For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കരിക്കിലെ മാമന് പ്രണയസാഫല്യം! അര്‍ജുനും ശിഖയും ഒന്നായി, പുതിയ തുടക്കമെന്ന് താരം

  |

  ആരാധകരുടെ പ്രിയപ്പെട്ടവരാണ് കരിക്ക് ടീം. ഡിജിറ്റല്‍ കണ്ടന്റുകളുടെ കാര്യത്തില്‍ കേരളത്തിലൊരു വിപ്ലവം സൃഷ്ടിച്ചവരാണ് കരിക്ക് ടീം. വെബ് സീരീസുകള്‍ അത്ര സജീവമല്ലാതിരുന്ന കാലത്താണ് കരിക്ക് ടീം തങ്ങളുടെ യൂട്യൂബ് ചാനലുമായി എത്തുന്നത്. തേരാപാരാ എന്ന സീരീസായിരുന്നു ആദ്യം വന്നത്. പിന്നെ നിരവധി സീരീസുകളും ചാനലുകളുമൊക്കെയായി കരിക്ക് ടീം മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു.

  Also Read: ബിഗ് ബോസിലെ ശാലിനിയെ കൂടെ കിടക്കാന്‍ ക്ഷണിച്ചു; താരങ്ങളുടെ ഫോട്ടോയുടെ കൂടെ മോശം വാര്‍ത്ത, പ്രതികരിച്ച് നടി

  കരിക്കിന്റെ വീഡിയോകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് അര്‍ജുന്‍ രത്തന്‍. അര്‍ജുന്റെ മാമനോട് ഒന്നും തോന്നല്ലേ എന്ന ഡയലോഗും, അക്കൗണ്ടിലേക്ക് ഇട്ട് തരാം എന്ന ഡയലോഗുമൊക്കെ ഇന്ന് ശരാശരി മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. ഇന്നിതാ തന്റെ ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിലേക്ക് കടന്നിരിക്കുകയാണ് അര്‍ജുന്‍ രത്തന്‍.

  വിവാഹിതനായിരിക്കുകയാണ് അര്‍ജുന്‍ രത്തന്‍. ശിഖ മനോജാണ് അര്‍ജുന്റെ ജീവിത സഖിയായി എത്തിയിരിക്കുന്നത്. പുതിയ തുടക്കമെന്ന അടിക്കുറിപ്പോടെ അര്‍ജുന്‍ സോഷ്യല്‍ മീഡിയയില്‍ തന്റെ വിവാഹ ചിത്രങ്ങള്‍ പങ്കുവെക്കുകയായിരുന്നു. പ്രണയ വിവാഹമാണ് അര്‍ജുന്റേയും ശിഖയുടേയും. ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടത്തിയിരിക്കുന്നത്. നേരത്തെ ഇരുവരുടേയും വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയിയല്‍ വൈറലായി മാറിയിരുന്നു.

  Also Read: ലാലേട്ടനെ കണ്ടുപഠിക്കരുതെന്ന് ലാൽജോസ് പറഞ്ഞു; കുറെ നോ പറഞ്ഞതുകൊണ്ടാണ് ഇപ്പോൾ വീട്ടിലിരിക്കുന്നത്: അന്ന രാജൻ

  വിവാഹത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ആരാധകരും താരങ്ങളുമൊക്കെ ആശംസകള്‍ നേര്‍ന്നെത്തിയിട്ടുണ്ട്. മുഹ്‌സിന്‍ പരാരി, കരിക്കിലെ താരം സ്‌നേഹ ബാബു, മീര നന്ദന്‍, ശ്രിന്ദ, ഉണ്ണിമായ, അലീന പടിക്കല്‍, ആന്‍സന്‍ പോള്‍, തുടങ്ങി നിരവധി പേര്‍ ആശംസകളുമായി എത്തിയിട്ടുണ്ട്. നിമിഷങ്ങള്‍ക്കകം തന്നെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

  അഭിനയ മോഹത്തിന് പിന്നാലെ പോകുവാനായി അര്‍ജുന്‍ തന്റെ ജോലി രാജിവെച്ചിറങ്ങുകയായിരുന്നു. എന്നാല്‍ വീട്ടുകാര്‍ക്ക് ആശങ്കയുണ്ടായിരുന്നു. അഭിനയത്തില്‍ ഒന്നും ആകാന്‍ സാധിച്ചില്ലെങ്കില്‍ തിരികെ ജോലിയ്ക്ക് കയറിക്കോളാന്‍ ആയിരുന്നു അവര്‍ പറഞ്ഞത്. ആ സമയത്ത് തന്റെ ചേട്ടനായിരുന്നു കൂടെ നിന്നതെന്ന് അര്‍ജുന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആ തീരുമാനം തെറ്റിയില്ലെന്ന് കരിക്കിന്റെ വിജയം തെളിയിച്ചു. പിന്നീട് താരം സിനിമയിലുമെത്തി.

  കുട്ടിക്കാലം മുതല്‍ക്കെ അര്‍ജുന്റെ മനസില്‍ അഭിനയമുണ്ടായിരുന്നു. നടനാവുക എന്ന സ്വപ്‌നത്തിന് പിന്നാലെ ഇറങ്ങി തിരിക്കുന്നത് എംബിഎയ്ക്ക് ശേഷമാണ്. ഇതിനിടെയാണ് കരിക്കിലെ ഉണ്ണി മാത്യൂസുമായുള്ള സൗഹൃദം അര്‍ജുനെ കരിക്കിന്റെ ടീമിലെത്തിക്കുന്നത്. പരീക്ഷമെന്ന രീതിയില്‍ തുടങ്ങിയത് വന്‍ വിജയമായി മാറി. സത്യത്തില്‍ സിനിമാ താരങ്ങളേക്കാളും കൂടുതല്‍ ആരാധകരുണ്ട് ഇന്ന് കരിക്കിലെ താരങ്ങള്‍ക്ക്. കരിക്കിന്റെ വീഡിയോകള്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്.

  സീന്‍ ബ്രിട്ടോ, കല്യാണ വീട്ടിലെ മാമന്‍ തുടങ്ങി അര്‍ജുന്‍ ഹിറ്റാക്കി മാറ്റിയ ഒരുപാട് കഥാപാത്രങ്ങളുണ്ട്. കരിക്കിന്റെ തന്നെ മറ്റൊരു ചാനലായ കരിക്ക് ഫ്‌ളിക്കിലെ സ്‌കൂട്ട് പോലുള്ള സീരീസുകളിലേയും അര്‍ജുന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തങ്ങളുടെ പ്രിയ താരത്തിന്റെ പുതിയ തുടക്കത്തിന് ആരാധകര്‍ ആശംസകള്‍ നേരുകയാണ്.

  Read more about: കരിക്ക്
  English summary
  Karikku Fame Arjun Ratan Gets Married To Shikha Manoj Marriage Photos Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X