For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെ ഏറ്റവും കൂടുതല്‍ കരയിപ്പിച്ചിട്ടുള്ളത് തിലകന്‍ ചേട്ടനാണ്; തുറന്ന് പറഞ്ഞ് കാലടി ഓമന

  |

  മലയാള സിനിമയിലെ സീനിയര്‍ താരങ്ങളില്‍ ഒരാളാണ് കാലടി ഓമന. നാടകരംഗത്തിലൂടെ സിനിമയിലെത്തുകയായിരുന്നു ഓമന. പിന്നീട് സിനിമയിലും സീരിയലുകളിലുമെല്ലാം നിറ സാന്നിധ്യമായി മാറുകയായിരുന്നു. ഇന്നും അഭിനയ രംഗത്ത് സജീവമാണ് കാലടി. ഇതിനിടെ ഇപ്പോഴിതാ തന്റെ നാടകകാലത്തെക്കുറിച്ച് ഓമന പങ്കുവച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

  Also Read: 'ബ്രൂസ് ലീ' കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട ഒന്നും ഷെയർ ചെയ്യരുതെന്ന് ഉണ്ണിമുകുന്ദൻ; റോബിൻ ഇല്ലേയെന്ന് ആരാധകർ

  മാസ്റ്റര്‍ ബിന്‍ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഓമന മനസ് തുറന്നത്. സിനിമയിലെന്നത് പോലെ തന്നെ നാടകരംഗത്തും കരുത്തുറ്റ സാന്നിധ്യമായിരുന്ന നടന്മാരായ തിലകന്‍, കരമന ജനാര്‍ദ്ദന്‍ തുടങ്ങിയവരെക്കുറിച്ചും മോഹന്‍ലാലിനെക്കുറിച്ചുമൊക്കെ കാലടി ഓമന മനസ് തുറക്കുന്നുണ്ട്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  തിലകനുമായി വളരെ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നാണ് കാലടി ഓമന പറയുന്നത്. തിലകന്‍ ചേട്ടനേയും മക്കളേയും കുടുംബത്തേയുമൊക്കെ വളരെ നന്നായി അറിയാം. ശാന്ത ചേച്ചിയേയും സരോജന ചേച്ചിയേയും അറിയാമെന്നും അവര്‍ പറയുന്നു. അതേസമയം തിലകന്‍ ചേട്ടന് വേഗം ദേഷ്യം വരുമെന്നാണ് ഓമന പറയുന്നുണ്ട്. പിന്നാലെ തിലകനില്‍ നിന്നും വഴക്ക് കേട്ടതിനെക്കുറിച്ചും അവര്‍ മനസ് തുറക്കുന്നുണ്ട്.

  ''ഞാന്‍ കരഞ്ഞിട്ടുണ്ട്. എന്നെ ഏറ്റവും കൂടുതല്‍ കരയിപ്പിച്ചിട്ടുള്ളത് തിലകന്‍ ചേട്ടനാണ്. നാടകത്തില്‍ ടൈമിംഗ് പ്രധാനപ്പെട്ടതാണ്. ഒരു മാസത്തെ പ്രാക്ടീസാണ് നാടകത്തിന്. പിജെ ആന്റണി സാറിന്റെ സഹായിയായി ഇരുന്ന് എല്ലാം കൃത്യമായി പറഞ്ഞു തരും തിലകന്‍ ചേട്ടന്‍. നന്നായി ടൈമിംഗോടെ അഭിനയിക്കുന്ന ആളാണ്. ഒരിക്കല്‍് ഒരു പാട്ട്് രംഗം പ്രാക്ടീസ് ചെയ്യുകയായിരുന്നു. പക്ഷെ എത്ര ചെയ്തിട്ടും കിണര്‍ കറങ്ങി വരുന്ന സമയത്ത് എനിക്ക് തെറ്റും. അതിന്റെ പേരില്‍ വഴക്ക് കേട്ടിട്ടുണ്ട്. നീയൊന്നും രക്ഷപ്പെടാന്‍ പോകുന്നില്ലൊക്കെ പറയും'' എന്നാണ് തിലകനെക്കുറിച്ച് കാലടി ഓമന ഓര്‍ക്കുന്നത്.

  പിന്നാലെ മലയാളികള്‍ ഒരിക്കലും മറക്കാത്ത മറ്റൊരു പ്രതിഭയായ കരമന ജനാര്‍ദ്ദനെക്കുറിച്ചും അദ്ദേഹത്തിന്റെ മകനായ നടന്‍ സുധീര്‍ കരമനയെക്കുറിച്ചും കാലടി ഓമന മനസ് തുറക്കുന്നുണ്ട്. വളരെ മാന്യനായ വ്യക്തിയാണ്. നല്ല മനുഷ്യനാണെന്നാണ് കരമന ജനാര്‍ദ്ദനെക്കുറിച്ച് കാലടി ഓമന പറയുന്നത്. അതേ പെരുമാറ്റം തന്നെയാണ് സുധീര്‍ കരമനയും. നല്ല ബഹുമാനമാണെന്നും അവര്‍ പറയുന്നു.

  മണിയന്‍പിള്ള രാജു ഒട്ടും ജാഡയില്ലാത്ത വ്യക്തിയാണെന്നും അവര്‍ പറയുന്നുണ്ട്. മണിയന്‍പിള്ള രാജു ഏത് പാതിരാത്രിയ്ക്ക് വിളിച്ചാലും ഫോണ്‍ എടുക്കും. എന്ത് കാര്യവും പറയാമെന്നാണ് ഓമന പറയുന്നത്. ഇന്ദ്രന്‍സും അങ്ങനെ തന്നെയാണെന്നാണ് ഓമന പറയുന്നത്. ബാലന്‍ കെ നായരോടൊപ്പം അഭിനയിക്കുമ്പോഴുള്ള ഓര്‍മ്മകളും അവര്‍ പങ്കുവെക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഒരു പിടുത്തമുണ്ട്. കൈയ്ക്ക് ഒക്കെ പിടിച്ച്് അഭിനയിക്കുമ്പോള്‍ എല്ല് ഒടിയുന്നത് പോലെ തോന്നും. അതൊക്കെ തിലകന്‍ ചേട്ടനും പിജെ ആന്റണി സാറുമാണ് ക്ലാസ് എടുത്ത് തന്നിരുന്നതെന്നാണ് അവര്‍ ഓര്‍ക്കുന്നത്.

  അടിക്കുന്ന രംഗത്തില്‍ അഭിനയിക്കുമ്പോള്‍ മോഹന്‍ലാല്‍ ദേഹത്ത് തൊടുക പോലുമില്ല. ഇങ്ങനെയങ്ങ് പോകുമെന്നാണ് ഓമന പറയുന്നത്. ജയറാമും അങ്ങനെ തന്നെയാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു. തനിക്ക് ഒരു നടന്റേയും അടി കൊള്ളേണ്ടി വന്നിട്ടില്ലെങ്കിലും മറ്റ് പലര്‍ക്കും അടി കൊണ്ടിട്ടുള്ളത് കണ്ടിട്ടുണ്ടെന്നാണ് കാലടി ഓമന പറയുന്നത്.
  ഒരു മനുഷ്യനെ എട്ട് പ്രാവശ്യം എങ്ങോ അടിച്ചു. ആദ്യം അടിച്ചപ്പോള്‍ ക്യാമറയുടെ പൊസിഷന്‍ ശരിയാകാതെ വന്നു. എനിക്കത് കണ്ട് നില്‍ക്കാനായില്ല. ഞാന്‍ കയറി ഇടപ്പെട്ടുവെന്നാണ് അവര്‍ പറയുന്നത്.

  അങ്ങനെ ചെയ്യരുത് മഹാപാപം കിട്ടുമെന്നും നിങ്ങളത് കൃത്യമായി പറഞ്ഞ് കൊടുക്കെന്നും പറഞ്ഞു. അതേസമയം ചിലര്‍ മനപ്പൂര്‍വ്വം രണ്ടെണ്ണം കിട്ടട്ടെ എന്നു വിചാരിക്കുകയും ചെയ്യുമെന്നാണ് അവര്‍ പറയുന്നത്. സീരിയലില്‍് ഏറ്റവും സുഖവും ടിഎസ് സജിയുടേയും ടിഎസ് സുരേഷ് ബാബുവിന്റേയും സെറ്റിലാണ്. പറയുന്നത് പോലെ ചെയ്താല്‍ മാത്രം മതി. നമ്മളായിട്ട് ഒന്നും ചെയ്യണ്ട. കുറേ സീനുകള്‍ ഒന്നിച്ച്് എടുക്കുകയും ചെയ്യുമെന്നാണ് കാലടി ഓമന പറയുന്നത്.

  English summary
  Kalady Omana Opens Up About Thilakan And His Character Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X