twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈ പോസ്റ്റ് എഴുതി വെറും പതിനൊന്ന് മാസത്തിനുള്ളിൽ അവൻ ഈ ലോകത്തോട് വിടപറഞ്ഞു!

    |

    മലയാളികളുടെ മനസില്‍ ഇന്നും ഒരു നോവായി തുടരുന്ന പേരാണ് നടന്‍ ജിഷ്ണുവിന്റേത്. മുതിര്‍ന്ന നടന്‍ രാഘവന്റെ മകനായ ജിഷ്ണു നായകനായാണ് മലയാള സിനിമയിലെത്തുന്നത്. സിനിമാ ലോകത്ത് സ്വന്തമായൊരു ഇടം നേടിയെടുക്കുന്നതിനിടെയായിരുന്നു ജിഷ്ണുവിന് ക്യാന്‍സര്‍ ബാധിക്കുന്നത്. ജിഷണു ഓര്‍മ്മയായിട്ട് ആറ് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴിതാ ജിഷ്ണു മരിക്കുന്നതിന് മാസങ്ങള്‍ മുമ്പ് സോഷ്യല്‍ മീഡിയയില്‍ ്പങ്കുവച്ച വാക്കുകള്‍ ഓര്‍ത്തെടുക്കുകയാണ് നടന്റെ അടുത്ത സുഹൃത്തും നിര്‍മ്മാതാവുമായ ജോളി ജോസഫ്.

    ഫെയ്‌സ്്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അശാസ്ത്രീയ ചികിത്സാരീതികള്‍ക്കെതിരെ ജിഷ്ണു പറഞ്ഞ വാക്കുകള്‍ ജോളി ഓര്‍ത്തെടുത്തത്. ഇന്നേക്ക് കൃത്യം ഏഴ് വര്‍ഷം മുന്‍പ് നമ്മുടെ ജിഷ്ണു ഇംഗ്ലീഷില്‍ എഴുതിയതാണ്. ഞാന്‍ മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്തതും കൊടുക്കുന്നു. ഈ പോസ്റ്റ് എഴുതി വെറും പതിനൊന്ന് മാസത്തിനുള്ളില്‍ അവന്‍ ഈ ലോകത്തോട് വിടപറഞ്ഞു എന്നാണ് ജോളി പറയുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന് വിശദമായി.

    ഏഴ് വര്‍ഷം മുന്‍പ്

    ''ഇന്നേക്ക് കൃത്യം ഏഴ് വര്‍ഷം മുന്‍പ് നമ്മുടെ ജിഷ്ണു ഇംഗ്ലീഷില്‍ എഴുതിയതാണ് .... ഞാന്‍ മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്തതും കൊടുക്കുന്നു . ഈ പോസ്റ്റ് എഴുതി വെറും പതിനൊന്ന് മാസത്തിനുള്ളില്‍ അവന്‍ ഈ ലോകത്തോട് വിടപറഞ്ഞു .! ഒരു കാരണവശാലും സോഷ്യല്‍ മീഡിയയില്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ ഒരിക്കലും അന്ധമായി വിശ്വസിക്കരുത് പരീക്ഷിക്കരുത് കഴിക്കരുത് , പകരം നല്ലൊരു ഡോക്ടറെ കാണുക , അദ്ദേഹം പറയുന്നത് മാത്രം അനുസരിക്കുക .... ഇല്ലെങ്കില്‍ നഷ്ടം നമുക്ക് മാത്രം'' എന്നാണ് ജോളി പറയുന്നത്. പിന്നാലെ ജിഷ്ണു ഇംഗ്ലീഷിലെഴുതിയ കുറിപ്പും അതിന്റെ മലയാളം തര്‍ജ്ജമയും പങ്കുവച്ചിട്ടുണ്ട് ജോളി.

     ഒരിക്കലും നിര്‍ദ്ദേശിക്കില്ല

    ''സുഹൃത്തുക്കളേ, ലക്ഷ്മിതരുവും മുള്ളാത്തയും കഴിക്കാന്‍ എനിക്ക് ധാരാളം നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നു.. ഇത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു... ഇത് എന്നിലും സുഹൃത്തുക്കളും കുടുംബാംഗങ്ങളും നിര്‍ദ്ദേശിച്ച മറ്റ് പല ജനപ്രിയ ഇതര മരുന്നുകളും പരീക്ഷിക്കാന്‍ ഞാന്‍ റിസ്‌ക് എടുത്തു.. . എന്റെ ട്യൂമര്‍ നിയന്ത്രിക്കാന്‍ അതിന് കഴിഞ്ഞില്ല എന്നുമാത്രമല്ല വളരെ അപകടകരമായ ഒരു അവസ്ഥയിലേക്ക് എന്നെ കൊണ്ടെത്തിച്ചു.. ഇതിനകം തെളിയിക്കപ്പെട്ട മരുന്നിന് പകരമായി ഞാനിത് ഒരിക്കലും നിര്‍ദ്ദേശിക്കില്ല'' എന്നായിരുന്നു ജിഷ്ണു പറഞ്ഞിരുന്നത്..

    തെറ്റിദ്ധരിപ്പിക്കരുത്

    ''ഒരു ഔപചാരിക മരുന്നിന് ശേഷം ഇത് തിരികെ വരാതിരിക്കാന്‍ ഇവയെല്ലാം ഉപയോഗിക്കമായിരിക്കാം . ക്യാന്‍സറിനുള്ള ശരിയായ മരുന്ന് ഉണ്ടാക്കാന്‍ ഇവയെ കുറിച്ച് കൂടുതല്‍ പഠനങ്ങളും ഗവേഷണങ്ങളും ഉണ്ടാകട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.. കീമോതെറാപ്പിക്കോ ഔപചാരികമായ ഏതെങ്കിലും മരുന്നിന് പകരമായി ആരും ഇത് ഉപദേശിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്.. ഇത് വളരെ അപകടകരമാണ്.. സോഷ്യല്‍ മീഡിയയില്‍ ഫോര്‍വേഡ് ചെയ്യുന്ന സന്ദേശങ്ങള്‍ ഒരിക്കലും അന്ധമായി വിശ്വസിക്കരുത്.. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ മരിച്ചതായി സോഷ്യല്‍ മീഡിയ പ്രഖ്യാപിച്ചു, പക്ഷെ ഞാന്‍ ഇവിടെ ഇന്ന് നിങ്ങള്‍ക്ക് സന്ദേശം അയക്കുന്നു'' എന്നും ജിഷ്ണുവിന്റെ കുറിപ്പില്‍ പറഞ്ഞിരുന്നു.

    ഓര്‍മ്മ ദിവസം

    ജിഷ്ണുവിന്റെ ഓര്‍മ്മ ദിവസം ജോളി പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടിയിരുന്നു. അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോകാനായി ജിഷ്ണു ആഗ്രഹിച്ചിരുന്നുവെന്നും നടി മംമ്്തയുടെ സഹായത്തോടെയായിരുന്നു പോകാനിരുന്നതെന്നും എന്നാല്‍ ഈ സമയത്തായിരുന്നു മരണം സംഭവിക്കുന്നതെന്നുമായിരുന്നു ജോളി കുറിപ്പില്‍ പറഞ്ഞത്. നമ്മളിലൂടെയായിരുന്നു ജിഷ്ണു അരങ്ങേറുന്നത്. പിന്നീട് പൗരന്‍, നേരറിയാന്‍ സിബിഐ, ചക്കരമുത്ത്്, നിദ്ര, ഓര്‍ഡിനറി, ഉസ്താദ് ഹോട്ടല്‍, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ട്രാഫിക്കിന്റെ ഹിന്ദി റീമേക്കിലായിരുന്നു അവസാനമായി അഭിനയിച്ചത്.

    Read more about: jishnu raghavan
    English summary
    Jolly Joseph Recalls The Words Of Late Jishnu Raghavan About Alternative Medicines
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X