For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യർക്ക് പകരമെത്തിയത് മീന; മഞ്ജുവിന് നഷ്ടപ്പെട്ടത് മലയാളത്തിലെ വമ്പൻ ഹിറ്റ്

  |

  മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിലൊന്നാണ് 1999 ൽ പുറത്തിറങ്ങിയ ഫ്രണ്ട്സ്. ജയറാം,മുകേഷ്, ശ്രീനിവാസൻ എന്നിവർ തകർപ്പൻ പ്രകടനം കാഴ്ച വെച്ച ചിത്രത്തിലെ രം​ഗങ്ങൾ ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു. സിദ്ദിഖ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ നായകനിലും നായികയിലും വലിയ മാറ്റമാണ് സംഭവിച്ചതെന്നാണ് സിദ്ദിഖ് പറയുന്നത്.

  ജയറാം അവതരിപ്പിച്ച അരവിന്ദൻ എന്ന കഥാപാത്രത്തിനായി ആദ്യം സമീപിച്ചിരുന്നത് നടൻ സുരേഷ് ​ഗോപിയെ ആയിരുന്നു. നടൻ പിൻമാറിയതോടെയാണ് ജയറാമിലേക്ക് സിനിമ എത്തുന്നത്. മീന ആയിരുന്നു ചിത്രത്തിലെ നായിക. മീനയ്ക്ക് പകരം ആദ്യം സിനിമയിൽ തീരുമാനിച്ചിരുന്നത് മഞ്ജു വാര്യരെ ആയിരുന്നു. ഇതിൽ വന്ന മാറ്റത്തെക്കുറിച്ചും സിദ്ദിഖ് സംസാരിച്ചു. സിദ്ദിഖിന്റെ വാക്കുകൾ വായിക്കാം.

  'എപ്പോഴും നമുക്ക് പ്രശ്നം വന്നിരിക്കുന്നത് നായികയെ കാസ്റ്റ് ചെയ്യുമ്പോഴാണ്. എന്റെ ആദ്യ സിനിമ മുതൽ ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ് ഹീറോയിൻസ് സെറ്റാവില്ല. സുരേഷ് ​ഗോപി, മുകേഷ്, ശ്രീനിവാസൻ എന്നവരെ വെച്ച് കഥ ആലോചിക്കുമ്പോൾ മീനയുടെ കഥാപാത്രത്തിന് പകരം അന്ന് നമ്മൾ ആലോചിച്ചത് മഞ്ജു വാര്യരെ ആണ്. ഇപ്പുറത്ത് മുകേഷിന്റെ പെയർ ആയിട്ട് ദിവ്യ ഉണ്ണിയും. ആ സമയത്താണ് മഞ്ജു വാര്യർ വിവാഹം കഴിക്കുകയും അഭിനയത്തിൽ നിന്ന് മാറുകയും ചെയ്തത്'

  Also Read: കുട്ടികള്‍ വേണം, കല്യാണം കഴിക്കാനോ പ്രേമിക്കാനോ സമയമില്ല; മറ്റൊരു വഴി തിരഞ്ഞെടുത്ത് മൃണാല്‍ ഠാക്കൂര്‍

  'പ്രൊഡ്യൂസർമാരിൽ ഒരാളായ സരിതയാണ് മീനയെ പരിചയപ്പെടുത്തുന്നത്. നായിക മാറുക, ഹീറോ മാറുക തുടങ്ങിയത് പല സിനിമകളിലും സംഭവിക്കുന്നുണ്ട്. ഫലത്തിൽ അവസാനം വരുമ്പോൾ ഇതായിരുന്നില്ലേ ശരി എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ കറക്ട് ആയാണ് വരുന്നത്. അത് ചിലപ്പോൾ വിധി അങ്ങനെ ആയിരിക്കാം. ഇവരാവാനാണ് വിധി. എത്രമാത്രം കനം പിടിച്ചാലും വന്നു ചേരേണ്ടവരേ വന്നു ചേരുള്ളൂ'

  Also Read: കുടുംബം കൂടെയുള്ളപ്പോൾ പോലും മോശമായി പെരുമാറാൻ ധൈര്യം കാണിച്ചവർ, അതിശയം തോന്നി; ദുരനുഭവം പറഞ്ഞ് നീത പിള്ള

  'സ്ഥിരം ആർട്ടിസ്റ്റുകളുടെ ഒരു പാറ്റേൺ ഉണ്ടാവും. മുകേഷ്, ജ​ഗദീഷ്, സിദ്ദിഖ്, ഇന്നസെന്റ് തുടങ്ങി ഏറ്റവും കംഫർട്ടബിൾ ആയ ആർട്ടിസ്റ്റുകളെ ആണ് നമ്മൾ എപ്പോഴും പരി​ഗണിക്കുക. ​ഗോഡ്ഫാദർ സിനിമയിൽ തുടക്ക ഘട്ടത്തിൽ നാല് സഹോദരൻമാരായി തിലകൻ, ഇന്നസെന്റ്, ശ്രീനിവാസൻ, മുകേഷ് എന്നിങ്ങനെ ആയിരുന്നു കാസ്റ്റിം​ഗ്. ശ്രീനിവാസന് വേറെ പടം ഉള്ളത് കൊണ്ട് ഡേറ്റില്ലാത്തതിനാൽ പകരം നേടുമുണി വേണുവിനെ വെച്ചു. പിന്നീട് ഇദ്ദേഹത്തിന് സ്വാന്തനം എന്ന സിനിമയിൽ അഭിനയിക്കാൻ വിട്ടു കൊടുക്കേണ്ടി വന്നു'

  Also Read: ദിവസങ്ങളോളം എന്നോട് മിണ്ടിയില്ല, ഒരിക്കലും ക്ഷമിക്കില്ലെന്ന് പറഞ്ഞു; പിണക്കത്തെക്കുറിച്ച് അമല

  'ഹരിഹർ ന​ഗറിൽ അപ്പൂപ്പന്റെ കഥാപാത്രം ഒടുവിൽ ഉണ്ണികൃഷ്ണനായിരുന്നു. അവസാന നിമിഷം അദ്ദേഹം മാറിയിട്ടാണ് പറവൂർ ഭരതൻ വരുന്നത്. ​ഗോഡ്ഫാദറിന് ശേഷം ശ്രീനിവാസനെ ആലോചിച്ചിരുന്നില്ല. പക്ഷെ ഞങ്ങൾ ​ഗൾഫ് ഷോയ്ക്ക് പോവുമ്പോൾ ഒപ്പം ശ്രീനി ഉണ്ടായിരുന്നു. ഷോയിൽ വെച്ചുണ്ടായ ബന്ധമാണ് ഫ്രണ്ട്സിലേക്ക് ശ്രീനിവാസൻ വരാനുണ്ടായ ഒരു കാരണം,' സിദ്ദിഖ് പറഞ്ഞു. സഫാരി ടിവിയിൽ ചരിത്രം എന്നിലൂടെ എന്ന പ്രോ​ഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  Read more about: manju warrier meena
  English summary
  manju warrier was the first choice for friends movie; but later replaced by meena
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X