twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൊക്കിള്‍ മുതല്‍ നെഞ്ചുവരെ തുന്നലിന്റെ അടയാളമുണ്ട്, മരണത്തിന്റെ വക്കോളം പോയി തിരികെ വന്നവനാണ് മകന്‍

    |

    മലയാളികള്‍ക്കും തമിഴ് സിനിമാ ലോകത്തിനുമെല്ലാം ഒരുപോലെ പരിചിതയായ നടിയാണ് കനിഹ. ഇപ്പോഴിതാ തന്റെ മകന്റെ ജനനത്തെക്കുറിച്ചുള്ള കനിഹയുടെ വാക്കുകള്‍ വൈറലായി മാറുകയാണ്. ഗുരുതര ആരോഗ്യപ്രശ്‌നത്തോടെയായിരുന്നു കനിഹയുടെ മകന്‍ ജനിച്ചത്. സര്‍ജറികള്‍ വേണ്ടി വന്നു ഇന്നത്തെ നിലയിലേക്ക് എത്താന്‍. പ്രസവത്തിന് പിന്നാലെ മകനെ സര്‍ജറിയ്ക്ക് വിധേയനാക്കേണ്ടി വന്നതി്‌ന്റെ ഓര്‍മ്മകളാണ് താരം പങ്കുവെക്കുന്നത്.

    ബിഗ് ബോസ് ഹൗസിലേയ്ക്ക് രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി, റിയാസിനോടൊപ്പം നടി പാര്‍വതിയുടെ സഹോദരനുംബിഗ് ബോസ് ഹൗസിലേയ്ക്ക് രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി, റിയാസിനോടൊപ്പം നടി പാര്‍വതിയുടെ സഹോദരനും

    മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. ജീവിതത്തില്‍ ഇന്നുവരെ അത്രത്തോളം ദൈവത്തെ വിളിച്ചു കരഞ്ഞ നാളുകളുണ്ടായിട്ടില്ലെന്നാണ് കനിഹ പറയുന്നത്. അന്ന് അനുഭവിച്ച വേദന വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ സാധിക്കില്ലെന്നും സിനിമാക്കഥകളെ വെല്ലുന്ന ട്വിസ്റ്റാണ് ജീവിതം നല്‍കുകയെന്നും താരം പറയുന്നു. കനിഹയുടെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

     മകന്‍ പിറക്കുന്നത്

    ലാലേട്ടന്‍- ജോഷിസാര്‍ ചിത്രം 'ക്രിസ്ത്യന്‍ ബ്രദേഴ്സ്' കഴിഞ്ഞാണ് ഞാന്‍ അമേരിക്കയിലേക്ക് പോകുന്നത്. അവിടെവെച്ചാണ് മകന്‍ പിറക്കുന്നത്. പ്രസവത്തിന് തൊട്ടുമുന്‍പ് വരെ യാതൊരു പ്രശ്നങ്ങളുമുണ്ടായിരുന്നില്ല എന്നാല്‍ അപ്രതീക്ഷിതമായി കാര്യങ്ങള്‍ താളംതെറ്റുകയായിരുന്നുവെന്നാണ് കനിഹ പറയുന്നത് തനിക്ക്. ഡെലിവറി കഴിഞ്ഞ് മകനെ കയ്യിലേക്ക് തന്നില്ലായിരുന്നുവെനന്നും വെറും രണ്ട് സെക്കന്റ് മാത്രമാണ് കാണിച്ചതെന്നും കനിഹ പറയുന്നു. കാര്യങ്ങള്‍ വിശദീകരിക്കുന്നതിനുമുമ്പേ അവനേയും കൊണ്ട് ഡോക്ടര്‍മാര്‍ നടന്നകലുകയായിരുന്നു. ആറു മണിക്കൂറിനുശേഷമാണ് അപകടനിലയെക്കുറിച്ച് തന്നോട് വിശദീകരിച്ചതെന്നും കനിഹ പറയുന്നു.

    അപൂര്‍വ അവസ്ഥ

    ഹൃദയ തകരാറോടെയായിരുന്നു മകന്റെ ജനനം. ഡോക്ടര്‍മാര്‍ പേപ്പറില്‍ ഹൃദയത്തിന്റെ ചിത്രം വരച്ച് കാണിച്ചു തന്നായിരുന്നു പ്രശ്‌നങ്ങള്‍ പറഞ്ഞു തന്നതെന്നും കനിഹ പറയുന്നു. നല്ല രക്തവും ചീത്തരക്തവും കൂടിക്കലരുന്ന അപൂര്‍വ അവസ്ഥ ആയിരുന്നു കനഹിയുടെ മകന്. ഓപ്പണ്‍ഹാര്‍ട്ട് സര്‍ജറി നടത്താനായിരുന്നു ഡോക്ടര്‍മാരുടെ തീരുമാനം. പരാജയപ്പെട്ടാല്‍ മരണം ഉറപ്പ് എന്ന അവസ്ഥയായിരുന്നുവെന്നും താരം പറയുന്നു. രക്ഷപ്പെടാന്‍ ഒരുപാട് കടമ്പകള്‍ താണ്ടണമെന്ന ബോധം ഞങ്ങളെ ഒന്നടങ്കം മാനസികമായി തളര്‍ത്തിയെന്നും താരം പറയുന്നു. ഒരു രാത്രിക്കപ്പുറം കുഞ്ഞ് അതിജീവിക്കുമോയെന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് യാതൊരു ഉറപ്പുമില്ലായിരുന്നു. താന്‍ ആര്‍ത്തുകരഞ്ഞു. പ്രാര്‍ത്ഥനയുടെ ദിവസങ്ങളായിരുന്നു പിന്നീടങ്ങോട്ടെന്നും കനിഹ ഓര്‍ക്കുന്നു.

    ആ കാഴ്ച ഇന്നും എന്റെ കണ്ണിലുണ്ട്

    പ്രസവിച്ച് മണിക്കൂറുകള്‍ കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. വേദനയും സങ്കടവും താങ്ങാനാകാതെ വന്നതോടെ മകനെ കാണാന്‍ താന്‍ വാശിപിടിച്ചു. അപ്പോഴേക്കും കുഞ്ഞിനെ മറ്റൊരു കെട്ടിടത്തിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയിരുന്നുവെന്നാണ് കനിഹ പറയുന്നു. എന്നാല്‍ മകനടുത്തെത്തണമെന്ന തീരുമാനത്തില്‍ താന്‍ ഉറച്ചുനിന്നു, ഒടുവില്‍ അവര്‍ തന്റെ വാശിക്കു വഴങ്ങുകയായിരുന്നുവെന്നും താരം പറയുന്നു. വേദന മറന്ന് താന്‍ മകനെ കാണാന്‍ ചെന്നു. അവിടെ കനിഹ കണ്ടത് ഒരു പാട് യന്ത്രങ്ങളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ പ്രയാസപ്പെടുന്ന മകനെ ആയിരുന്നുു. ശരീരം നിറയെ കേബിളുകള്‍ ഘടിപ്പിച്ചിരിക്കുന്നു. ആ കാഴ്ച ഇന്നും തന്റെ കണ്ണിലുണ്ട് എന്നാണ് കനിഹ പറയുന്നത്.

    കുടുംബസമേതം

    'നിറകണ്ണുകളോടെ ഞാന്‍ കുറച്ചുനേരം നോക്കിയിരുന്നു. ഞാന്‍ തിരിച്ചുവരും അമ്മേയെന്ന്.., അവന്‍ പറയുന്ന ഒരു ഫീല്‍ എന്നിലേക്കൊഴുകിയെത്തി. ആ കാഴ്ചയാണ്,പിന്നീട് നാല്‍പ്പത്തി രണ്ട് ദിവസത്തെ കാത്തിരിപ്പിന് കരുത്ത് പകര്‍ന്നത്'' എന്നാണ് കനിഹ പറയുന്നത്. ദിവസങ്ങളുടെ ഇടവേളയില്‍ ഒന്നിലധികം ഓപ്പറേഷനുകളായിരുന്നു നടന്നത്.അന്ന് കണ്ണീരൊഴുക്കി കൈകൂപ്പിയ അത്രയും പിന്നീടൊരിക്കലും ഒന്നിനുവേണ്ടിയും പ്രാര്‍ത്ഥിച്ചിട്ടില്ലെന്ന് പറയുന്ന കനിഹ മരണത്തിന്റെ വക്കോളം പോയി തിരിച്ചുവന്നവനാണ് തന്റെ മകന്‍ ഋഷി എന്നും പറയുന്നു. ഞങ്ങള്‍ക്കവന്‍ അത്ഭുതബാലനാണ്. ഋഷിയുടെ പൊക്കിള്‍ മുതല്‍ നെഞ്ചുവരെ ഇന്നും ഓപ്പറേഷന്‍ കഴിഞ്ഞ തുന്നലിന്റെ അടയാളമുണ്ടെന്നും പറയുന്നു. സൂചിമുനയേറ്റ് തുളയാത്ത ഭാഗങ്ങള്‍ ശരീരത്തില്‍ കുറവായിരുന്നു. ആസ്പത്രിവിട്ട് വീട്ടിലെത്തിയശേഷവും പ്രയാസങ്ങള്‍ വിട്ടുപോയില്ല. മേലാസകലം തുന്നലുമായി ലഭിച്ച കുഞ്ഞിനെ സാധാരണകുട്ടികളെ എടുക്കുന്ന പോലെ വാരിയെടുക്കാനോ ഓമനിക്കാനോ കഴിഞ്ഞിരുന്നില്ലെന്നും കനിഹ പറയുന്നു. പതിയെ എല്ലാം ശരിയാവുകയായിരുന്നു. ഇന്നവന്റെ വളര്‍ച്ച ആഹ്ലാദത്തോടെയാണ് കാണുന്നതെന്നാണ് കനിഹ പറയുന്നത്.

    വര്‍ഷത്തിലൊരിക്കല്‍ ചെക്കപ്പിനായി കൊണ്ടുപോകും. ശാരീരികപ്രയാസങ്ങളൊന്നുമില്ല. ഋഷിക്ക് രണ്ടരവയസ്സാകുമ്പോള്‍ അവനുവേണ്ടിയാണ് ഞങ്ങള്‍ നാട്ടിലേക്ക് മടങ്ങിയത്. നാടും നാട്ടാചാരങ്ങളും സംസ്‌കാരവുമെല്ലാം അറിഞ്ഞു തന്നെ ഋഷി വളരണമെന്ന തീരുമാനമായിരുന്നു അതിനുപിന്നിലെന്നും കനിഹ കൂട്ടിച്ചേര്‍ക്കുന്നു. ആ തീരുമാനം മകന് ഒരുപാട് സന്തോഷം നല്‍കുന്നതായിരുന്നുവെന്നും താരം പറയുന്നു. താരം ഇപ്പോള്‍ കുടുംബസമേതം ചെന്നൈയിലാണുള്ളത്.

    Read more about: kaniha
    English summary
    Kaniha Recalls The Birth Of Her Son And His Surgeries How She Was Crying And Praying
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X