twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചായ കുടിക്കാന്‍ ഒപ്പം കൂടിയ അരവിന്ദ് സ്വാമി; മിഴിച്ചിരുന്ന ചാക്കോച്ചന് സ്വാമിയുടെ വാഗ്ദാനം!

    |

    മലയാളികളുടെ പ്രിയങ്കരനായ കുഞ്ചാക്കോ ബോബന്‍ തമിഴിലും അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്. പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും തമിഴിലേക്കുള്ള അവസരങ്ങള്‍ക്ക് പിന്നാലെ പോകാതിരുന്ന ചാക്കോച്ചന്‍ രെണ്ടഗം എന്ന ചിത്രത്തിലൂടെയാണ് തമിഴില്‍ അരങ്ങേറുന്നത്. അരവിന്ദ് സ്വാമിയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ് ചിത്രത്തില്‍ ചാക്കോച്ചന്‍ എത്തുന്നതെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്.

    തെന്നിന്ത്യന്‍ സിനിമയിലെ രണ്ട് റൊമാന്റിക് ഹീറോകള്‍ ഒരുമിക്കുന്ന മാസ് ആക്ഷന്‍ ചിത്രമാണ് രെണ്ടഗം എന്നതും രസകമായൊരു വസ്തുതയാണ്. ഇപ്പോഴിതാ അരവിന്ദ് സ്വാമിയെക്കുറിച്ചുള്ള ചാക്കോച്ചന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബന്‍ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    Kunchacko Boban

    ജാക്കിച്ചാന്‍ എന്ന് വിളിക്കും പോലെ, ചാക്കോച്ചാന്‍ എന്നാണ് അദ്ദേഹം തന്നെ വിളിക്കുന്നതെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. അരവിന്ദ് സ്വാമി വളരെ കൂളായ മനുഷ്യന്‍, ആണെന്നും താരം പറയുന്നു. താന്‍ ആണോ അതോ അരവിന്ദ് സ്വാമിയാണോ സീനിയര്‍ എന്ന് സംശയിപ്പിക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും ചാക്കോച്ചന്‍ അഭിപ്രായപ്പെടുന്നു. അതേസമയം അരവിന്ദ് സ്വാമി പേരെടുത്തൊരു പാചകക്കാരന്‍് ആണെന്നത് തനിക്ക് പുതിയ അറിവായിരുന്നുവെന്നും ചാക്കോച്ചന്‍ പറയുന്നു. താന്‍ അത് തിരിച്ചറിഞ്ഞ സംഭവവും ചാക്കോച്ചന്‍ പറയുന്നുണ്ട്. അതേക്കുറിച്ച് വായിക്കാം.

    അദ്ദേഹത്തിന്റെ പാചകത്തെക്കുറിച്ച് പുകഴ്ത്തി വിവരിച്ചത് ബോംബെയിലെ രണ്ട് പ്രധാന ഷെഫുമാരായിരുന്നുവെന്നാണ് ചാക്കോച്ചന്‍ പറയുന്നത്. സിനിമയുടെ ചിത്രീകരണത്തിന്റെ ഇടവേളയില്‍ ഒരു ദിവസം തങ്ങള്‍ മുംബൈയിലെ ഒരു വലിയ റെസ്‌റ്റോറന്റില്‍ കയറി. രുചിയ്ക്ക്് പേരുകേട്ട റസ്‌റ്റോറന്റായിരുന്നു അത്. അപ്പോഴാണ് അവിടുത്തെ ഷെഫുമാര്‍ തങ്ങളുടെ അടുത്തേക്ക് വന്നതെന്ന് ചാക്കോച്ചന്‍ ഓര്‍ക്കുന്നു. അവര്‍ ഇരുവരും നേരത്തെ ചെന്നൈയില്‍ വച്ച് അരവിന്ദ്് സ്വാമിയുണ്ടാക്കിയ ഭക്ഷണം കഴിച്ചവരായിരുന്നു. പിന്നീട് അവര്‍ സംസാരിച്ചതത്രയും അദ്ദേഹത്തിന്റെ കൈപുണ്യത്തെക്കുറിച്ചായിരുന്നുവെന്ന് ചാക്കോച്ചന്‍ പറയുന്നു. അതെല്ലാം തനിക്ക് പുതിയ അറിവായിരുന്നുവെന്നും പുതിയ അറിവുകള്‍ക്ക് മുന്നില്‍ മിഴിച്ചിരുന്ന തനിക്ക് സ്വാമി സര്‍ ഒരു വാഗ്ദാനം നല്‍കുകയായിരുന്നുവെന്നും ചാക്കോച്ചന്‍ ഓര്‍ക്കുന്നു.

    ഒരു ദിവസം തന്റെ വീട്ടില്‍ വന്ന്് കൈപുണ്യം നേരില്‍ ആസ്വദിക്കാനുള്ള അവസരമുണ്ടാക്കാം എന്നായിരുന്നു ആ വാഗ്ദാനം എന്നായിരുന്നുവെന്നും ചാക്കോച്ചന്‍ പറയുന്നു. മുംബൈയിലും ഗോവയിലുമൊക്കെയായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. രാവിലെ നടക്കാനിറങ്ങുന്നതും ചെറിയ കടകളില്‍ ഇരുന്ന് ചായ കുടിക്കുന്നതുമൊക്കെ സ്ഥിരം പരിപാടിയായിരുന്നുവെന്നും ചാക്കോച്ചന്‍ പറയുന്നു.

    Recommended Video

    ടോവിനോയുടെ വർക്ക് ഔട്ട് കണ്ട് കണ്ണു തള്ളി കുഞ്ചാക്കോ ബോബൻ

    ഒരു ദിവസം താനിറങ്ങുമ്പോഴേക്കും ഫോണില്‍ അരവിന്ദ് സ്വാമിയുടെ വിളിയെത്തി. ചായ കുടിക്കാനായി തെരുവിലേക്ക് നടന്നു പോകുകയാണെന്ന് പറഞ്ഞപ്പോള്‍ ഞാനും വരുന്നു എന്ന് പറഞ്ഞ് സാറും ഒപ്പം ചേര്‍ന്നു. സാധനങ്ങള്‍ വാങ്ങാനും സ്ഥലം കാണാനുമായി പിന്നീടങ്ങോട്ടുള്ള യാത്രകളെല്ലാം തങ്ങളൊ ഒരുമിച്ചായിരുന്നു എന്നാണ് താരം കൂട്ടിച്ചേര്‍ക്കുന്നത്. തീവണ്ടിയുടെ സംവിധായകന്‍ ഫെല്ലിനിയാണ് രെണ്ടഗം സംവിധാനം ചെയ്യുന്നത്.

    Read more about: kunchacko boban arvind swamy
    English summary
    Kunchacko Boban Opens Up About Arvind Swamy And His New Knowledge About The Actor
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X