For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ ആരുടെ കൂടെയാണ് പോയതെന്നറിയാന്‍ ഫോട്ടോഗ്രാഫര്‍ക്ക് മെസേജ് അയച്ചു; തുറന്ന് പറഞ്ഞ് നയന

  |

  ജൂണിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ നടിയാണ് നയന എല്‍സ. സിനിമയില്‍ കൂടുതല്‍ ചെയ്തത് ഗേള്‍ നെക്സ്റ്റ് ഡോര്‍ ഇമേജുള്ള വേഷങ്ങളാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ തന്റെ ബോള്‍ഡ് ലുക്കിലൂടെ ചര്‍ച്ചയായി മാറുകയായിരുന്നു നയന. ഈയ്യടുത്ത് നയന പങ്കുവച്ച ഫോട്ടോഷൂട്ടിനെതിരെ സൈബര്‍ ആക്രമണമുണ്ടായിരുന്നു.

  Also Read: വലുതായപ്പോള്‍ തുണി ഇഷ്ടമില്ലാതായെന്ന് 'ഫ്രീ തിങ്കര്‍'; മുഖമടച്ച മറുപടിയുമായി അഹാന കൃഷ്ണ

  തനിക്ക് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തിനെതിരെ നയന്ന തുറന്നടിച്ചിരുന്നു. താരത്തിന്റെ വാക്കുകള്‍ വലിയ മാധ്യമ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇതിനിടെ ഇപ്പോഴിതാ ഏഷ്യാവില്ലെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സൗന്ദര്യ സങ്കല്‍പ്പത്തെക്കുറിച്ചും മറ്റും മനസ് തുറക്കുകയാണ് നയന. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Nayana Elza

  മേക്കപ്പ് പ്രൊഡക്ടുകളാണ് ഇതാണ് സൗന്ദര്യം എന്ന ബോധ്യം തുടങ്ങിവെക്കുന്നത്. ഫെയര്‍ ആന്റ് ലവ്‌ലിയൊക്കെ പോലെ. നമ്മുടെ ടെക്‌സ്റ്റ് ബുക്കുകളിലും കാണാം. വെളുത്തത് ഭംഗിയുള്ളതും കറുത്തത് വൃത്തികെട്ടതും. നമ്മള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നത് അങ്ങനെയാണ്. കളര്‍ അല്ല സൗന്ദര്യം. മുമ്പുണ്ടായിരുന്ന സൗന്ദര്യ സങ്കല്‍പ്പം മാറി വരുന്നുണ്ട്. നേരത്തെ വെളുത്ത നിറം, നീളന്‍ മുടിയൊക്കെയായിരുന്നു. ഇപ്പോള്‍ അങ്ങനെയില്ല. ചുരുളന്‍ മുടിയും ഇരുണ്ട നിറവുമൊക്കെ സൗന്ദര്യമായെന്നും നയന പറയുന്നു.

  ആദ്യമായി സോളോ ട്രിപ്പ് പോയത് മാലിദ്വീപിലാണ്. അതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ആ സമയത്ത് എന്റെ ഫോട്ടോഗ്രാഫര്‍ക്ക് ഒരുപാട് പേര്‍ മെസേജ് ചെയ്തു. അവിടെ വര്‍ക്ക് ചെയ്യുന്നതാണ്. സെലിബ്രിറ്റികളുടെ ഫോട്ടോസ് എടുക്കും. അദ്ദേഹത്തിന് അറുപതിലധികം മെസേജുകള്‍ ലഭിച്ചു. നയന ആരുടെ കൂടെയാണ്, കപ്പിള്‍സിന്റെ ചിത്രം എപ്പോഴാണ് പുറത്ത് വിടുന്നത് എന്നൊക്കെ. ഞാന്‍ സോളോ ആണെന്ന് പറഞ്ഞിട്ട് ആര്‍ക്കും ദഹിച്ചിരുന്നില്ലെന്നാണ് നയന പറയുന്നത്.

  ഗോസിപ്പാണ് എല്ലാവര്‍ക്കും. ഇത്രയും പേര്‍ നിന്റെ കാര്യത്തില്‍ കണ്‍സേണ്‍ഡ് ആണെന്ന് ഫോട്ടോഗ്രാഫര്‍ കാണിച്ചു തന്നു. ഓ ഇത്രയും പേര്‍ക്ക് എന്നെക്കുറിച്ച് കരുതല്‍ ഉണ്ടല്ലോ എന്നാണ് ഞാന്‍ പറഞ്ഞത്. അപ്പോഴാണ് എനിക്കത് മനസിലായത്. ഇതൊക്കെ ആരെയാണ് ബോധിപ്പിക്കേണ്ടത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതില്‍ ഒരുപാട് സന്തോഷം കണ്ടെത്താന്‍ സാധിച്ചിട്ടുണ്ടെന്നും നയന പറയുന്നുണ്ട്.

  തന്റെ മാതാപിതാക്കളുടെ പിന്തുണയുണ്ടെന്നാണ് നയന പറയുന്നത്. പണ്ടു തൊട്ടേ തനിക്ക് ഇഷ്ടമുള്ളത് ചെയ്യാം. എന്നാല്‍ നെഗറ്റീവ് കമന്റുകള്‍ അവര്‍ക്ക് പേടിയുണ്ടാക്കുന്നുണ്ടെന്നും താരം പറയുന്നു. തന്റെ മാതാപിതാക്കളും അവരുടെ മുന്‍തലമുറയുമൊക്കെ പുറത്തായിരുന്നുവെന്നും അതിനാല്‍ പുരോഗമന ചിന്തയുള്ളവരാണെന്നുമാണ് നയന പറയുന്നത്.

  Nayana Elza

  അച്ഛന് താന്‍ ചുരിദാറിടുന്നതിനേക്കാള്‍ ഇഷ്ടം ജീന്‍സും ടോപ്പും ഇടുന്നതാണെന്നാണ് നയന പറയുന്നത്.ഒരു പെണ്‍കുട്ടി എപ്പോഴും സ്വന്തം കാലില്‍ നില്‍ക്കണ്ടേ എന്നാണ് നയന ചോദിക്കുന്നത്. അതേസമയം കാഴ്ചയില്‍ ബബ്ലിയാണെന്ന് പറഞ്ഞ് സീരീയസ് റോളുകള്‍ ചെയ്യാന്‍ സാധിക്കില്ലെന്ന മുന്‍വിധി മൂലം തനിക്ക് റോളുകള്‍ നഷ്ടമായിട്ടുണ്ടെന്നും നയന പറയുന്നുണ്ട്.

  അതിനാണ് ഫോട്ടോഷൂട്ടുകള്‍ ചെയ്യുന്നത് എന്നാണ് നയന പറയുന്നത്. ചബ്ബി-ബബ്ലി റോളുകള്‍ മാത്രമല്ല സീരിസായ വേഷങ്ങളും ചെയ്യാന്‍ സാധിക്കുമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ലക്ഷ്യമെന്നാണ് താരം വ്യക്തമാക്കുന്നത്. ആരോടുമുള്ള വാശിയ്ക്കല്ല ഫോട്ടോഷൂട്ടുകള്‍ ചെയ്യുന്നതെന്നാണ് നയന പറയുന്നത്.

  ജൂൺ, മണിയറയിലെ അശോകൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധനേടിയ നടിയാണ് നയന എൽസ. വളരെ കുറച്ചു സിനിമകളിലെ അഭിനയിച്ചിട്ടുള്ളെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായ നടി യുവാക്കളുടെ അടക്കം ശ്രദ്ധ നേടിയിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും ശ്രദ്ധേയ സിനിമകളുടെ ഭാഗമായിട്ടുണ്ട് നയന. അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ ഏറെ വൈറലായിരുന്നു. പിന്നാലെയായിരുന്നു താരത്തിന് സെെബർ ആക്രമണം നേരിടേണ്ടി വന്നത്. കുർബാനിയാണ് നയനയുടെ പുതിയ സിനിമ.

  Read more about: nayana നയന
  English summary
  Nayana Elza Talks About The Unrealistic Beauty Standards And The Welcoming Change
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X