For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലോഹിയും കമലും റിജക്ട് ചെയ്തു, ഈ റോള്‍ ചേരില്ലെന്ന് പറഞ്ഞു, ഭാവന വരെ കളിയാക്കി: നരേന്‍

  |

  തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് നരേന്‍. മലയാളത്തിലൂടെ തുടങ്ങിയ നരേന്‍ തമിഴിലൂടെയാണ് ശ്രദ്ധ നേടുന്നത്. നായകനായും വില്ലനായുമെല്ലാം താരം കയ്യടി നേടിയിട്ടുണ്ട്. ഈയ്യടുത്തിറങ്ങിയ വിക്രത്തിലും പ്രധാന വേഷങ്ങളിലൊന്നില്‍ നരേന്‍ എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ സിനിമയിലേക്കുള്ള വരവിനെക്കുറിച്ചും തുടക്കകാലത്ത് നേരിട്ടിരുന്ന റിജക്ഷനുകളെക്കുറിച്ചുമൊക്കെ നരേന്‍ മനസ് തുറക്കുകയാണ്.

  Also Read: എന്റെ മോതിരം കൊടുത്ത് എത്രപേരെ വിലക്കെടുക്കാം എന്നറിയാമോ? കജോളിന് കാശിന്റെ അഹങ്കാരം!

  കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. നടന്‍ ആവുക എന്ന ആഗ്രഹത്തിന് പിന്നാലെ പോയപ്പോള്‍ നേരിടേണ്ടി വന്ന റിജക്ഷനുകളെക്കുറിച്ചും പിന്നെ ഛായാഗ്രഹണം പഠിക്കാന്‍ പോയതിനെക്കുറിച്ചുമൊക്കെ നരേന്‍ മനസ് തുറക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  സിനിമ രാംഗത്തെ ഒരു പ്രധാന പ്രശ്‌നം നമ്മുടെ സ്വന്തം ഭാഷയില്‍ അല്ലാത്തതില്‍ അഭിനയിച്ച് ക്ലിക്കായില്ലെങ്കില്‍ പിന്നെ അവിടെ രക്ഷപ്പെടാന്‍ കഴിയില്ല എന്നതാണെന്നാണ് നരേന്‍ പറയുന്നത് പിന്നെ നമ്മളുടെ രൂപം മാറി ഇമേജ് മേക്കര്‍ ഒക്കെ കഴിഞ്ഞ് വരേണ്ടിവരുമെന്നും താരം പറയുന്നു. അതേസമയം വലിയൊരു സംവിധായകന്റേയോ നിര്‍മ്മാതാവിന്റേയെ സിനിമയിലൂടെയാണ് വരുന്നതെങ്കില്‍ ഈ പ്രശ്‌നമില്ലെന്നും നേരന്‍ പറയുന്നുണ്ട്.

  Also Read: ആസിഫലിയെക്കുറിച്ച് എന്നോട് ചോദിക്കും, തിരിച്ച് ചോദിക്കില്ല; അഭിമുഖങ്ങളിൽ മടുപ്പിക്കുന്നതെന്തെന്ന് നിഖില

  പുതിയ സംവിധായകന്റെയോ നിര്‍മ്മാതാവിന്റെയോ കൂടെ ആണെങ്കിലും പ്രശ്‌നമാണെന്നാണ് നരേന്‍ പറയുന്നത്. താന്‍ കുറേ കഥ കേട്ടിട്ടുണ്ടെന്നും അച്ചുവിന്റെ അമ്മ കഴിഞ്ഞപ്പോഴാണ് സമാധാനമായതെന്നും നരേന്‍ പറയുന്നു. അതേസമയം, കമല്‍ സാര്‍, ലോഹി സാര്‍ എല്ലാവരും തന്നെ റിജക്ട് ചെയ്തിട്ടുണ്ടെന്ന് നരേന്‍ പറയുന്നു. ലോഹി സാര്‍ രണ്ട് തവണ ഭയങ്കരമായി റിജക്ട് ചെയ്തുവെന്നും നരേന്‍ പറയുന്നു. അഭിനയിക്കുന്നതിനോട് തന്റെ വീട്ടില്‍ നിന്ന് എതിര്‍പ്പുണ്ടായിട്ടും അഭിനയം എന്ന മോഹം കൊണ്ടാണ് സിനിമാറ്റോഗ്രഫിയും ക്യാമറയും പഠിക്കുന്നതെന്നാണ് നരേന്‍ പറയുന്നത്.

  ആരെയാണ് സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ സമീപിക്കേണ്ടതെന്ന് പോലും അറിയില്ലായിരുന്നു തനിക്ക്. സിനിമാക്കാരെയും അറിയില്ലായിരുന്നു. അവരെ അറിയുന്നവരെയും അറിയില്ല. ഇതോടെയാണ് ഇന്‍സ്റ്റ്യൂട്ടില്‍ പഠിക്കാമെന്ന് തീരുമാനിക്കുന്നത്. പക്ഷേ അച്ഛനും അമ്മയ്ക്കും തീരെ താല്‍പര്യം ഇല്ല. അവര്‍ പൂര്‍ണ്ണമായും എതിരായിരുന്നുവെന്നും നരേന്‍ പറയുന്നു. സിനിമയിലുമായി വീട്ടിലെ ആര്‍ക്കും ബന്ധമുണ്ടായിരുന്നില്ലെന്നാണ് നരേന്‍ പറയുന്നത്.

  Also Read: പരിഹാസങ്ങളാണ് ഊർജ്ജം; തുടക്കകാലത്ത് ചെയ്ത സിനിമ കുടുംബവുമായി കാണാൻ പറ്റാത്തതാണ്; ഫിറോസ് പറയുന്നു

  അഭിനയം പഠിക്കാന്‍ പോവണ്ട, ഒരു പ്രൊഫഷണല്‍ ഡിഗ്രി എടുത്തിട്ട് നീ എന്തുവേണേല്‍ ചെയ്‌തോ എന്നായിരുന്നു അച്ഛന്‍ പറഞ്ഞതെന്നാണ് നരേന്‍ പറയുന്നത്. ഇതോടെ എഞ്ചിനിയറിങ് പഠിക്കാന്‍ പോകാം, എന്നിട്ട് ആക്ടിങ്ങിന് പോകുമെന്ന് പറഞ്ഞുവെന്നും അവരത് സമ്മതിച്ചുവെന്നും നരേന്‍ പറയുന്നു. പക്ഷെ എന്‍ട്രന്‍സ് കിട്ടിയില്ല. തുടര്‍ന്ന് ഡിഗ്രിയെടുത്തു. പിന്നെ സംവിധാനം പഠിക്കാന്‍ തീരുമാനിച്ചു.

  തന്റെ അയല്‍ക്കാര്‍ ഫാസില്‍ സാറുമായി ക്ലോസായിരുന്നു. ഞാന്‍ അവരുടെ കൂടെ അദ്ദേഹത്തെ കാണാന്‍ പോയി. അന്നാണ് ഞാന്‍ ജീവിതത്തില്‍ ആദ്യമായി ഒരു ഡയറക്ടറിനെ കാണുന്നതെന്നും നരേന്‍ പറയുന്നു. ആ കൂടിക്കാഴ്ചയെക്കുറിച്ചും നരേന്‍ മനസ് തുറക്കുന്നുണ്ട്. ഡയറക്ഷന്‍ കോഴ്‌സ് ചെയ്താലോ എന്നാണ് ഞാന്‍ ആലോചിക്കുന്നത് പക്ഷേ എനിക്ക് ആക്ടിങ് ആണ് ഇഷ്ട്‌മെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ അദ്ദേഹം തന്നോട് നിര്‍ദ്ദേശിച്ചത് സിനിമാറ്റോഗ്രഫി കോഴ്‌സ് പഠിക്കാനായിരുന്നുവെന്നാണ് നരേന്‍ ഓര്‍ക്കുന്നത്.

  നരേന്റെ കരിയറില്‍ വഴിത്തിരിവായ സിനിമകളില്‍ മിക്കതും പിറന്നത് തമിഴിലായിരുന്നു. ഇതില്‍ വലിയ പങ്കുവഹിച്ച സംവിധായകനാണ് മിഷ്‌കിന്‍. അദ്ദേഹത്തിന്റെ സിനിമയിലേക്ക് എത്തിയതിനെക്കുറിച്ചും നരേന്‍ മനസ് തുറക്കുന്നുണ്ട്. മിഷ്‌കിന്‍ പലപ്പോഴും ടെറര്‍ ആണ്. പക്ഷേ എനിക്ക് അത് പുതുമയല്ലാത്തത് കൊണ്ട് കുഴപ്പമില്ല. ആല്ലാത്ത ഒരാള്‍ക്ക് പറ്റില്ലെന്നാണ് മിഷ്‌കിനെക്കുറിച്ച് നരേന്‍ പറയുന്നത്.

  സിനിമാറ്റോഗ്രഫിക്ക് പഠിക്കുമ്പോള്‍ എന്റെ ഒരു ഫ്രണ്ട് ദിവാകറിന്റെ ഷോര്‍ട്ട് ഫിലിമില്‍ ഞാന്‍ അഭിനയിച്ചിരുന്നു. അഭിനയിക്കാന്‍ ഇഷ്ടമുള്ള താന്‍ സിനിമാറ്റോഗ്രഫി പഠിക്കാന്‍ വന്നതിനെ പലരും കളിയാക്കുമായിരുന്നുവെന്നും നരേന്‍ ഓര്‍ക്കുന്നുണ്ട്. വെറുതെ സീറ്റ് പാഴാക്കി, നീ കാരണം വേറെ ഒരാളുടെ ഭാവി പോയി എന്നൊക്കെയായിരുന്നു കളിയാക്കലുകള്‍.

  സുഹൃത്ത് ദിവാകറിന്റെ ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചത് കൊണ്ട് ദിവാകറും മിഷ്‌കിനും ഒന്നിച്ച് ഒരു സിനിമയില്‍ വന്നപ്പോള്‍ ദിവാകര്‍ മിഷ്‌കിനോട് തന്നെക്കുറിച്ച് പറഞ്ഞു. മിഷ്‌കിന്‍ പറഞ്ഞ കഥകേട്ടപ്പോള്‍ റിജക്ട് ചെയ്യാന്‍ പറ്റിയില്ല. പക്ഷേ അദ്ദേഹം എന്നെ നോക്കി പറഞ്ഞത് ഞാന്‍ ഉദ്ദേശിച്ച നടന്‍ അല്ല നിങ്ങളെന്നായിരുന്നു. നിങ്ങള്‍ക്ക് സോഫ്റ്റ് മുഖമാണ്, സോഫ്റ്റ് നേച്ചറാണ്. എന്റെ കഥാപാത്രം അടിക്കാന്‍ നടക്കുന്ന ആളാണ് എന്നായിരുന്നുവെന്നും നരേന്‍ പറയുന്നു.

  നരേന്‍ ക്ലീന്‍ ഷേവ് ചെയ്തിരുന്ന സമയമായിരുന്നു അത്. താന്‍ താടിയും മുടിയും നീട്ടുന്നതിനെക്കുറിച്ച് ചോദിച്ചുവെങ്കിലും അതിനൊക്കെ ഒരു പരിധിയില്ലേ എന്നായിരുന്നു മിഷ്‌കിന്റെ പ്രതികരണം. എന്നാല്‍ രണ്ട് മാസം കഴിഞ്ഞ് മുടിയും താടിയും നീട്ടി കാണാന്‍ ചെന്നപ്പോള്‍ മിഷ്‌കന്‍ ഓടി വന്ന് തന്നെ കെട്ടിപ്പിടിച്ചുവെന്നാണ് നരേന്‍ പറയുന്നത്. അങ്ങനെ നരേന്‍ മിഷ്‌കിന്റെ ആദ്യ സിനിമയിലെത്തി. നായകനായി തന്നെ. പക്ഷെ ആ സിനിമയുടെ ഷൂട്ട് ആറ് മാസത്തോളം നീണ്ടു പോയി.

  'ഞാന്‍ ഒരുപാട് സിനിമ മിസ് ചെയ്തിട്ടുണ്ട്. ആ സമയത്ത് ആരു വിളിക്കുമ്പോഴും ഞാന്‍ ഈ സിനിമയുടെ ലൊക്കേഷനിലാണ്. മലയാളം സിനിമ ചെയ്യുന്നില്ലേ എന്ന് പലരും ചോദിക്കാന്‍ വരെ തുടങ്ങി. പക്ഷെ പകുതിയ്ക്ക് വച്ച് നിര്‍ത്തി വരാന്‍ എന്റെ മനസ്സ് അനുവദിക്കുന്നില്ലായിരുന്നു. ഒമ്പത് മാസം കഴിഞ്ഞ് ലാസ്റ്റ് ഷെഡ്യൂളിന്റെ സമയത്ത് ഭാവന ഒരു പാട്ട് സീനിന് വേണ്ടി വന്നിരുന്നു. ഈ സിനിമ ഇതുവരെ കഴിഞ്ഞില്ലേ, ഞാന്‍ നാല് സിനിമ അതിനിടക്ക് അഭിനയിച്ചു .അതില്‍ ഒരു സിനിമ ഇറങ്ങുകയും ചെയ്തു എന്നും പറഞ്ഞ് അവള്‍ എന്നെ കളിയാക്കാന്‍ തുടങ്ങി'' എന്നും നരേന്‍ ഓര്‍ക്കുന്നുണ്ട്.

  ഒടുവില്‍ ചിത്രം റിലീസായി. പക്ഷെ തീയേറ്ററില്‍ ഉണ്ടായിരുന്നത് വെറും 50 പേര്‍ മാത്രമായിരുന്നു. ഇതോടെ സങ്കടമായി. കണ്ണു നിറഞ്ഞു. എന്നാല്‍ സിനിമ വരും ദിവസങ്ങളില്‍ ചര്‍ച്ചയായി മാറി. ഇതോടെ റി റിലീസ് ചെയ്തു. 125 ദിവസമായിരുന്നു ആ സിനിമ ഓടിയത്. ചിത്തരം പേശുതടിയായിരുന്നു ആ സിനിമ. ഭാവനയായിരുന്നു നായിക.

  Read more about: narein
  English summary
  Narein Talks About His Initial Struggles And Being Rejected By Many Directors
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X