»   » താരകുടുംബത്തിലെ ഇളംതലമുറയ്ക്ക് പിറന്നാള്‍.. പൃഥ്വിക്ക് പിന്നാലെ പ്രാര്‍ത്ഥനയും സിനിമയില്‍ സജീവമാവുമോ

താരകുടുംബത്തിലെ ഇളംതലമുറയ്ക്ക് പിറന്നാള്‍.. പൃഥ്വിക്ക് പിന്നാലെ പ്രാര്‍ത്ഥനയും സിനിമയില്‍ സജീവമാവുമോ

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ താരകുടുംബങ്ങളില്‍ ഏറെ പ്രധാനപ്പെട്ടതാണ് സ്ഥാനമാണ് സുകുമാരനും കുടുംബത്തിനും. മക്കളും കൊച്ചുമക്കളും സിനിമയിലെത്തുന്നത് കാണാനുള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചിരുന്നില്ലെന്നത് ഏറെ സങ്കടകരമായ കാര്യമായിരുന്നുവെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞിട്ടുണ്ട്. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്ന് പൃഥ്വിരാജാണ് ആദ്യം സിനിമയിലേക്ക് എത്തിയത്. പിന്നാലെ തന്നെ ജ്യേഷ്ഠന്‍ ഇന്ദ്രജിത്തും സിനിമയിലെത്തി. ഇന്ദ്രജിത്തിന്റെ ഭാര്യ പൂര്‍ണ്ണിമയും അഭിനേത്രിയാണ്. ഇവരുടെ പാത പിന്തുടര്‍ന്നാണ് നക്ഷത്രയും സിനിമയില്‍ അരങ്ങേറിയത്. നക്ഷത്ര ഇന്ദ്രജിത്തിന്റെ പിറന്നാളാണ് ഇന്ന് (29/10/2017).

ഒടിയന് മുന്നില്‍ പിടിച്ചുനിന്നേ പറ്റൂ.. മാമാങ്കത്തിന് വേണ്ടി മമ്മൂട്ടി കളരി പഠിക്കുന്നു!!

അനന്തനാരായണി വലുതായി.. മകള്‍ക്കൊപ്പം ശോഭന.. ചിത്രങ്ങള്‍ വൈറലാവുന്നു!

ചെയ്ത ജോലിക്ക് പണം ചോദിക്കുമ്പോള്‍ പലരും മുഖം ചുളിക്കാറുണ്ട്.. യുവ അഭിനേത്രി പറയുന്നത്?

മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഇന്ദ്രജിത്തും പൂര്‍ണ്ണിമയും ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. ഇന്ദ്രജിത്തും പൃഥ്വിരാജും അഭിനയിച്ച ടിയാനില്‍ അച്ഛന്റെ മകളായി നക്ഷത്രയും വേഷമിട്ടിരുന്നു. സിനിമയിലും സീരിയലിലും സജീവമായിരുന്ന പൂര്‍ണ്ണിമ ഇപ്പോള്‍ സ്വന്തം ബൂട്ടീക്കുമായി മുന്നേറുകയാണ്. പ്രാണ എന്ന നാമം അത്രമേല്‍ പോപ്പുലറായിക്കഴിഞ്ഞു. താരങ്ങളെല്ലാം പൂര്‍ണ്മിയുടെ കരവിരുതില്‍ ആകൃഷ്ടരാണ്.

നക്ഷത്രയുടെ പിറന്നാള്‍

നക്ഷത്ര ടീനേജുകാരിയായ സന്തോഷം ഇന്ദ്രജിത്ത് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. അച്ഛനൊപ്പം നില്‍ക്കുന്ന മകളുടെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. നിരവധി പേര്‍ താരപുത്രിക്ക് ആശംസ നേര്‍ന്നിട്ടുണ്ട്.

മനോഹരമായ ഫോട്ടോയുമായി പൂര്‍ണ്ണിമ

മകള്‍ക്ക് ആശംസ നേര്‍ന്ന് പൂര്‍ണ്ണിമയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്്തിട്ടുണ്ട്. അമ്മയോടൊപ്പമുള്ള മനോഹരമായൊരു ചിത്രവും അവര്‍ പങ്കുവെച്ചിട്ടുണ്ട്. മകള്‍ 13 കാര്യായതിന്റെ സന്തോഷത്തിലാണ് താരദമ്പതികള്‍.

താരകുടുംബത്തിലെ ആദ്യത്തെ പുത്രി

സുകുമാരന്റെയും മല്ലിക സുകുമാരന്റെയും കുടുംബത്തിലെ ആദ്യത്തെ കൊച്ചുമകളാണ് പ്രാര്‍ത്ഥന. പാത്തൂട്ടിയെന്നാണ് സ്‌നേഹത്തോടെ എല്ലാവരും പ്രാര്‍ത്ഥനയെ വിളിക്കുന്നത്.

മല്ലികയുടെ വീടിന്റെ പേര്

മല്ലിക സുകുമാരന്‍ താമസിക്കുന്ന വീടിന് പ്രാര്‍ത്ഥനയെന്നാണ് പേര് നല്‍കിയിട്ടുള്ളത്. കൊച്ചുമകളോടുള്ള സ്‌നേഹം തന്നെയാണ് ഈ പേരിന് പിന്നിലെന്ന് അവര്‍ പറഞ്ഞിരുന്നു.

നക്ഷത്രയും അലംകൃതയും

പ്രാര്‍ത്ഥനയ്ക്ക് ശേഷം കുടുംബത്തിലേക്കെത്തിയ കുഞ്ഞതിഥികളാണ് നക്ഷത്രയും അലംകൃതയും. മരുമക്കളും കൊച്ചുമക്കളുമൊക്കെയുള്ള ജീവിതം വളരെ രസകരമാണെന്ന് മല്ലിക വ്യക്തമാക്കിയിരുന്നു.

സിനിമാപ്രവേശത്തെക്കുറിച്ച്

സിനിമയില്‍ അഭിനയിക്കാതെ തന്നെ താരമായി മാറുന്നവരാണ് താരപുത്രികള്‍. സിനിമാകുടുംബത്തിലെ ഇളംതലമുറ സിനിമയില്‍ സജീവമാവുമോയെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ടിയാനില്‍ മികച്ച പ്രകടനമായിരുന്നു പ്രാര്‍ത്ഥന കാഴ്ചവെച്ചത്.


English summary
Nakshathara Indrajith turns 13 today
Please Wait while comments are loading...

Malayalam Photos

Go to : More Photos