For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ഞു പ്രായത്തില്‍ നേരിട്ട പലതും ചൂഷണമാണെന്ന് തിരിച്ചറിയാന്‍ വര്‍ഷങ്ങളെടുത്തു; പലതും പുറത്തുപറഞ്ഞില്ല

  |

  ലോകം എത്രയൊക്കെ പുരോഗമിച്ചുവെന്ന് പറയുമ്പോഴും സമൂഹം അവഗണിക്കുന്നവരാണ് ട്രാന്‍സ് വ്യക്തികള്‍. എല്‍ജിബിടിക്യൂ സമൂഹത്തോട് പൊതുസമൂഹം ഇപ്പോഴും എംപതിയോടെയാണോ പെരുമാറുന്നത് എന്നത് വലിയ ചര്‍ച്ചയാകേണ്ട വിഷയമാണ്. ഈ വെല്ലുവിളികള്‍ക്കിടയിലും ട്രാന്‍സ് സമൂഹത്തില്‍ നിന്നും നിരവധി പേര്‍ ജീവിതത്തില്‍ വിജയം നേടുകയും കയ്യടി നേടുകയും ചെയ്യുന്നുണ്ട്. അത്തരത്തിലൊരാളാണ് സീമ വിനീത്.

  Also Read: കഞ്ഞി വേണ്ട, ഇനി കബ്സ എടുക്കട്ടെ; ട്രോളുകളെക്കുറിച്ച് പ്രതികരിച്ച് മഞ്ജു വാര്യർ

  ട്രാന്‍സ് വ്യക്തിയായ സീമയുടെ ജനനം പുരുഷനായിട്ടായിരുന്നു. ഉള്ളില്‍ സ്ത്രീയും പുറമെ പുരുഷനുമായിരുന്ന സീമ പിന്നീട് പൂര്‍ണമായും സത്രീയായി മാറുകയായിരുന്നു. തന്റെ ജീവിത കഥ ഈയ്യടുത്ത് സീമ വിനീത് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. പുരുഷനില്‍ നിന്നും സ്ത്രീയിലേക്കുള്ള യാത്ര കഠിനം ആയിരുന്നുവെന്നാണ് സീമ വിനീത് പറയുന്നത്.

  ഇപ്പോഴിതാ തന്റെ യാത്രയെക്കുറിച്ച് മനസ് തുറക്കുകയാണ് സീമ വിനീത്. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സീമ മനസ് തുറന്നിരിക്കുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ സീമ പങ്കുവച്ച വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: മുസ്ലീമിനെ വിവാഹം കഴിക്കുന്നതിന് പ്രശ്‌നമില്ലായിരുന്നു; നടിയായതിൻ്റെ സംശയമേ ഉണ്ടായിരുന്നുള്ളുവെന്ന് ഇന്ദ്രജ

  ''പെട്രോള്‍ പമ്പ്, ധാന്യമില്‍. രോഗീ പരിചരണം, അഭിനയം എന്ന് തുടങ്ങി നിരവധി മേഖലകളില്‍ സീമ ജോലി നോക്കി ഉപജീവന മാര്‍ഗ്ഗത്തിനായി. കൗമാരക്കാലത്താണ് തന്റെ ഉള്ളില്‍ സ്ത്രീ ആണെന്ന തിരിച്ചറിവ് ഉണ്ടാകുന്നത്. അച്ഛന്റെയും അമ്മയുടെ വേര്‍പിരിയല്‍ കുട്ടിക്കാലം കുറെ ദുഷ്‌കരമാക്കി മാറ്റി. പിന്നീട് ഒരാളുടെ സഹായത്തോടെയാണ് അഭിനയ മേഖലയിലേക്ക് താന്‍ എത്തിപ്പെടാന്‍ നിമിത്തം ആയി'' എന്നാണ് സീമ പറയുന്നത്.

  അതേസമയം, ഒരിടത്തും തനിക്ക് സ്ത്രീക്കും പുരുഷനും കിട്ടുന്ന പരിഗണന കിട്ടിയിട്ടില്ലെന്ന് സീമ പറയുന്നു. ചാനലുകളില്‍ ലഭിക്കുന്ന വേതനത്തില്‍ വരെ വേര്‍തിരിവ് ഉണ്ടായിരുന്നുവെന്നാണ് സീമ ഓര്‍ക്കുന്നത്. എന്നാല്‍ പണ്ട് തന്നെ മാറ്റി നിര്‍ത്തിയ കുടുംബക്കാര്‍ക്ക് ഇപ്പോള്‍ ഇഷ്ടം ആണെന്നും എങ്കിലും അവര്‍ തന്നെ പൂര്‍ണ്ണമായി അംഗീകരിച്ചു എന്ന് പറയാനാകില്ല എന്നും സീമ പറയുന്നുണ്ട്. തന്റെ ശസത്രക്രിയയെക്കുറിച്ചും സീമ മനസ് തുറക്കുന്നുണ്ട്.

  'ആദ്യ ശസ്ത്രക്രിയ നാല് വര്ഷം മുന്‍പ് ആണ് നടക്കുന്നത്. ഇപ്പോഴും ഹോര്‍മോണ്‍ ചികിത്സയിലാണ്. ശാരീരികവും മാനസികവുമായ ഒരുപാട് ചൂഷണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. പലതും പുറത്തുപറഞ്ഞിട്ടില്ല. കുഞ്ഞു പ്രായത്തില്‍ നേരിട്ട പലതും ചൂഷണങ്ങള്‍ ആണെന്ന് തിരിച്ചറിയാന്‍ വര്‍ഷങ്ങള്‍ എടുത്തു എന്നും സീമ പറയുന്നുണ്ട്. തന്റെ ഭാവിയെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. വിവാഹത്തെക്കുറിച്ചും സീമ സംസാരിക്കുന്നുണ്ട്.

  വിവാഹം കഴിക്കണം എന്ന് ഏറെ നാള്‍ മുന്‍പ് വരെ ആഗ്രഹിച്ചിരുന്നു. അതിനാല്‍ ട്രാന്‍സ്ജെന്‍ഡര്‍ തിരിച്ചറിയല്‍ കാര്‍ഡില്‍ പോലും ജെന്‍ഡര്‍ സ്ത്രീ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷെ പ്രണയപരാജയങ്ങള്‍ അനുഭവിച്ചത് കാരണം ഇനി വിവാഹം കഴിക്കില്ലെന്ന് തീരുമാനിച്ചുവെന്നാണ് സീമ വിനീത് പറയുന്നത്. അതേസമയം, ഭാവിയില്‍ ഒരു ട്രസ്റ്റ് തുടങ്ങണം. സമ്പാദിക്കുന്നതെല്ലാം ആ ട്രസ്റ്റിന്റെ പേരില്‍ എഴുതി നല്‍കണമെന്നാണ് ആഗ്രഹമെന്നും സീമ വിനീത് പറയുന്നു.

  സീമയുടെ കുറിപ്പ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 'ഞാന്‍ ഞാനായി മാറിയിട്ട് നാല് വര്‍ഷം എന്ന വരികളോടെയാണ് സീമയുടെ കുറിപ്പ് ആരംഭിക്കുന്നത്. ഇന്ന്... ഞാന്‍ ഞാനായി മാറിയിട്ട് നാല് വര്‍ഷം. ഒരുപാട് വര്‍ഷക്കാലത്തെ വീര്‍പ്പുമുട്ടലുകളില്‍ നിന്നും വിരാമമിട്ടിട്ട് ഇന്നേക്ക് നാല് വര്‍ഷം.' എന്നായിരുന്നു താരം കുറിച്ചത്. ശരീരത്തിലെ ഓരോ രോമങ്ങളും എനിക്ക് തീയില്‍ ചുട്ട ഓരോ കയറുകള്‍ പോലെയായിരുന്നു. മുഖത്തെ രോമക്കൂട്ടങ്ങള്‍ എനിക്ക് അസഹനീയമായിരുന്നു. എന്റേതല്ലാത്ത അവയവങ്ങള്‍. എനിക്ക് മറ്റാരുടെയോ ശരീരത്തില്‍ താമസമുറപ്പിച്ചപോലെ ആയിരുന്നുവെന്നും സീമ പറഞ്ഞിരുന്നു.

  Read more about: news
  English summary
  Make Up Artist Seema Vineeth Talks About Her Journey To Became A Woman Completely
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X