Don't Miss!
- News
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
ബാംഗ്ലൂര്‍ ഡെയ്സിനിടെ ഒരു മാസം ഞാനും ഫഹദും ഒരു ഫ്ളാറ്റില്‍ സ്റ്റാക്കായി; പ്രണയകഥ പറഞ്ഞ് നസ്രിയ
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. വിവാഹ ശേഷം ട്രാന്‍സിലൂടെ അഭിനയത്തിലേക്ക് തിരികെ വന്ന നസ്രിയയുടെ പുതിയ സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. നാനിയോടൊപ്പം അഭിനയിക്കുന്ന അന്റെ സുന്ദരനികി ആണ് നസ്രിയയുടെ പുതിയ സിനിമ. വിവേക് ആത്രേയ ആണ് സിനിമയുടെ സംവിധാനം. ഈ ചിത്രത്തിലൂടെ തെലുങ്കിലേക്കും എത്തുകയാണ് നസ്രിയ. ജൂണ്‍ പത്തിന് തീയേറ്ററുകൡലേക്ക് എത്തുന്ന സിനിമയുടെ ട്രെയിലര്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
ഇപ്പോഴിതാ തന്റെ ആദ്യത്തെ തെലുങ്ക് സിനിമയെക്കുറിച്ചും ഫഹദ് ഫാസിലിനെക്കുറിച്ചുമൊക്കെ നസ്രിയ മനസ് തുറന്നിരിക്കുകയാണ്. ബിഹൈന്‍ഡ് വുഡ്സ് ഐസിന് നല്കിയ അഭിമുഖത്തിലായിരുന്നു നസ്രിയ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഒരുപാട് സിനിമകള്‍ ചെയ്ത് തിളങ്ങി നില്ക്കുന്ന സമയത്ത് നസ്രിയ വിവാഹിതയായപ്പോള്‍ നാനിയ്ക്ക് എന്തായിരുന്നു തോന്നിയത് എന്ന് അവതാരകന് നടനോട് ചോദിക്കുന്നുണ്ട്. ഇതിന് നാനി നല്കിയ മറുപടി ബാംഗ്ലൂര്‍ ഡെയ്സ് താന്‍ കണ്ടിരുന്നെന്നും ഫഹദിനെയാണ് വിവാഹം ചെയ്യുന്നതെന്ന് അറിഞ്ഞപ്പോള്‍ ആ സമയത്ത് ഉണ്ടായ പ്രണയമായിരിക്കുമെന്ന് തോന്നിയിരുന്നു എന്നുമായിരുന്നു. ഉടനെ താങ്കള്‍ പറഞ്ഞത് ശരിയാണെന്ന് നസ്രിയ പറയുകയായിരുന്നു.
'ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും നേരത്തെ അറിയാമായിരുന്നു. നേരം കണ്ട ശേഷമൊക്കെ ഫഹദ് മെസ്സേജ് അയക്കുമായിരുന്നു. രണ്ട് പേരും സിനിമകള്‍ കണ്ട് പരസ്പരം അഭിപ്രായം പറയാറുണ്ടായിരുന്നു. പിന്നീട് ഫഹദിന്റെ നായികയായി ചില സിനിമകളില്‍ അവസരം വന്നു. പക്ഷേ അത് നടന്നില്ല. ആ സമയത്താണ് ബാംഗ്ലൂര്‍ ഡെയ്സ് വരുന്നത്. ഞങ്ങള്‍ വിവാഹം കഴിക്കാന്‍ പോകുകയാണെന്ന് ഞങ്ങള്‍ക്ക് പോലും അറിയില്ലെന്നതായിരുന്നു സത്യം. എല്ലാം പെട്ടെന്ന് സംഭവിച്ച കാര്യങ്ങളായിരുന്നു. മറ്റുള്ളവരെ കുറിച്ചൊക്കെ മറന്നുപോയി'' എന്നാണ് തന്റേയും ഫഹദിന്റേയും വിവാഹത്തെക്കുറിച്ച് നസ്രിയ പറയുന്നത്.

അതേസമയം തങ്ങളുടെ പ്രണയം ഒരു പ്രത്യേക മൊമന്റിലൊന്നും തോന്നിയതല്ലെന്നും നസ്രിയ പറയുന്നുണ്ട്. ബാംഗ്ലൂര്‍ ഡെയ്സിന്റെ ചിത്രീകരണത്തിനിടെ താനും ഫഹദും ഒരു ഫ്ളാറ്റില്‍ സ്റ്റക്കായതിനെക്കുറിച്ചും നസ്രിയ മനസ് തുറക്കുന്നുണ്ട്. ഒരു മാസം ഞാനും ഫഹദും ഒരു ഫ്ളാറ്റില്‍ സ്റ്റക്കായി. ദിവ്യയും ദാസുമായി ഷൂട്ട് ചെയ്യുകയായിരുന്നു. ആ സമയത്ത് തമാശയായി അഞ്ജലിയോട് ആരായാലും പ്രണയത്തിലാകുമെന്ന് താന്‍ പറയുമായിരുന്നുവെന്നാണ് നസ്രിയ പറയുന്നത്.
ഫഹദ് ഫാസില്‍ പ്രധാനവേഷങ്ങളിലൊന്നിലെത്തുന്ന വിക്രം കഴിഞ്ഞ ദിവസമാണ് തീയേറ്ററുകൡലേക്ക് എത്തിയത്. കമല്ഹാസന് നായകനാകുന്ന ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ആരാധകരുടെ കൈയ്യടി നേടുകയാണ്. ചിത്രത്തിലെ ഫഹദിന്റെ പ്രകടനവും കൈയ്യടി നേടുന്നുണ്ട്. മുമ്പ് പല സിനിമകളിലൂടേയും ചെയ്തത് പോലെ തന്റെ കണ്ണുകളിലെ മാജിക്കു കൊണ്ട് ഫഹദ് ഞെട്ടിക്കുകയാണെന്നാണ് സിനിമ കണ്ടവര്‍ പറയുന്നത്. ഇതേക്കുറിച്ചും അവതാരകന് നസ്രിയയോട് സംസാരിക്കുന്നുണ്ട്.

വിക്രം സിനിമയിലെ പല താരങ്ങളും പറയുന്നത് ഫഹദിന്റെ കണ്ണില്‍ ഒരു പ്രത്യേക മാജിക് ഉണ്ട് എന്നാണ്. എന്തോ ഒന്ന് ആ കണ്ണില്‍ ഇരിക്കുന്നുണ്ട് എന്നാണ് അവര്‍ പറയുന്നത്. ആ കണ്ണുകള്‍ നസ്രിയയോട് എന്താണ് ചെയ്തത് എന്നായിരുന്നു അവതാരകന്റെ വിക്രം പരാമര്‍ശം. ഇതിന് നസ്രിയ നല്കിയ മറുപടി, പ്രേക്ഷകരെ കുടുക്കുന്നതു പോലെ എന്തോ ഒരു കുരുക്ക് ഉണ്ടെന്നായിരുന്നു.
അഭിനയത്തില്‍ നിന്നുമുള്ള തന്റെ ഇടവേളയെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. കരിയറില്‍ നിന്നും നാല് വര്‍ഷത്തോളം ബ്രേക്ക് എടുത്ത സമയം താന്‍ ആഘോഷിക്കുകയായിരുവെന്നാണ് നസ്രിയ പറയുന്നത്. യാത്രകളും മറ്റുമായി തന്റെ സ്പേസ് ആസ്വദിക്കുകയായിരുന്നുവെന്ന് നസ്രിയ പറഞ്ഞു. അതേസമയം, ഒരു നായികയാകുമെന്നൊന്നും താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നും അഭിമുഖത്തില്‍ നസ്രിയ പറയുന്നു.
Recommended Video

നസ്രിയുടെ തെലുങ്ക് സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. നാനിയും നസ്രിയയും നായകനും നായികയുമാകുമ്പോള്‍ നദിയ മൊയ്തു, ഹര്ഷവര്ധന്, രാഹുല്‍ രാമകൃഷ്ണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നികേത് ബൊമ്മിയാണ്. ഒരു നായികയാകുമെന്നൊന്നും താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നും അഭിമുഖത്തില്‍ നസ്രിയ പറയുന്നുണ്ട്. നസ്രിയയുടേയും നാനിയുടേയും ഓണ്‍ സ്ക്രീന്‍ ജോഡി എങ്ങനെയിരിക്കും എന്നറിയാനുള്ള ആകാംഷയും ആരാധകരിലുണ്ട്.
-
കാവ്യയാണ് തന്നെ അതിശയിപ്പിച്ചത്; ദിലീപിന്റെ കൂടെയുള്ള സിനിമയെ കുറിച്ച് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്
-
ലാലേട്ടന്റെ കൂടെ സിംഗപ്പൂരില്‍ പോയവനെ പോലീസ് അകത്താക്കി; കാരണമായത് മൂന്ന് ചോദ്യങ്ങള്‍!
-
'കുട്ടിമണി എന്റെ മകളാണെന്ന് അറിയാമോ?, വൈകാതെ അത് അറിയും, അവൾ എന്നെ അമ്മയെന്നാണ് വിളിക്കുന്നത്'; റിമി ടോമി