For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭിന്നശേഷിയുള്ള പെണ്‍കുഞ്ഞിന് വീടും വാഹനവും കൊടുത്തവരാണ് ഞങ്ങള്‍; വിമര്‍ശകരോട് മല്ലിക സുകുമാരന്‍

  |

  കഴിഞ്ഞ ദിവസം തീയേറ്ററിലേക്ക് എത്തിയ സിനിമയായിരുന്നു കടുവ. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്തത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഷാജി കൈലാസ് മടങ്ങിയെത്തുന്നത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് തീയേറ്ററില്‍ നിന്നും ലഭിക്കുന്നത്. ഇതിനിടെ സിനിമയ്‌ക്കെതിരെ വിമര്‍ശനവും ശക്തമായി മാറിയിട്ടുണ്ട്.

  Also Read: 'ദൈവം തരാത്തത് ഡോക്ടര്‍ തരും'; പ്ലാസ്റ്റിക് സര്‍ജറി തുറന്നു പറയുന്ന ആദ്യ താരമായി രാഖി സാവന്ത്!

  ചിത്രത്തില്‍ പൃഥ്വിരാജിന്റെ കഥാപാത്രം പറയുന്നൊരു ഡയലോഗാണ് വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ചുള്ള പരാമര്‍ശമാണ് വിവാദമായി മാറിയിരിക്കുന്നത്. നിരവധി പേരാണ് സംഭവത്തില്‍ സിനിമയ്‌ക്കെതിരെ രംഗത്തെത്തിത്. സംഭവത്തില്‍ പൃഥ്വിരാജും ഷാജി കൈലാസും മാപ്പ് ചോദിച്ചിരുന്നു.

  ഇതിനിടെ ഇപ്പോഴിതാ ചിത്രത്തേയും പൃഥ്വിരാജിനേയും വിമര്‍ശിച്ച സിന്‍സി അനിലിന് മല്ലിക സുകുമാരന്‍ നല്‍കിയ മറുപടി ശ്രദ്ധനേടുകയാണ്. മല്ലിക സുകുമാരന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  ''സിന്‍സി അനില്‍, എടപ്പാളിലെ ബന്ധുക്കളില്‍ ഭിന്നശേഷിയുള്ള ഒരു പെണ്‍ കുഞ്ഞിന് , കുട്ടിയുടെ അമ്മയുടെ വേദന കണ്ട് എന്റെ തിരുവനന്തപുരത്തുണ്ടായിരുന്ന വസ്തുവില്‍ വീടും കുട്ടിയുമായി സഞ്ചരിക്കാന്‍ ഒരു വാഹനവും കൊടുത്തവരാണ് ഞാനും എന്റെ സുകുവേട്ടനും. ആ കുടുംബത്തിനു വേണ്ടി എന്റെ മക്കള്‍ ചെയ്തിട്ടുള്ള കാര്യങ്ങള്‍ വാചക കസര്‍ത്തിലൂടെ നിരത്താന്‍ താല്പര്യവുമില്ല.... പലരേയും പോലെ സിന്‍സിക്ക് പൃഥ്വിരാജ് ഒരു ശത്രുവായിരിക്കാം...


  പലരില്‍ ഒരാള്‍ പക്ഷേ ഭിന്നശേഷിക്കാരെ അതില്‍ കേവലം ഒരു സിനിമയുടെ പേരില്‍ ദയവുചെയ്ത് വലിച്ചിഴക്കരുത്... സിന്‍സിയുടെ അഭിപ്രായസ്വാതന്ത്ര്യം എങ്ങനെ വേണമെങ്കിലുീ ഉപയോഗിക്കാം.... പൊതു ജനം പലവിധം... ഷാജി കൈലാസ് അത് തിരുത്തുകയും ചെയ്യും... ഷാജിയും പൃഥ്വിയും പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തു.... പിന്നെ , മാദ്ധ്യമ സുഹൃത്തുക്കളോടു ചോദിക്കാം.... അതുമല്ലങ്കില്‍ ''അമൃതവര്‍ഷിണി' എന്ന സംഘടന എന്താണെന്ന് അന്വേഷിക്കൂ....'' എന്നായിരുന്നു മല്ലികാ സുകുമാരന്‍ കമന്റ് ചെയ്തത്.

  അതേസമയം സംഭവത്തില്‍ പൃഥ്വിരാജും ഷാജി കൈലാസും മാപ്പ് ചോദിച്ച് രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തില്‍ നിന്നും വിവാദമായി മാറിയ ഡയലോഗ് എടുത്ത് മാറ്റാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്.
  . ഇരുവരും തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയാണ് മാപ്പ് അപേക്ഷിച്ചിരിക്കുന്നത്. ക്ഷമിക്കണം, അത് ഞങ്ങള്‍ക്ക് സംഭവിച്ച ഒരു അബദ്ധമായിപ്പോയി. ഞങ്ങള്‍ അത് മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്നായിരുന്നു പൃഥ്വിരാജിന്റെ പോസ്റ്റ്..

  ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം വന്നതില്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു. ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്ന് മാത്രമാണ് അഭ്യര്‍ത്ഥിക്കാനുള്ളത്. അങ്ങനെയൊരു സംഭാഷണം എഴുതുമ്പോള്‍ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോള്‍ നായകനായ പൃഥ്വിരാജോ ആ സീന്‍ ഒരുക്കുമ്പോള്‍ ഞാനോ അതിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് സത്യം. എന്നായിരുന്നു ഷാജി കൈലാസിന്റെ പ്രതികരണം.

  ശരിതെറ്റുകളെക്കുറിച്ചോ അതിന്റെ വൈകാരികമായ പ്രത്യാഘാതങ്ങളെക്കുറിച്ചോ ഓര്‍മിക്കാതെ തീര്‍ത്തും സാധാരണനായ ഒരു മനുഷ്യന്‍ ഒരുനിമിഷത്തെ വികാരവിക്ഷോഭത്തില്‍ പറഞ്ഞ വാക്കുകള്‍ മാത്രമായി അതിനെ കാണുവാന്‍ അപേക്ഷിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളുടെ ചെയ്തികളുടെ ഫലമാണ് അവര്‍ അനുഭവിക്കുന്നത് എന്ന് ഇതിന് ഒരിക്കലും ഇതിനര്‍ഥമില്ല. ഞങ്ങളുടെ വിദൂരചിന്തകളില്‍പ്പോലും ഒരിക്കലും അങ്ങനെയൊന്നില്ലെന്നും ഷാജി കൈലാസ് കുറിക്കുന്നുണ്ട്.


  ഷാജി കൈലാസ് ഒരിടവേളയ്ക്ക് ശേഷം മടങ്ങിയെത്തുന്ന ചിത്രമാണ് കടുവ. പൃഥ്വിരാജാണ് കടുവയിലെ കേന്ദ്രകഥാപാത്രമായ കുര്യച്ചനെ അവതരിപ്പിക്കുന്നത്. സംയുക്ത മേനോന്‍, വിവേക് ഒബ്റോയ്, അലന്‍സിയര്‍, ബൈജു സന്തോഷ്, അര്‍ജ്ജുന്‍ അശോകന്‍, ഇന്ദ്രന്‍സ്, സുധീഷ്, കോട്ടയം രമേശ്, രാഹുല്‍ മാധവ്, സീമ, പ്രിയങ്ക, ജനാര്‍ദ്ദനന്‍, സുരേഷ് കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.

  English summary
  Mallika Sukumaran Comes In Support Of Prithviraj In On Going Debate Regarding Kaduva
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X