Don't Miss!
- News
ഭൂമിക്ക് പുറത്ത് 2 ലോകങ്ങള്‍; മനുഷ്യന് താമസിക്കാം, സൗരയൂഥത്തിന് പുറത്ത് കണ്ടെത്തല്‍
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
ഒരു നടന് എങ്ങനെ ആകരുതെന്ന് പഠിപ്പിച്ചു, നന്ദി കുരുവേയെന്ന് ജൂഡ്; സംശയത്തിന്റെ നിഴലില്‍ താരങ്ങള്‍!
മലയാള സിനിമയിലെ മുന്‍നിര സംവിധായകനാണ് ജൂഡ് ആന്റണി. നിവിന്‍ പോളിയേയും നസ്രിയയേയും പ്രധാന വേഷങ്ങളില്‍ അവതരിപ്പിച്ചു കൊണ്ട് ഓം ശാന്തി ഓശാന എന്ന സിനിമയിലൂടെയാണ് ജൂഡ് ആന്റണി സിനിമയില്‍ സാന്നിധ്യം അറിയിക്കുന്നത്. പിന്നാലെ ഒരുക്കിയ സിനിമകളും ശ്രദ്ധ നേടുന്നതായിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമാണ് ജൂഡ് ആന്റണി. സിനിമകളെക്കുറിച്ചും സാമൂഹിക വിഷയങ്ങളിലുമെല്ലാം ജൂഡ് ആന്റണി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കാറുണ്ട്.
സോഷ്യല്‍ മീഡിയയിലെ തന്റെ പ്രതികരണങ്ങളുടെ പേരില്‍ പുലിവാല് പിടിച്ച അനുഭവങ്ങളും ജൂഡ് ആന്റണിയ്ക്കുണ്ട്. ഇപ്പോഴിതാ ജൂഡ് ആന്റണിയുടെ പുതിയ പോസ്റ്റും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ജൂഡ് തന്റെ പോസ്റ്റില്‍ പേരെടുത്ത് പറയാതെ ഒരു നടനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ്. ഈ നടന് ആരെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് സോഷ്യല്‍ മീഡിയ. വിശദമായി വായിക്കാം തുടര്‍ന്ന്.
'

ഒരു നടന് എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാള്‍ പഠിപ്പിച്ചു തന്നു. നന്ദി കുരുവെ' എന്നായിരുന്നു ജൂഡ് ആന്റണി കുറിച്ചത്. പോസ്റ്റ് നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ആരെക്കുറിച്ചാണ് താന്‍ പറഞ്ഞതെന്ന് ജൂഡ് പറയാത്ത സ്ഥിതിയ്ക്ക് ചോദ്യങ്ങളുമായി എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. നിരവധി പേരാണ് കമന്റുകളിലൂടെ പ്രതികരിക്കുന്നത്. ചിലര്‍ ജൂഡ് പറഞ്ഞ താരത്തെ ഊഹിച്ച കണ്ടുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റ് ചിലര്‍ പേരു പറയാതെയുള്ള ജൂഡിന്റെ പോസ്റ്റിനെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.

എന്നാ സംഭവം തെളിച്ചു പറ മുക്കും മുലയും പറഞ്ഞ എങ്ങനെ മനസിലാക്കാന്‍ പറ്റും, ഈ പറഞ്ഞ 'ഒരാള്‍' ക്കു പേരില്ലേ? അതോ ആ പേര് പറയാനുള്ള ധൈര്യം താങ്കള്‍ക്കില്ലേ? ആ കുരു അങ്ങ് പൊട്ടിക്കൂ. മോണ്‍സ്റ്റര്‍ കണ്ടോ? ഗോള്‍ഡ് കണ്ടോ? എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ വ്യക്തമായി നടന്റെ പേര് പറയണം. അല്ലാതെ ഒരു നടന് എന്നൊക്കെ പറഞ്ഞുകൊണ്ട് മറ്റുള്ള നടന്മാരെ പ്രതിക്കൂട്ടില്‍ ആക്കരുത്. നാളത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ തലക്കെട്ട്. 'ആ പ്രശസ്ത നടന് അഭിനയിക്കാന്‍ അറിയില്ല - സംവിധായകനും നടനുമായ ജൂഡ് പറഞ്ഞത് കേട്ടാല്‍ നിങ്ങള്‍ ഞെട്ടും', ഒരു പോസ്റ്റിട്ടു മനുഷ്യനെ എങ്ങനെ വട്ടാക്കാം ഇന്ന് പഠിച്ചു. ഗുരുവിനും കുരുവിനും ഒന്നുമല്ലെങ്കിലും വായിക്കന്നവനു കുരു പൊട്ടി തുടങ്ങിയിട്ടുമുണ്ട്,
സിനിമക്കാര്‍ പേര് പോലും പറയാന്‍ ധൈര്യം ഇല്ലാതെ ഇങ്ങനെ ബ്ലാക്മെയ്ല്‍ രാഷ്ട്രീയം കളിക്കുമ്പോള്‍ കമെന്റും ലൈകും ഇടുന്ന ഞാന്‍ അടക്കമുള്ള എല്ലാരേം പത്തല് വെട്ടി അടിക്കണം

അങ്ങനെ മലയാള സിനിമയില്‍ പേരില്ലാത്ത ഒരു പ്രമുഖനും കൂടി ജനിച്ചിരിക്കുന്നു, ഇത്തരം ഒരു കാര്യം ഒരു പ്ലാറ്റ്ഫോമില്‍ പറയുമ്പോള്‍ അത് ആരാണെന്ന് തുറന്നുപറയാനുള്ള ഒരു ആര്‍ജ്ജവം കാണിക്കണം അതാണ് അന്തസ്സ് .അല്ലെങ്കില്‍ അത്തരം പണികള്‍ക്ക് നില്‍ക്കരുത്, താന്‍ ആ പേര് പറയാടത്തോളം കാലം തന്റെ പുതിയ സിനിമയിലെ താരങ്ങള്‍ ഊഹാഭോഹങ്ങള്കൊണ്ട് ക്രൂഷിക്കപെടും. അല്ലങ്കില്‍ പിന്നെ ഇ പരിപാടിക്ക് നില്‍ക്കരുത്, നട്ടെല്ല് കൂടുതല്‍ ഉള്ള കുറച്ചു പേര് ഉണ്ട് ഇപ്പൊ, പക്ഷേ ആരുടേയും പേര് പറയില്ല എന്ന് മാത്രം എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍.
അതേസമയം ജൂഡ് ഉ്ദ്ദേശിച്ചയാളേയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ സോഷ്യല്‍ മീഡിയ നടത്തുന്നുണ്ട്. ജൂഡിന്റെ പുതിയ സിനിമയായ 2018 ന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാത്ത ആളായിരിക്കുമെന്നാണ് ചിലര്‍ പറയുന്നത്. ഇതില്‍ കുഞ്ചാക്കോ ബോബന് പോസ്റ്റര്‍ ഷെയര്‍ ചെയ്തില്ലെന്ന് ഒരാള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ചാക്കോച്ചന് പിന്നീട് ഷെയര്‍ ചെയ്തതായി ആരാധകര്‍ മറുപടി നല്‍കുന്നുണ്ട്.

ജൂഡ് കുരുവേ എന്ന് വിളിച്ചതിനാല്‍ ഇനി വിനീത് ശ്രീനിവാസനാണോ എന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്. എന്നാല്‍ വിനീത് എന്ന വ്യക്തിയുടെ ചെരുപ്പ് ഊരാന്‍ പോലും യോഗ്യതയില്ല മേല്‍പ്പറഞ്ഞ കക്ഷിയ്ക്കെന്ന ജൂഡിന്റെ മറുപടിയും ശ്രദ്ധ നേടുന്നത്. എന്തായാലും ജൂഡ് തന്നെ താന്‍ ആരെയാണ് ഉദ്ദേശിച്ചതെന്ന് ഉടനെ വെളിപ്പെടുത്തും എന്നാണ് സോഷ്യല്‍ മീഡിയ പ്രതീക്ഷിക്കുന്നത്.