twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം തുടങ്ങി; ഇനി കാത്തിരിപ്പ്‌

    |

    ആരാധകര്‍ ഏറെ പ്രതീക്ഷിക്കുന്ന കൂട്ടുകെട്ടിന് തുടക്കം. മലയാളി സിനിമാപ്രേമികളുടെ പ്രിയപ്പെട്ട സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീരണം പളനിയില്‍ ആരംഭിച്ചു. 'നന്‍പകല്‍ നേരത്ത് മയക്കം' എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് മമ്മൂട്ടിയുടെ പുതിയ നിര്‍മ്മാണ കമ്പനിയായ 'മമ്മൂട്ടി കമ്പനി'യും ലിജോ പെല്ലിശേരിയുടെ ആമേന്‍ മുവി മൊണാസ്ട്രിയും ചേര്‍ന്നാണ്.

    ദീപാവലിയ്ക്ക് അണിഞ്ഞൊരുങ്ങി മാളവിക മോഹനൻ, ചിത്രം വൈറലാവുന്നുദീപാവലിയ്ക്ക് അണിഞ്ഞൊരുങ്ങി മാളവിക മോഹനൻ, ചിത്രം വൈറലാവുന്നു

    ലിജോ പെല്ലിശേരിയുടെ തന്നെ കഥയ്ക്ക് എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്. മമ്മൂട്ടി, അശോകന്‍ തുടങ്ങി നിരവധി താരങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തിന്റെ ആദ്യ ദിവസത്തെ ചിത്രീകരണം വേളാങ്കണ്ണിയിലാണ് നടന്നത്. 40 ദിവസത്തെ ഷെഡ്യൂളാണുള്ളത്. പഴനിയാണ് പ്രധാന ലൊക്കേഷനെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല.

    തമിഴ്‌നാട്

    തമിഴ്‌നാട് പശ്ചാത്തലമാക്കിയൊരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വറാണ്. പേരന്‍പ്, കര്‍ണന്‍, പുഴു എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച പ്രതിഭയാണ് അദ്ദേഹം. ഒേേരസമയം തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ആമേന്‍, അങ്കമാലി ഡയറീസ്, ഈമയൗ, ജല്ലിക്കട്ട്, ചുരുളി തുടങ്ങിയ ശ്രദ്ധേയ സിനിമകള്‍ക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേറ്റി ഒരുക്കുന്ന ചിത്രമാണിത്. ഫെസ്റ്റിവലുകളില്‍ ശ്രദ്ധ നേടിയ ചുരുളി ഒടിടി റിലീസിന് തയ്യാറെടുക്കുകയുമാണ്. ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം കേരള ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

     തെലുങ്ക് തിരിച്ചുവരവ്

    നേരത്തെ മമ്മൂട്ടി തന്റെ തെലുങ്ക് തിരിച്ചുവരവ് ചിത്രമായ ഏജന്റിന്റെ ചിത്രീകരണത്തിനായി വിദേശത്തായിരുന്നു. ഈ ചിത്രം പൂര്‍ത്തിയാക്കിയ ശേഷമാണ് മമ്മൂട്ടി ലിജോയ്‌ക്കൊപ്പം ചേരുന്നത്. നേരത്തെ എംടിയുടെ രചനയില്‍ മമ്മൂട്ടിയെ നായകനാക്കി ലിജോ സിനിമ ചെയ്യുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നെറ്റ്ഫ്ലിക്സിന് വേണ്ടി ഒരുക്കുന്ന ആന്തോളജിയിലെ ഒരു ഭാഗമാണ് അതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് മമ്മൂട്ടി ചിത്രത്തിന്റെ പേര് ലിജോ പ്രഖ്യാപിച്ചിരിക്കുന്നതും ചിത്രീകരണം ആരംഭിച്ചിരിക്കന്നതും. രണ്ടും ഒന്നു തന്നെയാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല. ചെറിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന നന്‍പകല്‍ നേരത്ത് മയക്കം ഈ മാസം അവസാനത്തോടെ തീരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ചിത്രത്തിന് ശേഷമാണ് മമ്മൂട്ടി സിബിഐ 5 ഇല്‍ ആണ് ജോയിന്‍ ചെയുക.

    നെറ്റ്ഫ്ലിക്സ് ആന്തോളജി

    അതേസമയം, എം.ടിയുടെ നിര്‍മ്മാണക്കമ്പനിയായ ന്യൂസ് വാല്യൂ പ്രൊഡക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, ആര്‍.പി.എസ്.ജി ഗ്രൂപ്പ് എന്നിവര്‍ ചേര്‍ന്നാണ് നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രങ്ങള്‍ ഒരുക്കുന്നത്. ഇത് സംബന്ധിച്ചുള്ള വിവരങ്ങളും പുറത്ത് വരാനുണ്ട്. പ്രിയദര്‍ശന്‍, ജയരാജ്, ശ്യാമ പ്രസാദ്, സന്തോഷ് ശിവന്‍ എന്നിവരും നെറ്റ്ഫ്‌ളിക്‌സ് ആന്തോളജിയില്‍ ചിത്രങ്ങള്‍ ചെയ്യുന്നുണ്ട്. ബിജു മേനോന്‍ നായകനായ ശിലാ ലിഖിതങ്ങള്‍, മോഹന്‍ലാല്‍ നായകനായ ഓളവും തീരവും എന്നിവയാണ് പ്രിയദര്‍ശന്‍ ഒരുക്കുന്ന ചിത്രങ്ങള്‍.

    കത്രീനയോട് വിവാഹാഭ്യര്‍ഥന നടത്തി വിക്കി കൗശൽ, സൽമാൻ ഖാന്റെ പ്രതികരണം വൈറലാവുന്നു...കത്രീനയോട് വിവാഹാഭ്യര്‍ഥന നടത്തി വിക്കി കൗശൽ, സൽമാൻ ഖാന്റെ പ്രതികരണം വൈറലാവുന്നു...

    Recommended Video

    നയന്‍താരയെക്കൊണ്ടുള്ള പൊല്ലാപ്പ് ചില്ലറയല്ല..ഇവര്‍ മമ്മൂക്കയെ കണ്ട് പഠിക്കണം | FilmiBeat Malayalam
    മമ്മൂട്ടി ചിത്രങ്ങള്‍

    അമല്‍ നീരദ് ഒരുക്കിയ ഭീഷ്മ പര്‍വ്വം, രഥീനാ ഒരുക്കിയ പുഴു എന്നിവയാണ് ഇനി പുറത്തു വരാന്‍ ഉള്ള മമ്മൂട്ടി ചിത്രങ്ങള്‍. രണ്ട് സിനിമകളുടേയും ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. അമല്‍ നീരദിന്റെ തന്നെ ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലാണ് ആരാധകര്‍ കാത്തിരിക്കുന്ന മറ്റൊരു മമ്മൂട്ടി ചിത്രം. വണ്‍ ആണ് മമ്മൂട്ടിയുടെ ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. ചിത്രത്തിന് പക്ഷെ പ്രതീക്ഷിച്ചത് പോലൊരു വിജയമാകാന്‍ സാധിച്ചിരുന്നില്ല. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന അടച്ച തിയേറ്ററുകള്‍ തുറക്കുമ്പോള്‍ മെഗാ സ്റ്റാറിന്റെ ചിത്രം ബിഗ് സ്‌ക്രീനില്‍ കാണാനായി കാത്തു നില്‍ക്കുകയാണ് ആരാധകര്‍. മമ്മൂട്ടിയും ലിജോയും കൈകോര്‍ക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്.

    Read more about: mammootty lijo jose pellissery
    English summary
    Mammootty And Lijo Jos Pellissery Movie Starts Rolling Today At Velankanni
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X