twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാന്‍ വഴക്കുപറയുമ്പോള്‍ തലകുനിച്ച് കണ്ണുനിറയ്ക്കുന്ന മണി ഇന്നും ഓര്‍മയിലുണ്ട്; വികാരഭരിതനായി മമ്മൂട്ടി

    |

    ലോകത്തിന്റെ ഏത് കോണിലാണെങ്കിലും കലാഭവന്‍ മണിയുടെ പാട്ട് കേട്ടാല്‍ മലയാളിയുടെ മനസ് നിറയും. ഒരു ശരാശരി മലയാളിയുടെ ജീവിതത്തോട് ഇത്രത്തോളം ചേര്‍ന്നു നിന്ന മറ്റൊരു താരം മലയാളത്തിലുണ്ടായാട്ടില്ല. ഓട്ടോറിക്ഷകളിലും ബസിലുമൊക്കെ ഇന്നും മണിച്ചേട്ടന്‍ പാട്ടു പാടിക്കൊണ്ടിരിക്കുകയാണ്. ആ പാട്ടുകള്‍ക്കും അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ക്കും മലയാളികളുടെ ജീവിതത്തില്‍ പറഞ്ഞറിയാക്കാനാകാത്ത സ്ഥാനമാണുള്ളത്.

    Also Read: ചെറുപ്പമായി തോന്നാൻ സഹായിക്കുന്ന മൂന്ന് കാര്യങ്ങൾ ചോദിച്ച് കരൺ! അത് സെക്‌സ് മാത്രമാണെന്ന് അനിൽ കപൂർAlso Read: ചെറുപ്പമായി തോന്നാൻ സഹായിക്കുന്ന മൂന്ന് കാര്യങ്ങൾ ചോദിച്ച് കരൺ! അത് സെക്‌സ് മാത്രമാണെന്ന് അനിൽ കപൂർ

    ഇപ്പോഴിതാ കലാഭവന്‍ മണി എന്ന നടനെക്കുറിച്ചും സുഹൃത്തിനെക്കുറിച്ചും സഹ പ്രവര്‍ത്തകനെക്കുറിച്ചുമൊക്കെ മമ്മൂട്ടി മനസ് തുറക്കുകയാണ്. മണിയെ ആദ്യം കണ്ടപ്പോള്‍ തനിക്ക് ഓര്‍മ്മ വന്നത് ഇതിഹാസ താരം കാള്‍ ലൂയിസിനെയാണെന്നാണ് മമ്മൂട്ടി പറയുന്നത്. സ്റ്റാര്‍ ആന്റ് സ്റ്റൈലില്‍ എഴുതിയ ഓര്‍മ്മക്കുറിപ്പിലാണ് അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    മണിയെ ആദ്യമായി കണ്ട നാളുകളില്‍

    മണിയെ ആദ്യമായി കണ്ട നാളുകളില്‍ തനിക്ക് അത്ലറ്റ് കാള്‍ ലൂയിസിനെയാണ് ഓര്‍മവന്നത്. അയാളുടെ ശരീരഭാഷയ്ക്ക് വേഗവും ദൂരവും താണ്ടുന്ന ആ കായികതാരത്തിനോട് ഒരുപാട് സാമ്യമുണ്ടായിരുന്നുവെന്ന് മമ്മൂട്ടി പറയുന്നു. കാള്‍ ലൂയിസിനെപ്പോലുള്ളയാള്‍ എന്നാണ് മണിയെക്കുറിച്ച് തന്റെ വീട്ടിലെ സംസാരങ്ങളില്‍ താന്‍ പറഞ്ഞിരുന്നതെന്നും മമ്മൂട്ടി പറയുന്നുണ്ട്.

    Also Read: 'ദീപികയുടെ ബിക്കിനി ഫോട്ടോ കാണിച്ച് അമൃതയില്‍ നിന്നും ഇതാണ് പ്രതീക്ഷിക്കുന്നതെന്ന് പറയാറുണ്ട്'; ഗോപി സുന്ദര്‍!Also Read: 'ദീപികയുടെ ബിക്കിനി ഫോട്ടോ കാണിച്ച് അമൃതയില്‍ നിന്നും ഇതാണ് പ്രതീക്ഷിക്കുന്നതെന്ന് പറയാറുണ്ട്'; ഗോപി സുന്ദര്‍!

    ആള്‍ക്കൂട്ടങ്ങളെ ആവേശം കൊള്ളിക്കും വിധം നാടന്‍ പാട്ടുകളെ ശക്തമായി അവതരിപ്പിച്ചതില്‍ മണിക്ക് വലിയ പങ്കുണ്ടെന്നാണ് മമ്മൂട്ടി അഭിപ്രായപ്പെടുന്നത്. നൂറു കണക്കിനു പാട്ടുകള്‍ മണി തേടിപ്പിടിച്ചു കണ്ടെത്തി അവതരിപ്പിക്കുമായിരുന്നുവെന്നും അറിയാവുന്നവരെക്കൊണ്ടെല്ലാം എഴുതിക്കുമായിരുന്നുവെന്നും മമ്മൂട്ടി ഓര്‍ക്കുന്നു. സ്വന്തമായൊരു ഗായകസംഘമുണ്ടാക്കുകയും ചെയ്തു മണിയെന്നാണ് അദ്ദേഹം പറയുന്നത്. വിദേശരാജ്യങ്ങളില്‍ നമ്മുടെ നാട്ടുകാര്‍ക്കൊപ്പം മലയാളം അറിയാത്തവര്‍ പോലും മണിയുടെ പാട്ടിനൊത്ത് ചുവടുവയ്ക്കുന്നത് അദ്ഭുതത്തോടെ ഞാന്‍ നോക്കി നിന്നിട്ടുണ്ടെന്നും താരം പറയുന്നു.

    ലൊക്കേഷനില്‍

    മണിയെന്ന സഹപ്രവര്‍ത്തകനെക്കുറിച്ചും മമ്മൂട്ടിയ്ക്ക് ഒരുപാട് ഓര്‍മ്മകളുണ്ട്. കാറിന്റെ ഡിക്കിയില്‍ നിറയെ പഴങ്ങളും പച്ചക്കറികളും ചെടികളുമായി വരാറുള്ള മണിയെ കുറിച്ച് ഒരുപാട് ഓര്‍മകളുണ്ട്. തൃശ്ശൂര്‍, ചാലക്കുടി ഭാഗങ്ങളിലെവിടെയെങ്കിലും ഷൂട്ടിങ് നടക്കുന്നതായി അറിഞ്ഞാല്‍ മണി ലൊക്കേഷനില്‍ വന്നുകയറുന്നത് പതിവായിരുന്നുവെന്നാണ് മമ്മൂട്ടി പറയുന്നത്. ആ വരവില്‍ മണി ആടും കോഴിയുമെല്ലാം കരുതിയിരിക്കുമെന്നും കൂടെ പാചകത്തിനൊരാളും ഉണ്ടാകുമായിരുന്നുവെന്നും മമ്മൂട്ടി പറയുന്നു.

    Also Read: മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലേക്ക് ക്ഷണം, നോ പറഞ്ഞ സിജു; ദുഃഖമില്ലെന്ന് താരംAlso Read: മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലേക്ക് ക്ഷണം, നോ പറഞ്ഞ സിജു; ദുഃഖമില്ലെന്ന് താരം

    അതേസമയം, മണിയും നല്ല പാചകക്കാരനാണ്. എനിക്കിഷ്ടമുള്ളതെല്ലാം ഉണ്ടാക്കിത്തരും. ഒഴിവുസമയങ്ങളില്‍ സംസാരത്തില്‍ നിറയെ പാട്ടും തമാശയും നിറയ്ക്കുമായിരുന്നുവെന്നും മമ്മൂട്ടി ഓര്‍ക്കുന്നു. സിനിമയില്‍ വന്നശേഷം ഒരിക്കല്‍ മണി താന്‍ 'ചെറുപ്പത്തില്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ നേതാവായിരുന്നുവെന്ന്' പറഞ്ഞു. അതുകേട്ടപ്പോള്‍ ഞാന്‍ ചിരിച്ചൊഴിഞ്ഞെങ്കിലും വിശ്വസിപ്പിക്കാനെന്നോണം മണി കുറേ പഴയ കഥകള്‍ പറഞ്ഞുവെന്നും മമ്മൂട്ടി പറയുന്നു.

    വിളിച്ച് ശാസിക്കാനുള്ള അധികാരം

    തെറ്റുചെയ്തതായി അറിഞ്ഞാല്‍, വിളിച്ച് ശാസിക്കാനുള്ള അധികാരം മണിയെനിക്ക് നല്‍കിയിരുന്നുവെന്നാണ് മമ്മൂട്ടി പറയുന്നത്. ഞാന്‍ വഴക്കുപറയുമ്പോള്‍ തലകുനിച്ച് കണ്ണുനിറയ്ക്കുന്ന മണിയുടെ ചിത്രം ഇന്നും ഓര്‍മയിലുണ്ടെന്നും മമ്മൂട്ടി കുറിപ്പില്‍ പറയുന്നു. മണിയുടെ അവസാന നാളുകളില്‍ കണ്ടതിനെക്കുറിച്ചും അദ്ദേഹം കുറിപ്പില്‍ പങ്കുവെക്കുന്നുണ്ട്.

    അവസാനകാലത്ത് മണിയെ ക്ഷീണിതനായി കണ്ടപ്പോള്‍ ശാരീരിക ബുദ്ധിമുട്ടുകളെന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിച്ചിരുന്നു. പുതിയ സിനിമയ്ക്കുള്ള ഡയറ്റിങ്ങാണെന്നായിരുന്നു മണിയുടെ ചിരിച്ചുകൊണ്ടുള്ള മറുപടിയെന്നാണ് മമ്മൂട്ടി ഓര്‍ക്കുന്നത്. മണി ഇത്ര പെട്ടെന്നു പോകേണ്ട ഒരാളല്ല. പക്ഷേ, കാലം തട്ടിപ്പറിച്ചുകൊണ്ടുപോയി. നമുക്ക് കാണികളായി നില്‍ക്കാനേ കഴിയൂവെന്നാണ് മമ്മൂട്ടി പറയുന്നത്.

    കലാഭവന്‍ മണി

    മിമിക്രി വേദികളിലൂടെയാണ് കലാഭവന്‍ മണി സിനിമയിലെത്തുന്നത്. കോമഡിയായിരുന്നു കലാഭവന്‍ മണിയെ ജനപ്രീയനാക്കി മാറ്റുന്നത്. പിന്നീട് നായകനായും സഹനടനായും വില്ലനായുമെല്ലാം കൈയ്യടി നേടിയ മണി മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും നിറ സാന്നിധ്യമായിരുന്നു. നാടന്‍ പാട്ടുകളെ മലയാളി ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാനും കലാഭവന്‍ മണിയ്ക്ക് സാധിച്ചു.

    English summary
    Mammootty Remembers His Late Friend And Co Actor Kalabhavan Mani In His Memoir
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X