Don't Miss!
- Lifestyle
Horoscope Today, 3 February 2023: എടുത്തുചാടരുത്, ശ്രദ്ധിച്ചില്ലെങ്കില്‍ ഇന്നത്തെ ദിനം കഠിനം; രാശിഫലം
- News
ഒരു മാസത്തിനിടെ കത്തിയമർന്നത് മൂന്ന് ഇരുചക്ര വാഹനങ്ങൾ : ദുരന്തത്തിന് കാരണം തേടി എംവിഡി
- Travel
200 രൂപയ്ക്ക് സാമൂതിരിയുടെ നാട് കാണാം, നഗരംചുറ്റി യാത്രയുമായി കെഎസ്ആർടിസി
- Sports
ഇനിയെന്തിന് രോഹിത്? ഹാര്‍ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല്‍ 2 തോല്‍വി മാത്രം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
ആ കഥാപാത്രത്തിന് ഡബ്ബ് ചെയ്തപ്പോൾ ഞാൻ ശരിക്കും കരഞ്ഞുപോയി; മറക്കാനാവാത്ത അനുഭവം പങ്കുവച്ച് ദേവി
മലയാളത്തിലെ അറിയപ്പെടുന്ന ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമാണ് ദേവി. കുട്ടിക്കാലം മുതൽ ഡബ്ബിങ് രംഗത്ത് പ്രവർത്തിക്കുന്ന ദേവി ഇതുവരെ 500 ൽ അധികം സിനിമകളിലും നിരവധി സീരിയലുകളിലും ഡബ്ബിങ് ആർട്ടിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. മലയാള സിനിമയിൽ മാത്രം 60 ൽ അധികം നായികമാർക്കും ദേവി ശബ്ദം നൽകിയിട്ടുള്ളത്. കാവ്യാ മാധവൻ, മീന, ഭാവന, നയൻതാര, മേഘ്ന രാജ്, കനിഹ പത്മപ്രിയ തുടങ്ങിയ താരങ്ങളും അതിലുണ്ട്.
1989 ൽ ഇറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ഒരു വടക്കൻ വീരഗാഥയിൽ നിന്നാണ് ദേവി ഡബ്ബിങ് ജീവിതം ആരംഭിക്കുന്നത്. അവിടന്നിങ്ങോട്ട് മലയാളി പ്രേക്ഷകർ ഓൺ സ്‌ക്രീനിൽ കണ്ട പല നായികമാരുടെയും ശബ്ദമായത് ദേവി ആയിരുന്നു. ഡബ്ബിങ്ങിന് ദേശീയ പുരസ്കാരവും സംസ്ഥാന ചലച്ചിത്ര പുരസ്കാരവുമടക്കം സ്വന്തമാക്കിയിട്ടുണ്ട് ദേവി.
Also Read: 'നടനാകണം എന്ന് ഞാൻ പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞത് ഈ ഒരൊറ്റ കാര്യം': കാളിദാസ് ജയറാം പറയുന്നു

ദൃശ്യം 2 വിൽ മീന അവതരിപ്പിച്ച റാണി എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയതിനാണ് ദേവിയ്ക്ക് സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞ വർഷത്തെ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള പുരസ്‌കാരം ലഭിച്ചത്. ദൃശ്യത്തിലെ റാണിയ്ക്ക് പുറമെ പുലിമുരുകനിലെ മൈന, വെറുതെ ഒരു ഭാര്യയിലെ ബിന്ദു തുടങ്ങി പ്രേക്ഷകർ നെഞ്ചിലേറ്റിയ പല നായിക കഥാപാത്രങ്ങൾക്കും ശബ്ദം നൽകിയത് ദേവിയാണ്.
മൂന്ന് പതിറ്റാണ്ടിലേറെയായി ഡബ്ബിങ് രംഗത്ത് തിളങ്ങി നിൽക്കുന്ന ദേവി, 2007ൽ പുറത്തിറങ്ങിയ കഥപറയുമ്പോൾ എന്ന ചിത്രത്തിലെ മീനയുടെ ശ്രീദേവി എന്ന കഥാപാത്രം മുതലിങ്ങോട്ട് ഒരു സിനിമയിലൊഴികെ മീനയുടെ എല്ലാ കഥാപാത്രത്തിനും ശബ്‌ദം നൽകിയിട്ടുണ്ട്. ഏറ്റവും കൂടുതൽ അഭിനന്ദനം ലഭിക്കാറുള്ളത് മീനയ്ക്ക് ഡബ്ബ് ചെയ്യുമ്പോഴാണെന്ന് ദേവി പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ, തന്റെ ഡബ്ബിങ് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം പങ്കുവയ്ക്കുകയാണ് ദേവി. ഫ്‌ളവേഴ്‌സ് ടിവിയിലെ ഒരു കോടി പരിപാടിയിലാണ് ദേവി തന്റെ ഡബ്ബിങ് വിശേഷങ്ങൾ പങ്കുവച്ചത്. പളുങ്ക് സിനിമയിലെ ക്‌ളൈമാക്‌സ് രംഗമാണ് തനിക്ക് മറക്കാനാവാത്ത ഡബ്ബിങ് അനുഭവം എന്നാണ് ദേവി പറയുന്നത്. ദേവിയുടെ വാക്കുകൾ ഇങ്ങനെ.
പളുങ്ക് സിനിമയിൽ ലക്ഷ്മി ശർമയുടെ കഥാപാത്രത്തിന് ഡബ്ബ് ചെയ്തതിനെ കുറിച്ചാണ് ദേവി പറഞ്ഞത്. 'പളുങ്ക് സിനിമയിൽ മകൾ മരിച്ചു പോകുന്ന ഒരു കഥയാണ്. അതിലെ ഒരു കഥാപാത്രമാണ്. ഒരു കൊച്ചു കുഞ്ഞിനെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുന്ന ഒരു കഥയാണത്. അതിന്റെ ക്‌ളൈമാക്‌സ് രംഗത്തിൽ ഈ കുട്ടിയുടെ മൃതശരീരം കൊണ്ട് കിടത്തുമ്പോൾ, 'പെട്ടി തുറക്കച്ഛയാ, ഞാൻ അവൾക്ക് വാങ്ങിയ മാല അവളെ ഇടീപ്പിക്കട്ടെ' എന്ന് പറയുന്ന രംഗമുണ്ട്. അതിന് രണ്ടു ടേക്ക് എടുത്തിരുന്നു. അതിലെ ഫസ്റ്റ് ടേക്ക് ഞാൻ കരഞ്ഞ ടേക്ക് ആണ്,' ദേവി പറഞ്ഞു.

പുലിമുരുകനിലെ മൈന എന്ന കഥാപത്രത്തിന് താൻ രണ്ടു തവണ ഡബ്ബ് ചെയ്തു എന്നും ദേവി പറയുന്നുണ്ട്. 'മൈന എന്ന കഥാപാത്രമായിരുന്നു. ആ സിനിമ മുഴുവൻ ഞാൻ രണ്ടു തവണ ഡബ്ബ് ചെയ്തു. എന്റെ കഴിവിന്റെ പരമാവധി ഞാൻ അത് ഡബ്ബ് ചെയ്തു. ഞാൻ അത് ചെയ്യുമ്പോൾ ശരിയാകുന്നുണ്ടായിരുന്നില്ല. അതാണ് സത്യം. എന്റെ നൂറ് ശതമാനവും ഞാൻ ശ്രമിച്ച ശേഷമാണു അത് ഇപ്പോൾ കാണുന്ന പോലെ ചെയ്യാൻ എനിക്ക് സാധിച്ചത്. അതിന് ഒരുപാട് അഭിനന്ദനവും കിട്ടി,' ദേവി പറഞ്ഞു.
-
ഞാന്‍ ആരെയെങ്കിലും റേപ്പ് ചെയ്തിട്ടുണ്ടോ? അവര്‍ എനിക്ക് ഓപ്പറേഷന് ആണെന്ന് അറിഞ്ഞ് വന്നതാണെന്ന് ബാല
-
അസീസിക്കാ വായ പൊത്തിപ്പിടിച്ചു; മക്കളെ ഇതൊന്നും പുറത്ത് പറയല്ലേ എന്നായി! തെറിവിളിയെ പറ്റി ശ്രീവിദ്യയും രാഹുലും
-
റോബിനില്‍ നിന്നും ഇത് മാത്രം പ്രതീക്ഷിച്ചില്ല; ആരതിയ്ക്ക് വേണ്ടി ബിഗ് ബോസിനെ തള്ളിപ്പറഞ്ഞതാണോന്ന് ആരാധകരും