For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ ബൈസെക്ഷ്വല്‍ ആണ്, പെണ്‍കുട്ടികളെ ഇഷ്ടമാണ്; തുറന്നു പറഞ്ഞ് അഞ്ജന പള്ളത്ത്

  |

  വെള്ളത്തില്‍ വീണ തോണിക്കാരന്‍ കുട്ടന്‍ ചേട്ടന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഈയ്യടുത്ത് വൈറലായ കാഴ്ചകളിലൊന്നായിരുന്നു. ഈ വീഡിയോയുടെ അവതാരകമാരില്‍ ഒരാളാണ് അഞ്ജന പള്ളത്ത്. സോഷ്യല്‍ മീഡിയയിലെ താരമാണ് അഞ്ജന. ഇപ്പോഴിതാ തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും സെക്ഷ്വല്‍ ഓറിയന്റേഷനെക്കുറിച്ചുമൊക്കെ അഞ്ജന മനസ് തുറക്കുകയാണ്.

  Also Read: ലേഡീസ് ബാഗ് വിറ്റ് നടന്നു; സിനിമയിലേക്ക് വന്നത് സുകുമാരന്‍ കാറില്‍ പോവുന്നത് കണ്ടിട്ടെന്ന് ഇന്നസെൻ്റ്

  വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജന മനസ് തുറന്നിരിക്കുന്നത്. താന്‍ ബൈ സെക്ഷ്വല്‍ ആണെന്നാണ് അഞ്ജന വെളിപ്പെടുത്തിയിരിക്കുന്നത്. തനിക്ക് ഒരു വിവാഹ ആലോചന വന്നതിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് താരം തനിക്ക് ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഇഷ്ടമാണെന്ന് തുറന്ന് പറഞ്ഞിരിക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  എനിക്ക് വീട്ടുകാര്‍ മുഖാന്തരം ഒരു കല്യാണ ആലോചന വന്നിരുന്നു. അപ്പോള്‍ ഞാന്‍ അമ്മയോട് പറഞ്ഞു, 'അമ്മേ എനിക്ക് ആളോട് പേഴ്സണലായി കുറച്ച് സംസാരിക്കണം' എന്ന്. വന്ന കൂട്ടര്‍ കുറച്ച് ഓര്‍ത്തഡോക്സ് ആയിരുന്നുവെന്നാണ് അഞ്ജന പറയുന്നത്. അവര്‍ക്ക് അങ്ങനെ സംസാരിക്കുന്നതിനോട് യോജിപ്പ് ഇല്ലായിരുന്നു. അത് മനസ്സിലാക്കിയപ്പോള്‍ അമ്മ തന്നെ പറഞ്ഞു, നിനക്കത് പറ്റില്ല എന്ന്. പക്ഷെ അമ്മയോട് ഞാന്‍ അപ്പോള്‍ എന്റെ ഒറിയന്റേഷനെ കുറിച്ച് സംസാരിച്ചിരുന്നില്ല എന്നും അഞ്ജന പറയുന്നു.

  Also Read: 'ഫാമിലി പ്രോബ്ലംസ് വീട്ടിൽ തീർ‌ക്കൂ, വെറുപ്പിക്കല്ലേ'; അനുശ്രീയുടെ 'സിം​ഗിൾ മോം ലൈഫ്' ഫോട്ടോക്കെതിരെ ആരാധകർ!

  ഞാന്‍ ഇപ്പോഴും എന്നെ മനസ്സിലാക്കി കൊണ്ടിരിയ്ക്കുകയാണ്. താന്‍ ബൈ സെക്ഷ്വല്‍ ആണെന്നാണ് താനിപ്പോള്‍ മനസിലാക്കിയിരിക്കുന്നതെന്നും താരം പറയുന്നു. പത്താം ക്ലാസില്‍ പഠിയ്ക്കുമ്പോള്‍ തന്നെ എനിക്ക് ആ ഫീലിങ്സ് ഉണ്ടായിരുന്നു. പക്ഷെ ഇത് ബൈ സെക്ചല്‍ ആണെന്ന് അറിയാനുള്ള ബുദ്ധിയും പക്വതയും അന്ന് ഉണ്ടായിരുന്നില്ല. ഇന്നത്തേത് പോലെ ലൈംഗിക വിദ്യാഭാസ്യമൊന്നുമുണ്ടായിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ അതേക്കുറിച്ച് പഠിക്കാന്‍ സാധിച്ചുവെന്നും അങ്ങനെയാണ് താന്‍ ബൈസെക്ഷ്വല്‍ ആണെന്ന് തിരിച്ചറിയുകയായിരുന്നുവെന്നാണ് അഞ്ജന പറയുന്നത്.

  പണ്ട് സ്‌കൂളില്‍ പഠിക്കുമ്പോള്‍ എനിക്ക് ആ പെണ്‍കുട്ടിയോട് വ്യത്യസ്തമായ ഒരു അട്രാക്ഷനോ ഇഷ്ടമോ തോന്നുമ്പോള്‍ ഫ്രണ്ട്ഷിപ്പില്‍ കവിഞ്ഞത് എന്നായിരുന്നു താനതിനെ കരുതിയിരുന്നത്. മറിച്ച് എന്റെ ഒറിയന്റേഷന്‍ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ലെന്നും അഞ്ജന പറയുന്നു. ഇപ്പോള്‍ എന്റെ സുഹൃത്തുക്കള്‍ക്ക് അറിയാം. അമ്മയ്ക്ക് അറിയില്ല എന്നും അഞ്ജന പറയുന്നുണ്ട്.

  Also Read: ചെറിയ പ്രായത്തില്‍ കല്യാണം കഴിച്ച് ദുബായിലേക്ക്; 29 വര്‍ഷത്തെ ദാമ്പത്യം പൂര്‍ത്തിയാക്കി ആശ ശരത്തും ഭര്‍ത്താവും

  ഇതുവരെ ഒരു സീരിയസ് റിലേഷന്‍ഷിപ് എനിക്ക് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ എന്നെ എന്റെ പാരന്റ്സ് എങ്ങിനെ പിന്തുണയ്ക്കണം എന്ന് പറയാന്‍ ഇപ്പോള്‍ പറ്റില്ല എന്നും അഞ്ജന പറയുന്നുണ്ട്. തന്റെ വീഡിയോയ്ക്കും മറ്റും ലഭിക്കുന്ന കമന്റുകളെക്കുറിച്ചും ഇതേ അഭിമുഖത്തില്‍ അഞ്ജന മനസ് തുറക്കുന്നുണ്ട്.

  എന്റെ വീഡിയോസിന് താഴെ വരുന്ന കമന്റുകള്‍ ഇപ്പോള്‍ ഞാന്‍ ശ്രദ്ധിക്കാറില്ല. നേരത്തെ നോക്കിയിരുന്നു. എന്നാല്‍ അത് എന്റെ മെന്റല്‍ ഹെല്‍ത്തിന് ഒട്ടും നല്ലതല്ല എന്ന് മനസ്സിലാക്കിയപ്പോള്‍ മനപൂര്‍വ്വം കണ്ട ഭാവം നടിക്കാതിരിക്കുകയാണ് എന്നാണ് അഞ്ജന പറയുന്നത്.

  നേരത്തെ വന്ന കമന്റുകള്‍ എന്റെ ശരീര ഭാഗങ്ങളെ കുറിച്ചാണ്. അത് വല്ലാതെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. വീഡിയോ ചെയ്യുമ്പോള്‍ ഞാന്‍ എന്റെ ശരീരത്തെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങുമായിരുന്നുവെന്നും അഞ്ജന പറയുന്നുണ്ട്. റീച്ച് കിട്ടാന്‍ വേണ്ടിയാണ് ശരീരം കാണിക്കുന്നതെന്ന് പറയുന്നവുണ്ടായിരുന്നുവെന്നും താരം പറയുന്നുണ്ട്.

  കമന്റ് എഴുതുന്നതിനോടും ട്രോള്‍ ചെയ്യുന്നതിനോടും ഒന്നും എനിക്ക് എതിര്‍പ്പില്ല. എല്ലാം ആരോഗ്യത്തോടെ എടുക്കുന്നു, സ്വീകരിയ്ക്കുന്നുവെന്ന് പറയുന്ന അഞ്ജന പക്ഷെ ശരീരത്തെ കുറിച്ച് കമന്റ് എഴുതരുത്, ബോഡി ഷെയിമിങ് മാനസികമായി തകര്‍ക്കുമെന്നാണ് പറയുന്നത്. അത് ചെയ്യരുത് എന്ന് മാത്രമേ ട്രോളന്മാരോട് പറയാനുള്ളുവെന്നും അഞ്ജന പറയുന്നു.

  Read more about: viral
  English summary
  Instagram Viral Girl Anjana Pallath Talks About Her Love Life And Relationships
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X