For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെ തെറ്റായി ചിത്രീകരിച്ചു; എന്തുകൊണ്ട് മാധ്യമങ്ങളോട് അകലം പാലിക്കുന്നുവെന്ന് നയന്‍താര

  |

  തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികയാണ് നയന്‍താര. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന നയന്‍താര തന്റെ കരിയര്‍ ആരംഭിച്ചത് മലയാളത്തിലൂടെയായിരുന്നു. പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറിയ നയന്‍താര ഇന്ന് വളര്‍ന്ന് സൂപ്പര്‍താരമായി മാറിയിരിക്കുകയാണ്. പുരുഷ താരങ്ങള്‍ അരങ്ങ് വാഴുന്നിടത്ത് ഇത്രവലിയ വിജയം നേടാന്‍ സാധിച്ച ചുരുക്കം ചില നായികമാര്‍ക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ.

  സാനിയ ഇയ്യപ്പന്‍ എയറില്‍! സ്വപ്‌നം കണക്കെ ഒരു ഫോട്ടോഷൂട്ട്

  ഒരുകാലത്ത് ഗ്ലാമര്‍ വേഷങ്ങളുടെ പേരില്‍ നയന്‍താരയെ പലരും വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇന്ന് ആ പേര് മാത്രം മതി ഒരു സിനിമയ്ക്ക് ആള് കയറാന്‍. ഇപ്പോഴിതാ നാളിതുവരെ മാറ്റി വച്ച ബോളിവുഡ് അരങ്ങേറ്റത്തിനും തയ്യാറാവുകയാണ് നയന്‍താര. സൂപ്പര്‍ താരമായിരിക്കുമ്പോഴും മാധ്യമങ്ങളോടും അഭിമുഖ പരിപാടികളോടും അകലം പാലിക്കുന്ന വ്യക്തിയാണ് നയന്‍താര. അവാര്‍ഡ് ദാന ചടങ്ങുകള്‍ പോലെയുള്ള ചില പൊതുപരിപാടികള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ അഭിമുഖങ്ങളിലോ പ്രൊമോഷന്‍ പരിപാടികളിലോ നയന്‍താര എത്താറില്ല.

  എന്തുകൊണ്ടാണ് താന്‍ അഭിമുഖങ്ങളോടും പ്രൊമോഷന് പരിപാടികളോടും അകലം പാലിക്കുന്നത് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നയന്‍താര. തന്റെ കരിയറിന്റെ തുടക്കത്തില്‍ മാധ്യമങ്ങള്‍ തന്നെ വളരെ തെറ്റായി ചിത്രീകരകിച്ചിട്ടുണ്ടെന്നും അതുകാരണം തനിക്ക് പല പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ടെന്നുമാണ് നയന്‍താര പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം.

  'ആരംഭ കാലത്തില്‍ എന്നെ മാധ്യമങ്ങള്‍ വളരെ തെറ്റായി ചിത്രീകരിച്ചിട്ടുണ്ട്. അതിനാല്‍ നിറയെ പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. അഭിമുഖം വരുമ്പോള്‍ അതില്‍ എന്റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ വരും. ഞാന്‍ ചിന്തിക്കുന്നതിനെ കുറിച്ചും പറയേണ്ടി വരും. എന്നാല്‍ എന്റെ പേഴ്സണല്‍ കാര്യങ്ങള്‍ തന്റേതായി മാത്രം ഇരിക്കണമെന്നതാണ് ആഗ്രഹം. അതുപോലെ തന്നെ ഞാന്‍ ചിന്തിക്കുന്നത് എന്താണ് എന്നുള്ളത് ലോകം അറിയുന്നതില്‍ എനിക്ക് താല്പര്യമില്ല'' എന്നായിരുന്നു നയന്‍താര പറഞ്ഞത്.

  സിനിമയെ സംബന്ധിച്ച് പറയുകയാണെങ്കില്‍ അഭിനയം തനിക്ക് ജോലി മാത്രമാണെന്നും അതുകൊണ്ട് താന്‍ അഭിനയിക്കുന്ന സിനിമകള്‍ മാത്രം സംസാര വിഷയം ആയാല്‍ മതിയെന്നും വിചാരിക്കുന്ന ആളാണ് താനെന്നും നയന്‍താര പറയുന്നു. അതിനാലാണ് താന്‍ മീഡിയയില്‍ നിന്നും പ്രൊമോഷന്‍ എന്നിവയില്‍ നിന്നുമെല്ലാം ഒഴിഞ്ഞു മാറി നില്‍ക്കുന്നതെന്നും താരം വ്യക്തമാക്കി. തമിഴിലേയും തെലുങ്കിലേയും തിരക്കേറിയ നടിയാണ് നയന്‍താര. എന്നാല്‍ ഇപ്പോഴും മലയാളത്തില്‍ അഭിനയിക്കാന്‍ നയന്‍താര ശ്രദ്ധിക്കുന്നുണ്ട്. മലയാളത്തില്‍ നിന്നും നല്ല വേഷങ്ങള്‍ ലഭിക്കുമ്പോഴൊന്നും നയന്‍താര നോ പറയാറില്ല.

  എത്ര തിരക്കായാലും മലയാളത്തില്‍ സിനിമകള്‍ ചെയ്യാന്‍ സമയം കണ്ടെത്തുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനും നയന്‍താര മറുപടി പറയുന്നുണ്ട്. നമ്മള്‍ എത്ര വളര്‍ന്നു കഴിഞ്ഞാലും നമ്മുടെ മാതൃഭാഷയെ മറക്കുവാന്‍ പാടില്ലെന്നും തന്നെ ഒരു നടിയാക്കിയ മലയാള സിനിമയെ ഒരിക്കലും മറക്കില്ലെന്നുമാണ് നയന്‍താര പറയുന്നത്. സൂപ്പര്‍നായികയായ നയന്‍താരയുടെ പ്രതിഫലവും ഉയര്‍ന്നതാണ്. എ്‌നാല്‍ മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ സിനിമയുടെ ബജറ്റ് അനുസരിച്ചേ താരം പ്രതിഫലം വാങ്ങാറുള്ളൂവെന്നാണ് താരത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  Also Read: രാജുവിൻ്റെ ചലച്ചിത്ര യാത്ര വിജയിച്ച ബുദ്ധിമാനായ, ഒരു സിനിമാക്കാരന്റെ യാത്രയാണ്; ആശംസയുമായി ഷാജി കൈലാസ്

  50 സെക്കന്‍ഡ് പരസ്യത്തിന് നയന്‍താര വാങ്ങിയ പ്രതിഫലം കേട്ടാല്‍ ഞെട്ടും | Filmibeat Malayal

  മൂക്കുത്തി അമ്മനാണ് നയന്‍താര അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ ചിത്രം. നിഴല്‍ ആയിരുന്നു നയന്‍താരയുടെ അവസാന മലയാള സിനിമ. രജനീകാന്ത് സിനിമ അണ്ണാത്തെ അടക്കം നിരവധി സിനിമകള്‍ നയന്‍താരയുടേതായി പുറത്തിറങ്ങാനുണ്ട്. ഇതിന് പിന്നാലെയാണ് താരം ബോളിവുഡ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ആറ്റ് ലി സംവിധാനം ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രത്തിലൂടെയാണ് നയന്‍താരയും ബോളിവുഡിലെത്തുന്നത്. ബോളിവുഡിന്റെ താരരാജവായ ഷാരൂഖ് ഖാന്‍ ആണ് ചിത്രത്തിലെ നായകന്‍. ഇപ്പോള്‍ പൃഥ്വാരാജിനൊപ്പം ഗോള്‍ഡ് എന്ന മലയാള ചിത്രത്തില്‍ അഭിനയിക്കുകയാണ് നയന്‍താര. അല്‍ഫോണ്‍സ് പുത്രനാണ് സിനിമ സംവിധാനം ചെയ്യുന്നത്.

  Read more about: nayanthara
  English summary
  Nayanthara Reveals Why She Is Keeping Distance From Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X