For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്തുകൊണ്ട് ഇപ്പോള്‍ കുട്ടികള്‍ വേണ്ടെന്ന് തീരുമാനിച്ചു? വെളിപ്പെടുത്തി കുക്കുവും ദീപയും

  |

  സോഷ്യല്‍ മീഡിയയുടേതാണ് ഈ കാലം. ഇന്ന് ആരാധകരെ നേടാനും താരമാകാനും സിനിമയില്‍ അഭിനയിക്കുകയൊന്നും വേണ്ട. സോഷ്യല്‍ മീഡിയയിലെ കണ്ടന്റ് ക്രീയേറ്റര്‍മാരായി താരങ്ങളായി മാറിയ ഒരുപാട് പേരുണ്ട് ഇന്ന്. സിനിമയിലും സീരിയലിലുമൊക്കെ ലഭിക്കുന്നതിലുമധികം ആരാധകരെ നേടാന്‍ ഇന്ന് സോഷ്യല്‍ മീഡിയ പലരേയും സഹായിക്കുന്നുണ്ട്.

  Also Read: ഞങ്ങളാദ്യം കാണുമ്പോള്‍ അവന് മറ്റൊരു പ്രണയമുണ്ട്, എന്നിട്ടും അവന്‍ എന്നെ പഞ്ചാരയടിച്ചു; രണ്‍വീറിനെ പറ്റി ദീപിക

  മലയാളികളുടെ പ്രിയപ്പെട്ട യൂട്യൂബ് കണ്ടന്റ് ക്രിയേറ്റര്‍മാരില്‍ രണ്ടു പേരാണ് കുക്കുവും ദീപയും. കുക്കുവിനെ വര്‍ഷങ്ങളായി മലയാളികള്‍ക്ക് അറിയാം. സുഹൈദ് കുക്കുവിനെ മലയാളികള്‍ അറിയുന്നത് ഡി ഫോര്‍ ഡാന്‍സ് എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ്. കുക്കുവിന്റെ ഭാര്യയായിട്ടാണ് ദീപയെ പരിചയപ്പെടുന്നത്. ഇന്ന് യൂട്യൂബിലെ ഹിറ്റ് ചാനലുകളിലൊന്നാണ് കുക്കുവിന്റേയും ദീപയുടേയും.

  അടിപൊളി നര്‍ത്തകരുമാണ് കുക്കുവും ദീപയും. ഒരുമിച്ചുള്ള ഡാന്‍സ് വീഡിയോകളും മറ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം കുക്കുവും ദീപയും പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുന്നത്. രസകരമായ ഒരുപാട് തുറന്നു പറച്ചിലുകള്‍ വീഡിയോയില്‍ കുക്കുവും ദീപയും നടത്തുന്നുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

  കഴിഞ്ഞ ദിവസം ആരാധകരില്‍ നിന്നുമുള്ള ചോദ്യങ്ങള്‍ക്ക് കുക്കുവും ദീപയും മറുപടി നല്‍കിയിരുന്നു. ഇതിലൊരു ചോദ്യമായിരുന്നു എന്തുകൊണ്ടാണ് ഇപ്പോള്‍ കുട്ടികള്‍ വേണ്ടെന്ന് വച്ചതെന്നത്. ഈ ചോദ്യത്തിന് കുക്കുവും ദീപയും പുതിയ വീഡിയോയില്‍ മറുപടി നല്‍കുന്നുണ്ട്.

  ഈ ചോദ്യം ഞങ്ങള്‍ ഒരുപാട് കേട്ടതാണ്. പക്ഷെ ഉത്തരം ഞാന്‍ പറയുന്നില്ല, കുക്കു പറയും.. ഞാന്‍ പറഞ്ഞാല്‍ എല്ലാവരും കരുതും ഇതെന്റെ തീരുമാനമാണെന്ന്, കുക്കൂ പറയൂ എന്നായിരുന്നു ദീപയുടെ പ്രതികരണം. പിന്നാലെ കുക്കു മറുപടി നല്‍കുകയായിരുന്നു. വിവാഹത്തിന് ശേഷമാണ് ഞങ്ങള്‍ ശരിയ്ക്കും ജീവിതം സ്വതന്ത്രമായി ആസ്വദിയ്ക്കാന്‍ തുടങ്ങിയത്. ശരിയ്ക്കും ജീവിക്കാന്‍ തുടങ്ങിയതല്ലേയുള്ളൂ. അതുകൊണ്ട് ആണ് ഇപ്പോള്‍ കുഞ്ഞുങ്ങള്‍ വേണ്ട എന്ന് തീരുമാനിച്ചത്. പിന്നെ ഞങ്ങള്‍ ആദ്യം കുട്ടിക്കളി മാറ്റിയിട്ട് മതി എന്ന് കരുതിയെന്നും കുക്കു പറയുന്നു.

  അതേസമയം, വിവാഹത്തിന് ശേഷമുണ്ടായ മാറ്റങ്ങള്‍ എന്തൊക്കെയാണ് എന്നായിരുന്നു ചിലര്‍ക്ക് അറിയേണ്ടിയിരുന്നത്. വിവാഹത്തിന് ശേഷം തനിയ്ക്ക് അല്പം പക്വത വന്നു എന്നാണ് കുക്കു പറയുന്നത്. അതല്ലാതെ വലിയ മാറ്റങ്ങളൊന്നും രണ്ട് പേര്‍ക്കും ഇല്ല എന്ന് ദീപയും കുക്കുവും പറയുന്നു.
  പിന്നീട് രണ്ടു പേരുടേയും കുടുംബത്തിന് ഒപ്പമുള്ള വീഡിയോ എന്ന് കാണാന്‍ പറ്റും എന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ അടുത്ത കാലത്ത് ഒന്നും അത് സാധ്യമല്ല എന്നാണ് ദീപ പറയുന്നത്. ഇന്റര്‍കാസ്റ്റ് മാര്യേജ് ആയത് കാരണം അപ്പന്‍ ഇപ്പോഴും ശരിയായിട്ടില്ലെന്നാണ് താരം പറയുന്നത്.

  Also Read: വിജയികളുടെ പട്ടികയില്‍ മലയാള സിനിമ ഉയര്‍ന്ന് തന്നെ! ഈ നിമിഷം അഭിമാനത്തോടെ സച്ചിയെ ഓര്‍ക്കുന്നു: മമ്മൂക്ക

  Recommended Video

  ഇതാ റോബിന്‍ രാധാകൃഷ്ണന്റെ രണ്ടാമത്തെ സിനിമ

  തന്റെ അച്ഛനെക്കുറിച്ചും ദീപ മനസ് തുറക്കുന്നുണ്ട്.
  ''എന്റെ അപ്പന്‍ വളരെ ഷോര്‍ട്ട് ടെംപഡ് ആണ്. പെട്ടന്ന് ദേഷ്യം വരും. അല്‍പ്പം കര്‍ക്കശക്കാരനാണ്. പക്ഷെ സ്‌നേഹവും കാര്യവുമൊക്കെ ഉണ്ടാവും. എന്നാലും എങ്ങനെയാണ് ഇങ്ങനെ ഒരാളെ കല്യാണം കഴിച്ച് ജീവിയ്ക്കുന്നത് എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. അപ്പനെ പോലെ ഒരു ഭര്‍ത്താവ് എനിക്ക് ഉണ്ടാവരുത് എന്ന് മാത്രമായിരുന്നു ആഗ്രഹം, ഭാഗ്യത്തിന് അങ്ങനെ തന്നെ കിട്ടി'' എന്നാണ് ദീപ പറയുന്നത്.


  തനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ മോഹമുണ്ടെന്നും ദീപ പറയുന്നുണ്ട്. ജോജു ജോര്‍ജിന്റെ മകളായോ സഹോദരി ആയോ അഭിനയിക്കണം എന്നാണ് ആഗ്രഹമെന്നും ദീപ പറയുന്നു. താരദമ്പതികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോള്‍.

  Read more about: actors
  English summary
  Kukku And Deepa Reveals Why They Decided To Not Have Kids Now
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X