For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തടിച്ചി, മൈദമാവ് പോലെയെന്ന് കളിയാക്കി; ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ഫഹദിന്റെ നായിക

  |

  പലപ്പോഴും തമാശയെന്ന പേരില്‍ നമ്മള്‍ പറയുന്ന പല ബോഡി ഷെയ്മിംഗ് കമന്റുകള്‍ക്കും മറ്റുള്ളവരുടെ ജീവിതത്തെ തന്നെ തകര്‍ത്തുകളയുന്നതായിരിക്കും. ഒരു തമാശയ്ക്കും ചിരിയ്ക്കും ജീവിതകാലം മുഴുവന്‍ മറക്കാനാകാത്ത മുറിവുണ്ടാക്കാന്‍ സാധിക്കും. ബോഡി ഷെയ്മിംഗിനെതിരെ ഇന്ന് സമൂഹം കുറേക്കൂടി ബോധവത്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തരം പ്രയോഗങ്ങള്‍ ഇന്നും തുടരുന്നുണ്ട്. നമ്മളുടെ സിനിമകളിലെ ബോഡി ഷെയ്മിംഗ് തമാശകളും മറ്റും ചോദ്യം ചെയ്യപ്പെടുന്നത് പോലും ഈയ്യടുത്താണ്.

  Also Read: എന്നെ മരത്തില്‍ കെട്ടിയിട്ട് അഭിഷേകും കൂട്ടുകാരും പോയി; കുട്ടിക്കാലത്തെ വലിയ ട്രോമ! വെളിപ്പെടുത്തി കരണ്‍

  തങ്ങള്‍ നേരിട്ട ബോഡി ഷെയ്മിംഗ് അനുഭവങ്ങളെക്കുറിച്ച് പല താരങ്ങളും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തമിഴ് നടി ഐശ്വര്യ മേനോനും തന്റെ അനുഭവം പങ്കുവെക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ഐശ്വര്യ തന്റെ അനുഭവം പങ്കുവച്ചത്. കുട്ടിക്കാലത്ത് തനിക്ക് തടിയുണ്ടായിരുന്നുവെന്നും അതിന്റെ പേരില്‍ പരിഹസിക്കപ്പെട്ടിട്ടുണ്ടെന്നുമാണ് ഐശ്വര്യ പറയുന്നത്.

  എന്നാല്‍ പിന്നീട് താന്‍ ഫിറ്റ്‌നസില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയെന്നും തുടര്‍ന്ന് തന്റെ കാഴ്പ്പാട്ടില്‍ മാറ്റം വന്നുവെന്നുമാണ് ഐശ്വര്യ പറയുന്നത്. എന്റെ കഥ ഇവിടെ ഇവിടെ പറയാം. ചുമ്മാ എന്തെങ്കിലും കുറിപ്പിടുന്നതിലും നല്ലതാകും അത് എന്ന് പറഞ്ഞാണ് ഐശ്വര്യ മനസ് തുറക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: വയറില്‍ സ്‌ട്രെച്ച് മാര്‍ക്ക്, 20 കിലോ കൂടി, ശരീരത്തിൻ്റെ ആകൃതിയും നഷ്ടപ്പെട്ടു; കളിയാക്കുന്നവരോട് സോനു സതീഷ്

  ഫിറ്റനസിനൊപ്പമുള്ള എന്റെ യാത്ര വളരെ വ്യക്തിപരമായ ഒന്നാണ്. കുട്ടിയായിരിക്കെ എനിക്ക് നല്ല വണ്ണമുണ്ടായിരു്‌നനു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ സ്ഥിരമായി പരിഹസിക്കപ്പെടുകയും തടിച്ചിയെന്നും മൈദമാവ് പോലെ റൗണ്ടായിരിക്കുന്നവളെന്നും അടക്കം പല മോശം പേരുകളും വിളിച്ചിട്ടുണ്ട് എന്നെ. എന്നെ കളിയാക്കുന്നതും എന്നെ നോക്കി പൊട്ടിച്ചിരിക്കുന്നതും പതിവായിരുന്നു. അത് എന്നെ എപ്പോഴും അലട്ടിയിരുന്നു. കാരണം, ഞാന്‍ അങ്ങനെ അറിയപ്പെടാന്‍ ആഗ്രഹിച്ചിരുന്നില്ല.


  ഇന്നത്തെ കാലത്ത് നമ്മള്‍ അതിനെയാണ് ബുള്ളിയിംഗ് എന്ന് വിളിക്കുന്നത്. പക്ഷെ പണ്ട് ഞാന്‍ ഭയങ്കര പാവവും നിഷ്‌കളങ്കയുമായിരുന്നു. അതിനാല്‍ ഒരിക്കലും പ്രതികരിച്ചിരുന്നില്ല. എപ്പോഴും ചിരിച്ച് മാറി നടക്കുമായിരുന്നു. പക്ഷെ എന്റെ മനസില്‍ ഞാന്‍ നോ എന്ന് പറയുമായിരുന്നു. ഞാന്‍ ഒരിക്കലും തടിച്ചിയായി അറിയാന്‍ പെടില്ലെന്ന് തീരുിമാനിച്ചു. അതോടെയാണ് കാര്യങ്ങള്‍ മാറിയത്. അങ്ങനെയാണ് ഫിറ്റ്‌നസുമായുള്ള എന്റെ യാത്ര തുടങ്ങുന്നത്.

  ഞാന്‍ വര്‍ക്കൗട്ട് ചെയ്യാന്‍ ആരംഭിക്കുന്നത് പതിനാറാമത്തെ വയസിലാണ്. അന്ന് മുതല്‍ ഓരോ പരിഹാസങ്ങളേയും ഞാന്‍ ക്രിയാത്മക വിമര്‍ശനമായെടുത്ത് കഠിനമായി വര്‍ക്കൗട്ട് ചെയ്യാന്‍ തുടങ്ങി. മെലിയാന്‍ ലോകത്തുള്ള സകല മണ്ടന്‍ ഡയറ്റുകളും പരീക്ഷിച്ചു. ജീവിതത്തിലൊരു ഘട്ടത്തില്‍ എന്റെ ജീനുകളെ പോലും അമ്പരപ്പിച്ചു കൊണ്ട് മെലിഞ്ഞിരുന്നു. പക്ഷെ പിന്നീട് ഞാന്‍ തിരിച്ചറിഞ്ഞു, നോ എനിക്കാരേയും ഇംപ്രസ് ചെയ്യിക്കേണ്ട. എനിക്ക് മെലിയണ്ട.

  എനിക്ക് ആരോഗ്യത്തോടെയിരിക്കണം. എന്റേതായ രീതിയില്‍ ഫിറ്റ് ആയിരിക്കണം എന്ന് തീരുമാനിച്ചു. അതോടെ ഞാന്‍ വര്‍ക്കൗട്ട് ചെയ്യാന്‍ ആരംഭിച്ചു. മെലിയാനാല്ല, ഫിറ്റായിരിക്കാന്‍. ഇപ്പോള്‍ ഫിറ്റ്‌നസ് എന്റെ ജീവിതശൈലിയായി മാറിയിരിക്കുകയാണ്. എന്നെ കളിയാക്കവരോട് ഞാന്‍ ഒരുപാട് കടപ്പെട്ടിരിക്കുന്നു. അവരെന്നെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നില്ലെങ്കില്‍ ഞാന്‍ ഇത്ര ഫിറ്റായിരിക്കുകയോ ഫിറ്റ്‌നസിനെ ഗൗരവ്വമായി എടുക്കുകയോ ചെയ്യില്ലായിരുന്നു. ഞാന്‍ അവരോട് ആത്മാര്‍ത്ഥമായി നന്ദി പറയുന്നു.

  കാതലില്‍ സൊതപ്പുവതു യെപ്പടി എന്ന സിനിമയിലൂടെയായിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം. പിന്നീട് തമിഴിലും തെലുങ്കിലും കന്നഡയിലും അഭിനയിച്ചു. മണ്‍സൂണ്‍ മാംഗോസ് എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി ഐശ്വര്യ. വേഴം ആണ് ഒടുവില്‍ പുറത്തിറങ്ങിയ തമിഴ് സിനിമ. പിന്നാലെ ഈയ്യടുത്തിറങ്ങിയ തമിഴ് റോക്കേഴ്‌സ് എന്ന സോണി ലൈവിന്റെ സീരീസിലും അഭിനയിച്ചിരുന്നു. സീരീസ് മികച്ച വിജയമായി മാറിയിരുന്നു.

  Read more about: iswarya menon
  English summary
  Iswarya Menon Recalls Being Called Round Like Maida In Her Childhood
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X