For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിക്കാത്തതിനെ കുറിച്ച് ചോദിക്കുന്നവരോട്; ലോഹി പറഞ്ഞ 'ഉള്ളിയുടെ നിറമുള്ള നായിക'

  |

  ഒടുവില്‍ നമുക്ക് ഉള്ളിയുടെ നിറമുള്ള നായികയെ കിട്ടി എന്നായിരുന്നു അരയന്നങ്ങളുടെ വീട് സിനിമയിലെ നായകയെ കണ്ടെത്തിയപ്പോള്‍ ലോഹിതദാസ് തന്റെ സുഹൃത്തിനെ വിളിച്ച് പറഞ്ഞത്. ഉളളിയുടെ നിറമുള്ള, പിങ്ക്, ആ നായിക ലക്ഷ്മി ഗോപാലസ്വാമിയായിരുന്നു. മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ ലക്ഷ്മി ഗോപാലസ്വാമി ആ ചിത്രത്തിലൂടെ തന്നെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടി.

  കിടിലന്‍ മേക്കോവറില്‍ തിളങ്ങി അനു സിത്താര; പുത്തന്‍ ചിത്രങ്ങള്‍ കാണാം

  അഭിനയ രംഗത്ത് 20 വര്‍ഷം പൂര്‍ത്തിയാക്കിയ ലക്ഷ്മി ഗോപാലസ്വാമി മികച്ചൊരു നര്‍ത്തകിയാണ്. നൃത്തം ചെയ്യുന്നതിനോടൊപ്പം തന്നെ നൃത്തത്തേയും സംഗീതത്തേയും കുറിച്ച് പഠിക്കാനും ഗവേഷണം നടത്താനുമായി ഒരുപാട് സമയം ചിലവിടുകയും പ്രൊജക്ടുകള്‍ ചെയ്യുകയും ചെയ്തിട്ടുണ്ട് ലക്ഷ്മി ഗോപാലാസ്വാമി. ഇപ്പോഴിതാ തന്റെ അരങ്ങേറ്റത്തെ കുറിച്ചും ജീവിതത്തെ കുറിച്ചുമെല്ലാം ലക്ഷ്മി ഗോപാലസ്വാമി മനസ് തുറക്കുകയാണ്.

  മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലക്ഷ്മി ഗോപാലസ്വാമി മനസ് തുറന്നത്. അരയന്നങ്ങളുടെ വീടിന്റെ കഥ പറയാനായി തന്റെ വീട്ടില്‍ വന്നത് സംവിധായകന്‍ ബ്ലസിയായിരുന്നുവെന്ന് ലക്ഷ്മി പറയുന്നു. ക്യാമറാമാന്‍ വേണുവും ഒപ്പമുണ്ടായിരുന്നു. പിന്നീട് താന്‍ പാലക്കാട്ട് ലോഹിസാറിനെ കാണാന്‍ പോയി. സെറ്റും മുണ്ടുമായിരുന്നു വേഷമെന്നും അങ്ങനെ തന്നെ വേണമെന്ന് പറഞ്ഞിരുന്നുവെന്നും താരം പറയുന്നു. അന്ന് താന്‍ മുടിയൊക്കെ വെട്ടിയൊതുക്കി നടക്കുകയായിരുന്നുവെന്നും ലക്ഷ്മി ഓര്‍ക്കുന്നുണ്ട്.

  എന്നാല്‍ തന്നെ കണ്ടപ്പോള്‍ ലോഹിതദാസ് ഒന്നും പറഞ്ഞില്ലെന്നും ഒന്നും സംസാരിക്കാതെ ഇദ്ദേഹം എങ്ങനെ സിനിമ ചെയ്യുമെന്ന് താന്‍ സംശയിച്ചിരുന്നുവെന്നും ലക്ഷ്മി പറയുന്നു. എന്നാല്‍ ലോഹി സാറിനെ വൈകാതെ അടുത്തറിഞ്ഞുവെന്നും സീതാലക്ഷ്മി എന്ന ആദ്യ വേഷം തന്നെ ഒരു വിസ്മയ ലോകത്ത് എത്തിക്കുകയായിരുന്നുവെന്നും താരം പറയുന്നു. ചെയ്ത വേഷങ്ങള്‍ വളര്‍ച്ചയുടേയും പഠനത്തിന്റേയും ഭാഗമായി മാത്രമാണ് കാണുന്നതെന്നും പ്രതിച്ഛായകളെ അത് ബാധിച്ചാലും അതെക്കുറിച്ച് ചിന്തിക്കാറില്ലെന്നാണ് ലക്ഷ്മി പറയുന്നത്. താന്‍ മലയാള സിനിമ തിരഞ്ഞെടുത്തതിന്റെ കാരണം അവിടെ കൂടുതല്‍ സ്‌നേഹവും ബഹുമാനവും കിട്ടുമെന്ന ഉപദേശമായിരുന്നുവെന്നും അത് 100 ശതമാനവും ശരിയായിരുന്നുവെന്നും താരം വ്യക്തമാക്കുന്നു.

  തനിക്ക് ആഢംബര ജീവിതമില്ലെന്നും തനിക്ക് സന്തോഷം നല്‍കുന്നത് മാത്രമാണ് വാങ്ങാറുള്ളതെന്നും ലക്ഷ്മി ഗോപാലസ്വാമി പറയുന്നു. സോഷ്യല്‍ സ്റ്റാറ്റസിനായി ഒന്നും ചെയ്യാറില്ല. തന്റെ ഹോണ്ട സിറ്റി കാര്‍ 10 വര്‍ഷം പഴക്കമുള്ളതാണ്. ഒരു കുഴപ്പവുമില്ല. എന്താണ് വിവാഹം കഴിക്കാത്തത് എന്ന് ചോദിക്കുന്നവരോട്, ഈ ജീവിതത്തില്‍ ഞാന്‍ ഹാപ്പിയാണ്. ഐ ആം എ ഫ്രീ സ്പിരിറ്റഡ് ഗേള്‍, അതങ്ങനെ പോകട്ടെ എന്നു പറയുമെന്നും ലക്ഷ്മി ഗോപാലസ്വാമി വ്യക്തമാക്കുന്നു.

  Priyadarshan denies direct-to-OTT release for Marakkar | FilmiBeat Malayalam

  അരയന്നങ്ങളുടെ വീടിലൂടെ അരങ്ങേറിയ ലക്ഷ്മി ഗോപാലസ്വാമി ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും അഭിനയിക്കുകയും നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. താക്കോല്‍ ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സല്യൂട്ട് ആണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ. ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുള്ള ലക്ഷ്മി ഗോപാലസ്വാമി നൃത്ത റിയാലിറ്റി ഷോകളിലെ വിധികര്‍ത്താവുമായിരുന്നു.

  Read more about: lakshmi gopalaswamy
  English summary
  Lakshmi Gopalaswamy About Her Entry And Her Reply To Questions About Marriage, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X