Don't Miss!
- Sports
2000ലെ ജൂനിയര്‍ ലോക ചാംപ്യന്മാര്, ടീം ഇന്ത്യയില്‍ ക്ലിക്കായത് ആരൊക്കെ? നോക്കാം
- News
'ഈ ദുരുപയോഗം നോക്കിയിരിക്കില്ല'; നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് രജനീകാന്ത്, വക്കീല്‍ നോട്ടീസ്
- Automobiles
ഹൈക്രോസിന്റെയും ഹൈറൈഡറിന്റെയും ഹൈബ്രിഡ് വേരിയന്റുകളുടെ ബുക്കിംഗ് നിര്‍ത്തി ടൊയോട്ട; കാരണം ഇതാണ്
- Lifestyle
ഗര്‍ഭകാലത്തുണ്ടാവുന്ന ഈ അസ്വസ്ഥതകള്‍ സാധാരണം: ആരോഗ്യ ഗര്‍ഭത്തിന്റെ ലക്ഷണം
- Finance
6,000 രൂപ മാസ അടവ് സാധിക്കുമോ? 6.80 ലക്ഷം നേടിത്തരുന്ന ഉഗ്രൻ മൾട്ടി ഡിവിഷൻ ചിട്ടിയിതാ
- Technology
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
സൂര്യ കാരവനിലേക്ക് വിളിപ്പിച്ച് സമ്മാനം തന്നു. തുറന്നപ്പോള്‍ സ്വര്‍ണമാല; അനുഭവം പറഞ്ഞ് ലിജോ മോള്
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ലിജോ മോള്. ദിലീഷ് പോത്തന് സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാര്ത്തിലൂടെയായിരുന്നു ലിജോ മോളിന്റെ ്അരങ്ങേറ്റം. മലയാളത്തില്‍ നിന്നും ജയ് ഭീമിലൂടെ ലിജോ മോള് തമിഴിലേക്കുമെത്തി. ഈ ചിത്രത്തിലെ പ്രകടനം ഞെട്ടിക്കുന്നതായിരുന്നു. ദേശീയ പുരസ്കാരം വരെ ലിജോയെ തേടിയെത്താന്‍ സാധ്യതയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
ഇപ്പോഴിതാ ജയ് ഭീമിന്റെ ചിത്രീകരണ നാളുകള്‍ ഓര്‍ത്തെടുക്കുകയാണ് ലിജോ മോള്. തന്റെ പുതിയ ചിത്രമായ വിശുദ്ധ മെജോയുടെ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് ക്ലബ് എഫ്.എമ്മിന് നല്കിയ അഭിമുഖത്തിലായിരുന്നു ലിജോ മോള് മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

സൂര്യയായിരുന്നു ജയ് ഭീമിലെ പ്രധാന വേഷത്തെ അവതരിപ്പിച്ചത്. സൂര്യയ്ക്കൊപ്പമുള്ള അഭിനയത്തെക്കുറിച്ചും ഓര്‍മ്മകളുമൊക്കെ ലിജോ മോള് പങ്കുവെക്കുന്നുണ്ട്. ചിത്രത്തില്‍ സൂര്യ അഭിനയിക്കുന്നുണ്ടെന്ന വിവരം തനിക്ക് തുടക്കത്തില്‍ അറിയില്ലായിരുന്നുവെന്നാണ് ലിജോ മോള് പറയുന്നത്. സെങ്കിനി എന്ന കഥാപാത്രത്തിന് സൂര്യയുടെ ചന്ദ്രുവുമായി ഒരുപാട് രംഗങ്ങളുണ്ട്. സൂര്യയാണ് നായകനെന്നറിഞ്ഞാല്‍ അത് നോക്കി നടിമാര്‍ സിനിമ ചെയ്യാമെന്ന് സമ്മതിക്കും. പക്ഷേ സെങ്കിനി എന്ന കഥാപാത്രം ഇഷ്ടപ്പെട്ട് വരുന്ന ഒരാളെയാണ് ആവശ്യമെന്നായിരുന്നു സംവിധായകന് ജ്ഞാനവേല്‍ പറഞ്ഞതെന്നാണ് ലിജോ മോള് പറയുന്നത്.

പിന്നീട് തന്നേയും ചിത്രത്തിലെ മറ്റൊരു മലയാളി സാന്നിധ്യമായ രജിഷയേയും സൂര്യ അദ്ദേഹത്തിന്റെ കാരവനിലേക്ക് വിളിപ്പിക്കുകയായിരുന്നുവെന്നും ലിജോ പറയുന്നു. ഞങ്ങള്‍ ചെന്ന് കണ്ടു, സംസാരിച്ചു. അദ്ദേഹം ചോദിച്ചതിന് മറുപടി പറഞ്ഞു എന്നല്ലാതെ തിരിച്ചൊരക്ഷരം അങ്ങോട്ട് ചോദിക്കാന്‍ പറ്റിയില്ലായിരുന്നുവെന്നും ലിജോ ഓര്‍ക്കുന്നുണ്ട്. പിന്നീട് സൂര്യ തനിക്ക് നല്കിയ സമ്മാനത്തെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്.
സിനിയുടെ ഷൂട്ടിംഗ് തീരാറായപ്പോഴായിരുന്നു സംഭവം. സൂര്യയുടെ സഹായിയായ കുമാര്‍ തന്നെ സാര്‍ വിളിക്കുന്നുണ്ടെന്നും കാരവാനിലേക്ക് ചെല്ലാന്‍ പറയുകയായിരുന്നുവെന്നും ലിജോ പറയുന്നു. 'എന്താണെന്നറിയാതെയാണ് കയറിച്ചെന്നത്. ഇരിക്കാന്‍ പറഞ്ഞു. നല്ല പ്രകടനമായിരുന്നെന്ന് പറഞ്ഞ് ഒരു ഗിഫ്റ്റ് തന്നു. ഈ കഥാപാത്രം നന്നായി ചെയ്തതിനുള്ള സമ്മാനമായി വെച്ചോളൂ എന്നു പറഞ്ഞാണ് തന്നത്. എന്താണ് അതിനകത്തെന്ന് ആദ്യം മനസിലായില്ല. തിരിച്ച് എന്റെ കാരവനിലേക്ക് വന്ന് തുറന്നുനോക്കിയപ്പോഴാണ് സ്വര്‍ണമാലയാണെന്ന് മനസിലായത്.' എന്നാണ് സൂര്യയില്‍ നിന്നും ലഭിച്ച സമ്മാനത്തെക്കുറിച്ച് ലിജോ പറയുന്നത്.

പുതിയ സിനിമയായ വിശുദ്ധ മെജോ ചെയ്യാനുണ്ടായ കാരണവും ലിജോ പങ്കുവെക്കുന്നുണ്ട്. ജയ് ഭീമിന്റെ ഇമേജില്‍ നിന്നും പുറത്തു കടക്കാനായിരുന്നു വിശുദ്ധ മെജോ ചെയ്തതെന്നാണ് താരം പറയുന്നത്. അതേസമയം
ജയ് ഭീമിന് ശേഷം ബോളിവുഡില്‍ നിന്ന് ഓഫര്‍ വന്നിരുന്നുവെന്നും ലിജോ മോള് പറയുന്നുണ്ട്. എന്നാല്‍ ഹിന്ദി അറിയാത്തതുകൊണ്ട് സ്വീകരിക്കാനായില്ലെന്നാണ് താരം പറയുന്നതു.

ജയ് ഭീമില്‍ അഭിനയിക്കുമ്പോഴാണ് താന്‍ ഗ്ലിസറില്‍ ഇല്ലാതെ കരയാന്‍ പഠിച്ചതെന്നാണ് ലിജോ മോള് പറയുന്നത്. ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ജയ് ഭീം റിലീസ് ചെയ്തത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുങ്ങിയ സിനിമയിലെ ലിജോയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു.
ഈയ്യടുത്ത് 2020 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ലിജോയുടെ പ്രകടനം വീണ്ടും ചര്‍ച്ചയായിരുന്നു. സൂര്യയ്ക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. സൂരരൈ പൊട്ര് എന്ന സിനിമയിലെ പ്രകടനത്തിനാണ് സൂര്യയ്ക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. അപര്‍ണ ബാലമുരളിയായിരുന്നു മികച്ച നടി.
-
ഇക്ക ഇല്ലായിരുന്നെങ്കിൽ ഇതാെന്നും സാധിക്കില്ലായിരുന്നു; മമ്മൂക്കയുടെ വാക്ക് കേൾക്കാതിരുന്നപ്പോൾ; മണി പറഞ്ഞത്
-
ഇന്നെനിക്ക് അതോര്‍ക്കുമ്പോള്‍ കുറ്റബോധം തോന്നുന്നുണ്ട്; ഇനി ആലോചിച്ചിട്ട് കാര്യമൊന്നുമില്ലെന്ന് രശ്മി സോമന്
-
ഭര്‍ത്താവിനും മകനുമൊപ്പം കായകുളത്താണ് ഇപ്പോള്‍! ഉപ്പും മുളകും ഭവാനിയമ്മയെ തേടി സോഷ്യല്‍ മീഡിയ