For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിയൽ ലൈഫിൽ മേക്കപ്പ് ധരിക്കാത്ത വ്യക്തിയാണ് ഞാൻ; അത്തരം കഥാപാത്രങ്ങൾ ചെയ്യാനാണ് ആഗ്രഹം!, ഹന്ന പറയുന്നു

  |

  ജീത്തു ജോസഫ് സംവിധാനം ചെയ്ത കൂമൻ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ആസിഫ് അലി നായകനായ ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത് ഹന്നാ റെജി കോശിയാണ്. വളരെ കുറച്ചു സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ഹന്നാ റെജി കോശി. മോഡലിങ് രംഗത്ത് നിന്നാണ് ഹന്ന അഭിനയത്തിലേക്ക് എത്തുന്നത്.

  2016 ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രമായ ഡാർവിന്റെ പരിണാമത്തിലൂടെ ആയിരുന്നു ഹന്നയുടെ സിനിമാ അരങ്ങേറ്റം. ചിത്രത്തിൽ ആൻസി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധനേടാൻ നടിക്ക് സാധിച്ചിരുന്നു. ഡാർവിന്റെ പരിണാമത്തിന് ശേഷം രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തിലാണ് നടി അഭിനയിച്ചത്. ബിജു മേനോന്റെ നായികയായിട്ടായിരുന്നു ഹന്ന എത്തിയത്. ഈ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

  Also Read: ഇത്രയും കോരിത്തരിപ്പിച്ചിട്ടും എനിക്കൊരു വിഷമം ഉണ്ടായി; കാന്താര സിനിമയിലെ ബോഡി ഷെയിമിങ്ങിനെ കുറിച്ച് മഞ്ജു

  പിന്നീട് പോക്കിരി സൈമൻ, എന്റെ മെഴുതിരി അത്താഴങ്ങൾ, തീർപ്പ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ശേഷമാണ് ഒടുവിൽ കൂമനിലേക്ക് എത്തിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഹന്നയുടെ പ്രകടനത്തിനും കയ്യടി ലഭിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ തന്റെ അഭിനയ ജീവിതത്തെ കുറിച്ചും ഭാവി സ്വപ്‌നങ്ങളെ കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് ഹന്ന.

  സിനിമയിലേക്ക് താൻ യാദൃശ്ചികമായി എത്തിയതാണെന്നാണ് ഹന്ന പറയുന്നത്. മോഡലിങ് ഒക്കെയായി നിൽക്കുന്ന സമയത്താണ് ഓഡിഷനിലൂടെ ഡാർവിന്റെ പരിണാമത്തിലേക്ക് കിട്ടുന്നത്. പിന്നീടങ്ങോട്ട് സിനിമകൾ ലഭിച്ചു. അങ്ങനെ അത് കൂമനിൽ എത്തി നിൽക്കുന്നു എന്ന് നടി പറഞ്ഞു. മിസ് പേജന്റ്സ് പങ്കെടുത്ത് വിജയിച്ച് ഒരു സൂപ്പർ മോഡൽ ആവണം എന്നൊക്കെ ആയിരുന്നു ആഗ്രഹം. പക്ഷെ അത് നടന്നില്ല. ഇപ്പോൾ സിനിമകളിൽ നിന്ന് അവസരങ്ങൾ ലഭിക്കുമ്പോൾ സിനിമയിൽ തന്നെ എന്റെ ഭാഗ്യം പരീക്ഷിക്കാനാണ് തീരുമാനം.

  ഇപ്പോൾ അഭിനയവും, സംവിധാനവും, സ്ക്രിപ്റ്റ് എഴുത്തും എല്ലാം ഇഷ്ടമാണ്. ക്യാമറയ്ക് പിന്നിൽ എന്തെങ്കിലും ഒക്കെ ഭാവിയിൽ ചെയ്യും. സ്ക്രിപ്റ്റ് എഴുതുന്നുണ്ട്. ഓരോ കഥാപാത്രങ്ങൾ ചെയ്യുമ്പോഴും ഒരു ലേർണിംഗ് പ്രോസസിലൂടെയാണ് കടന്നു പോകുന്നത്. ഇപ്പോൾ അഭിനയം ഇഷ്ടമാണെന്നും ഹന്ന പറഞ്ഞു.

  'ആരെങ്കിലും എനിക്ക് വേണ്ടി നാടനല്ലാത്ത കഥാപാത്രങ്ങൾ ഒന്ന് എഴുതണേ എന്നാണ് പറയാനുള്ളതെന്നും നടി പറയുന്നുണ്ട്. പക്ഷേ ഇതൊരു നല്ല കാര്യമാണെന്നും നടി പറയുന്നു.'ഞാൻ എന്റെ റിയൽ ലൈഫിൽ മേക്കപ്പ് ധരിക്കാത്ത വ്യക്തിയാണ്. ജീൻസൊക്കെ ധരിക്കാനാണ് ഇഷ്ടം. അതിനപ്പുറം ആക്സസറീസ് ധരിക്കാറില്ല. എനിക്ക് കിട്ടുന്ന കഥാപാത്രങ്ങളൊക്കെ അതിൽ നിന്ന് ഏറെ വ്യത്യസ്തമാണ്,'

  'വീട്ടമ്മയായിട്ടാണ് രക്ഷാധികാരി ബിജുവിൽ അഭിനയിച്ചത്. കൂമനിൽ ധാവണിയുടുത്ത ഒരു അസൽ പാലക്കാടൻ അതിർത്തി ഗ്രാമത്തിലെ കുട്ടിയാണ്. എനിക്ക് ഒരിക്കലും പ്രത്യധ്വാനിക്കാൻ പറ്റാത്ത കഥാപാത്രങ്ങളാണ് ലഭിക്കുന്നത്. ഞാനൊരു നടിയായി വളരാൻ ശ്രമിക്കുമ്പോൾ എനിക്ക് തന്നെ എന്നെ ജഡ്ജ് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങളാണിതൊക്കെ. അതുകൊണ്ട് എനിക്ക് ഇഷ്ടമാണ്. എനിക്ക് സ്‌പോർട്സ് വുമൺ പോലെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട്,'

  Also Read: ജലജയോട് അസൂയ തോന്നി; ഞാനും റഹ്മാനും തമ്മിലെ ബന്ധത്തെ കുറിച്ചുള്ള വാര്‍ത്ത കണ്ട് ചിരിച്ച് പോയെന്ന് രോഹിണി

  'കരയുന്ന, നായകന്റെ പുറകെ നടക്കുന്ന നായിക തുടങ്ങിയ ക്ളീഷേ സംഭവങ്ങൾ ഒന്നും എനിക്ക് താല്പര്യമില്ല. അങ്ങനത്തെ അല്ലാത്ത നിരവധി സ്ത്രീകൾ നമ്മുടെ നാട്ടിൽ ഉണ്ട്. ഫീമെയിൽ ഓറിയന്റഡ് സിനിമകൾ വേണം എന്നൊന്നുമല്ല. ഡെപ്ത്തുള്ള കഥാപാത്രങ്ങൾ വേണം. ലുക്ക് കൊണ്ട് പോലും വ്യത്യസ്തമാവുന്ന കഥാപാത്രങ്ങൾ വേണം. എനിക്ക് അങ്ങനത്തെ സിനിമകളാണ് വേണ്ടത്. അങ്ങനെ വളരാനാണ് ആഗ്രഹം', ഹന്ന പറഞ്ഞു.

  മറ്റുള്ളവരെ പോലെ ഹാങ്ഔട്ടും പാർട്ടികളും ഒന്നുമായി നടക്കുന്ന വ്യക്തിയല്ലെന്നും ഹന്ന പറയുന്നുണ്ട്. 'പുസ്തകങ്ങളും സിനിമയും പൂച്ചക്കുട്ടികളും ഒക്കെയാണ് വെറുതെ ഇരിക്കുമ്പോൾ എനിക്ക് കൂട്ട്. പിന്നെ വീട്ടിൽ അമ്മയുടെയും അച്ഛന്റെയും ഒക്കെ ഒപ്പം സമയം ചെലവഴിക്കുന്നതും ഇഷ്ടമാണ്. ഹാങ്ഔട്ടും പാർട്ടിയിങ്ങും ഒന്നും എന്റെ ലൈഫ് സ്റ്റൈലിൽ ഇല്ല,' ഹന്ന പറഞ്ഞു.

  Read more about: hannah reji koshy
  English summary
  Kooman Movie Actress Hannah Reji Koshy Opens Up About Her Career And Dream Role
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X