For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പെപ്‌സിയെന്ന് കരുതി മണ്ണെണ്ണ കുടിച്ചു, രക്ഷപ്പെടില്ലെന്ന് ഡോക്ടര്‍! ഇത് രണ്ടാം ജന്മമെന്ന് കാവല്‍ നായിക

  |

  പ്രണവ് മോഹന്‍ലാല്‍ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായ നടിയാണ് റേച്ചല്‍ ഡേവിഡ്. ഇപ്പോഴിതാ റേച്ചലിന്റെ പുതിയ സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. സുരേഷ് ഗോപി നായകനായ കാവല്‍ ആണ് റേച്ചലിന്റെ പുതിയ സിനിമ. തന്റെ പുതിയ സിനിമയുടെ റിലീസിന് മുമ്പായി റേച്ചല്‍ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖം ശ്രദ്ധ നേടുകയാണ്. തന്റെ കുട്ടിക്കാലത്തുണ്ടായ ഒരു അനുഭവമാണ് താരം പങ്കുവെക്കുന്നത്.

  ബുര്‍ജ് ഖലീഫയെ കപ്പിലാക്കി മംമ്ത; പുത്തന്‍ ചിത്രങ്ങള്‍

  കുട്ടിക്കാലത്ത് അറിയാതെ മണ്ണെണ്ണ കുടിച്ചതിനെക്കുറിച്ചായിരുന്നു താരം മനസ് തുറന്നത്. താന്‍ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ പോലും പറഞ്ഞിരുന്നുവെന്നും എന്നാല്‍ അത്ഭുതകരമായി താന്‍ തിരിച്ചുവരികയായിരുന്നുവെന്നും അത് തന്റെ രണ്ടാം ജന്മം ആണെന്നുമായിരുന്നു റേച്ചല്‍ പറഞ്ഞത്. താരത്തതിന്റെ വാക്കുകളിലേക്ക്.

  Rachel David

  ചെറുപ്പത്തില്‍, എനിക്ക് ഒന്നര വയസുള്ള സമയത്തായിരുന്നു സംഭവം. എനിക്ക് ഓര്‍മ്മയില്ല. പക്ഷെ ഈ സംഭവം മമ്മി എപ്പോഴും പറയാറുണ്ട്. ലോകകപ്പിന്റെ സമയമാണ്. അന്ന് പപ്പയ്ക്ക് പെപ്‌സി കുടിക്കുന്ന ശീലമുണ്ടായിരുന്നു. എനിക്കും തരുമായിരുന്നു. അങ്ങനെ എനിക്ക് അതിന്റെ രുചി പരിചിതമായിരുന്നു. നീല നിറത്തിലുള്ള പെപ്‌സിയായിരുന്നു അന്ന് കിട്ടിയിരുന്നത്. ഒരു ദിവസം അടുക്കളയിലേക്ക് ചെന്ന് പെപ്‌സി ബോട്ടില്‍ എടുത്തു കുടിച്ചു. പക്ഷെ അത് മണ്ണെണ്ണയായിരുന്നു. പെപ്‌സിയുടെ ബോട്ടിലില്‍ മണ്ണെണ്ണ ഒഴിച്ച് വച്ചിരിക്കുകയായിരുന്നു. എന്റെ ബോധം പോയി. ആകെ പ്രശ്‌നമായി. അന്നത്തെ സമയത്ത് ഫോണൊന്നുമുണ്ടായിരുന്നില്ല. എന്റെ അമ്മയാകട്ടെ എന്റെ അനിയത്തിയെ ഗര്‍ഭം ധരിച്ചിരുന്ന സമയമാണ്.

  വീട്ടില്‍ ആരുമില്ലായിരുന്നു. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു അമ്മ. അത് വഴി ബൈക്കില്‍ പോവുകയായിരുന്ന ആരോടോ സഹായം ചോദിച്ച് അങ്ങനെ അടുത്തുള്ള നഴ്‌സിംഗ് ഹോമിലെത്തിച്ചു. പക്ഷെ അവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റുമായിരുന്നില്ല. എങ്ങനെയോ അമ്മ അയല്‍ക്കാരുമായി ബന്ധപ്പെട്ടു. ഇതാണ് സംഭവിച്ചതെന്ന് ബന്ധുക്കളെ ആരെയെങ്കിലും അറിയിക്കാന്‍ ആവശ്യപ്പപെട്ടു. വിവരം അറിഞ്ഞതും ഡാഡിയും അങ്കിളും ആന്റിയുമൊക്കെ ഓടിയെത്തി. എന്നെ ആശുപത്രിയില്‍ കൊണ്ടു പോയി. ഞങ്ങള്‍ പരാമവധി ശ്രമിക്കാം പക്ഷെ ഈ കുട്ടി രക്ഷപ്പെടും എന്ന കാര്യത്തില്‍ ഒരു പ്രതീക്ഷയുമില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. അത്രയും മണ്ണെണ്ണ ശ്വാസകോശത്തെ ബാധിച്ചിരുന്നു. നാല് മണിക്കൂര്‍ ഐസിയുവില്‍ കിടന്നിട്ടും എനിക്ക് ബോധം വന്നില്ല. ശരിക്കും പ്രാര്‍ത്ഥനയാണ് എന്നെ തിരിച്ചു കൊണ്ടു വന്നത്. ശരിക്കും ഒരു അത്ഭുതമാണ്.

  എന്റെ ഇടതുകയ്യില്‍ ഒരു പൊള്ളിയ പാടുണ്ട്. ആശുപത്രിക്കാര്‍ക്ക് വന്നൊരു തെറ്റാണ്. എന്റെ ശ്വാസകോശം ശുദ്ധീകരിക്കാനായി അവര്‍ സ്റ്റീം ഇന്‍ഹലേഷന്‍ തന്നിരുന്നു. പക്ഷെ അത് കഴിഞ്ഞ് ആ ചൂടുള്ള വെള്ളം എടുക്കാന്‍ അവര്‍ മറന്നു. എനിക്ക് പൊള്ളുന്നുണ്ടായിരുന്നു. ഞാന്‍ കരയുന്നുണ്ടായിരുന്നുവെങ്കിലും കുട്ടിയായത് കൊണ്ടാണെന്ന് കരുതി അവര്‍ പോയി. പിന്നെ വന്നു നോക്കുമ്പോഴാണ് അവര്‍ കാര്യം അറിയുന്നത്. ഞാന്‍ സിനിമയില്‍ വരുമ്പോള്‍ പലരും പറഞ്ഞു ഇത് പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് മാറ്റണമെന്ന്. പക്ഷെ ഞാന്‍ പറഞ്ഞു, എന്റെ കൂടെ എന്നുമുണ്ടാകും ഈ പാട് എന്ന്. എന്നാണ് റേച്ചല്‍ പറയുന്നത്.

  പോയി പണി നോക്കെടോ! സിനിമ നിനക്ക് പറ്റിയ പണിയല്ലെന്ന് പറഞ്ഞവരോട് ഗ്രേസിന് പറയാനുള്ളത്‌

  Most exciting upcoming movies of action king Suresh Gopi | FilmiBeat Malayalam

  സുരേഷ് ഗോപി മാസ് ആക്ഷന്‍ റോളിലേക്ക് തിരിച്ചു വരുന്ന സിനിമയാണ് കാവല്‍. കാവലിലേക്ക് തന്നെ പരിഗണിച്ചത് സുരേഷ് ഗോപി പറഞ്ഞിട്ടാണെന്നാണ് റേച്ചല്‍ പറയുന്നത്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞ് വലിയ അനുഗ്രഹമാണെന്നും പറഞ്ഞ റേച്ചല്‍ സിനിമയുടെ സെറ്റില്‍ എല്ലാവര്‍ക്കും ഭക്ഷണം കൊണ്ടു വന്നിരുന്നത് സുരേഷ് ഗോപിയായിരുന്നുവെന്നും ലൊക്കേഷന് പുറത്തും വളരെയധികം കരുതലുള്ള വ്യക്തിയാണ് സുരേഷ് ഗോപിയെന്നും റേച്ചല്‍ നേരത്തെ പറഞ്ഞിരുന്നു. കന്നഡ ചിത്രമായ ലവ് മോക്ക്‌ടെയ്‌ലിന്റെ രണ്ടാം ഭാഗത്തിലും റേച്ചലാണ് നായിക.

  Read more about: rachel david
  English summary
  Kaaval Heroine Rachel David Revealed Once She Accidentally Drank Kerosene And Was In ICU
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X