For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശരിക്കും പ്രഭുദേവയ്ക്ക് ചോര കൊണ്ട് കത്തെഴുതിയോ? വെളിപ്പെടുത്തി മഞ്ജു വാര്യര്‍

  |

  മലയാളത്തിന്റെ സൂപ്പര്‍ താരമാണ് മഞ്ജു വാര്യര്‍. തന്റെ കരിയറിന്റെ ഏറ്റവും മികച്ച സമയത്തിലൂടെ കടന്നു പോകുമ്പോഴാണ് മഞ്ജു വാര്യര്‍ സിനിമയില്‍ നിന്നും മാറി നടക്കുന്നത്. പിന്നീട് കാലങ്ങളോളം മഞ്ജുവിനെ മലയാളി സ്‌ക്രീന്‍ കണ്ടിട്ടില്ല. എന്നാല്‍ ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ മഞ്ജു വാര്യര്‍ ബിഗ് സ്‌ക്രീനിലേക്ക് തന്നെ മടങ്ങിയെത്തി.

  Also Read: ഞാൻ ചീത്ത പറഞ്ഞിട്ടുണ്ട്, അങ്ങനെ വിളിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടായിരുന്നോ; രഞ്ജുവിനോട് മുക്ത ചോദിച്ചത്

  രണ്ടാം വരവില്‍ താന്‍ ഉപേക്ഷിച്ചു പോയ ഇരിപ്പിടം മഞ്ജുവിനെ കാത്തിരിപ്പുണ്ടായിരുന്നു. കൂടുതല്‍ സ്‌നേഹത്തോടെ മലയാള സിനിമയും ആരാധകരും മഞ്ജുവിനെ സ്വീകരിച്ചു. ഇപ്പോഴിതാ മലയാളവും കടന്ന് തമിഴിലും ഹിന്ദിയിലുമെല്ലാം സാന്നിധ്യം അറിയിക്കുകയാണ് മഞ്ജു വാര്യര്‍.

  ആയിഷയാണ് മഞ്ജുവിന്റെ ഏറ്റവും പുതിയ സിനിമ. ഗള്‍ഫ് നാട്ടിലെ കഥ പറയുന്ന സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ആരാധകരില്‍ ആകാംഷ പടര്‍ത്തുന്നതായിരുന്നു ആയിഷയുടെ ട്രെയിലര്‍. അതേസമയം ചിത്രത്തിലെ കണ്ണിലെ കണ്ണിലെ എന്ന മഞ്ജു തകര്‍ത്താടിയ പാട്ടും ഹിറ്റായി മാറിയിരുന്നു. സാക്ഷാല്‍ പ്രഭുദേവയായിരുന്നു ഈ പാട്ടിന് ചുവടൊരുക്കിയത്.

  Also Read: ആശുപത്രിയില്‍ കാണാനെത്തിയ ആരാധകര്‍! ഞാനിനി അഭിനയിക്കില്ലെന്ന് പലരും കരുതി: രാധിക

  പ്രഭുദേവയും മഞ്ജുവും ഒരുമിച്ച പാട്ട് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. ഇതിനിടെ കഴിഞ്ഞ ദിവസം പ്രഭുദേവയോടുള്ള തന്റെ കുട്ടിക്കാലം മുതല്‍ക്കെയുള്ള ആരാധനയെക്കുറിച്ച് മഞ്ജു വാര്യര്‍ മനസ് തുറന്നിരുന്നു. പിന്നാലെ പ്രഭുദേവയ്ക്ക് ചോര കൊണ്ട് കത്തെഴുതിയ മഞ്ജു എന്ന തരത്തിലുള്ള വാര്‍്ത്തകളും സജീവമായി മാറിയിരുന്നു.

  ഇപ്പോഴിതാ ആ വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യാവസ്ഥ എന്താണെന്ന് മഞ്ജു തന്നെ തുറന്ന് പറയുകയാണ്. പേളി മാണിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു വാര്യര്‍ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ഭയങ്കര അനുഭവമായിരുന്നു അത്. ഡ്രീം കം ട്രൂ എന്ന് പോലും പറയാനാകില്ല. കാരണം ഞാന്‍ സ്വപ്‌നത്തില്‍ പോലും നടക്കുമെന്ന് കരുതിയിരുന്നതല്ല. അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റുമെന്നേ ചിന്തിച്ചിരുന്നില്ല. സ്‌കൂള്‍ ടൈം തൊട്ടുള്ള ഇഷ്്ടമാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ പറയുന്നുണ്ട് ഞാന്‍ ചോര കൊണ്ട് കത്തെഴുതി എന്നൊക്കെ. ഇത്തിരി എക്‌സാജറേറ്റഡ് ആണ്. എങ്കിലും ഞാന്‍ കത്തെഴുതി എന്നത് സത്യമാണ്.

  ചോര കൊണ്ടല്ല കത്തെഴുതിയത്. പക്ഷെ എഴുതുന്നതിനിടെ കൈ മുറിഞ്ഞു. ആ ചോരയും കൂടെ തേക്കാം എന്ന് കരുതി ചോര കൊണ്ട് ഫിംഗര്‍ പ്രിന്റ് ഒപ്പക്കൊയിടുകയായിരുന്നു. അന്ന് തന്നെ കത്ത് പോസ്റ്റ് ചെയ്തു എന്നിട്ട്. എവിടെ നിന്നോ തപ്പിപിടിച്ചാണ് അഡ്രസ് ഒക്കെ കണ്ടുപിടിച്ചത്. എന്നെങ്കിലും ഒരുമിച്ച് വര്‍ക്ക് ചെയ്യണം എന്ന് പോലും ആഗ്രഹിച്ചിരുന്നില്ല.

  എന്നാല്‍ ആയിഷ സിനിമയില്‍ ഇങ്ങനൊരു പാട്ടിന്റെ ഓപ്പര്‍ച്യൂണിറ്റി കണ്ടപ്പോള്‍ വെറുതെയൊന്ന് ഭാഗ്യം പരീക്ഷിക്കാന്‍ വേണ്ടി അദ്ദേഹത്തെയൊന്ന് കോണ്ടാക്ട് ചെയ്തതാണ്. ഇടയ്ക്ക് ഇന്‍ ടച്ചിലുണ്ടായിരുന്നുവെങ്കിലും ഇത് ഒരു റിക്വസ്റ്റ് ആണല്ലോ. ഞാന്‍ വിളിക്കുകയും ഇങ്ങനൊരു പാട്ടുണ്ട് സാറിന് ചെയ്യാന്‍ ബുദ്ധിമാട്ടാകുമോ എന്ന് ചോദിക്കുകയും അദ്ദേഹം അതിനെന്താ ചെയ്യാലോ എന്ന് പറഞ്ഞു. ഇന്നസെന്റ് ചേട്ടന്‍ അവസ്ഥയായിരുന്നു എനിക്ക് എന്നാണ് മഞ്്ജു പറയുന്നത്. ഞെട്ടുന്ന ഇന്നസെന്റിനെ അനുകരിച്ച് കാണിക്കുകയും ചെയ്യുന്നുണ്ട് മഞ്ജു.

  ഈ പാട്ട് ഒരു ഡ്രീം സ്വീക്വന്‍സാണ്. ആ ലുക്കും പാട്ടില്‍ മാത്രമാണുള്ളത്. പാട്ടു പോലെയായിരിക്കില്ല സിനിമ എന്നത് ട്രെയിലര്‍ കണ്ടപ്പോള്‍ തന്നെ മനസിലായി കാണുമല്ലോ. അത് ആയിഷയുടെ സ്വപ്നം. സത്യത്തില്‍ അത് എന്റെ സ്വപ്‌നം കൂടിയായെന്നാണ് താരം പറയുന്നത്. പിന്നാലെ ആയിഷ എന്ന സിനിമയെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്.

  സ്ത്രീകേന്ദ്രികൃത സിനിമ എന്ന് പറയുമ്പോള്‍ സ്ട്രഗിളും കാര്യങ്ങളുമാണ് മനസിലേക്ക് വരിക. പക്ഷെ ഇത് വ്യത്യസ്തമായൊരു ശ്രമമാണ്. ഗദ്ദാമയാണ് ആയിഷ. വീട്ടുജോലിക്കാരിയാണ്. ആയിഷ തുനിവ് പോലൊരു സിനിമയേയല്ല. തികച്ചും വ്യത്യസ്തമായൊരു സിനിമയാണ് ആയിഷ. ആ സിനിമ എങ്ങനെയാണോ അതിന്റെ സെന്‍സിലേക്ക് വേണം ആ സിനിമയെ കാണേണ്ടത്. മുന്‍വിധികളില്ലാതെ ക്ലീന്‍ സ്ലേറ്റായിട്ട് വേണം കാണാനും ആസ്വദിക്കാനും. ആയിഷയും തുനിവും മാത്രമല്ല ഏത് സിനിമയാണെങ്കിലും എന്നും മഞ്ജു വാര്യര്‍ പറയുന്നുണ്ട്.

  English summary
  Manju Warrier Reveals The Truth Behind Her Letter To Prabhudeva As A Child
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X