For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നതിൽ തെറ്റില്ല, പക്ഷെ!; കളയിലെ സീൻ ഓർത്ത് ടെൻഷൻ ആയിരുന്നു: ദിവ്യ പിള്ള

  |

  മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ദിവ്യ പിള്ള. ടെലിവിഷൻ ഷോകളിലൂടെ കുടുംബ പ്രേക്ഷകരുടെയും ഇഷ്ടം നേടാൻ നടിക്ക് സാധിച്ചിട്ടുണ്ട്. ഫഹദ് ഫാസില്‍ നായകനായ അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പിള്ള മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

  പിന്നീട് നിരവധി അവസരങ്ങൾ നടിയെ തേടി എത്തുകയായിരുന്നു. അയാൾ ഞാനല്ലയ്ക്ക് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴത്തില്‍ പൃഥ്വിരാജിനൊപ്പമാണ് ദിവ്യ അഭിനയിച്ചത്. അതിന് ശേഷം മാസ്റ്റർ പീസ്, മൈ ഗ്രേറ്റ് ഫാദർ, എടക്കാട് ബറ്റാലിയൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ദിവ്യ കള എന്ന ചിത്രത്തിൽ ടോവിനോ തോമസിന്റെ നായികയായും അഭിനയിച്ചിരുന്നു.

  Also Read: 'പെണ്ണുകാണാൻ ഞാൻ പോയിരുന്നില്ല, പണക്കാരിയായിരുന്നു ഭാര്യ, സിനിമയിൽ പോയതിന് ഡിവോഴ്സ് ചെയ്തു'; ടി.പി മാധവൻ

  ദിവ്യയുടെ ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു കളയിലേത്. പിന്നീട് ഉപ്പും മുളകും എന്ന പരമ്പരയിൽ അടക്കം പല ടെലിവിഷന്‍ ഷോകളിലും അതിഥിയായും ദിവ്യ പിള്ള എത്തിയിരുന്നു. ഷഫീഖിന്റെ സന്തോഷം, നാലാം മുറ എന്നീ ചിത്രണങ്ങളാണ് ദിവ്യയുടേതായി പുറത്തിറങ്ങിയത്.

  ഇന്ന് തിയേറ്ററുകളിൽ എത്തിയ നാലാം മുറയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ബിജു മേനോൻ, ഗുരു സോമസുന്ദരം, അലൻസിയർ തുടങ്ങിയരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  അതേസമയം, ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ദിവ്യ നൽകിയ ഒരു അഭിമുഖവും ശ്രദ്ധനേടുകയാണ്. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ താൻ ആക്ടിങ് കോഴ്സ് ചെയ്തതിനെ കുറിച്ചും കിംഗ് ഫിഷ്, കള തുടങ്ങിയ സിനിമകളിലെ ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ചും ദിവ്യ സംസാരിക്കുന്നുണ്ട്. ദിവ്യയുടെ വാക്കുകൾ വിശദമായി വായിക്കാം.

  'അഭിനയം ഒരിക്കലും പഠിക്കാൻ പറ്റില്ല. പോണ്ടിച്ചേരിയിൽ ഞാൻ ഒരു ആക്ടിങ് കോഴ്സിൽ മാത്രമേ പോയിട്ടുള്ളൂ. അത് നമ്മുക്ക് ഒരുപാട് ആത്മവിശ്വാസം നൽകും. കുറെ നല്ല ആർട്ടിസ്റ്റുകളോടൊപ്പം അവിടെ പരിശീലിക്കുമ്പോൾ നമ്മുടെ ചമ്മലോക്കെ മാറും.

  ഒരുപാട് ആളുകൾ നിൽക്കുമ്പോൾ നമ്മൾ എങ്ങനെ ഈ വേഷം ചെയ്യും എന്നതൊക്കെയാണ് പ്രധാന പ്രശ്‌നം. തുടക്കത്തിൽ എനിക്കുണ്ടായ പ്രശ്‌നം അതായിരുന്നു. അപ്പോൾ അതൊക്കെ മാറ്റി ആ ഒരു ലെവലിലേക്ക് എങ്ങനെ എത്താമെന്ന് ഒക്കെ മനസിലാക്കാൻ സഹായിക്കുന്നത് ആക്ടിങ് കോഴ്‌സാണ്.

  ഇമോഷൻസ് എങ്ങനെ കൺട്രോൾ ചെയ്യാം. മുഖത്തെ ഭാവങ്ങൾ എങ്ങനെ നിയന്ത്രിക്കാം എന്നൊക്കെ പഠിക്കുന്നത് അവിടെ വെച്ചാണ്. ഞാൻ കിംഗ് ഫിഷ് ചെയ്ത ശേഷമാണ് ആക്ടിങ് കോഴ്സിന് പോകുന്നത്. അതിന് ശേഷമാണ് കള ചെയ്യുന്നത്.

  കിംഗ് ഫിഷ് ചെയ്യുമ്പോൾ എനിക്ക് ഭയങ്കര പേടി ആയിരുന്നു. ആരും സെറ്റിൽ വേണ്ട എന്നൊക്കെ ആയിരുന്നു എനിക്ക്. ഞാൻ അനൂപേട്ടനോട് പറയുമായിരുന്നു. അങ്ങനെ എന്നെ കംഫർട്ടബിൾ ആക്കാൻ എല്ലാരേയും മാറ്റി. ആർട്ട് ഡയറക്ടറും ക്യാമറാമാനും അനൂപേട്ടനും മാത്രമേ ഉണ്ടായുള്ളൂ. ആ സിനിമ എനിക്ക് നല്ലൊരു അനുഭവം ആയിരുന്നു.

  കള കരിയറിൽ വഴിത്തിരിവായ സിനിമയാണ്. അത് കണ്ടിട്ടാണ് എനിക്ക് വെബ് സീരീസും തെലുങ്ക് സിനിമയുമൊക്കെ ലഭിച്ചത്. അങ്ങനെയൊരു ധൈര്യം എനിക്ക് തന്നത്തിന് രോഹിതിന് നന്ദി പറയുകയാണ്. പക്ഷെ എന്നും സെറ്റിൽ പോകുമ്പോൾ ഇന്നാണോ ആ സീൻ എന്ന പേടി ഉണ്ടായിരുന്നു. എന്റെ ചോദ്യം കേട്ട് സംവിധായകൻ രോഹിതിന് വരെ പേടി ആയി.

  എന്നെ ഒന്ന് പേടിപ്പിക്കാതെ ഇരിക്കാമോ എന്ന് ചോദിക്കും. അവസാനം എടുക്കുന്നില്ല ഒന്ന് പോ എന്ന് ആൾക്ക് പറയേണ്ടി വന്നിട്ടുണ്ട്. ടോവി ഉൾപ്പെടെ എല്ലാവരും വളരെ തമാശയാക്കി എന്നെ നന്നായി കംഫർട്ടബിൾ ആക്കിയിട്ടാണ് ആ രംഗം ഷൂട്ട് ചെയ്തത്.

  നമ്മുടെ ഇമോഷൻസ് കറക്ട് ആകുമോ എന്നതായിരുന്നു എനിക്ക് അപ്പോൾ പേടി. കാരണം നമ്മുക്ക് അയാളോട് ഒരു വികാരവും തോന്നാതെയാവും അഭിനയിക്കുന്നത്. ഏത് റൊമാന്റിക് സീൻ എടുത്താലും പരസ്പരം ആ ഒരു ഫീൽ ഉണ്ടാവില്ല. അപ്പോൾ അത് എങ്ങനെ വിശ്വാസയോഗ്യമാക്കും എന്നതാണ് ടെൻഷൻ.

  ഏത് ഇമോഷൻ ആണെങ്കിലും നമ്മൾ ഭയങ്കരമായി മനസിലേക്ക് എടുക്കാതെയും അതിന് ശേഷം ഉൾക്കൊള്ളാതെയും ഇരുന്നാൽ ഒരു പ്രശ്നവുമില്ല. എനിക്ക് പെട്ടെന്ന് അതിൽ നിന്ന് പുറത്തു കടക്കാനാവും. സിനിമയെ സിനിമ ആയിട്ടാണ് കാണേണ്ടത്. അത് ജീവിതത്തിലേക്ക് കൊണ്ടുവരാതിരിക്കുക,' ദിവ്യ പിള്ള പറഞ്ഞു.

  Read more about: divya pillai
  English summary
  Naalam Mura Movie Actress Divya Pillai Opens Up About Her Intimate Scene With Tovino Thomas In Kala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X