For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എല്ലാം നല്‍കിയിട്ടും നല്ലൊരു ദാമ്പത്യം തരാത്തത് എന്തെന്ന് എനിക്ക് ദൈവത്തോട് ചോദിക്കണം: മേതില്‍ ദേവിക

  |

  മലയാളികള്‍ക്ക് സുപരിചിതയാണ് നര്‍ത്തകി മേതില്‍ ദേവിക. അറിയപ്പെടുന്ന നര്‍ത്തകിയാണ് ദേവിക. അതേസമയം മലയാളികള്‍ ദേവികയെ അടുത്തറിയുന്നത് നടന്‍ മുകേഷുമായുള്ള ജീവിതത്തെ തുടര്‍ന്നാണ്. എന്നാല്‍ ഈയ്യടുത്ത് ഇരുവരും പിരിയുകയായിരുന്നു. വിവാഹ ശേഷം മേതില്‍ ദേവിക മാധ്യമങ്ങളെ നേരിട്ട രീതി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടിയിരുന്നു.

  Also Read: 'അവൻ എന്നെ വെല്ലുവിളിച്ചപ്പോൾ വാശിയായി, എന്താണ് ചെയ്യേണ്ടതെന്ന് പോലും ധാരണയുണ്ടായിരുന്നില്ല'; രശ്മിക മന്ദാന!

  ഇപ്പോഴിതാ തന്റെ ദാമ്പത്യ ജീവിതങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് മേതില്‍ ദേവിക. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ദാമ്പത്യം എന്നത് തനിക്ക് പറഞ്ഞിട്ടുള്ളതല്ലെന്നാണ് മേതില്‍ ദേവിക പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Methil Devika

  റിലേഷന്‍ഷിപ്പുകളെക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല. ഞാന്‍ അതില്‍ പരാജയപ്പെട്ടയാളാണ്. രണ്ട് തവണ വിവാഹം കഴിക്കുക എന്നാല്‍ രണ്ട് തവണ ജനിക്കുന്നത് പോലെയാണ്. രണ്ട് ജീവിതമാണ്. ഒരു സ്ത്രീ നല്‍കുമ്പോള്‍ അവളെ പൂര്‍ണമായും നല്‍കും. ഒരേ ജന്മത്തില്‍ അത് രണ്ട് തവണ ചെയ്യുമ്പോള്‍ അത് കൈകാര്യം ചെയ്യാന്‍ സാധിക്കാതെ വരും. ആ അര്‍ത്ഥത്തില്‍ എനിക്കത് വളരെ വലിയ ആഘാതമായിരുന്നുവെന്നാണ് മേതില്‍ ദേവിക പറയുന്നത്. അതേസമയം താന്‍ ഇപ്പോള്‍ കരുതുന്നത് ഒരാള്‍ക്ക് ഒരാള്‍ എന്നാണെന്നും മേതില്‍ ദേവിക പറയുന്നുണ്ട്.

  ഇപ്പോള്‍ വിചാരിക്കും ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന്. നമ്മളുടെ പഴയ ചിന്തകള്‍ തന്നെയാണ് നല്ലതെന്ന്. സംഗമീര സാഹിത്യത്തിലൊക്കെ പറയാറുണ്ട്, ഒരുത്തിക്കൊരുവന്‍, ഒരുവനൊരുത്തി എന്നൊക്കെ. അതിന് അതിന്റേതായ ഗുണങ്ങളുണ്ട്. കാരണ ഒരു ഘട്ടം കഴിഞ്ഞാല്‍ നമ്മള്‍ക്ക് അകലാന്‍ സാധിക്കില്ല. അല്ലെങ്കില്‍ അകലം പാലിക്കാനാകണം. അങ്ങനെ കാണാന്‍ പറ്റാത്തത് കൊണ്ടാണ് അവനവനെ പൂര്‍ണമായും നല്‍കുന്നതെന്നാണ് ദേവിക പറയുന്നത്.

  എനിക്ക് ദൈവത്തോട് ഒരു ഇടപാടുണ്ട്. എപ്പോഴെങ്കിലും ഒരുനാള്‍ ചെല്ലുമ്പോള്‍ ഞാന്‍ ചോദിക്കും. നിങ്ങള്‍ എനിക്ക് ബാക്കിയെല്ലാം നല്‍കി, പക്ഷെ റിലേഷന്‍ഷിപ്പുകളുടെ കാര്യത്തില്‍ മാത്രം വളരെ കഷ്ടപ്പാടുകള്‍ തന്നത് എന്തിനാണെന്ന്. അതെനിക്ക് ദൈവത്തോട് ചോദിക്കാനുള്ളതാണ്. ഒട്ടും എളുപ്പമായിരുന്നില്ല. അതിനാല്‍ ഒന്നിലധികം ബന്ധങ്ങളൊന്നും ഞാന്‍ ആര്‍ക്കും ഉപദേശിക്കില്ലെന്നാണ് ദേവിക പറയുന്നത്.

  വിവാഹത്തിന് മുമ്പായി നിങ്ങള്‍ക്ക് ഡേറ്റ് ചെയ്യുകയോ എന്തുമാകാം. പക്ഷെ നമ്മളുടെ സിസ്റ്റത്തില്‍ അങ്ങനെയില്ല. വിവാഹ ശേഷമായിരിക്കും പ്രശ്‌നങ്ങള്‍ ആരംഭിക്കുക. വിവാഹത്തിന് മുമ്പ് പൂര്‍ണമായും ഉറപ്പില്ലാതെ അതിന് നില്‍ക്കരുത്.

  Also Read: 'പാർവതിയുടെ ആദ്യത്തെ പ്രസവം; ജയറാമേട്ടന്റെ ആവശ്യം മൂലം സിനിമ തന്നെ മാറ്റേണ്ടി വന്നു'; ആ സംഭവ കഥ

  ഞാന്‍ എന്നെ തന്നെയേ പറയൂ. മറ്റാരേയും പറയില്ല. നമ്മളെ വളര്‍ത്തിയത് തന്നെ, പ്രത്യേകിച്ച് കേരളത്തില്‍, പ്രത്യേക വിശ്വാസത്തിലാണ്. പണ്ടൊക്കെ ഒരു ആണ്‍കുട്ടിയോട് സംസാരിച്ചാല്‍ അത് സീരിയസാണ്. ഞാന്‍ സംസാരിച്ചിരുന്ന എക ആളായിരുന്നു രാജീവ്. അപ്പോള്‍ ഞാന്‍ കരുതി അത് വിവാഹത്തിലാണ് അവസാനിക്കേണ്ടതെന്ന്. അങ്ങനെ തന്നെയാണ് മുകേഷേട്ടന്റെ കാര്യത്തിലുമെന്നാണ് ദേവിക പറയുന്നത്.

  Methil Devika

  പക്ഷെ അങ്ങനെയല്ല. പ്രണയത്തിന് ഒരുപാട് വശങ്ങളുണ്ട്. അതൊന്നും കാണാന്‍ പാകമാക്കുന്ന തരത്തിലല്ല നമ്മളെ വളര്‍ത്തുന്നത്. ഞാന്‍ കൂടെ ജീവിച്ച മനുഷ്യര്‍ക്കൊപ്പം ഒരു ലിവ് ഇന്‍ സാധ്യമാകുമായിരുന്നുവെങ്കില്‍ ഞാന്‍ മാറിചിന്തിച്ചേനെ. പക്ഷെ അന്നത്തെ കാലത്ത് അതൊന്നും സാധ്യമായിരുന്നില്ല. നമ്മള്‍ ഇമേജിനെക്കുറിച്ചൊക്കെ ഒരുപാട് ആശങ്കാകുലരായിരിക്കുമെന്നും മേതില്‍ ദേവിക ചൂണ്ടിക്കാണിക്കുന്നുണ്ട്.

  റിലേഷന്‍ഷിപ്പുകള്‍ എന്നെ സംബന്ധിച്ച് ഏറെ കഷ്ടതകള്‍ നിറഞ്ഞതായിരുന്നു. ഞാന്‍ മനസിലാക്കുന്നത് ഈ ജീവിതത്തില്‍ റിലേഷന്‍ഷിപ്പുകള്‍ എനിക്ക് പറ്റിയ സാധനമല്ലെന്നും താരം പറയുന്നുണ്ട്. വിഷമഘട്ടത്തില്‍ നൃത്തമാണ് തന്നെ മുന്നോട്ട് നയിച്ചതെന്നാണ് മേതില്‍ ദേവിക പറയുന്നത്. തന്റെ മകനെക്കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. താരത്തിന് പിന്തുണയുമായി നിരവധി പേരാണ് കമന്റുകളിലെത്തിയിരിക്കുന്നത്.

  English summary
  Methil Devika Says She Is Not Made For Relationships And She Will Ask God About It
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X