Don't Miss!
- Sports
രോഹിത്തും കോലിയും ഉടക്കില്‍! ഒന്നിപ്പിക്കാന്‍ ശാസ്ത്രിയുടെ തന്ത്രം-വെളിപ്പെടുത്തി ശ്രീധര്‍
- News
അഞ്ച് ഹൈക്കോടതി ജഡ്ജിമാർ ഇനി സുപ്രീംകോടതിയിലേക്ക്: നിയമനത്തിന് അംഗീകാരം നൽകി കേന്ദ്രസർക്കാർ
- Automobiles
റെയിൽ പാളങ്ങൾ എന്തുകൊണ്ട് സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ചുകൂടാ? ഇന്നും ഇരുമ്പിൽ തന്നെ തുടരുന്നതെന്ത്?
- Technology
കൊവിഡ് മഹാമാരിക്ക് പിന്നിലെ സൂത്രധാരൻ..? ബിൽ ഗേറ്റ്സിന് പറയാനുള്ളതും അറിഞ്ഞിരിക്കണം
- Lifestyle
ധനം, കരിയര്‍, വിവാഹം തൊട്ടതെല്ലാം പൊന്നാക്കും: 9 നാളുകാരില്‍ കുബേരയോഗം
- Finance
9/10 ഓപ്ഷന് ട്രേഡര്‍മാരും നഷ്ടത്തില്‍, എന്തുകൊണ്ട് ഭൂരിപക്ഷം പേര്‍ക്കും പണം നഷ്ടപ്പെടുന്നു? 3 കാരണങ്ങള്‍
- Travel
വാലന്റൈൻ ദിനം: ഇഷ്ടം നോക്കി യാത്ര പോകാം.. ബാലിയിൽ തുടങ്ങി മൂന്നാർ കടന്ന് ഋഷികേശ് വരെ
ഞാന്‍ കുഴച്ചുമറിച്ചിട്ട കേടായ ഭക്ഷണം ലാലേട്ടന് കഴിച്ചു; പ്ലേറ്റ് വടിച്ച് കഴിക്കും: മനോജ് കെ ജയന്
മലയാള സിനിമയിലെ സൂപ്പര്‍ താരമാണ് മോഹന്‍ലാല്‍. പരിചയപ്പെടുത്തലുകളൊന്നും ആവശ്യമില്ല. ആ പേര് അറിയാത്തവരായി ആരുമുണ്ടാകില്ല. തനിക്കൊപ്പം അഭിനയിക്കുന്നവരോട് മോഹന്‍ലാല്‍ കാണിക്കുന്ന സ്നേഹത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ലാളിത്യത്തെക്കുറിച്ചുമൊക്കെ പല താരങ്ങളും മനസ് തുറന്നിട്ടുണ്ട്. ഇപ്പോഴിതാ മലയാള സിനിമയിലെ മിന്നും താരമായ മനോജ് കെ ജയനും മോഹന്‍ലാലിനെക്കുറിച്ച് മനസ് തുറക്കുകയാണ്.
കഴിക്കുന്ന ഭക്ഷണത്തിലെ ഒരു അരിമണി പോലും പാഴാക്കാത്ത വ്യക്തിയാണ് മോഹന്‍ലാലെന്ന് മനോജ്. കെ. ജയന് പറയുന്നു. മാത്രവുമല്ല, ഒരിക്കല്‍ താന്‍ കഴിച്ച ഭക്ഷണത്തിന്റെ ബാക്കി കളയാന്‍ നിന്നപ്പോള്‍ അത് മൊത്തം മോഹന്‍ലാല്‍ കഴിച്ചിട്ടുണ്ടെന്നാണ് മനോജ്. കെ. ജയന് പറയുന്നുണ്ട്. ഭക്ഷണം പാഴാക്കാന്‍ പാടില്ലെന്ന് അദ്ദേഹം എപ്പോഴും പറയാറുള്ള ആളാണ് മോഹന്‍ലാല്‍ എന്നാണ് മനോജ് കെ ജയന് പറയുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

സാഗര്‍ ഏലിയാസ് ജാക്കിയുടെ ഷൂട്ടിങ്ങ് സെറ്റില്‍ വെച്ചുണ്ടായ സംഭവമാണ് സുര്യ ടിവിയ്ക്ക് നല്കിയ അഭിമുഖത്തില്‍ മനോജ് കെ ജയന് പറയുന്നത്. മോഹന്‍ലാലിനെ പോലെ ഒരാള്‍ തന്റെ ഭക്ഷണത്തിന്റെ ബാക്കി കഴിച്ചതിനെ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും അതിന് ശേഷം ഭക്ഷണം പാഴാക്കിയിട്ടില്ലെന്നും അത്തേഹം പറയുന്നുണ്ട്. ആ വാക്കുകളിലേക്ക്.
'ലാലേട്ടന് കഴിക്കുന്ന ഭക്ഷണം ഒന്നും കളയില്ല. ഒരു അരിമണി പോലും അദ്ദേഹം പാഴാക്കില്ല. അതുപോലെ ലാലേട്ടന് കഴിച്ച പ്ലേറ്റ് ചിലപ്പോള്‍ അറിയാതെ എടുത്ത് നമ്മള് അതില്‍ കഴിച്ച് പോകും. കാരണം പുതിയ പ്ലേറ്റാണെന്ന് വിചാരിക്കും. അത്രക്ക് നീറ്റായിട്ടാണ് ആ പ്ലേറ്റ് ഉണ്ടാവുക. ഒന്നും കാണില്ല, എല്ലാം പുള്ളി വടിച്ച് നക്കി വെക്കും. കറിവേപ്പില ഉണ്ടെങ്കില്‍ അത് എടുത്ത് ഡിസൈന്‍ ചെയ്ത് വെക്കും. അദ്ദേഹത്തെക്കുറിച്ചുള്ള ഒരു ബുക്കില്‍ ഞാന്‍ ഇക്കാര്യം എഴുതിയിട്ടുണ്ട്. ലാലേട്ടന്റെ കൂടെയുള്ള ഭക്ഷണ എക്സ്പീരിയന്‍സ്'' എന്ന മുഖവുരയോടെയാണ് മനോജ് കെ ജയന് സംസാരിച്ച് തുടങ്ങുന്നത്.
സാഗര്‍ ഏലിയാസ് ജാക്കിയുടെ ഷൂട്ടിങ് കോവളത്ത് നടക്കുമ്പോഴാണ് മനോജ് കെ ജയന് പറയുന്ന സംഭവമുണ്ടാകുന്നത്. സമയം കുറേ ആയിട്ടും ബ്രേക്ക് പറഞ്ഞിട്ടില്ലായിരുന്നു. അന്ന് ഞാന്‍ കൂടെ ഇരുന്ന് കഴിച്ചു.അദ്ദേഹം വേഗം എടുത്ത് കഴിക്കാന്‍ തുടങ്ങി. ഞാന്‍ മെല്ലെ മെല്ലെ എടുത്ത് കഴിക്കാന്‍ തുടങ്ങിയതെ ഉള്ളു. എനിക്ക് ഒരു സ്വഭാവം ഉണ്ട് ചെറുതായിട്ട് ഒന്ന് ചീത്തയായാല്‍ ഞാന്‍ കഴിക്കില്ല. നോക്കുമ്പോള്‍ ചമ്മന്തി ചീത്ത ആയിട്ടുണ്ട്. ഞാന്‍ കഴിക്കാതിരിക്കുന്നത് കണ്ടിട്ട് ലാലേട്ടന് ശ്രദ്ധിച്ചു'' എന്നാണ് മനോജ് കെ ജയന് പറയുന്നത്.

അദ്ദേഹം കാരണം ചോദിച്ചു. ആകെ കേടായിട്ട് ഉണ്ടെന്ന് ഞാന്‍ പറഞ്ഞു. പുള്ളി അത് സമ്മതിച്ചില്ല. കാരണം മൊത്തം അദ്ദേഹം കഴിക്കുന്നുണ്ട്. ഭക്ഷണം കളയരുതെന്ന് പറഞ്ഞിട്ട് എന്നെ കുറേ ചീത്ത പറഞ്ഞുവെന്നാണ് താരം പറയുന്നത്. കളയാന്‍ പോകുകയാണെന്ന് പറഞ്ഞപ്പോള്‍ എന്റെ കയ്യില്‍ നിന്നും പ്ലേറ്റ് വാങ്ങി അദ്ദേഹം കഴിച്ചു. ഞാന്‍ ആകെ കുഴച്ചുമറിച്ചിട്ടതാണ്. ഭക്ഷണം പാഴാക്കരുതെന്ന് പറഞ്ഞിട്ടാണ് അദ്ദേഹം അത് കഴിച്ചതെന്നും അദ്േദഹം ഓര്‍ക്കുന്നു.
മഹാനടനായ ലാലേട്ടന് അത് മുഴുവന്‍ കഴിച്ചു. ഭക്ഷണം പാഴാക്കരുതെന്ന് പറഞ്ഞു. അത് എനിക്ക് വലിയ ലെസണായിരുന്നുവെന്നും മനോജ് കെ ജയന് പറയുന്നുണ്ട്. എന്റെ ഭാര്യയോ അമ്മയോ ബാക്കി കഴിക്കും. പക്ഷെ ലാലേട്ടനെ പോലെ ഒരാള്‍ കഴിച്ചത് ഭയങ്കര പ്രാധാന്യത്തോടെയാണ് ഞാന്‍ ലൈഫില്‍ ഉള്‍പ്പെടുത്തിയത്. അതിന് ശേഷം താന്‍ ഭക്ഷണം പാഴാക്കിയിട്ടില്ലെന്നും മനോജ് കെ ജയന് പറയുന്നുണ്ട്.
-
മണിക്കുട്ടനുമായി പ്രശ്നം ഉണ്ടായി; ഫിനാലെയ്ക്ക് പോയപ്പോഴാണ് പിന്നെ കണ്ടത്, അഭിനയത്തെ കുറിച്ച് സന്ധ്യ മനോജ്
-
കോമ്പ്രമൈസ് ചെയ്യുമോ! പാക്കേജ് ഉണ്ട്, മൂന്ന് പേരെ തിരഞ്ഞെടുക്കാം; കാസ്റ്റിങ് കൗച്ചിനെ കുറിച്ച് മാലാ പാർവതി
-
പാര്‍ട്നര്‍മാര്‍ക്കിടയിൽ ഈഗോ വന്നാല്‍ അവിടെ നിര്‍ത്തിക്കോണം; ആണോ പെണ്ണോ വ്യത്യാസമില്ലെന്ന് വിജയ് ബാബു