For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണം കഴിഞ്ഞാല്‍ ഭര്‍ത്താവിന് നിന്നെ സംശയമായിരിക്കില്ലേ? വാക്കുകള്‍ വളച്ചൊടിച്ചെന്ന് നയന

  |

  ജൂണ്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് നയന എല്‍സ. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയുടെ സൈബര്‍ ആക്രണത്തെക്കുറിച്ച് നയന തുറന്ന് പറഞ്ഞത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. തന്റെ തുറന്നു പറച്ചിലുകളോടുള്ള സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് നയന.

  Also Read: എങ്ങോട്ട് പോകണമെന്നറിയില്ല! തല്ല് കൂടിയിരുന്നെങ്കില്‍ ജീവിച്ചു പോയേനെ; ഡിവോഴ്‌സിനെപ്പറ്റി ലെന

  ഏഷ്യാവില്ലെ തീയേറ്റര്‍ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. തന്റെ തുറന്നു പറച്ചിലിനോടുള്ള പ്രതികരണങ്ങളെക്കുറിച്ചും സിനിമാ നടിമാര്‍ നേരിടുന്ന ജഡ്ജിംഗിനെക്കുറിച്ചുമൊക്കെ നയന അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ഞാന്‍ ഉദ്ദേശിച്ചത് ടാഗ് ചെയ്ത് കാണിക്കുന്ന കമന്റുകളെക്കുറിച്ചാണ്. നമ്മളെ വിഷമിപ്പിക്കണം എന്ന ഉദ്ദേശത്തോടു കൂടിയാണത് ചെയ്യുന്നത്. മനോരമയുടെ അഭിമുഖത്തിന് ട്രോളുകള്‍ ലഭിക്കുന്നുണ്ട്. പറയാന്‍ പറ്റാത്ത രീതിയിലാണ് നയന ഇങ്ങനെ കാണിക്കാന്‍ റെഡിയാണ്, എന്നെ ഇതാണ് വിളിക്കുന്നത്. ഞാന്‍ സിനിമയ്ക്ക് വേണ്ടി ഇത് കാണിക്കാന്‍ റെഡിയാണ് എന്നൊക്കെയാണ് പറയുന്നത്. ഞാന്‍ എവിടെയാണ് അങ്ങനെ പറഞ്ഞത്. ഞാന്‍ അതാണോ പറഞ്ഞത്?

  Also Read: ഭാര്യയുടെ സമ്മതത്തോടെ സൂപ്പർ സ്റ്റാറിന്റെ കാമുകി, ശരത് കുമാർ കാരണം തെന്നിന്ത്യ വിട്ടു; ന​ഗ്മയുടെ പ്രണയങ്ങൾ

  ഞാന്‍ പറയാത്ത കാര്യങ്ങള്‍ ഞാന്‍ പറഞ്ഞുവെന്നാക്കി സെക്ഷ്വലൈസ് ചെയ്യുകയാണ്. അത് കാണുമ്പോള്‍ തന്നെ വിചാരിക്കുക ഈ കുട്ടി സിനിമയ്ക്ക് വേണ്ടി അങ്ങനെ കാണിക്കാന്‍ റെഡിയാണെന്ന് പറഞ്ഞുവെന്നാകും. പച്ചയ്ക്കാണ് പറയുന്നത്. പറയാന്‍ പറ്റാത്ത ആ വാക്ക് അങ്ങനെ തന്നെയാണ് എഴുതിയിരിക്കുന്നത്. ഒരു പോസ്റ്റില്‍ അവര്‍ അങ്ങനെ ഇട്ടുവെന്നേ ഞാന്‍ പറഞ്ഞിട്ടുള്ളൂ, അല്ലാതെ അങ്ങനെ വിളിക്കുന്നുവെന്നല്ല. പ്രതികരിക്കുന്നത് പ്രശ്‌നമാണോ എന്ന് ചിന്തിച്ച് പോകും.

  എനിക്കാ സ്‌ക്രീന്‍ഷോട്ട് എടുത്ത് ഇടാന്‍ പറ്റില്ല. എനിക്കൊരു മാന്യതയുണ്ടല്ലോ. അങ്ങനെത്തെ സംഭവമാണ് വരുന്നത്. അത് കാണുന്നവര്‍ വിചാരിക്കുക ഈ കുട്ടി ഇത്രയും മോശമാണോ, സിനിമയ്ക്ക ്‌വേണ്ടി എന്തും ചെയ്യാന്‍ റെഡിയായിട്ടുള്ളയാളാണോ എന്നാകും. ഞാന്‍ അങ്ങനെയല്ല പറഞ്ഞത്. ഞാന്‍ മൂന്നേ മൂന്ന് പോയന്റാണ് പറഞ്ഞത്.

  ഒന്ന്, സ്ത്രീകളുടെ വസ്ത്രത്തിന്റെ ഇറക്കം അനുസരിച്ചാണോ അവരുടെ വ്യക്തിത്വം തീരുമാനിക്കുന്നത്. രണ്ട്, എന്ന ആ ചിത്രത്തില്‍ യെസ് ഓര്‍ നോ എന്ന് പോസ്റ്റ് ചെയ്യുകയും എന്നെ ടാഗ് ചെയ്ത് കാണിക്കുകയും ചെയ്തു. മൂന്ന്, സിനിമാ നടി എന്നത് മറ്റുള്ളവര്‍ ജഡ്ജ് ചെയ്യുന്നു. അതിനെയാണ് ഇവര്‍ വളച്ചൊടിച്ച് സെക്ഷ്വലൈസ് ചെയ്ത് പറയുന്നത്. നാളെ ഒരു കുട്ടിയ്ക്ക് പ്രതികരിക്കണം എന്ന് തോന്നുമ്പോള്‍ അന്ന് നയന പ്രതികരിച്ചിട്ട് ഇതാണ് സംഭവിച്ചത്, അതുകൊണ്ട് മോള് പ്രതികരിക്കണ്ട എന്നാകും പറയുക.

  സിനിമാ നടിമാര്‍ മാത്രമല്ല മീഡിയയിലുള്ളവരും മോഡലിംഗ് ചെയ്യുന്നവരാണെങ്കിലും അഭിനയിക്കുന്നതാണ്. മീഡിയ എന്നത് ആളുകള്‍ക്ക് ഇപ്പോഴും ഡൈജസ്റ്റ് ആയിട്ടില്ല. ഞാന്‍ ഈയ്യടുത്തൊരു ഫാമിലി ഫങ്ഷന് പോയപ്പോള്‍ എന്റെ ബന്ധുക്കളില്‍ നിന്നു തന്നെ കേട്ടു, മോളെ സിനിമ നമുക്ക് വേണോ? സിനിമ നമ്മള്‍ക്ക് പറ്റിയതല്ല, നാളെ നിനക്ക് നല്ലൊരു കുടുംബം കിട്ടുമോ? കല്യാണം കഴിഞ്ഞാല്‍ ഭര്‍ത്താവിന് നിന്നെ സംശയമായിരിക്കില്ലേ? എന്നൊക്കെ.

  ഞാന്‍ മോശപ്പെട്ടൊരു സ്ഥലത്താണോ ജോലി ചെയ്യുന്നത്, സിനിമയില്‍ തന്നെയല്ലേ എന്ന് ചിന്തിച്ചു പോയി. ഇതാണ് നമ്മളെ ഇഞ്ചക്ട് ചെയ്യുന്നത്. അതിന്റെ കൂടെ ഈ കമന്റുകള്‍ കൂടെ വരുമ്പോള്‍ നമ്മള്‍ തിരഞ്ഞെടുത്ത പ്രൊഫഷന്‍ തെറ്റിപ്പോയോ എന്നൊരു സംശയം വരും. പ്രശ്‌നങ്ങള്‍ എല്ലായിടത്തുമുണ്ട്. കോര്‍പ്പറേറ്റ് ഓഫീസിലും തുണിക്കടയിലും. പക്ഷെ മീഡിയയില്‍ വരുമ്പോള്‍ അത് കുറേക്കൂടി ഹൈലൈറ്റ് ചെയ്ത് കാണിക്കുന്നുവെന്നേയുള്ളൂ. എല്ലാവര്‍ക്കും അറിയേണ്ടത് മീഡിയയിലെ ഗോസിപ്പുകളാണ്.

  Read more about: nayana നയന
  English summary
  Nayana Elza Opens Up About How Social Medi Reacted To Her Rant On Cyber Attack
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X