India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പണിയെടുത്തിരുന്ന വയല്‍ അമ്മയ്ക്ക് വാങ്ങി കൊടുത്തു! മരണത്തെ മുന്നില്‍ കണ്ട വീഴ്ച; അഖിലേഷേട്ടന്‍ പറയുന്നു

  |

  അതേ അഖിലേഷേട്ടനാണ്, എന്നിട്ടൊരു ചിരിയാണ്! സമീപകാലത്ത് മലയാളികള്‍ ഒരു ചിരി കണ്ട് ഇത്രയധികം പൊട്ടിച്ചിരിച്ചിട്ടുണ്ടാകില്ലെന്നുറപ്പാണ്. നിഷ്‌കളങ്കതയുടെ ആള്‍രൂപമായി മാറിയ ആ ചിരി ഉണ്ണിരാജിന്റേതാണ്. വര്‍ഷങ്ങളായി ടെലിവിഷനിലൂടെ പ്രേക്ഷകരുടെ മുന്നില്‍ തന്നെയുണ്ട് ഉണ്ണി രാജ്. മറിമായം എന്ന പരിപാടിയിലൂടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന കലാകാരന്‍. വീട്ടിലൊരു അംഗത്തെ പോലെ സുപരിചിതമായി മാറിയ മുഖവും ശബ്ദവും. എങ്കിലും ഇന്ന് മലയാളികള്‍ക്ക് ഉണ്ണിരാജ് അഖിലേഷേട്ടനാണ്. ഒരു സിനിമയില്‍ രണ്ട് മിനുറ്റ് പോലും തികച്ചില്ലാതെ തന്നെ ആ സിനിമയെക്കുറിച്ചുള്ള ആദ്യ ഓര്‍മ്മകളിലൊന്നായി മാറിയിരിക്കുകയാണ് ഉണ്ണിരാജ്.

  ഇടയ്ക്ക് കടന്നു വന്ന പരിക്ക് ഉണ്ണിരാജിന് വലിയൊരു തിരിച്ചടിയായിരുന്നു നല്‍കിയത്. ഇതോടെ മറിമായത്തില്‍ നിന്നും കുറച്ച്‌നാള്‍ വിട്ടു നില്‍ക്കേണ്ടി വന്നിരുന്നു. സിനിമകളും വേണ്ടെന്ന് വെക്കേണ്ടി വന്നു. എന്നാല്‍ ഇപ്പോഴിതാ നഷ്ടപ്പെട്ട ആരോഗ്യം വീണ്ടെടുത്ത് ഉണ്ണിരാജ് വീണ്ടും സജീവമായി മാറുകയാണ്. തനിക്കുണ്ടായ അപകടത്തെ കുറിച്ചും തിരശ്ശീലയിടേണ്ടി വരുമെന്ന് കരുതിയ അവസ്ഥയെക്കുറിച്ചുമെല്ലാം ഉണ്ണിരാജ് മനസ് തുറക്കുകയാണ്. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണിരാജ് മനസ് തുറന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  വീഴ്ചയെക്കുറിച്ച് ചോദിച്ചപ്പോള്‍ അതിനെക്കുറിച്ച് ഒന്നും പറയാതിരിക്കുന്നതാണ് നല്ലതെന്ന മുഖവുരയോടെ, തനി കാസര്‍കോടന്‍ ശൈലിയില്‍ ഉണ്ണിരാജ് സംസാരിച്ച് തുടങ്ങുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് താന്‍ അഞ്ചാറ് ദിവസം ഐസിയുവിലായിരുന്നു എന്നാണ് ഉണ്ണി പറയുന്നത്. തമിഴ്നാട്ടില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിലായിരുന്നു. പാക്കപ്പ് കഴിഞ്ഞ് സന്തോഷത്തോടെ നാട്ടിലേക്ക് മടങ്ങാനിരിക്കുന്നതിനിടെ വീഴുന്നത്. വീട്ടിലേക്ക് പോകുന്നതിനാല്‍ കുറേ സാധനങ്ങളൊക്കെ വാങ്ങിയിരുന്നു.. പുതിയ പടത്തിലേക്ക് വിളിച്ചതിന്റെ സന്തോഷവുമുണ്ടായിരുന്നു. റൂമിലേക്ക് പോവുന്നതിനിടയിലായിരുന്നു വീണത്. ഒരു പടി ചാടിക്കടക്കുന്നതിനിടെ കാല് തെറ്റി നിലത്ത് വീഴുകയായിരുന്നു. താഴെ വീണതും തനിക്ക് എഴുന്നേല്‍ക്കാന്‍ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞു. അപ്പോഴാണ് അതുവഴി ഒരാള്‍ വരുന്നത് കണ്ടത്.

  അപ്പോള്‍ പ്ലീസ് ഹെല്‍പ് മി എന്ന് അലറി വിളിച്ചു, ക്യാ എന്ന ചോദ്യം കേട്ടപ്പോള്‍ എനിക്ക് മനസിലായി അവന്‍ ബംഗാളിയാണെന്ന്. കുറേപേരെ വിളിച്ച് അവന്‍ വന്നതോടെയാണ് ഇത് മറിമായം ഉണ്ണിയേട്ടനല്ലേയെന്ന് ആളുകള്‍ ചോദിച്ചത്. ആളൊക്കെ അത് തന്നെ പക്ഷെ എന്നെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ കൊണ്ടുപോവാന്‍ പറഞ്ഞു. പിന്നെ കുറച്ച് ദിവസം ഐസിയുവിലായിരുന്നു. എന്നാണ് ഉണ്ണിരാജ് പറയുന്നത്. ഒരുമാസം താന്‍ വിശ്രമത്തിലായിരുന്നുവെന്നും സൗഹൃദവും ബന്ധങ്ങളുമൊക്കെയാണ് ജീവിതത്തില്‍ തനിക്ക് ബാക്കിയുള്ളൂവെന്നാണ് താരം പറയുയന്നത്. ഇപ്പോള്‍ തിരിച്ചു വരാന്‍ തയ്യാറെടുക്കുകയാണെന്നും താരം പറയുന്നു. അതേസമയം കൃഷിയോടുള്ള തന്റെ സ്‌നേഹത്തെക്കുറിച്ചും ഉണ്ണി മനസ് തുറക്കുന്നുണ്ട്.

  കോളേജ് ജീവിതത്തെ കുറിച്ച് ചോദിച്ചപ്പോൾ ഉണ്ണിമുകുന്ദന്റെ മറുപടി | FilmiBeat Malayalam

  പണിയെടുത്ത് കഷ്ടപ്പെട്ടാണ് അമ്മ ഞങ്ങളെ വളര്‍ത്തിയത്. വയസാം കാലത്ത് വേറെ പറമ്പില്‍ പോയി പണിയെടുക്കാനാവില്ലെന്ന് അമ്മ പറയുമായിരുന്നു. അതോടെയാണ് അമ്മ പണിയെടുത്ത വയല്‍ അമ്മയ്ക്ക് തന്നെ മേടിച്ച് കൊടുത്തത്. അങ്ങനെ ചെയ്യാനായതില്‍ ഒരുപാട് സന്തോഷമുണ്ട്. അമ്മയാണ് എന്റെ സന്തോഷം. അമ്മ എപ്പോഴും ഇങ്ങോട്ടേക്ക് വരും. ഇപ്പോഴും അമ്മ ഈ വയലില്‍ പണിയെടുക്കുന്നുണ്ടെന്നും ഇവിടെ വന്ന് ആ കാറ്റ് അടിക്കുമ്പോള്‍ തന്നെ തന്റെ മനസ് നിറയുമെന്നും ഉണ്ണി പറയുന്നു. പിന്നാലെ ഉണ്ണിയുടെ അമ്മയേയും കാണിക്കുന്നുണ്ട്. താന്‍ അമ്മയ്ക്ക് വേണ്ടി വാങ്ങിയ അതേ വയലിലെ പണികള്‍ക്കിടയിലാണ് ഉണ്ണി മനസ് തുറക്കുന്നതും. മകന്റെ ഏറ്റവും ഇഷ്ടപ്പെട്ട കോമഡി രംഗം അഖിലേഷേട്ടന്‍ തന്നെയാണെന്നാണ് അമ്മയും പറയുന്നത്. ഫെബ്രുവരിയില്‍ വീണ്ടും അഭിനയരംഗത്ത് സജീവമാവുമെന്നും ഉണ്ണിരാജ് കൂട്ടിച്ചേര്‍ക്കുന്നു.

  Read more about: marimayam
  English summary
  Marimayam Fame Unni Raj Opens Up About His Accident And Mother
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X