For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വെടിയാണോ എന്നാണ് അയാള്‍ ചോദിച്ചത്, ഞാന്‍ യെസ് പറഞ്ഞു; സൈക്കോ ആണെന്ന് തോന്നുന്നു: നയന

  |

  ജൂണ്‍ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടിയാണ് നയന എല്‍സ. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ മോശം കമന്റുകളെക്കുറിച്ച് തുറന്നടിക്കുകയാണ് നയന. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നയന മനസ് തുറന്നിരിക്കുന്നത്. തനിക്കൊരു പേജ് റിപ്പോര്‍ട്ട് ചെയ്യേണ്ടി വന്ന അനുഭവവും നയന തുറന്നു പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: 'കുഞ്ഞുണ്ടാകാൻ ‍ഞാൻ ഒരു തിയ്യതി നേരത്തെ തീരുമാനിച്ചിട്ടുണ്ട്, ചായിക്കും അത് സമ്മതാണ്'; സാമന്ത അന്ന് പറഞ്ഞത്!

  ആദ്യത്തെ പരീക്ഷണം നടത്തുന്നത് 2020 ലെ ലോക്ക്ഡൗണ്‍ സമയത്താണ്. മുടി ബ്ലോണ്ട് ചെയ്ത്, ഷോര്‍ട്‌സ് ധരിച്ചുള്ള ചിത്രമായിരുന്നു. കമ്മിംഗ് ഔട്ട് ഓഫ് മൈ കംഫര്‍ട്ട്‌സോണ്‍ എന്നായിരുന്നു ക്യാപ്ഷന്‍. ഞാന്‍ ബേസിക്കലി അങ്ങനെയാണ്. ജീന്‍സും ടോപ്പുമാണ് സ്ഥിരം വേഷം. ഇപ്പോള്‍ എല്ലാവരും ഇടുന്നതാണ്. പക്ഷെ എന്നെ കണ്ടിട്ടുള്ളത് പാവം കുട്ടിയായിട്ടാണ്. ആ ചിത്രം വന്ന ശേഷം നയന ചട്ടക്കൂട്ടില്‍ നിന്നും പുറത്തിറങ്ങിയെന്ന് പറഞ്ഞാണ് വന്നത്.

  Nayana Elza

  ഇന്‍സ്റ്റഗ്രാമില്‍ ഓക്കെയായിരുന്നു. ഫെയ്‌സ്ബുക്കിലായിരുന്നു പ്രശ്‌നം മൊത്തം. എന്തൊക്കെ കമന്റുകളാണ് വന്നത്. ഇവരെന്താണ് ഇങ്ങനെ പ്രതികരിക്കുന്നത്. ഷോര്‍ട്‌സും വൈറ്റ് ടീഷര്‍ട്ടുമാണ് ധരിച്ചത്. സാരിയിലൊക്കെയാണല്ലോ കണ്ടിട്ടുള്ളത് അതുകൊണ്ട് അംഗീകരിക്കാന്‍ പറ്റിയിട്ടുണ്ടാകില്ല. അതിനാല്‍ ഞാന്‍ അന്നൊന്നും പറഞ്ഞില്ല. പിന്നെ മാലിദ്വീപില്‍ പോയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയുണ്ടായി. ബിക്കിനിയൊന്നുമല്ല. ഷോര്‍ട്‌സ് തന്നെയായിരുന്നു. കുറച്ച് വയറൊക്കെ കാണാം എന്ന് മാത്രം.

  അതിനും വലിയ പ്രശ്‌നമുണ്ടായിരുന്നു. നയന മേക്കോവര്‍ ചെയ്തു എന്നൊക്കെയായിരുന്നു. പക്ഷെ ഈയ്യടുത്ത് ഞാനൊരു ഫോട്ടോഷൂട്ട് ചെയ്തു. ഈ പ്ലാറ്റ്‌ഫോമിലൂടെ നമ്മളുടെ വേറെ ലുക്ക് കാണിച്ചാലാണ് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ വരികയുള്ളൂ. ജീന്‍സും വൈറ്റും ടോപ്പുമായിരുന്നു. പിന്നെ ബോളിവുഡിലേത് പോലെ സാരിയൊക്കെയുടുത്തായിരുന്നു. അതിനു ഒരുപാട് താരങ്ങളൊക്കെ നല്ല അഭിപ്രായം പറഞ്ഞു.

  പക്ഷെ ഇന്‍സ്റ്റഗ്രാമില്‍ ഒരു പേജ് എന്നെ ടാഗ് ചെയ്ത് പോസ്റ്റിട്ടിരിക്കുന്നു. ആരും കേള്‍ക്കാന്‍ ആഗ്രഹിക്കാത്തതാണ്. ഞാനത് കാണും എന്നുറപ്പിക്കാന്‍ എന്നെ ടാഗ് ചെയ്തിട്ടുണ്ടായിരുന്നു. പച്ചയ്ക്ക് പറഞ്ഞാല്‍ വെടി യെസ് ഓര്‍ നോ എന്നായിരുന്നു. സാരിയുടുത്ത ചിത്രത്തിനെയാണ് പറയുന്നത്. സൈക്കോ ആണെന്ന് തോന്നുന്നു. നമ്മളെ വേദനിപ്പിക്കുമ്പോള്‍ അതില്‍ നിന്നും സന്തോഷം കണ്ടെത്തുകയാണ്. ഞാന്‍ അതില്‍ യെസ് എന്ന് ടിക് ചെയ്തു. അവര്‍ക്കാ സന്തോഷം കിട്ടുകയാണെങ്കില്‍ കിട്ടിക്കോട്ടെ.

  Also Read: നസ്രിയയും ജനീലിയയും ചെയ്തപ്പോൾ ഇഷ്ടമായി, ഞാൻ ചെയ്തപ്പോൾ ആർക്കും വേണ്ട; ക്യൂട്ട് ലുക്ക് കാരണം അവസരം പോയി: നയന

  ആ പേജില്‍ ഒരുപാട് നടിമാരുടെ ഫോട്ടോസുണ്ടായിരുന്നു. ഞാനാ പേജ് റിപ്പോര്‍ട്ട് ചെയ്തു. എത്ര ധൈര്യമുണ്ട് ഒരു പെണ്‍കുട്ടിയെ പറ്റി ഇങ്ങനെ പറയാന്‍? ഒരു വിധം എല്ലാ നടിമാരും ഇത്തരത്തിലുള്ള ഫോട്ടോഷൂട്ട് ചെയ്യുന്നുണ്ട്. എല്ലാവരും ഇത് ഫേസ് ചെയ്യുന്നുണ്ട്. ഉല്ലാസം സിനിമയുടെ ലൊക്കേഷനില്‍ നിന്നുമൊരു ഫോട്ടോ ഇട്ടിരുന്നു. വിഷമിച്ചിരിക്കുന്ന ചിത്രമായിരുന്നു. അതിനൊരാള്‍ കമന്റ് ചെയ്തത് തലേന്ന് അടിച്ചതിന്റെ ഹാങ് ഓവര്‍ മാറിയില്ലേ എന്നായിരുന്നു.

  Nayana Elza

  ഇന്നത്തെ കാലത്ത് ആന്റിമാര്‍ വരെ ടോപ്പൊക്കെ ഇട്ടു നടക്കുന്നുണ്ട്. 2023 ആയി. മലയാളത്തിലും നടിമാര്‍ ബിക്കിനി ഷൂട്ടൊക്കെ ചെയ്യാന്‍ തുടങ്ങി. മലയാളികളുടെ പ്രശ്‌നമാണ്. മലയാളികള്‍ക്ക് ഇതൊന്നും അംഗീകരിക്കാനാകില്ല. പെണ്‍കുട്ടികള്‍ വരെ കമന്റിടുന്നുണ്ട്. നമ്മളുടെ നാട്ടിലൊരു പീഡനമുണ്ടായാല്‍ പറയുക അവള്‍ രാത്രി ഇറങ്ങി നടന്നിട്ടാണ്, ഇങ്ങനത്തെ ഡ്രസ് ഇട്ടിട്ടാണ് എന്നൊക്കെയാണ്. നമ്മളുടെ വീട്ടിലെ കുട്ടിയ്ക്ക് അങ്ങനൊരു അനുഭവമുണ്ടായാല്‍ അത് പറയില്ല.

  മനോരമയുടെ വാര്‍ത്തയുടെ താഴെ വന്ന കമന്റുകളിലൊന്ന് അച്ചോ അച്ചന്റെ കയ്യിലെ പേപ്പറു കൊണ്ട് എന്റെ കാല് മറയ്ക്കൂവെന്നായിരുന്നു. എനിക്കറിയില്ല ഇവരുടെ പ്രശ്‌നമെന്താണെന്ന്. ഇവരുടെ വീട്ടിലും പെണ്‍കുട്ടികള്‍ ഷോര്‍ട്‌സ് ഒക്കെ ഇടുന്നുണ്ടാകും. പക്ഷെ സിനിമാ നടിമാര്‍ ചെയ്താല്‍ മാത്രം കുഴപ്പം. പക്ഷെ ഇപ്പോള്‍ ഞാന്‍ ചില്ലാല്‍. എന്നാല്‍ എപ്പോഴും അങ്ങനെ എടുക്കാനാകില്ല. എന്റെ വീട്ടുകാരും മനസിലാക്കുന്നവരാണ്. ഞാന്‍ ഏറ്റവും കംഫര്‍ട്ട് ജീന്‍സും ടോപ്പിലുമാണ്. ചുരിദാര്‍ ഇടാറില്ല.

  Read more about: nayana നയന
  English summary
  Nayana Elza Opens Up About A Page That Targets Actresses How She Responded
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X