twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നെടുമുടി വേണുച്ചേട്ടനും, ജയനും പിറകെ, ദാ, ഇപ്പൊ പ്രദീപും! ആറാട്ടിലെ രംഗത്തെക്കുറിച്ച് ബി ഉണ്ണികൃഷ്ണന്‍

    |

    കോട്ടയം പ്രദീപിന്റെ മരണ വാര്‍ത്തയിലേക്കാണ് ഇന്ന് മലയാളി കണ്ണ് തുറന്നത്. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലാണ് മലയാള സിനിമ. സ്വതസിദ്ധമായ ശൈലിയില്‍ കോട്ടയം പ്രദീപ് കരീമീന്‍ ഉണ്ട്, ഫിഷ് ഉണ്ട്, മട്ടന്‍ ഉണ്ട് എന്ന് പറഞ്ഞ് കേട്ട് മലയാളികള്‍ ഒരുപാട് ചിരിച്ചതാണ്. എന്തുണ്ട് എന്ന ചോദിച്ചാല്‍ സുഖം എന്ന് അറിയാതെ മലയാളി ഇന്ന് പറഞ്ഞു പോകും. തന്റെ കരിയറിന്റെ ഏറ്റവും മികച്ച ഘട്ടത്തിലൂടെ കടന്നു പോവുകയായിരുന്നു കോട്ടയം പ്രദീപ്.

    പ്രണവ് മോഹന്‍ലാല്‍ എന്തുകൊണ്ട് അഭിമുഖങ്ങളില്‍ എത്തുന്നില്ല, കാരണം വെളിപ്പെടുത്തി മോഹന്‍ലാല്‍...പ്രണവ് മോഹന്‍ലാല്‍ എന്തുകൊണ്ട് അഭിമുഖങ്ങളില്‍ എത്തുന്നില്ല, കാരണം വെളിപ്പെടുത്തി മോഹന്‍ലാല്‍...

    കോട്ടയം പ്രദീപിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് എത്തുകയാണ് മലയാള സിനിമാ ലോകം. നാളെ റിലീസ് ചെയ്യാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമായ ആറാട്ടിലും കോട്ടയം പ്രദീപ് അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ സംവിധായകന്‍ ആയ ബി ഉണ്ണികൃഷ്ണന്‍ കോട്ടയം പ്രദീപിന്് ആദരാഞ്ജലികള്‍ അ്ര്‍പ്പിച്ചു കൊണ്ട് എത്തിയിരികുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു കുറിപ്പിലൂടെയാണ് ബി ഉണ്ണികൃഷ്ണന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    വിശ്വസിക്കാനാകുന്നില്ല

    പ്രദീപിന്റെ വിയോഗം വിശ്വസിക്കാനാകുന്നില്ലെന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്. രണ്ട് ദിവസം മുമ്പ് അദ്ദേഹം വിളിച്ച് ആറാട്ടിന്റെ വിശേഷങ്ങള്‍ ചോദിച്ചിരുന്നുവെന്നും ബി ഉണ്ണികൃഷ്ണന്‍ പറയുന്നു. അതേസമയം ആറാട്ടിന്റെ ഭാഗമായ നെടുമുടി വേണുവിനും തന്റെ ചീഫ് അസോസിയേറ്റ് ആയ ജയനും പിന്നാലെ ഇപ്പോല്‍ പ്രദീപും യാത്രയായിരിക്കുകയാണെന്നും ബി ഉണ്ണികൃഷ്ണന്‍ തന്റെ പോസ്റ്റില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

    ദുഖകരമായ ആ വാര്‍ത്ത

    പ്രദീപിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ല. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പും, 'ആറാട്ടി'ന്റെ റിലിസ് വിശേഷങ്ങള്‍ വിളിച്ച് ചോദിച്ചിരുന്നു. ജി സി സി റിലിസുമായി ബന്ധപ്പെട്ട് പ്രമോഷനല്‍ വീഡിയോ അയച്ച് തന്നിരുന്നു. ഇന്ന് പുലര്‍ച്ചെ കേട്ടത് അതീവ ദുഖകരമായ ആ വാര്‍ത്തയാണ്. ' നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ടി'ല്‍ പ്രദീപും ലാല്‍സാറും തമ്മിലുള്ള കോമ്പിനേഷന്‍ സീന്‍ രസകരമായിരുന്നു. സിനിമയില്‍, പ്രദീപിന്റെ കഥാപാത്രം മറ്റൊരാളെപ്പറ്റി പറയുന്നുണ്ട്, ' കഴിവുള്ള കലാകാരനായിരുന്നു'യെന്ന്. അതെ, പ്രദീപും അങ്ങിനെ തന്നെ. തികഞ്ഞ സഹൃദയന്‍, സംഗീതപ്രേമി. 'ആറാട്ടി'ല്‍ ഒപ്പമുണ്ടായിരുന്നവരില്‍ നെടുമുടി വേണുച്ചേട്ടനും, എന്റെ ചീഫ് അസ്സോസിയേറ്റ് ജയനും പിറകെ, ദാ, ഇപ്പൊ പ്രദീപും. ആദരാഞ്ജലികള്‍

    എഴുതാനാവുന്നില്ല

    പ്രദീപിന് ആദരഞ്ജാലികള്‍ അര്‍പ്പിച്ചു കൊണ്ട് നിരവധി താരങ്ങളാണ് എത്തിയിരിക്കുന്നത്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, മമ്മൂട്ടി, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍ വിനീത് ശ്രീനിവാസന്‍, വിജയ് ബാബു തുടങ്ങിയ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുണ്ട്. വിശ്വസിക്കാനാവുന്നില്ല പ്രദീപ് ഏട്ടാ. ഒരുമിച്ചു ചെയ്ത ഒരുപിടി സിനിമകള്‍, ഒരുപാടു നല്ല ഓര്‍മ്മകള്‍... കൂടുതല്‍ എഴുതാനാവുന്നില്ല.. Rest in Peace എന്നായിരുന്നു നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ കുറിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ആദരാഞ്ജലികള്‍ നേര്‍ന്നു കൊണ്ട് എത്തിയിട്ടുണ്ട്.

    Recommended Video

    മോഹന്‍ലാലും തല അജിത്തും ഒന്നിക്കുന്ന സിനിമ ഉടന്‍
    ആറാട്ട്

    ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു പ്രദീപിന്റെ അന്ത്യം. പുലര്‍ച്ച് മൂന്ന് ശാരീരിക അസ്വസ്തകളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കോട്ടയം കുമാരനല്ലൂര്‍ സ്വദേശിയാണ് പ്രദീപ്. എല്‍ഐസി ജീവനക്കാരനായിരുന്ന പ്രദീപ് ഐവി ശശിയുടെ ഈ നാട് ഇന്നലെ വരെ എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ ആരംഭിച്ച ഇദ്ദേഹം എഴുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

    മലയാളത്തില്‍ അധികം കോമഡി വേഷങ്ങളിലായിരുന്നു നടന്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഗൗതം മേനോന്റെ വിണ്ണെ താണ്ടി വരുവായയിലെ അമ്മാവന്‍ കഥാപാത്രമാണ് പ്രദീപിനെ താരമാക്കുന്നത്. ചിത്രത്തിലാണ് പ്രദീപിന്റെ പ്രശ്‌സതമായ കരിമീന്‍ ഉണ്ട്, ഫിഷ് ഉണ്ട്, മട്ടന്‍ ഉണ്ട് എന്ന ഡയലോഗ്. ഇതോടെ മലയാള സിനിമയിലെ നിറസാന്നിധ്യമായി മാറുകയായിരുന്നു പ്രദീപ്. ആട് ഒരു ഭീകര ജീവിയാണ്, കുഞ്ഞി രാമായണം, ഗോദ, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആറാട്ട് ആണ് അവസാന സിനിമ.

    Read more about: b unnikrishnan
    English summary
    Mohanlal's Aarattu Director B Unnikrishnan About Late Kottayam Pradeep And Bad Luck Of The Crew
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X