twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കായംകുളം കൊച്ചുണ്ണിയില്‍ ആയിരം എപ്പിസോഡില്‍ മണിക്കുട്ടന് ശബ്ദം കൊടുത്തു, അങ്ങനെ ജിസ് അല്ലുവിന്റെ ശബ്ദമായി!

    |

    കാത്തിരിപ്പിനൊടുവില്‍ പുഷ്പ തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. അല്ലു അര്‍ജുന്‍ എന്ന മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട തെലുങ്ക് സൂപ്പര്‍താര ചിത്രത്തിന് എങ്ങും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. മലയാളത്തിലെ സൂപ്പര്‍താരം ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലൂടെ തെലുങ്ക് അരങ്ങേറ്റം നടത്തുന്ന സിനിമ എന്ന പ്രത്യേകതയും പുഷ്പയ്ക്കുണ്ട്. വന്‍ താരനിര തന്നെ അണിനിരക്കുന്ന സിനിമയാണ് പുഷ്പ. ചിത്രത്തിന്റെ മലയാളം പതിപ്പിനായി കാത്തിരുന്ന ആരാധകരുടെ മുന്നിലേക്ക് എത്തിയത് തമിഴ് പതിപ്പായിരുന്നു. സോഫ്‌റ്റ്വെയറിലുണ്ടായ ചെറിയ സാങ്കേതിക പ്രശ്‌നം കരണമാണ് കേരളത്തില്‍ ആദ്യ ദിവസം പുഷ്പയുടെ മലയാളം പതിപ്പ് റിലീസ് ചെയ്യാന്‍ സാധിക്കാതെ വന്നത്.

    പുഷ്പയുടെ മലയാളം പതിപ്പ് ആദ്യം ദിവസം കാണാന്‍ പറ്റാത്തെ വന്നതോടെ മലയാളികള്‍ നിരാശയിലാണ്. അതേസമയം മലയാളികള്‍ക്ക് അല്ലു അര്‍ജുന്‍ എന്നാല്‍ അത് ജിസ് ജോയിയുടെ ശബ്ദം കൂടിയാണ്. മലയാളത്തില്‍ ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ ആയ ജിസ് ജോയിയാണ് വര്‍ഷങ്ങളായി അല്ലു അര്‍ജുന്റെ സിനിമകളുടെ മലയാളം പതിപ്പില്‍ താരത്തിന് ശബ്ദം നല്‍കുന്നത്. സംവിധായകന്‍ ആകുന്നതിന് മുമ്പ് തന്നെ തന്റെ ശബ്ദം കൊണ്ട് ജിസ് ജോയ് മലയാളികളുടെ പ്രിയപ്പെട്ടവനായി മാറുകയായിരുന്നു.

    Allu Arjun

    പുഷ്പ വന്‍ വിജയമായി മാറുമ്പോള്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ജിസ് ജോയ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജിസ് ജോയ് മനസ് തുറന്നത്. സിനിമ റിലീസ് ചെയ്തതിന് പിന്നാലെ അല്ലു അര്‍ജുനുമായി ബന്ധപ്പെ്ട്ടുവോ എന്ന ചോദ്യത്തിനാണ് ജിസ് ആദ്യം മറുപടി പറയുന്നത്. പക്ഷെ സത്യം പറഞ്ഞാല്‍ ബന്ധപ്പെടാന്‍ പറ്റിയിട്ടില്ലെന്നായിരുന്നു ജിസ് ജോയിയുടെ മറുപടി. നേരത്തെ തന്നെ ചിത്രത്തിന്റെ പ്രമോഷനു വിളിച്ചിരുന്നു. പക്ഷെ തന്റെ ഒരു ചിത്രത്തിന്റെ ട്രിമ്മിങ് നടക്കുന്നതിനാല്‍ പങ്കെടുക്കാനായില്ലെന്നാണ് ജിസ് ജോയ് പറയുന്നത്. അതേസമയം താന്‍ അല്ലുവിന്റെ മാനേജരുമായി സംസാരിച്ചുവെന്നും അദ്ദേഹം നന്നായിട്ടുണ്ടെന്നു പറഞ്ഞുവെന്നും ജിസ് ജോയ് പറയുന്നു.

    വര്‍ഷങ്ങളായി അല്ലുവിന് വേണ്ടി മലയാളം സംസാരിക്കുന്നത് ജിസ് ജോയ് ആണ്. തന്റെ ഡബ്ബിംഗിനോട് അല്ലുവിന്റെ പ്രതികരണം എങ്ങനെയാണെന്നും താരം പറയുന്നുണ്ട്. ആദ്യത്തെ പത്തു സിനിമകള്‍ക്കു ശേഷം പിന്നീട് അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ലെങ്കിലും പല അഭിമുഖങ്ങളിലും അദ്ദേഹം എന്നെക്കുറിച്ച് പറയാറുണ്ട് എന്നാണ് ജിസ് പറയുന്നത്. തെലുങ്കല്ലാതെ മറ്റു ഭാഷകളില്‍ ഡബ് ചെയ്യുന്നവരില്‍ തനിക്ക് ഏറ്റവും ഇഷ്ടം ജിസ് ചെയ്യുന്നതാണെന്നു അല്ലു പറഞ്ഞിട്ടുണ്ട് എന്നും ജിസ് ജോയ് ചൂണ്ടിക്കാണിക്കുന്നു. എങ്ങനെയാണ് താന്‍ അല്ലു അര്‍ജുന്റെ ശബ്ദമായി മാറിയതെന്നും ജിസ് ജോയ് പറയുന്നുണ്ട്. അതിന്റെ ക്രെഡിറ്റ് മുഴുവനും ജിസ് നല്‍കുന്നത് ഖാദര്‍ ഹസന്‍ എന്ന നിര്‍മ്മാതാവിനാണ്. അല്ലു അര്‍ജുന്‍ സിനിമകളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ്ത് ഖാദര്‍ ഹസന്‍ ആയിരുന്നു.

    Recommended Video

    ഫഹദ് മാത്രം തകർത്തു | Pushpa theatre Response | Allu Arjun | Fahadh Fazil | Rashmika Mandana

    അതിന്റെ മുഴുവന്‍ ക്രെഡിറ്റും ഖാദര്‍ ഹസന്‍ എന്ന നിര്‍മാതാവിനാണ്. അല്ലുവിനെ മലയാളത്തിനു പരിചയപ്പെടുത്തിയ വ്യക്തി. അല്ലു ചിത്രങ്ങളുടെ പോസ്റ്ററുകളും ബാനറുകളും നിരത്തിയും ഫാന്‍സുകാരെ സംഘടിപ്പിച്ചും ഖാദര്‍ ഹസന്‍ നിരന്തരം അധ്വാനിച്ചു. എന്റെ ശബ്ദം അല്ലുവുമായി ചേരുമെന്നു കണ്ടു പിടിച്ചത് അദ്ദേഹമാണ്. കായംകുളം കൊച്ചുണ്ണിയില്‍ മണിക്കുട്ടനു വേണ്ടി ആയിരം എപ്പിസോഡുകള്‍ ഡബ് ചെയ്തു. അതു കേട്ടിട്ടാണ് ഖാദര്‍ ഹസന്‍ എന്നെ വിളിക്കുന്നത്. എന്നാണ് ജിസ് ജോയ് പറയുന്നത്.

    Read more about: allu arjun jis joy
    English summary
    Jis Joy Opens Up About Being The Voice Of Allu Arjun In Kerala
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X