For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഓരോരോ പട്ടിത്തരങ്ങള്‍ കാണിച്ചിട്ട് താളവും, നല്ലത് കണ്ടാ മലയാളി അംഗീകരിക്കും; മറുപടിയുമായി നയന

  |

  ജൂണ്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായ താരമാണ് നയന എല്‍സ. ജൂണില്‍ കുഞ്ഞിയെന്ന കഥാപാത്രമായാണ് നയന എത്തിയത്. ഈ ചിത്രത്തിലൂടേയും കഥാപാത്രത്തിലൂടേയും മലയാളികള്‍ തങ്ങളുടെ അടുത്ത വീട്ടിലെ കുട്ടിയായി നയനയെ കണ്ടുതുടങ്ങി. എന്നാല്‍ ഇപ്പോള്‍ തന്റെ അടുത്ത വീട്ടിലെ കുട്ടി ഇമേജ് പൊളിച്ചെഴുതുകയാണ് നയന. തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളുമായി സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറാറുണ്ട് നയന.

  Also Read: 'ഇതുവരെയില്ലാത്ത അനുഭവങ്ങളിലൂടെയാണ് കടന്നു പോകുന്നത്! കാരണമില്ലാതെ സങ്കടം വരുന്നു': രഞ്ജിനി ഹരിദാസ്

  അതേസമയം തന്റെ ഫോട്ടോഷൂട്ടുകളുടെ പേരില്‍ നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് കഴിഞ്ഞ ദിവസം നയന തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ വാക്കുകള്‍ക്ക് ലഭിച്ച കമന്റുകളോട് പ്രതികരിക്കുകയാണ് നയന. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം പ്രതികരണവുമായി എത്തിയത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ നയന തന്റെ അഭിമുഖത്തിലെ ഒരു ഭാഗം പങ്കുവച്ചിരുന്നു. ഇപ്പോള്‍ അഭിപ്രായങ്ങളൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വരുമല്ലോ. അപ്പോള്‍ അവര്‍ വായില്‍ തോന്നിയ കാര്യങ്ങളാണ് പറയുന്നത്. ജസ്റ്റ് ഒരു സെക്കന്റില്‍ ടൈപ് ചെയ്ത് തീരും. പക്ഷെ അത് മനുഷ്യരില്‍ ഉണ്ടാക്കുന്ന ഇംപാക്ട് ആളുകള്‍ക്ക് അറിയില്ല എന്നാണ് വീഡിയോയില്‍ നയന പറയുന്നത്.

  Also Read: ചെയ്ത് കുളമാക്കരുത് എന്നുണ്ടായിരുന്നു, പാട്ടൊരുക്കിയ ജയചന്ദ്രൻ ചേട്ടനോട് ക്ഷമ ചോദിക്കുന്നു; മഞ്ജു

  പിന്നാലെ തന്റെ വീഡിയോയ്ക്ക് ലഭിച്ച കമന്റുകളും പങ്കുവെക്കുകയാണ് നയന. അഭിപ്രായം പറയാനുള്ളതല്ലേ സോഷ്യല്‍ മീഡിയ. നല്ലത് കണ്ടാല്‍ അംഗീകരിക്കാനുള്ള മനസും മലയാളികള്‍ക്ക് ഉണ്ടെന്ന് ആരേലും കുട്ടിയ്ക്ക് ഒന്ന് പറഞ്ഞു കൊടുക്കുമോ? നിങ്ങള്‍ക്ക് തോന്നുന്നത് നിങ്ങള്‍ ചെയ്യുന്നത്. അവര്‍ക്ക് തോന്നുന്നത് അവര്‍ പറയുന്നു. പിന്നെ ഈ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് നാട്ടുകാരുടെ അഭിപ്രായം കേള്‍ക്കാനല്ലേ? ഓരോരോ പട്ടിത്തരങ്ങള്‍ കാണിച്ചു വയ്ക്കും എന്നിട്ട് താളവും, നന്നായി. മലയാളിയെ കുറ്റം കണ്ടു പിടിക്കാ ഓരോ തൈരന്മാര്‍ എന്നൊക്കെയാണ് കമന്റുകള്‍.

  എന്നാല്‍ ഇതിനൊക്കെ മറുപടിയായി പ്രൈസ് ദ ലോര്‍ഡ് എന്ന് മാത്രമാണ് നയന എഴുതിയിരിക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കമന്റുകളെക്കുറിച്ച് നയന പറഞ്ഞ വാക്കുകള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ലുക്ക് നോക്കിയാണ് സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നതെന്നും നേരത്തെ ബബ്ലി ലുക്കായിരുന്നതിനാല്‍ തനിക്ക് വേഷങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും നയന തുറന്ന് പറഞ്ഞിരുന്നു.


  ഇക്കാരണങ്ങളൊക്കെ കൊണ്ടാണ് വെയിറ്റ് കുറച്ചതെന്നാണ് നയന പറഞ്ഞത്. അതിനു ശേഷമാണ് ബോള്‍ഡ് ലുക്കില്‍ ഫോട്ടോഷൂട്ടുകള്‍ ചെയ്യാന്‍ തുടങ്ങിയത്. പക്ഷേ, സിനിമയില്ലാത്തതുകൊണ്ട് തുണിയൂരിത്തുടങ്ങിയല്ലേ എന്നാണ് ആളുകള്‍ ഫോട്ടോയ്ക്കു താഴെ കമന്റ് ചെയ്തതെന്നാണ് നയന പറയുന്നത്. അതേസമയം ഇതൊന്നും ആരും ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളല്ലെന്നും താരം പറയുന്നു.

  ഞാന്‍ എക്‌സ്‌പോസ് ചെയ്യുന്നുവെന്നാണ് പറയുന്നത്. ആയിക്കോട്ടെ, അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ. ഡ്രസിന്റെ നീളം അനുസരിച്ചാണോ ഒരു പെണ്‍കുട്ടിയുടെ ക്യാരക്ടര്‍ തീരുമാനിക്കുന്നത് ? എന്നും സോഷ്യല്‍ മീഡിയയോടായി നയന ചോദിക്കുന്നുണ്ട്. ആളുകളുടെ മെന്റാലിറ്റി ഇനിയും മാറിയിട്ടില്ല. ഇപ്പോഴും സിനിമയില്‍ അഭിനയിക്കുന്ന പെണ്‍കുട്ടികളെ മോശമായാണു കാണുന്നതെന്നും നയന പറയുന്നു.

  അതേ സമയം ഒരു പുരുഷനായിരുന്നുവെങ്കില്‍ അയാളെ ഹീറോ ആയി കണക്കാക്കുമെന്നും നയന ചൂണ്ടിക്കാണിക്കുന്നുണ്ട്. സിനിമയില്‍ അഭിനയിക്കുന്ന പെണ്‍കുട്ടിയാണെങ്കില്‍, കുട്ടി ശരിയല്ല എന്നാണു പലരും പറയാറ്. എന്തു കൊണ്ടാണ് പെണ്‍കുട്ടികളെ മോശക്കാരായി കാണുന്നത്? കമന്റ് ബോക്‌സുകളില്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയില്‍ എന്തിനാണ് കമന്റ് ചെയ്യുന്നത്? എന്നും അത്തരക്കാരോടായി നയന ചോദിക്കുന്നുണ്ട്.

  അതേസമയം, സ്വന്തം പ്രൊഫൈലില്‍ നിന്നുപോലുമല്ല പലരും കമന്റ് ചെയ്യുന്നത്. സ്വന്തമായി ഒരു കമന്റ് പറയാന്‍ ധൈര്യമില്ലാത്തവര്‍ എന്തിനാണ് ഫേക്ക് പ്രൊഫൈലിലൂടെ മറ്റുള്ളവരെ വേദനിപ്പിക്കുന്നതെന്ന് നയന ചോദിക്കുന്നുണ്ട്. ഇതില്‍ നിന്നും എന്തു സന്തോഷമാണ് ഇവര്‍ക്കു ലഭിക്കുന്നത്? അഭിപ്രായങ്ങള്‍ പറയാം , പക്ഷേ വേദനിപ്പിക്കാതിരുന്നൂടെ? പലപ്പോഴും ഇന്‍സ്റ്റഗ്രാം ഒക്കെ നിര്‍ത്തി പോയാലോ എന്ന് ആലോചിച്ചിട്ടുണ്ടെന്നും നയന തുറന്നു പറയുന്നു.

  Read more about: nayana നയന
  English summary
  Nayana Elza Reacts To Social Media Comments About Her Open Up On Cyber Bullying
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X