For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രഹസനമായിരുന്നല്ലേ സജീ.. !! പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന കുമ്പളങ്ങിയിലെ വീഡിയോ പുറത്ത്...

  |

  സമൂ മാധ്യമങ്ങളും സിനിമ തിയേറ്ററുകളും ആഘോഷമാക്കിയ ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന്റെ ആഘോഷം ഇന്നും അവസാനിക്കുന്നില്ല. ഇപ്പോഴും സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും കുമ്പളങ്ങി നൈറ്റ്സ് സജീവ ചർച്ച വിഷയമാണ്. ഈ അടുത്തെങ്ങും പ്രേക്ഷകർ ഇത്രയധികം ആഘോഷമാക്കിയ ചിത്രം ഉണ്ടായിട്ടില്ല.

  ആ രംഗം പ്രയാസമായിരുന്നു!! സഹായിച്ചത് പൃഥ്വിരാജ്!! ലൂസിഫറിലെ വിവേക് ഒബ്റോയിമായുള്ള സീനിനെ കുറിച്ച് സാനിയ, ചിത്രങ്ങൾ പുറത്ത്.. ‌‌


  മുതിർന്നവരേയും കുട്ടികളേയും ഒരുപോലെ എന്റ്‍ടെയ്ൻ ചെയ്യാൻ കുമ്പളങ്ങി നൈറ്റ്സിന് സാധിച്ചിരുന്നു. ഇതു തന്നെയാണ് ചിത്രത്തിന്റെ വിജയത്തെ സ്വാധീനിച്ച ഒരു ഘടകം. ചിത്രത്തിലെ പല രംഗങ്ങളും പ്രേക്ഷകരുടെ ഇടയിൽ അത്ഭുത് സൃഷ്ടിച്ചിരുന്നു. ഇപ്പോഴിത കുമ്പളങ്ങി നൈറ്റ്സിലെ നാലര മിനിറ്റ് ദൈർഘ്യമുള്ള മേക്കിംഗ് വീഡിയോ പുറത്തു വിട്ടിട്ടുണ്ട്.

  ലൂസിഫറിനോട് ചെയ്തത് മധുരരാജയോട് കാണരുത്!! ചിത്രം തിയേറ്ററിൽ എത്തുമ്പോൾ പ്രേക്ഷകർക്ക് മുമ്പിൽ അഭ്യർഥനയുമായി രാജ ടീം...

   കാത്തിരുന്ന വീഡിയോ

  കാത്തിരുന്ന വീഡിയോ

  കുമ്പളങ്ങി നൈറ്റ്സ് കണ്ടവരെല്ലാം ചിത്രത്തിന്റെ മേക്കിങ്ങ് വീഡിയോ കാണാൻ ആഗ്രഹിച്ചിരുന്നു. ആരാധകർക്കായി കുമ്പളങ്ങിയിലെ നാലര മിനിറ്റ് ദൈർഘ്യമുള്ള മേക്കിംഗ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. ചിത്രത്തിലെ ക്യാമറയ്ക്ക് പിന്നിലെ കാഴ്ചകളും പ്രധാന രംഗങ്ങളുടെ മേക്കിങ് വീഡിയോയാണ് പുറത്തു വിട്ടിരിക്കുന്നത്. ഷെയ്ൻ നിഗം, സൗബിൻ കോമ്പിനേഷൻ രംഗങ്ങളും ഫഹദുമായുള്ള സ്റ്റണ്ട് സീനും മേക്കിങ് വീഡിയോയിൽ ഉണ്ട്.

   രംഗങ്ങൾ പുറത്തു വിട്ട്

  രംഗങ്ങൾ പുറത്തു വിട്ട്

  ഇതിനു മുൻപ് കുമ്പളങ്ങി നൈറ്റ്സില തിയേറ്ററുകളിൽ കയ്യടി നേടിയ സീനുകൾ പുറത്തു വിട്ടിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു പുറത്തു വന്ന വീഡിയോയ്ക്ക് ലഭിച്ചിരുന്നത്. ചിത്രം വീണ്ടും കാണാൻ തോന്നുന്നു എന്നുള്ള കമന്റുകൾ വീഡിയോയ്ക്ക് പിന്നാലെ എത്തിയിരുന്നു. ഇത്രയധികം ജന പിന്തുണ ലഭിച്ച് ചിത്രം ഈ അടുത്ത കാലത്ത് കുറവാണ്. ഇപ്പോഴും തിയേറ്ററുകളിൽ കുമ്പളങ്ങിയുടെ ആഘോഷം തകൃതിയായി നടക്കുകയാണ്.

   ഏറെ ചിരിപ്പിച്ച് ഡിലീറ്റഡ് സീൻ

  ഏറെ ചിരിപ്പിച്ച് ഡിലീറ്റഡ് സീൻ

  പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുയും ചെയ്ത ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്സ്. ചിത്രത്തിലെ അണിയറ കാഴ്ചകളും താരങ്ങളുടെ വിശേഷങ്ങളുമെല്ലാം പുറത്തു വിട്ടിരുന്നു. ഇതിൽ പ്രേക്ഷക ശ്രദ്ധ നേടിയ രംഗമായിരുന്നു ആ വെള്ള ഷർട്ടിന്റേത്. സിനിമയിൽ നിന്ന് ഡിലീറ്റ് ചെയ്ത് രംഗമായിരുന്നു അത്. സൗബിൻ ഷാഹിർ, ഷെയിൻ നിഗം, മാത്യൂ, ശ്രീനാഥ് ഭാസി എന്നിവരാണ് ഈ രംഗത്തുള്ളത്. അമ്മയെ തിരികെ വീട്ടിൽ കൂട്ടിക്കൊണ്ട് വരാൻ വേണ്ടി പോകുന്നതിനായുളള തയ്യാറെടുപ്പാണ് വീഡിയോയിൽ. ഇതിനായി തുണിക്കടയിൽ നിന്ന് പുതിയ വെളള ഷർട്ട് വാങ്ങുന്നതാണ് വീഡിയോയുടെ പ്രമേയം. '' ഈ വെളള ഷർട്ട് ഇട്ട് ചെന്നാലൊന്നും അമ്മ വരുന്ന് എനിയ്ക്ക് തോന്നണില്ലാട്ടാ എന്ന ബോബിയുടെ ഡയലോഗും അതിനു ശേഷമാളള ഫ്രാങ്കിയുടേയും ബോണിയുടേയും സജിയുടേയും എക്സ്പ്രഷൻ ഡയലോഗില്ലെങ്കിൽ പോലും നമ്മളെ ചിരിപ്പിക്കുന്നുണ്ട്. എന്നാൽ ഇത് എന്തിന് ഒഴിവാക്കി എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

  ഗേൾസിന് ഫീഡം കൊടുക്കുന്ന ഫാമിലി

  ഗേൾസിന് ഫീഡം കൊടുക്കുന്ന ഫാമിലി

  കുമ്പളങ്ങിയിൽ നെഗറ്റീവ് റോളാണെങ്കിൽ പോലും ഫഹദ് അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രം ഏറെ കയ്യടി നേടിയിരുന്നു. രണ്ടാമത് പുറത്തു വന്ന ട്രെയിലർ പ്രേക്ഷകർക്കിടയിൽ ചിത്രം കാണാൻ വേണ്ടിയുള്ള ആകാംക്ഷ വർധിപ്പിക്കുകയായിരുന്നു.ഫഹദ് ഫാസിൽ , സൗബിൻ എന്നിവരുടെ കോമ്പിനേഷനോടെയായിരുന്നു ട്രെയിലറിന്റെ ആരംഭം. ഗേൾസിനെ അത്യാവശ്യം ഫ്രീഡം ആനുവദിച്ചു കൊടുക്കുന്ന ഫാമിലിയാണ് ഞങ്ങടെ എന്ന ഫഹദിന്റെ ആ ഡയലോഗോടു കൂടി കുമ്പളങ്ങിയുടെ ഏറ്റവും പുതിയ ട്രെയിലർ പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തു വന്ന ഏറ്റവും പുതിയ ട്രെയിലറിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ട്രെയിലറിന്റെ അവസാനമായി വന്നേ ഒന്നൂടെ കാണാം എന്നുളള സൗബിന്റെ സ്വരശുദ്ധമായ ആ ഡായലോഗ് മലയാളി പ്രേക്ഷകർ ഏറ്റെടുത്തിട്ടുത്തിരുന്നു.

  English summary
  kumbalagi nights making video out
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X