twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിഐഡി മൂസയ്ക്ക് ലഭിച്ച പ്രതിഫലം രണ്ട് ലക്ഷം, സംവിധാനകാലം കടക്കാരനാക്കി, അവ വീട്ടിയത് ഇപ്പോൾ: ജോണി ആന്റണി

    |

    മലയാള സിനിമാ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ജോണി ആന്റണി. സംവിധായകൻ എന്ന ലേബലിൽ സിഐഡി മൂസയടക്കമുള്ള ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത ജോണി ആന്റണി ഇന്ന് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളാണ്. ഈ വർഷം മാത്രം എട്ടോളം ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്. അതിൽ തന്നെ പ്രണവ് മോഹൻലാൽ നായകനായ ഹൃദയം, ജോ ആൻഡ് ജോ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു.

    1999ൽ ഇറങ്ങിയ ഉദയപുരം സുൽത്താൻ എന്ന ചിത്രത്തിൽ വളരെ ചെറിയ ഒരു വേഷത്തിൽ തല കാണിച്ച ജോണി ആന്റണി മലയാള സിനിമാ ലോകത്ത് ശ്രദ്ധനേടുന്നത് 2003 ൽ സി ഐ ഡി മൂസ സംവിധാനം ചെയ്തതോടെയാണ്. അന്നത്തെ വമ്പൻ ഹിറ്റുകളിൽ ഒന്നായി മാറിയ ചിത്രം സംവിധായകനറെ ജനപ്രീതി ഉയർത്തുകയായിരുന്നു.

    കോടതി ഇന്നുവരെ കണ്ടിട്ടില്ല ജഡ്ജിയായി തിളങ്ങിയ കുഞ്ഞിക്കൃഷ്ണൻ മാഷിൻ്റെ യാഥാർത്ഥ ജീവിതം ഇങ്ങനെയൊക്കെയാണ്കോടതി ഇന്നുവരെ കണ്ടിട്ടില്ല ജഡ്ജിയായി തിളങ്ങിയ കുഞ്ഞിക്കൃഷ്ണൻ മാഷിൻ്റെ യാഥാർത്ഥ ജീവിതം ഇങ്ങനെയൊക്കെയാണ്

    പിന്നീട് കൊച്ചി രാജാവ്, തുറപ്പ് ഗുലാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ജോണി സംവിധായകന്റെ കരിയർ ഗംഭീരമാക്കി

    പിന്നീട് കൊച്ചി രാജാവ്, തുറപ്പ് ഗുലാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ജോണി സംവിധായകന്റെ കരിയർ ഗംഭീരമാക്കി. എന്നാൽ 2016 ൽ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത തോപ്പിൽ ജോപ്പനോട് കൂടി സംവിധായക ജോലിയിൽ നിന്ന് ഒരു ബ്രേക്ക് എടുത്ത് അദ്ദേഹം അഭിനയത്തിൽ സജീവമാകുകയായിരുന്നു.

    അതിനു മുന്നേ സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്ത ജോണി ഏറെ നടനെന്ന നിലയിൽ ഏറെ ശ്രദ്ധനേടുന്നത് 2018 ൽ പുറത്തിറങ്ങിയ ശിക്കാരി ശംബു എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് ജോസഫിലെയും വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെയും പ്രകടനങ്ങൾ പ്രേക്ഷക പ്രീതി നേടിയതോടെ ജോണി ആന്റണി മലയാള സിനിമയിലെ സ്ഥിര സാന്നിധ്യമാവുകയായിരുന്നു.

    'അബദ്ധത്തിൽ അദ്ദേഹത്തിൽ നിന്നും ഒരു ഇടികിട്ടി, ബ്രെയിൻ വരെ ഇളകിയപോലെ തോന്നി'; മൈക്ക് ടൈസണെ കുറിച്ച് വിജയ്!'അബദ്ധത്തിൽ അദ്ദേഹത്തിൽ നിന്നും ഒരു ഇടികിട്ടി, ബ്രെയിൻ വരെ ഇളകിയപോലെ തോന്നി'; മൈക്ക് ടൈസണെ കുറിച്ച് വിജയ്!

    അനായാസമായി ഹാസ്യം കൈകാര്യം ചെയ്യാനുള്ള കഴിവും സ്വാഭാവികത നിറഞ്ഞ അഭിനയ ശൈലിയുമാണ് ജോണി ആന്റണിയെ പ്രേക്ഷകർക്ക് പ്രിയങ്കരനാകുന്നത്

    അനായാസമായി ഹാസ്യം കൈകാര്യം ചെയ്യാനുള്ള കഴിവും സ്വാഭാവികത നിറഞ്ഞ അഭിനയ ശൈലിയുമാണ് ജോണി ആന്റണിയെ പ്രേക്ഷകർക്ക് പ്രിയങ്കരനാകുന്നത്. ഇന്ന് ജോണി ആന്റണിയിലെ സംവിധായകനെക്കാൾ പ്രേക്ഷകർ സ്നേഹിക്കുന്നത് അദ്ദേഹത്തിലെ നടനെയാണ്.

    അതേസമയം, സംവിധാനകാലത്തെ കാൾ നല്ലത് അഭിനയ കാലമാണ് പറയുകയാണ് ജോണി ആന്റണി ഇപ്പോൾ. സംവിധാനകാലം തന്നെ കടക്കാരൻ ആക്കിയെന്നും ഇപ്പോൾ അഭിനയത്തിലൂടെ ആ കടങ്ങൾ വീട്ടുകയാണ് എന്നാണ് അദ്ദേഹം പറയുന്നത്. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയിലാണ് ജോണി ഇക്കാര്യം പറഞ്ഞത്.

    എന്റെയൊരു സൗന്ദര്യം വണ്ടിക്കും തോന്നി; ഇനി കൊച്ചുമക്കളെയും കൊണ്ട് കറങ്ങാൻ പോവണമെന്ന് നടി മല്ലിക സുകുമാരൻഎന്റെയൊരു സൗന്ദര്യം വണ്ടിക്കും തോന്നി; ഇനി കൊച്ചുമക്കളെയും കൊണ്ട് കറങ്ങാൻ പോവണമെന്ന് നടി മല്ലിക സുകുമാരൻ

    Recommended Video

    Lukman Avaran On Thallumaala: ടോവിനോയെ തല്ലി ബോധം കെടുത്തിയ ലുക്ക്മാൻ | *Interview
    ആദ്യ ചിത്രമായ സി ഐ ഡി മൂസയ്ക്ക് തനിക്ക് 2 ലക്ഷം രൂപ പ്രതിഫലം ലഭിച്ചെന്നും അത് വലിയ കാര്യമാണെന്നും ജോണി പറയുന്നു

    ആദ്യ ചിത്രമായ സി ഐ ഡി മൂസയ്ക്ക് തനിക്ക് 2 ലക്ഷം രൂപ പ്രതിഫലം ലഭിച്ചെന്നും അത് വലിയ കാര്യമാണെന്നും ജോണി പറയുന്നു. എന്നാൽ പിന്നീട് അങ്ങോട്ട് താൻ ഒരു കടക്കാരനായി മാറുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ജോണി ആന്റണിയുടെ വാക്കുകൾ ഇങ്ങനെ.

    'ഇപ്പോൾ സമാധാനമുണ്ട്. സംവിധാനകാലം എന്നെ കടക്കാരനാക്കി. ആ കടങ്ങളിൽ 80 ശതമാനം ഇപ്പോൾ സിനിമയിൽ അഭിനയിച്ച് വീട്ടി. 2003 ല്‍ ആദ്യ സിനിമ സി ഐ ഡി മൂസ ചെയ്യുമ്പോൾ 2 ലക്ഷം രൂപയാണ് എനിക്ക് ലഭിച്ച ശമ്പളം. രണ്ടാം സിനിമ ചെയതത് 7 ലക്ഷം രൂപയ്ക്കാണ്. ആകെ 19 സിനിമ സംവിധാനം ചെയ്തിട്ട് എല്ലാംകൂടി ഒരു കോടി രൂപ ഉണ്ടാക്കിയിട്ടുണ്ടാകും.'

    'സിഐഡി മൂസയ്ക്ക് 2 ലക്ഷം ശമ്പളം കിട്ടിയെന്നത് അന്നൊരു പുതുമുഖ സംവിധായകനെ സംബന്ധിച്ച് വലിയ കാര്യമാണ്. ഇന്നത്തെ 30 ലക്ഷം രൂപയെങ്കിലും വരും അത്. സിനിമയ്ക്ക് വേണ്ടി നിലകൊണ്ടാൽ, പരിശ്രമിച്ചാൽ അതിന് ഫലം ലഭിക്കും. അതിന് പ്രാപ്തമാണ് നമ്മുടെ സിനിമാമേഖല,' അദ്ദേഹം പറഞ്ഞു.

    Read more about: johny antony
    English summary
    Johny Antony opens up about his first film CID Moosa's remuneration and his tenure as a director
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X