For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുംതാസ് ആളാകെ മാറി!, മക്കയിൽ നിന്ന് നിറകണ്ണുകളോടെ നടി; വീഡിയോ വൈറൽ

  |

  തെന്നിന്ത്യൻ സിനിമാ പ്രേമികൾക്ക് ഏറെ സുപരിചിതയാണ് നടി മുംതാസ്. ഒരുകാലത്ത് ഐറ്റം നമ്പറുകളിലൂടെയും മറ്റും യുവാക്കൾക്ക് ഹരമായി മാറിയ താരമാണ് മുംതാസ്. തെന്നിന്ത്യൻ സിനിമാലോകത്ത് സിൽക്ക് സ്മിതയുടെ കുറവ് നികത്താൻ എത്തിയ മാദക സുന്ദരിയായി പോലും ഒരുകാലത്ത് മുംതാസിനെ വിശേഷിപ്പിച്ചിട്ടുണ്ട്.

  മോനിഷ എൻ മൊണാലിസ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ മുംതാസ്, മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് തമിഴ് ഭാഷകളിലെല്ലാം തിളങ്ങിയിട്ടുണ്ട്. എല്ലാ ഭാഷകളിലും ഐറ്റം നമ്പറുകളിലും മുംതാസ് എത്തിയിട്ടുണ്ട്.

  mumtaz

  Also Read: ഞാനാണ് ഉത്തരവാദി എന്ന് ലാലേട്ടന് അറിയാമായിരുന്നു; സോറി പറഞ്ഞത് ആ നടി; ഹണി റോസ്

  ഖുശി, ലൂട്ടി, ചോക്ലറ്റ് തുടങ്ങിയ സിനിമകളിൽ ഗ്ലാമർ റോളുകളിൽ എത്തിയാണ് മുംതാസ് ശ്രദ്ധനേടിയത്. അതിനിടെ മലയാളത്തിൽ ജനനായകൻ, മോഹൻലാൽ നായകനായ താണ്ഡവം എന്നീ സിനിമകളിലും അഭിനയിച്ചിരുന്നു. അക്കാലത്ത് മിക്ക സിനിമകളിലും ഡാൻസ് നമ്പറുകളിൽ മുംതാസ് എത്തിയിരുന്നു. നായകനും നായികയും ആരായാലും മുംതാസിന്റെ നൃത്തരംഗം കാണാൻ മാത്രം ആളുകൾ തിയേറ്ററിൽ എത്തിയിട്ടുണ്ട്.

  കെട്ടിപുടി...കെട്ടിപുടിടാ....., മലൈ, മലൈ.... തുടങ്ങിയ ഗാനങ്ങളൊക്കെ ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നത് മുംതാസിന്റെ നൃത്തത്തിന്റെ ലഹരി കൊണ്ടാണ്. താണ്ഡവം സിനിമയിലെ പാലും കുടമെടുത്ത് എന്ന ഗാനത്തിലെ മുംതാസിന്റെ നൃത്തവും മലയാളികൾ അങ്ങനെ മറക്കാൻ ഇടയില്ല. മഹാരാഷ്ട്ര സ്വദേശിയാണെങ്കിലും തമിഴ്നാട്ടിലേക്ക് വന്നതോടെയാണ് നടിയുടെ കരിയർ മാറിമറിഞ്ഞത്.

  ഏകദേശം 2009 വരെ സിനിമയിൽ സജീവമായി നിന്നിരുന്ന മുംതാസ് ഇടക്കാലത്ത് ചെറിയ ഇടവേളയെടുത്തിരുന്നു. പിന്നീട് മടങ്ങിയെത്തിയെങ്കിലും കേവലം രണ്ടു മൂന്ന് സിനിമകളിൽ മാത്രമാണ് നടി അഭിനയിച്ചത്. ഇടയ്ക്ക് ഒരു ഡാൻസ് റിയാലിറ്റി ഷോയിൽ വിധികർത്താവായും ബിഗ് ബോസ് തമിഴ് സീസൺ 2 ൽ മത്സരാർഥിയായും നടി എത്തിയിരുന്നു.

  ബിഗ് ബോസ് തമിഴ് സീസൺ 2 വിലെ മികച്ച മത്സരാര്ഥികളിൽ ഒരാളായിരുന്നു മുംതാസ്. ഏകദേശം 91 ദിവസം ബിഗ് ബോസ് വീട്ടിൽ ചെലവഴിച്ച ശേഷമാണ് നടി പുറത്തായത്. ഇതിനു ശേഷം താരം ചില പൊതുവേദികളിൽ എല്ലാം എത്തിയിരുന്നു. എന്നാൽ കുറച്ചു നാളുകളായി സിനിമയിൽ നിന്നും ടെലിവിഷനിൽ നിന്നുമെല്ലാം പൂർണമായി വിട്ടു നിൽക്കുകയാണ് താരം.

  അതേസമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. എന്നാൽ കുറച്ചു നാളുകളായി താരം പൂർണമായും ഒരു വിശ്വാസിയായി മാറിയിരിക്കുകയാണ്. ചിത്രങ്ങളിൽ പോലും പർദ്ദ ധരിച്ചാണ് നടി പ്രത്യക്ഷപ്പെടുന്നത്. അതിനിടെ നടിയുടെ ഒരു പുതിയ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

  Also Read: മലർന്ന് കിടക്കാൻ ഇപ്പോഴും പേടിയാണ്!, ആ ശീലം മാറ്റാൻ പറ്റിയിട്ടില്ല; തുറന്നു പറഞ്ഞ് നയൻതാര

  മുസ്ലിം തീർത്ഥാടന കേന്ദ്രമായ മക്കയിൽ നിന്നുമുള്ള ഒരു വീഡിയോയാണ് നടി പങ്കുവച്ചിരിക്കുന്നത്. 'ഞാൻ ഇന്ന് മക്കയിലാണ്. എല്ലാവർക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുകയാണ്. ഭൂമിയിലെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലത്തേക്ക് ഒടുവിൽ ഞാൻ എത്തിയിരിക്കുകയാണ്. ഈ സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകളില്ല.

  mumtaj latest photo

  എന്നിരുന്നാലും, ഞാൻ എന്റെ ഹൃദയംഗമമായ നന്ദി പങ്കിടാൻ ആഗ്രഹിക്കുന്നു. കൂടാതെ, അല്ലാഹു എന്റെ ദുആയും സ്വീകരിക്കട്ടെ, അള്ളാഹു നമ്മെ എല്ലാവരെയും തിന്മകളിൽ നിന്ന് രക്ഷിക്കട്ടെ, നമ്മുടെ എല്ലാ തെറ്റുകളും പൊറുത്ത് എല്ലാവർക്കും സന്തോഷകരമായ ജീവിതം നൽകട്ടെ. അള്ളാഹു എല്ലാവർക്കും അവന്റെ കാരുണ്യം നൽകട്ടെ, ദയവായി ഞങ്ങളോട് ക്ഷമിക്കൂ, ഞങ്ങൾ ചെയ്ത പാപങ്ങൾ പൊറുത്ത് തരണേ' എന്നാണ് നടി വീഡിയോയിൽ പറയുന്നത്.

  'അല്ലാഹ് ഞാൻ ഈ പ്രിയപ്പെട്ട നഗരം വിടുകയാണ്, പക്ഷേ എന്റെ പ്രിയപ്പെട്ട പ്രവാചകൻ പഠിപ്പിച്ചത് പോലെ ജീവിക്കാൻ ഞാൻ പരമാവധി ശ്രമിക്കുമെന്ന വാഗ്ദാനത്തോടെയാണ് മടങ്ങുന്നത്. ദയവായി എന്നെ അതിലേക്ക് നയിക്കൂ റബ്ബുൽ ആലാമീനായ അല്ലാഹുവേ, ആമീൻ' എന്ന അടിക്കുറിപ്പോടെയാണ്‌ നടി വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.

  നിരവധി പേർ വീഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്. നടിയുടെ മാറ്റത്തിലുള്ള അത്ഭുതവും ചിലർ പ്രകടിപ്പിക്കുന്നുണ്ട്. ഒരുപാട് പേർ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും കമന്റ് ചെയ്യുന്നുണ്ട്.

  Read more about: mumtaz
  English summary
  Mohanlal Movie Actress Mumtaz Visted Mecca And Write A Gratitude Note Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X