For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിക്ക് ഇനി ബ്രേക്കാണ്! കുടുംബസമേതം വിദേശത്തേക്ക്! തിരിച്ചുവരവ് ഷൈലോക്കിലേക്ക്!

  |

  മലയാള സിനിമാപ്രേക്ഷകരുടെ എല്ലാമെല്ലാമായ താരങ്ങളിലൊരാളാണ് മമ്മൂട്ടി. വില്ലത്തരത്തിലൂടെയായിരുന്നു അദ്ദേഹം സിനിമാജീവിതം തുടങ്ങിയത്. ഏത് തരത്തിലുള്ള കഥാപാത്രമായാലും അങ്ങേയറ്റത്തെ പ്രയത്‌നമാണ് അദ്ദേഹം നടത്താറുള്ളത്. യുവതാരങ്ങളെ വെല്ലുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ കുതിപ്പ്. കൈനിറയെ സിനിമകളുമായി മുന്നേറുകയാണ് അദ്ദേഹം. നിരവധി സിനിമകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ വിമര്‍ശിച്ചവര്‍ പോലും കൈയ്യടിയുമായി എത്തിയിരുന്നു.

  താരപുത്രന്‍ ലണ്ടനില്‍ ഡേറ്റിംഗില്‍? ആര്യനെ പിന്തുണച്ച് ഗൗരി ഖാന്‍! കിങ് ഖാന്‍റെ മകന്‍ പ്രണയത്തില്‍?

  പ്രമേയത്തിലെ വ്യത്യസ്തതയാണ് എന്നും അദ്ദേഹത്തെ ആകര്‍ഷിക്കുന്നത്. നാളുകള്‍ക്ക് ശേഷം തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം അദ്ദേഹം നിറഞ്ഞുനില്‍ക്കുകയാണ്. പേരന്‍പും യാത്രയും ഗംഭീര കൈയ്യടിയാണ് സ്വന്തമാക്കിയത്. ഖാലിദ് റഹ്മാന്‍ ചിത്രമായ ഉണ്ട കരിയറിലെ മികച്ച ചിത്രമായി മാറിക്കൊണ്ടിരിക്കുകയാണ്. എസ് ഐ മണികണ്ഠന്‍ എന്ന കഥാപാത്രത്തെയായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്. അസാമാന്യമായ അഭിനയമികവായിരുന്നു അദ്ദേഹം പുറത്തെടുത്തത്.

  രമേഷ് പിഷാരടിയുടെ രണ്ടാമത്തെ സിനിമയായ ഗാനഗന്ധര്‍വ്വനാണ് താരത്തിന്റേതായി തിയേറ്ററുകളിലേക്കെത്തുന്ന അടുത്ത സിനിമ. കരിയറില്‍ ഇന്നുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രവുമായാണ് ഇത്തവണ വരുന്നത്. ഗാനമേള ഗായകനായ കലാസദന്‍ ഉല്ലാസായാണ് അദ്ദേഹം എത്തുന്നത്. സിനിമയ്ക്കുള്ളിലെ പോസ്റ്ററുമായാണ് പിഷാരടിയും സംഘവും എത്തിയത്. നിമിഷനേരം കൊണ്ടായിരുന്നു പോസ്റ്റര്‍ തരംഗമായി മാറിയത്. നവാഗതയായ വന്ദിത മനോഹരനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

  മമ്മൂട്ടിയെ തോല്‍പ്പിക്കാന്‍ പറ്റിയില്ലെന്ന് ധര്‍മ്മജന്‍! അദ്ദേഹം എന്നും ഇങ്ങനെ തന്നെയെന്നും താരം!
  സിനിമാതിരക്കുകളില്‍ നിന്നെല്ലാം മാറി കുടുംബത്തോടൊപ്പം യാത്ര പോവാനുള്ള തയ്യാറെടുപ്പിലാണ് മമ്മൂട്ടിയെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. തിരക്കുകളുമായി മുന്നേറുന്നതിനിടയില്‍ കുടുംബത്തിനായി സമയം ചെലവഴിക്കുന്ന കാര്യത്തില്‍ അതീവ ശ്രദ്ധയാണ് അദ്ദേഹം നല്‍കുന്നത്. യുവതാരങ്ങളില്‍ പലരും അദ്ദേഹത്തിന്റെ ഈ മാതൃക പിന്തുടരുന്നവരാണ്. നിലവിലെ തിരക്കുകളില്‍ നിന്നെല്ലാം മാറി വിദേശത്തേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  മിമിക്രി വേദികളിലെ പ്രകടനത്തിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ കലാകാരനായ രമേഷ് പിഷാരടി ബിഗ് സ്‌ക്രീനില്‍ അരങ്ങേറിയപ്പോള്‍ ഗംഭീര പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. നടനായാണ് തുടക്കം കുറിച്ചതെങ്കിലും മനസ്സിലെ സംവിധാനമോഹവും അദ്ദേഹം സാക്ഷാത്ക്കരിച്ചിരുന്നു. ജയറാമും കുഞ്ചാക്കോ ബോബനും അണിനിരന്ന പഞ്ചവര്‍ണ്ണതത്തയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.

  അടുത്ത സിനിമയുടെ പണിപ്പുരയിലാണ് താനെന്ന് ഇടയ്ക്ക് അദ്ദേഹം പറഞ്ഞിരുന്നു. ഹരി പി നായരും പിഷാരടിയും ചേര്‍ന്നാണ് ഗാനഗന്ധര്‍വ്വന്റെ തിരക്കഥ തയ്യാറാക്കിയത്. ജൂലൈ 27 ന് ചിത്രത്തിന് പാക്കപ്പാവുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. മമ്മൂട്ടിയുടെ ഭാഗങ്ങള്‍ ഇതിനോടകം തന്നെ ചിത്രീകരിച്ചുവെന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.

  സിനിമാതിരക്കുകളില്‍ നിന്നും മാറി വിദേശത്തേക്ക് പോവാനുള്ള തയ്യാറെടുപ്പുകളിലാണ് മെഗാസ്റ്റാര്‍ എന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ജൂലൈ 23 ന് ദുബായിലേക്ക് പോവുന്ന താരം പിന്നീട് യൂറോപ്പിലേക്കും പോയതിന് ശേഷം ആഗസ്റ്റ് 10ന് തിരികയെത്തുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. കുടുംബത്തിനൊപ്പമുള്ള യാത്രയാണ് ഇതെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുള്ളത്.

  തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ഒരുപോലെ നിറഞ്ഞുനില്‍ക്കുകയാണ് അദ്ദേഹം.ഒരേ സമയം മാസ്സായും ക്ലാസായും എത്തി ആരാധകരെ സന്തോഷിപ്പിച്ചാണ് അദ്ദേഹം മുന്നേറുന്നത്. നായകനായി മാത്രമല്ല അതിഥിയായെത്തിയപ്പോഴും മികച്ച സ്വീകരണമാണ് താരത്തിന് ലഭിച്ചത്. പതിനെട്ടാം പടിയില്‍ ജോണ്‍ പാലക്കല്‍ എന്ന അതിഥിയായാണ് അദ്ദേഹമെത്തിയത്. ഫസ്റ്റ് ലുക്ക് പുറത്തുവന്നപ്പോള്‍ മുതല്‍ ആരാധകര്‍ കാത്തിരിപ്പിലായിരുന്നു. വേറിട്ട ഗെറ്റപ്പിലായിരുന്നു താരമെത്തിയത്.

  രാജാധിരാജ മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും വീണ്ടും ഒരുമിക്കുകയാണ്. ഷൈലോക്ക് എന്ന് പേരിട്ട സിനിമയുടെ പൂജ ചടങ്ങും ടൈറ്റില്‍ ലോഞ്ചും നടന്നത് അടുത്തിടെയായിരുന്നു. മുന്‍ചിത്രങ്ങളിലെപ്പോലെ തന്നെ ഇത്തവണയും ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള മാസ്സ് ചിത്രവുമായാണ് തങ്ങളെത്തുന്നതെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.

  ഷേക്‌സ്പിയറിന്റെ മര്‍ച്ചന്റ് ഓഫ് വെനീസിലെ പ്രധാന കഥാപാത്രമായ ഷൈലോക്കിനെയല്ല താന്‍ അവതരിപ്പിക്കുന്നതെന്നും തന്റെ കഥാപാത്രത്തെ ഇങ്ങനെ വിളിക്കുന്നതിന് പിന്നില്‍ ഒരു കാരണമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴുത്തറപ്പനായ പലിശക്കാരനായാണ് താന്‍ എത്തുന്നതെന്നും താരം പറഞ്ഞിരുന്നു. വില്ലത്തരമുള്ള കഥാപാത്രവുമായാണ് അദ്ദേഹം എത്തുന്നതെന്നും താരം പറഞ്ഞിരുന്നു.

  പ്രണയാതുരരായി പേളിഷ് ദമ്പതികള്‍! പുതിയ ഗാനം പങ്കുവെച്ച് പേളി മാണി! കൈയ്യടിച്ച് ആരാധകരും! വീഡിയോ കാണൂ

  തിരക്കിട്ട സിനിമാജീവിതത്തില്‍ കുടുംബത്തിന് തന്നെ മിസ്സ് ചെയ്യരുതെന്ന കാര്യത്തില്‍ തനിക്ക് നിര്‍ബന്ധമുണ്ടെന്ന് മമ്മൂട്ടി നേരത്തെ പറഞ്ഞിരുന്നു. യുവതാരങ്ങള്‍ക്കും അദ്ദേഹം ഈ ഉപദേശം നല്‍കിയിരുന്നു. നമ്മള്‍ക്കായി കാത്തിരിക്കുന്നവരാണ് അവരെന്നും തിരക്കുകള്‍ കഴിഞ്ഞ് ചെല്ലുമ്പോള്‍ കുടുംബത്തിനേയും കൂട്ടി യാത്ര പോവണമെന്നുമൊക്കെയാണ് അദ്ദേഹം പറയാറുള്ളത്.

  നിവിന്‍ പോളി ഉള്‍പ്പടെയുള്ള താരങ്ങള്‍ ഈ ഉപദേശം അതേ പോലെ ഏറ്റെടുത്ത് പാലിക്കുന്നവരാണ്. അദ്ദേഹത്തിന്റെ സിനിമാജീവിതത്തിന് ശക്തമായ പിന്തുണയാണ് സുല്‍ഫത്ത് നല്‍കുന്നത്. സിനിമ സ്വീകരിക്കുന്നതും മറ്റ് വിഷയങ്ങള്‍ക്കുമായൊക്കെ പലരും സുലുവിനെയായിരുന്നു ആദ്യം സമീപിച്ചിരുന്നത്.

  മമ്മൂട്ടിയെ തോല്‍പ്പിക്കാന്‍ പറ്റിയില്ലെന്ന് ധര്‍മ്മജന്‍! അദ്ദേഹം എന്നും ഇങ്ങനെ തന്നെയെന്നും താരം!

  മമ്മൂട്ടിയെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ
   മമ്മൂട്ടി വിദേശത്തേക്ക്

  മമ്മൂട്ടി വിദേശത്തേക്ക്

  മമ്മൂട്ടിയുടെ പാത പിന്തുടര്‍ന്നാണ് ദുല്‍ഖര്‍ സല്‍മാനും സിനിമയില്‍ അരങ്ങേറിയത്. സെക്കന്റ് ഷോ എന്ന സിനിമയിലൂടെയായിരുന്നു താരപുത്രന്‍ അരങ്ങേറിയത്. ശക്തമായ പിന്തുണയും മികച്ച സ്വീകാര്യതയുമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. താരപുത്രന്‍ പദവിക്കും അപ്പുറത്ത് സ്വന്തമായ ഇടം നേടിയെടുത്താണ് ദുല്‍ഖര്‍ മുന്നേറുന്നത്. മമ്മൂട്ടിയെപ്പോലെ തന്നെ അന്യഭാഷകളിലെല്ലാം താരപുത്രനും വരവറിയിച്ചിരുന്നു.

  English summary
  Mammootty Planning For Foreign Trip? Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X