചാലോ എന്നാണാലോചിക്കുന്നത് എന്ന് പറഞ്ഞു. നല്ല കാര്യം, പെണ്ണ് എവിടുന്നാ? എന്ന് ഇന്നസെന്റ് തിരിച്ചു ചോദിച്ചു. നാട്ടില്‍ തന്നെയാണെന്നും വിമല എന്നാണ് പേരെന്നും ശ്രീനിവാസന്‍ മറുപടി നല്‍കി.

    എന്നാല്‍ പിന്നെ എത്രയും പെട്ടെന്ന് നോക്കിക്കോ എന്ന് ഇന്നസെന്റ് പ്രോത്സാഹിപ്പിച്ചു. പക്ഷെ അത്ര പെട്ടെന്ന് പറ്റില ചില പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു ശ്രീനിവാസന്റെ പ്രതികരണം. സംഗതി പ്രണയമാണെന്ന് മനസിലായ ഇന്നസെന്റ് എന്താ കുട്ടിയ്ക്ക് ഇഷ്ടമല്ലേയെന്ന് ചോദിച്ചു. എന്നാല്‍ ഇഷ്ടമാണ് എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി. നിന്റെ വീട്ടുകാര്‍ക്ക് സമ്മതമല്ലേയെന്ന് ചോദിച്ചപ്പോള്‍ സമ്മതമാണെന്നായിരുന്നു ശ്രീനിയുടെ മറുപടി.

     ഒളിച്ചോടിപ്പോയി കല്യാണം

    പിന്നെ അവരുടെ വീട്ടുകാര്‍ക്കോ എന്ന് ചോദിച്ചപ്പോള്‍ അവര്‍ക്കും സമ്മതമാണെന്നായിരുന്നു ശ്രീനിവാസന്‍ നല്‍കിയ ഉത്തരം. ഇതോടെ അന്തം വിട്ടുപോയ താന്‍ പിന്നെ എന്താണ് പ്രശ്‌നമെന്ന് ചോദിച്ചുവെന്നാണ് ഇന്നസെന്റ് പറയുന്നത്. തുടര്‍ന്നായിരുന്നു ശ്രീനിയുടെ ആ മറുപടി.

    'ഞങ്ങള്‍ക്ക് ഒളിച്ചോടി മാത്രമേ കല്യാണം കഴിക്കാന്‍ സാധിക്കൂ!' എന്നായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്. അതുകൂടി കേട്ടപ്പോള്‍ എന്റെ അദ്ഭുതം ഇരട്ടിച്ചു. ഒരു പിടിയും കിട്ടുന്നില്ല എന്നാല്‍ എന്റെ അവസ്ഥ കണ്ട് ശ്രീനിതന്നെ കാര്യം വിശദീകരിച്ചവെന്നും ഇന്നസന്റെ പറയുന്നു.

    'കല്യാണം നേരായ വഴിക്ക് നടത്തണമെങ്കില്‍ സാമാന്യം നല്ല കാശ് വേണം. എന്റെ കൈയില്‍ ചില്ലിക്കാശില്ല. ഒളിച്ചോടിപ്പോയി കല്യാണം കഴിച്ചാല്‍ സൗകര്യമാണ്. അവന്‍ ഒളിച്ചോടിപ്പോയി പെണ്ണുകെട്ടിയതാണ് എന്ന് വീട്ടുകാര്‍ക്ക് പറഞ്ഞുനില്ക്കുകയും ചെയ്യാം. എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി. ഇത് കേട്ടതോടെ എന്റെ മുന്നില്‍ നില്‍ക്കുന്ന കുറിയ മനുഷ്യന്‍ ചില്ലറക്കാരനല്ല എന്നെനിക്ക് മനസ്സിലായയെന്നാണ് ഇന്നസെന്റ് പറയുന്നത്. ചില കാര്യങ്ങളില്‍ ഇയാള്‍ എന്റെ ഗുരു തന്നെയാണെന്നും താരം പറയുന്നു.

    English summary
    Innocent Recalls Meeting Sreenivasan First TIme And A Funny Talk With Him
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X